പേരിൽ മാത്രം 'ബാല' ഉണ്ടായാൽ പോര ബാലഭൂമീ... ഉള്ളടക്കം കൂടി കുഞ്ഞുങ്ങൾക്കുള്ളത് മാത്രം ആയേ മതിയാകൂ... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

പേരിൽ മാത്രം 'ബാല' ഉണ്ടായാൽ പോര ബാലഭൂമീ, ഉള്ളടക്കം കൂടി കുഞ്ഞുങ്ങൾക്കുള്ളത് മാത്രം ആയേ മതിയാകൂ. ഇവിടെ ഒരറ്റത്ത്‌ നിന്ന്‌ അവർക്ക്‌ ജെൻഡറും പരസ്പരബഹുമാനവും സ്‌ത്രീശാക്‌തീകരണവുമൊക്കെ വ്യക്‌തമാക്കി പഠിപ്പിച്ച്‌ വരികയാണ്‌.

പേരിൽ മാത്രം 'ബാല' ഉണ്ടായാൽ പോര ബാലഭൂമീ... ഉള്ളടക്കം കൂടി കുഞ്ഞുങ്ങൾക്കുള്ളത് മാത്രം ആയേ മതിയാകൂ... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

മാതൃഭൂമി ഗ്രൂപ്പ് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ബാലഭൂമിയുടെ പുതിയ ലക്കത്തിൽ നിന്നുള്ളതാണിത്. പേരിൽ മാത്രം 'ബാല' ഉണ്ടായാൽ പോര ബാലഭൂമീ, ഉള്ളടക്കം കൂടി കുഞ്ഞുങ്ങൾക്കുള്ളത് മാത്രം ആയേ മതിയാകൂ. ഇവിടെ ഒരറ്റത്ത്‌ നിന്ന്‌ അവർക്ക്‌ ജെൻഡറും പരസ്പരബഹുമാനവും സ്‌ത്രീശാക്‌തീകരണവുമൊക്കെ വ്യക്‌തമാക്കി പഠിപ്പിച്ച്‌ വരികയാണ്‌.

അപ്പുറത്ത്‌ നിന്ന്‌ സ്‌ത്രീവിരുദ്ധതയും ബലാൽസംഗവും ധ്വനിപ്പിച്ച്, അതേക്കുറിച്ച്‌ തമാശകൾ മെനയുന്ന കുട്ടികളെ സൃഷ്‌ടിക്കാൻ നിങ്ങളെപ്പോലൊരു ഉത്തരവാദിത്വമുള്ള പ്രസിദ്ധീകരണം മുതിരുന്നത്‌ അത്യന്തം അപമാനകരമാണ്‌.

കുട്ടികൾ ഏറെ പീഡനങ്ങൾ നേരിടേണ്ടി വരുന്നൊരിടത്ത്‌, ഏറെ ആശങ്കകൾ ഉള്ളിലൊതുക്കി അവർ ജീവിക്കുന്നൊരിടത്ത്‌, ബാലഭൂമി നോട്ടമിടുന്ന പ്രായപരിധിയിലുള്ളവരുമായി നിത്യവും ബന്ധം പുലർത്തുന്ന ആളെന്ന നിലയിൽ കടുത്ത അമർഷം രേഖപ്പെടുത്തുന്നു.

പിൻവലിക്കണം, നിർവ്യാജം മാപ്പ്‌ പറയണം, കൃത്യമായ വിശദീകരണത്തോടെ തന്നെ...
Stay responsible to what you do.
Shame on you.

advertisment

News

Related News

    Super Leaderboard 970x90