Health

'വടക്കനും വാട്ട്‌സ്സപ്പും വൈദ്യനും വവ്വാലുമെല്ലാം ചേർന്ന്‌ നമ്മുടെ ദുരന്തത്തിന്റെ ആധിക്യമേറ്റുമ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം... ഡോ .ഷിംന അസീസ്

ഈ കെട്ടകാലത്ത് നമ്മൾ ഒറ്റക്കെട്ടായി നിന്നേ തീരൂ പ്രിയപ്പെട്ടവരേ... വൈറസിന്റെ സ്രോതസ്‌ എന്തോ ആവട്ടെ, നമ്മുടെ കുടുംബാംഗത്തെ, സുഹൃത്തിനെ, അധ്യാപകനെ, നേഴ്‌സിനെ, ബന്ധുവിനെ നമുക്ക്‌ ഇനി നിപ്പാ വൈറസിന്‌ തിന്നാൻ കൊടുത്തു കൂടാ. ആരോഗ്യവകുപ്പ്‌ അശ്രാന്തപരിശ്രമത്തിലൂടെ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്ന രോഗത്തിന്റെ കാര്യത്തിൽ തുരങ്കം വെക്കുന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഞെളിഞ്ഞിരിക്കുന്നത്‌ നമ്മുടെ ഭരണത്തിന്റെയോ നിയമവ്യവസ്‌ഥയുടെയോ പരാജയമായിരിക്കാം.

'വടക്കനും വാട്ട്‌സ്സപ്പും വൈദ്യനും വവ്വാലുമെല്ലാം ചേർന്ന്‌ നമ്മുടെ ദുരന്തത്തിന്റെ ആധിക്യമേറ്റുമ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം... ഡോ .ഷിംന അസീസ്

മാങ്ങ ചെത്തി തിന്ന മോഹനനും, കീടനാശിനികളാണ്‌ രോഗം വരുത്തുന്നതെന്ന്‌ നേരെ ചൊവ്വേ വൈറസിന്റെ പേര്‌ പറയാൻ അറിയാഞ്ഞിട്ട്‌ പോലും പഠിപ്പിക്കുന്ന വടക്കനും നമുക്ക്‌ അപ്രതീക്ഷിതമായി വന്ന്‌ ചേർന്നിരിക്കുന്ന നിപ്പ വൈറസ്‌ രോഗബാധയുടെ ആക്കം കൂട്ടുകയേ ഉള്ളൂ...

വൈറസ്‌ പരത്തിയത്‌ വവ്വാലുകൾ അല്ല എന്ന്‌ ഇന്നത്തെ പത്രങ്ങളുടെ മുൻപേജുകളിൽ ഉണ്ട്. പക്ഷേ, വെള്ളിയാഴ്ച പരിശോധനാഫലം വരും വരെ നമുക്കത്‌ ഉറപ്പിച്ച്‌ പറഞ്ഞു കൂടാ. ഇതിന്‌ മുൻപ്‌ നിപ്പാ വൈറസ്‌ബാധ മരണം വിതച്ചയിടങ്ങളിൽ വവ്വാലിൽ നിന്നാണ്‌ ഈ രോഗം പടർന്നത്‌ എന്ന അറിവാണ്‌ നമ്മുടെ മുന്നിലുള്ളത്. അതു കൊണ്ട്‌ തന്നെ ആദ്യപ്രതിരോധം എന്ന നിലക്ക്‌ നിലവിൽ വവ്വാലുകളെ സൂക്ഷിച്ചേ മതിയാകൂ. കേരളത്തിൽ രോഗം എവിടുന്ന്‌ വന്നു എന്നതും എങ്ങനെ തടയിടാം എന്നതും കൃത്യമായി പഠിച്ച്‌ നമ്മൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണ്‌. 1997ൽ മാത്രം മനുഷ്യരിൽ കണ്ടെത്തിയ ഒരു രോഗം, ദക്ഷിണേന്ത്യയിൽ തികച്ചും അപ്രതീക്ഷിതമായി ആദ്യമായെത്തിയിട്ട്‌ പോലും അഭിമാനാർഹമായ രീതിയിൽ നമ്മൾ ഇടപെടലുകൾ നടത്തുന്നുണ്ട്‌. വാക്‌സിനും മരുന്നുമില്ലാത്ത രോഗം നിയന്ത്രണവിധേയമാകുന്നുണ്ട്‌.

ഇത്തരമൊരു ഗുരുതരാവസ്ഥയിൽ തുണയായി ഈ പാഷാണത്തിൽ കൃമികളൊന്നും ഉണ്ടാകില്ല. വടക്കനും വാട്ട്‌സ്സപ്പും വൈദ്യനും വവ്വാലുമെല്ലാം ചേർന്ന്‌ നമ്മുടെ ദുരന്തത്തിന്റെ ആധിക്യമേറ്റുമ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം.

വീഡിയോ ഇട്ടും വൈകാരികപ്രകടനം നടത്തിയും മോഹനനും ഉറഞ്ഞ്‌ തുള്ളുന്ന വടക്കനും നമ്മളെ ആപത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളാനാണ്‌ ശ്രമിക്കുന്നത്‌. ദയവ്‌ ചെയ്‌ത്‌ ഈ കള്ളനാണയങ്ങളിൽ വീണ്‌ നമ്മൾ ഇന്ന്‌ വരെ നേടിയെടുത്ത പ്രതിരോധത്തിന്റെ ഇരുമ്പ് മതിലിൽ പാടുകൾ വീഴ്‌ത്തരുത്‌. നഷ്‌ടം നമുക്ക്‌ മാത്രമാണ്‌.

വൈറസ്‌ ശരീരത്തിൽ പ്രവേശിച്ച്‌ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടില്ലാത്ത ഇൻകുബേഷൻ പിരീഡിലുള്ളവർ നമുക്ക്‌ ചുറ്റും ഇനിയുമുണ്ടാകാം. ഇവർ ഇവരറിയാതെ ചുറ്റുമുള്ളവർക്കെല്ലാം രോഗം പരത്തിക്കൊണ്ടിരിക്കുകയാണ്‌. ഇനിയും ഈ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കാതിരിക്കാൻ നമ്മൾ ജാഗ്രതയോടെയിരുന്നേ മതിയാകൂ.

ഈ കെട്ടകാലത്ത് നമ്മൾ ഒറ്റക്കെട്ടായി നിന്നേ തീരൂ പ്രിയപ്പെട്ടവരേ... വൈറസിന്റെ സ്രോതസ്‌ എന്തോ ആവട്ടെ, നമ്മുടെ കുടുംബാംഗത്തെ, സുഹൃത്തിനെ, അധ്യാപകനെ, നേഴ്‌സിനെ, ബന്ധുവിനെ നമുക്ക്‌ ഇനി നിപ്പാ വൈറസിന്‌ തിന്നാൻ കൊടുത്തു കൂടാ. ആരോഗ്യവകുപ്പ്‌ അശ്രാന്തപരിശ്രമത്തിലൂടെ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്ന രോഗത്തിന്റെ കാര്യത്തിൽ തുരങ്കം വെക്കുന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഞെളിഞ്ഞിരിക്കുന്നത്‌ നമ്മുടെ ഭരണത്തിന്റെയോ നിയമവ്യവസ്‌ഥയുടെയോ പരാജയമായിരിക്കാം. സാരമില്ല, പുരയ്‌ക്ക്‌ മീതേ വെള്ളമെങ്കിൽ, വെള്ളത്തിന്‌ മീതേ തോണി. അവരുടെ പ്രചരണങ്ങൾക്ക്‌ തല വെച്ച്‌ കൊടുക്കില്ലെന്നും രോഗം തടയാൻ ഒരു സാമൂഹികജീവി എന്ന നിലയിൽ പരിശ്രമിക്കുമെന്നും മനസ്സാക്ഷിയോട്‌ ഉറപ്പ്‌ പറഞ്ഞാൽ മതി.

സാമൂഹ്യവിപത്തുകളെ ഒറ്റപ്പെടുത്തുക. നമ്മളൊന്നിച്ച്‌ തന്നെ മുന്നോട്ട്‌...

advertisment

News

Super Leaderboard 970x90