Kerala

വ്യാജചികിത്‌സകന്‌ വേണ്ടിയാകരുത്‌ ഒരു ഉത്തരവാദിത്വപ്പെട്ട നേതാവ്‌ സംസാരിക്കേണ്ടത്‌... ജേക്കബ്‌ ചികിത്സിച്ച്‌ കൊന്നവരുടെ കുടുംബങ്ങളെ സഖാവ്‌ മറക്കരുത്‌... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

കേസെടുത്താൽ മതിയായിരുന്നു, അറസ്‌റ്റ്‌ വേണ്ടിയിരുന്നില്ല എന്നാണ്‌ വി.എസ്‌ പറഞ്ഞിരിക്കുന്നത്‌. ഏറെ മുതിർന്ന രാഷ്‌ട്രീയപ്രവർത്തകൻ എന്നത്‌ കൊണ്ട്‌ ആരോഗ്യപരമായ അറിവും അവഗാഹവും അദ്ദേഹത്തിന്‌ ആവോളം ഉണ്ടാകുമെന്ന മുൻവിധി വേണ്ട. അദ്ദേഹത്തിന്റെ ചക്രവാളത്തിൽ അഗ്രഗണ്യൻ എന്നത്‌ കൊണ്ട്‌ ഏത്‌ വകുപ്പിലും പറയുന്ന അഭിപ്രായങ്ങളും നിലപാടുകളും ശരിയാകണമെന്നുമില്ല.

വ്യാജചികിത്‌സകന്‌ വേണ്ടിയാകരുത്‌ ഒരു ഉത്തരവാദിത്വപ്പെട്ട നേതാവ്‌ സംസാരിക്കേണ്ടത്‌... ജേക്കബ്‌ ചികിത്സിച്ച്‌ കൊന്നവരുടെ കുടുംബങ്ങളെ സഖാവ്‌ മറക്കരുത്‌... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

മുൻ മുഖ്യമന്ത്രി‌ വി.എസ്‌. അച്യുതാനന്ദൻ വ്യാജചികിത്‌സകൻ ജേക്കബ്‌ വടക്കഞ്ചേരിയുടെ അറസ്‌റ്റിനെ വിമർശിച്ചതിൽ വലിയ അദ്‌ഭുതമൊന്നും ഇല്ല. കാരണം, ജേക്കബിന്റെ അനർഗളനിർഗളമായ പ്രകൃതി ചികിത്സാ പ്രഭാഷണം കേൾക്കുന്ന ഒരു സാധാരണ മലയാളിയുടെ തലച്ചോറ്‌ വർക്ക്‌ ചെയ്യുന്ന രീതിയിലേ സഖാവും ചിന്തിച്ചു കാണൂ. പക്ഷേ, വസ്‌തുത എന്താണ്‌?

കേസെടുത്താൽ മതിയായിരുന്നു, അറസ്‌റ്റ്‌ വേണ്ടിയിരുന്നില്ല എന്നാണ്‌ വി.എസ്‌ പറഞ്ഞിരിക്കുന്നത്‌. ഏറെ മുതിർന്ന രാഷ്‌ട്രീയപ്രവർത്തകൻ എന്നത്‌ കൊണ്ട്‌ ആരോഗ്യപരമായ അറിവും അവഗാഹവും അദ്ദേഹത്തിന്‌ ആവോളം ഉണ്ടാകുമെന്ന മുൻവിധി വേണ്ട. അദ്ദേഹത്തിന്റെ ചക്രവാളത്തിൽ അഗ്രഗണ്യൻ എന്നത്‌ കൊണ്ട്‌ ഏത്‌ വകുപ്പിലും പറയുന്ന അഭിപ്രായങ്ങളും നിലപാടുകളും ശരിയാകണമെന്നുമില്ല.

വ്യാജചികിത്‌സകന്‌ വേണ്ടിയാകരുത്‌ ഒരു ഉത്തരവാദിത്വപ്പെട്ട നേതാവ്‌ സംസാരിക്കേണ്ടത്‌... ജേക്കബ്‌ ചികിത്സിച്ച്‌ കൊന്നവരുടെ കുടുംബങ്ങളെ സഖാവ്‌ മറക്കരുത്‌... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

സർക്കാർ ഏത്‌ ആരോഗ്യപദ്ധതി കൊണ്ടു വന്നാലും അതിനെല്ലാം തുരങ്കം വെച്ച്‌ ആശയക്കുഴപ്പവും ആശങ്കയും പരത്തി സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കുന്ന ഒരു വ്യാജവൈദ്യന്‌ കിട്ടേണ്ടതിന്റെ പത്തിരട്ടി ഔദാര്യം കിട്ടിക്കഴിഞ്ഞു. പൾസ്‌ പോളിയോയും മീസിൽസ്‌ റുബല്ല ക്യാംപെയിൻ ഉൾപ്പെടെയുള്ള വാക്‌സിനേഷൻ പദ്ധതികളും നിപ്പ പ്രതിരോധവും പ്രളയകാലത്തെ ക്ലോറിനേഷനും എലിപ്പനിക്കായുള്ള ഗുളിക കഴിക്കലും എല്ലാം വേണ്ടാത്തതാണെന്ന്‌ എത്ര ധൈര്യത്തോടെയാണ്‌ ജേക്കബ്‌ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞത്‌ ! എത്ര പേരുടെ ജീവൻ കൊണ്ടാണ്‌ അയാൾ പന്താടുന്നത്‌? ഇതിന്റെയെല്ലാം ഭവിഷ്യത്തുകളെ ദിനേനയെന്നോണം കാണുന്നവരാണ്‌ ഞങ്ങൾ ഡോക്‌ടർമാർ.

വൈദ്യശാസ്‌ത്രപരമായ ഒരു ഡിഗ്രിയുമില്ലാത്ത, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ രജിസ്‌ട്രേഷൻ പോലുമില്ലാത്ത വ്യാജചികിത്‌സകന്‌ വേണ്ടിയാകരുത്‌ ഒരു ഉത്തരവാദിത്വപ്പെട്ട നേതാവ്‌ സംസാരിക്കേണ്ടത്‌. ജേക്കബ്‌ ചികിത്സിച്ച്‌ കൊന്നവരുടെ കുടുംബങ്ങളെ സഖാവ്‌ മറക്കരുത്‌. പ്രമേഹമുള്ള ഹൃദ്രോഗിയെക്കൊണ്ട്‌ യോഗ ചെയ്യിച്ച്‌ ഹൃദയാഘാതം ഉണ്ടായി അയാൾ മരിച്ചപ്പോൾ 'എനിക്ക്‌ ഇസിജി നോക്കാനറിയില്ല' എന്നാണ്‌ ജേക്കബ്‌ കോടതിയിൽ പറഞ്ഞത്‌. നാല്‌ ലക്ഷം അന്ന്‌ ഇയാൾ പിഴയൊടുക്കേണ്ടി വന്നു.

വ്യാജചികിത്‌സകന്‌ വേണ്ടിയാകരുത്‌ ഒരു ഉത്തരവാദിത്വപ്പെട്ട നേതാവ്‌ സംസാരിക്കേണ്ടത്‌... ജേക്കബ്‌ ചികിത്സിച്ച്‌ കൊന്നവരുടെ കുടുംബങ്ങളെ സഖാവ്‌ മറക്കരുത്‌... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

സ്വിച്ചിട്ട പോലെ പ്രമേഹത്തിന്റെ/അമിതരക്‌തസമ്മർദത്തിന്റെ ഗുളികകൾ നിർത്തുന്നതിന്റെ ഭവിഷ്യത്തുകൾ കഷ്‌ടകാലത്തിന്‌ ഇയാളുടെയടുത്ത്‌ എത്തുന്ന രോഗികൾ യഥേഷ്‌ടം അനുഭവിക്കുന്നുണ്ട്‌. ഇതിനെക്കാളുമൊക്കെ വലുതാണോ അയാൾ രണ്ടാഴ്‌ച കമ്പിയെണ്ണുന്നത്‌?

ജനങ്ങൾക്ക്‌ വേണ്ടി ജീവിക്കുന്നവരല്ലേ സർ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്? താങ്കൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്‌. ജേക്കബ്‌ ഒന്ന്‌ തൊടുത്താൽ ആയിരങ്ങളെ കൊല്ലുന്ന വിഷബാണമാണ്‌. കൂടെ നിൽക്കരുത്‌... ദയവായി മനുഷ്യർക്കൊപ്പം നിൽക്കൂ, മനുഷ്യത്വത്തിനൊപ്പവും...

advertisment

News

Super Leaderboard 970x90