'രാഷ്‌ട്രപതി നേരിട്ട്‌ അവാർഡ്‌ നൽകാത്തതിന്റെ പേരിൽ വിട്ടു നിന്ന 68പേർ തന്നെയാണ്‌ യഥാർത്ഥ അവാർഡ്‌ ജേതാക്കൾ... കൂട്ടത്തിൽ നിന്നും നടന്നു മാറിയവരെ ഒറ്റുകാരെന്നേ വിളിക്കാനാവൂ..' - ഡോ. ഷിംന അസീസ്

യേശുദാസും ജയരാജും ഇത്തരത്തിൽ വിട്ടു നിൽക്കുന്നവരുടെ കൂട്ടത്തിൽ ഒപ്പിട്ടു നൽകിയ ശേഷമാണ്‌ ചടങ്ങിൽ പങ്കെടുത്തത്‌ എന്നാണ്‌ വാർത്ത. നിലപാടുകളിൽ വെള്ളം ചേർക്കുന്നത്‌ എത്ര ഉന്നതരായാലും ഭൂഷണമല്ല. സ്വന്തം വിലയിടിക്കുകയാണവർ ചെയ്‌തത്‌.

'രാഷ്‌ട്രപതി നേരിട്ട്‌ അവാർഡ്‌ നൽകാത്തതിന്റെ പേരിൽ വിട്ടു നിന്ന 68പേർ തന്നെയാണ്‌ യഥാർത്ഥ അവാർഡ്‌ ജേതാക്കൾ... കൂട്ടത്തിൽ നിന്നും നടന്നു മാറിയവരെ ഒറ്റുകാരെന്നേ വിളിക്കാനാവൂ..' - ഡോ. ഷിംന അസീസ്

ചിലതൊന്നും പറഞ്ഞല്ല, ചെയ്‌ത്‌ തന്നെയാണ്‌ കാണിക്കേണ്ടത്‌. അറുപത്തഞ്ചാമത്‌ ദേശീയ ചലച്ചിത്ര അവാർഡ്‌ വേദിയിൽ രാഷ്‌ട്രപതി നേരിട്ട്‌ അവാർഡ്‌ നൽകാത്തതിന്റെ പേരിൽ വിട്ടു നിന്ന 68 പേർക്കും മനസ്സു നിറഞ്ഞ് അഭിവാദ്യങ്ങൾ.

യേശുദാസും ജയരാജും ഇത്തരത്തിൽ വിട്ടു നിൽക്കുന്നവരുടെ കൂട്ടത്തിൽ ഒപ്പിട്ടു നൽകിയ ശേഷമാണ്‌ ചടങ്ങിൽ പങ്കെടുത്തത്‌ എന്നാണ്‌ വാർത്ത. നിലപാടുകളിൽ വെള്ളം ചേർക്കുന്നത്‌ എത്ര ഉന്നതരായാലും ഭൂഷണമല്ല. സ്വന്തം വിലയിടിക്കുകയാണവർ ചെയ്‌തത്‌.

പ്രോട്ടോക്കോളുകൾ അടർന്നു മാറുന്നതിലപ്പുറം കലയിൽ രാഷ്‌ട്രീയം ചേർക്കുന്നതിന്‌ തുല്യമാണ്‌ കേന്ദ്രമന്ത്രി ഈ സുപ്രധാന പുരസ്‌കാരം കൈമാറുന്നത്‌. 'ആരു തന്നാലും വേണ്ടില്ല, അവാർഡ്‌ മേടിച്ചേക്കാം' എന്ന്‌ ചിന്തിക്കുന്നതിന്‌ പകരം രാഷ്‌ട്രീയത്തിന്‌ അതീതനായ രാജ്യത്തെ പ്രഥമപൗരനിൽ നിന്നും അവാർഡ്‌ വാങ്ങുന്നതാണ്‌ യഥാർത്‌ഥ അംഗീകാരം എന്നുറപ്പിച്ച 68 പേർ തന്നെയാണ്‌ യഥാർത്ഥ അവാർഡ്‌ ജേതാക്കൾ...

കൂട്ടത്തിൽ നിന്നും നടന്നു മാറിയവരെ ഒറ്റുകാരെന്നേ വിളിക്കാനാവൂ. നട്ടെല്ലുള്ള നിലപാടുകൾ ഇനിയുമുണ്ടാകട്ടെ. എവിടെയായാലും.

advertisment

News

Super Leaderboard 970x90