'പള്ള നിറച്ചും തിന്നാൻ കൊടുക്കാതെ പറഞ്ഞയക്ക്‌ണ പരിപാടി ഞങ്ങൾ മലപ്രത്തുകാർക്ക്‌ ഇല്ല....' - ഡോ.ഷിംന അസീസ്

അടിസ്‌ഥാനരഹിതമായി പടച്ചു വിടപ്പെടുന്ന ഇത്തരം വാർത്തകൾ ഇനിയും വിഷം വമിപ്പിക്കാൻ അനുവദിച്ചു കൂടാ. മലപ്പുറത്തുകാർ 100% ഭക്ഷണശാലകൾ അടച്ചിടുന്ന മാസമല്ല റമദാൻ. നോമ്പ് ഇല്ലാത്തവർക്ക് ഭക്ഷണം കിട്ടുന്നയിടങ്ങൾ എല്ലായിടത്തുമുണ്ട്‌. അതേതെല്ലാമെന്ന് എല്ലാവരും അറിഞ്ഞിരിക്കുന്നത്‌ വളരെ ഉപകാരപ്രദമായിരിക്കും.

'പള്ള നിറച്ചും തിന്നാൻ കൊടുക്കാതെ പറഞ്ഞയക്ക്‌ണ പരിപാടി ഞങ്ങൾ മലപ്രത്തുകാർക്ക്‌ ഇല്ല....' - ഡോ.ഷിംന അസീസ്

റമദാൻ മാസം തുടങ്ങിയത്‌ കൊണ്ട്‌ ഇനി ഏത് നിമിഷവും വരാൻ പോകുന്ന അടുത്ത വാട്സപ് വൈറൽ ഫോർവേഡ് ആണ് "നോമ്പ് കാരണം ആരും മലപ്പുറത്ത് ഹോട്ടലും ബേക്കറിയും ഒന്നും തുറക്കാത്തതുകൊണ്ട് തുള്ളി വെള്ളം കിട്ടാതെ കഷ്ടപ്പെട്ടു" എന്ന കദനകഥ.

എല്ലാത്തവണയും ഒരു വ്യാജവാർത്ത പരന്നതിനു ശേഷം പൊളിച്ചടുക്കലാണല്ലോ ശീലം. ഇത്തവണ അതൊന്ന് മാറ്റിപ്പിടിച്ചാലോ...? വ്യാജവാർത്ത വരും മുന്നേ അതങ്ങ്‌ പൊളിച്ചേക്കാം. കേരളത്തെ ഒന്നാകെ ടാർഗറ്റ് ചെയ്താണ് ഇതുണ്ടാവുന്നതെങ്കിലും മലപ്പുറത്തെ പ്രത്യേകം താറടിച്ച് കാണിക്കാൻ ഇവർക്ക് ഒരു അമിത ഉൽസാഹം കാണാറുണ്ട്.

അടിസ്‌ഥാനരഹിതമായി പടച്ചു വിടപ്പെടുന്ന ഇത്തരം വാർത്തകൾ ഇനിയും വിഷം വമിപ്പിക്കാൻ അനുവദിച്ചു കൂടാ. മലപ്പുറത്തുകാർ 100% ഭക്ഷണശാലകൾ അടച്ചിടുന്ന മാസമല്ല റമദാൻ. നോമ്പ് ഇല്ലാത്തവർക്ക് ഭക്ഷണം കിട്ടുന്നയിടങ്ങൾ എല്ലായിടത്തുമുണ്ട്‌. അതേതെല്ലാമെന്ന് എല്ലാവരും അറിഞ്ഞിരിക്കുന്നത്‌ വളരെ ഉപകാരപ്രദമായിരിക്കും. നോമ്പില്ലാത്തവരും രോഗികളും ഗർഭിണികളും കുഞ്ഞുങ്ങളുമടക്കമുള്ള, യാത്രക്കാരായി എത്തുന്ന ഞങ്ങളുടെ അതിഥികളെ ഈ വേളയിൽ ഓർക്കുന്നു. ഈ പുണ്യമാസത്തിൽ ഞങ്ങളുടെ നാട്ടിൽ വന്ന്‌ ആരും വിശന്ന വയറുമായി തിരിച്ച്‌ പോകരുത്‌.

നിങ്ങൾ മലപ്പുറത്തുകാരെങ്കിൽ, നിങ്ങളുടെ ചുറ്റുവട്ടത്ത് റമദാൻ മാസം പകൽസമയത്ത്‌ തുറന്നിരിക്കുന്ന ബേക്കറികളുടെയും കടകളുടെയും ഹോട്ടലുകളുടെയും പേരും സ്ഥാലവും ഒന്നിവിടെ കമന്റിടാമോ... അത് പോസ്റ്റിൽ എഡിറ്റ്‌ ചെയ്‌ത്‌ ചേർക്കാം... കോപ്പി പേസ്റ്റ് ചെയ്യാതെ ഈ പോസ്റ്റ് നേരെ ഷെയർ ചെയ്യുന്നവർക്ക്, ഇവിടെ ഹോട്ടൽ ലിസ്റ്റ് അപ്‌ഡേറ്റാകുന്ന മുറക്ക്‌ നിങ്ങൾ ഷെയർ ചെയ്തയിടത്തും അപ്‌ഡേറ്റായിക്കോളും.

മറ്റു ജില്ലക്കാരും ഇത്തരം പോസ്‌റ്റുകൾ തുടങ്ങി വെച്ചാൽ അത്‌ എല്ലാവർക്കും ഉപകാരപ്രദമായിരിക്കും എന്നുകൂടി ഓർമ്മിപ്പിക്കട്ടെ... അത്തരം ലിസ്റ്റുകളിലേക്കുള്ള ലിങ്കും ഇവിടെ ആഡ് ചെയ്യാം...

അപ്പോ വേഗമാവട്ടെ, പള്ള നിറച്ചും തിന്നാൻ കൊടുക്കാതെ പറഞ്ഞയക്ക്‌ണ പരിപാടി ഞങ്ങൾ മലപ്രത്തുകാർക്ക്‌ ഇല്ലാന്ന്‌...

കമന്റുകളിൽ നിന്നും ലഭിച്ച ലിസ്‌റ്റ്‌. ഈ ലിസ്‌റ്റ്‌ അപൂർണമാണ്‌. ഹോട്ടലുകളുടെ പേര്‌ കിട്ടുന്നതിനനുസരിച്ച്‌ ലിസ്‌റ്റ്‌ അപ്‌ഡേറ്റ്‌ ചെയ്യും.

1. പെരിന്തൽമണ്ണ
*ഹോട്ടൽ സരോജ്‌, പാലക്കാട്‌ റോഡ്‌(പാലക്കാട്‌ ബസ്‌ സ്‌റ്റോപ്പിനടുത്ത്‌)
*ഹോട്ടൽ സബ്രീന, പട്ടാമ്പി റോഡ്‌ (മിനി സിവിൽ സ്‌റ്റേഷന്‌ എതിർവശം)
*ഗവൺമെന്റ്‌ എംപ്ലോയീസ്‌ മെസ്സ്‌ (പട്ടാമ്പി റോഡ്‌)
*ഹോട്ടൽ അന്നപൂർണ, ബൈപാസ്‌ ജംഗ്ഷൻ, കോഴിക്കോട് റോഡ്‌
*KR റെസ്‌റ്റോറന്റ്‌, കോഴിക്കോട്‌ റോഡ്(സംഗീത തീയറ്റർ റോഡിന്‌ എതിർവശം)
*മൗലാന ഹോസ്‌പിറ്റൽ കാന്റീൻ ( ആശുപത്രിക്കകത്താണ്‌ വാതിൽ. അത്‌ വഴി പ്രവേശിക്കാം)
*അൽ ഷിഫ ആശുപത്രിയുടെ കാന്റീൻ
*DR.രാംദാസ്‌ ക്ലിനിക്‌ കാന്റീൻ
*KR ബേക്കറി, പാലക്കാട്‌ റോഡ്‌

2. അങ്ങാടിപ്പുറം
*തളി ക്ഷേത്രത്തിനും ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനും സമീപമുള്ള ഹോട്ടലുകൾ

3.കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി പരിസരം :

*കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്ത്യൻ കോഫിഹൗസ്‌
*യൂണിവേഴ്സിറ്റിക്കടുത്ത കാക്കഞ്ചേരി കിൻഫ്രക്ക് മുൻപിൽ 'അമ്മ' എന്ന്‌ പേരുള്ള മെസ്സ്‌ഹൗസ്‌.
*ചെടിയാർമാട് പെട്രോൾ പമ്പിനോട് ചേർന്ന് ഒരു ഹോട്ടൽ ഉണ്ട്. ഊണും കിട്ടും, രാവിലെയൊക്കെ പൊറോട്ടയും മറ്റും കിട്ടും.

4. കൊണ്ടോട്ടി
*ഹോട്ടൽ പ്രമീള (17ൽ)
*‎നന്ദനം ഹോട്ടൽ(പോലീസ്‌ സ്‌റ്റേഷന്‌ സമീപം)

5. കുറ്റിപ്പുറം
*ഹോട്ടൽ വൃന്ദാവൻ (ബസ്‌ സ്‌റ്റാൻഡ്‌)
*‎ഹോട്ടൽ അന്നപൂർണ
*‎ഹോട്ടൽ ഗണപതിഭവൻ(NH മിനിപറമ്പ)
*ഹോട്ടൽ ആനന്ദഭവൻ(തങ്ങൾപ്പടി, Ritzy റെസ്‌റ്റോറന്റിന്‌ സമീപം)

6. എടപ്പാൾ
* വനിത ഹോട്ടൽ (SH, എടപ്പാൾ സിവിൽ സ്‌റ്റേഷന്‌ സമീപം)
*വെജിറ്റേറിയൻ ഹോട്ടൽ(അണ്ണക്കമ്പാട്‌ പെട്രോൾ പമ്പിന്‌ സമീപം)
* ഹോട്ടൽ ഗ്രീൻലാൻഡ്‌ (രണ്ട്‌ എൻട്രികൾ- കുറ്റിപ്പുറം റോഡ്‌, പൊന്നാനി റോഡ്‌)
*ഗോവിന്ദ വെജ്‌(പട്ടാമ്പി റോഡ്‌)
*ഉഡുപ്പി ഹോട്ടൽ(തൃശൂർ റോഡ്‌)

7.അരീക്കോട്‌
*ഹോട്ടൽ ശ്രീകൃഷ്‌ണ (ബസ്‌ സ്‌റ്റാൻഡ്‌)

8.മലപ്പുറം
*വെണ്ടക്ക വിലാസം വെജിറ്റേറിയൻ ഹോട്ടൽ, കുന്നുമ്മൽ
*ഹോട്ടൽ ദുർഗ്‌-പെരിന്തൽമണ്ണ റോഡ്‌
*സ്വാഗത്‌-മഞ്ചേരി റോഡ്‌
*റോയൽ ഡൈൻ-മഞ്ചേരി റോഡ്‌
*പ്രശാന്ത്‌-സിവിൽ സ്റ്റേഷൻ പരിസരം
*കുടുംബശ്രീ വനിതാ കാന്റീൻ-ബസ്‌ സ്റ്റാന്റ്‌
*സിറ്റി ലൈറ്റ്‌-കോട്ടപ്പടി പമ്പിനു എതിർ വശം
*കൂടാതെ സിവിൽ സ്റ്റേഷൻ,കോ ഓപ്പറേറ്റീവ്‌ ഹോസ്പിറ്റൽ,ക്രിസ്ത്യൻ മിഷൻ ഹോസ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങളുടെ കാന്റീനുകളും

9. മഞ്ചേരി
*ഗീത ഭവൻ (ജില്ലാകോടതിക്ക്‌ എതിർവശം)
*പുഷ്‌പ ഹോട്ടൽ (പുളിക്കൽ ടവറിന്‌ സമീപം)
*ഹോട്ടൽ സരോവരം(IGBTക്ക്‌ സമീപം)
*ഹോട്ടൽ (കാളികാവ് ക്ഷേത്തിന്‌ സമീപം)
* ഇന്ത്യൻ കോഫിഹൗസ്‌ (മെട്രോ സ്‌ക്വയർ)
*വെജിറ്റേറിയൻ ഹോട്ടൽ (ജസീല ജംഗ്‌ഷൻ)
*മലബാർ ഹോസ്‌പിറ്റൽ കാന്റീൻ
*‎KMH ആശുപത്രി കാന്റീൻ
*‎പ്രശാന്തി ഹോസ്‌പിറ്റൽ കാന്റീൻ
*മെഡിക്കൽ കോളേജ്‌ കാന്റീൻ

താഴെ കൊടുത്തിലിക്കുന്ന ലിസ്‌റ്റ്‌ ഒരു വാട്ട്‌സ്സപ്പ്‌ മെസേജിൽ നിന്നുമാണ്‌.

1. ഹോട്ടൽ പ്രശാന്ത്‌, സിവിൽ സ്റ്റേഷനു മുൻ വശം. ( വെജ്‌ & നോൺ വെജ്‌) - മലപ്പുറം
2. ഹോട്ടൽ സരോജ്‌ - പെരിന്തൽമണ്ണ (വെജ്‌)
3. ഹോട്ടൽ അന്നപൂർണ്ണ - പെരിന്തൽമണ്ണ
4. ഹോട്ടൽ സ്വാഗത്‌ (വെജ്‌) - ടൗൺ ഹാളിനു മുൻ വശം മലപ്പുറം
5. ഹോട്ടൽ അയോധ്യ - ചെമ്മാട്‌ ടൗണിൽ
6. ഇന്ത്യൻ കോഫീ ഹൗസ്‌ - കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തേഞ്ഞിപ്പാലം
7. ഗവർമ്മെന്റ്‌ ആശുപത്രി റോഡിൽ മൂന്നു ഹോട്ടലുകൾ - നിലമ്പൂർ
8. വനിതാ ഹോട്ടൽ - വെന്നിയൂർ NH
9. ഹോട്ടൽ സോപാനം വെജ്‌ - മേൽപാലത്തിനു താഴെ അങ്ങാടിപ്പുറം
10. ഹോട്ടൽ വെങ്കിടേശ്വര - വെജ്‌ ചങ്കുവെട്ടി കോട്ടക്കൽ
11. ആയൂർവേദ കോളേജ്‌ കാന്റീൻ - കോട്ടക്കൽ
12. വേണൂസ്‌ - കോട്ടക്കൽ ടൗൺ
13. കുടുംബശ്രീ ഹോട്ടൽ - മലപ്പുറം കോട്ടപ്പടി തിരൂർ റോഡിൽ മുകളിൽ
14. ഹോട്ടൽ അശ്വതി - തളി ജംഗ്ഷൻ അങ്ങാടിപ്പുറം..
15. ഹോട്ടൽ രജനി, സർവ്വ ശ്രീ , എറ്റ്ക്‌ .... അങ്ങാടിപ്പുറം
16. ഹോട്ടൽ അന്നപൂർണ്ണ - കുറ്റിപ്പുറം ബസ്‌ സ്റ്റാന്റിനടുത്ത്‌
17. ത്രിവേണി വെജ് - പരപ്പനങ്ങാടി റെയിൽവേ സ്റ്റഷനു എതിർവശം.
18. സോപാനം വെജ്‌ -
വെട്ടിച്ചിറ NH
19. അനുഗ്രഹ,ശ്രീകൃഷ്ണ ,സീതാറാം വെജ്‌ - കാടാമ്പുഴ
20. ഹോട്ടൽ റൊയൽ -ആലത്തിയൂർ
ഹോട്ടൽ(കുമാരേട്ടന്റെ കട) ആലത്തിയൂർ)
കുടുംബശ്രീ ഹോട്ടൽ-ആലത്തിയൂർ
21. ഹോട്ടൽ വി.എം - ഖയാം തീയേറ്ററിനടുത്ത്‌, തിരൂർ
22. ഗണേഷ്‌ ഭവൻ,ഗാന്ധിഗ്രാമം - തൃക്കണ്ടിയൂർ തിരൂർ
23. സംഗം - തിരൂർ അക്ഷരബുക്ക്‌ സ്റ്റാളിനു എതിർ വശം, ജില്ലാ ആശുപത്രി റോഡ്‌
24. രാധ വിലാസ്‌ & ദേവി വിലാസ്‌ വെജ്‌ - എടക്കര
25. ഇന്ത്യൻ കോഫി ഹൗസ്, പുഷ്പ ഹോട്ടൽ, മൂന്നോളം വെജിറ്റേറിയൻ ഹോട്ടൽ, ഒരു പാട് പേരില്ലാത്ത നാടൻ ഭക്ഷണം കിട്ടുന്ന ചെറിയ ഹോട്ടലുകൾ - മഞ്ചേരി
26. ഹോട്ടൽ ദുർഗ്ഗ - കുന്നുമ്മൽ, മലപ്പുറം
27. ഹോട്ടൽ സൂര്യഭവൻ വെജ്‌ -
കാവുങ്ങൽ - മുണ്ടുപറമ്പ്‌ ബൈപ്പാസ്‌, മലപ്പുറം
28. ഹോട്ടൽ വിഗ്നേഷ്‌ ഭവൻ - അനുഗ്രഹ തിയറ്ററിനു സമീപം, തിരൂർ
29. ഹോട്ടൽ ഷീബ - കോട്ടപ്പുറം അങ്ങാടിപ്പുറം
30. ഹോട്ടൽ ചൈതന്യ ബാലകൃഷ്ണ വെജ്‌ - തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്ത്‌, അങ്ങാടിപ്പുറം
31. ഹോട്ടൽ മിനൂസ്‌ മെനു - ഗവ:പോളി ടെക്‌നിക്കിനു എതിർവശം, പെരിന്തൽമണ്ണ
32. ഹോട്ടൽ പുരയിടം - ജൂബിലി റോഡ്‌, പെരിന്തൽമണ്ണ
33. ഹോട്ടൽ ഗോകുൽ വെജ്‌ - പട്ടാമ്പി റോഡ്‌, പെരിന്തൽമണ്ണ
34. ഗവ:എം പ്ലോയീസ്‌ സർവ്വീസ്‌ കാന്റീൻ - പെരിന്തൽമണ്ണ, സി.പി.ഐ(എം) എ.സി.ഓഫീസിനു സമീപം.
35. ഹോട്ടൽ സൂരജ്‌, ഹോട്ടൽ ന്യൂ ഡെലീഷ്യസ്‌ - മണ്ണാർക്കാട്‌ റോഡ്‌, പെരിതൽമണ്ണ
36. ഹോട്ടൽ അച്ചൂസ്‌, ഹോട്ടൽ കീർത്തി - നിലമ്പൂർ റോഡ്‌, പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിക്ക്‌ സമീപം
37 ഹോട്ടൽ സബിത ബസ് സ്റ്റാൻഡ് താനൂർ
38 ഹോട്ടൽ ശോഭ തിരൂർ റോഡ് താനൂർ
39 ഹോട്ടൽ അപ്പൂട്ടൻ ചിറക്കൽ താനൂർ

advertisment

News

Super Leaderboard 970x90