Health

പ്രളയക്കെടുതിയിൽ നമുക്ക് വന്നു ചേരാൻ സാധ്യതയുള്ള രോഗമാണ് എലിപ്പനി... എലിപ്പനിയെ എങ്ങനെ പ്രതിരോധിക്കാം? ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

എലിപ്പനി ഉണ്ടാക്കുന്ന അണു എലിയുടെ ശരീരത്തിൽ കയറിക്കഴിഞ്ഞാൽ എലിയുടെ വൃക്കയിൽ നിന്നും അതിന്റെ മരണം വരെ മൂത്രം വഴി മണ്ണിലേക്ക് എലിപ്പനിയുടെ അണുക്കൾ പുറത്തതു വരും. നമ്മുടെ പ്രദേശത്ത് ലെപ്റ്റോസ്പൈറ എന്ന ഈ ബാക്ടീരിയയെ പ്രധാനമായും പുറംതള്ളുന്നത് എലികൾ ആണെങ്കിലും പശുവും പന്നിയും മറ്റു വളർത്ത് ജീവികളുമെല്ലാം ഇതിനു കെൽപ്പുള്ളവരാണ്.

പ്രളയക്കെടുതിയിൽ നമുക്ക് വന്നു ചേരാൻ സാധ്യതയുള്ള രോഗമാണ് എലിപ്പനി... എലിപ്പനിയെ എങ്ങനെ പ്രതിരോധിക്കാം? ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

കുത്തിയൊലിച്ച് വന്ന വെള്ളത്തെ നമുക്ക്‌ തടുക്കാനായില്ല. തടുക്കാൻ സാധിക്കാതെ പിടഞ്ഞവരെ ഏറ്റു പിടിച്ചവരും ജീവിതത്തിലേക്ക് തിരിച്ചു വലിച്ചിട്ടവരും വെള്ളം തൊടാതെയുമിരുന്നില്ല. ജീവൻ എത്തിപിടിക്കാൻ നോക്കുമ്പോൾ അഴുക്കുവെള്ളം എലിമൂത്രം കലങ്ങി വരുന്നതാണോ സെപ്റ്റിക് ടാങ്ക് താണ്ടി വരുന്നതാണോ എന്നാരും ഓർത്തില്ല, ഓർക്കാനാവുകയുമില്ല. അതിലപ്പുറമായിരുന്നു കാഴ്‌ചകളും കരളലിയിക്കുന്ന യാഥാർത്ഥ്യങ്ങളും. മലയാളമണ്ണ് ഒന്നിച്ച്‌ ആ നാളുകളെ നേരിട്ടതിനെ അഭിമാനമായി ഏറ്റെടുത്ത് കൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ നമുക്ക് വന്നു ചേരാൻ സാധ്യതയുള്ള അസുഖങ്ങളിൽ ഏറ്റവും പ്രധാനിയായ എലിപ്പനിയെ കുറിച്ചാണ് ഇന്ന് #SecondOpinion പറയുന്നത്.

എലിപ്പനി ഉണ്ടാക്കുന്ന അണു എലിയുടെ ശരീരത്തിൽ കയറിക്കഴിഞ്ഞാൽ എലിയുടെ വൃക്കയിൽ നിന്നും അതിന്റെ മരണം വരെ മൂത്രം വഴി മണ്ണിലേക്ക് എലിപ്പനിയുടെ അണുക്കൾ പുറത്തതു വരും. നമ്മുടെ പ്രദേശത്ത് ലെപ്റ്റോസ്പൈറ എന്ന ഈ ബാക്ടീരിയയെ പ്രധാനമായും പുറംതള്ളുന്നത് എലികൾ ആണെങ്കിലും പശുവും പന്നിയും മറ്റു വളർത്ത് ജീവികളുമെല്ലാം ഇതിനു കെൽപ്പുള്ളവരാണ്. ഈ അണുക്കൾ പുഴയിലോ തടാകത്തിലോ മറ്റും മാത്രമായി ഒതുങ്ങുന്നതൊന്നുമല്ല. വഴിയിൽ കെട്ടിക്കിടക്കുന്ന എത്ര ചെറിയ അളവിലുള്ള വെള്ളത്തിലുംഎലിപ്പനി പരത്തുന്ന രോഗാണു ഉണ്ടാകാം. അത് കൊണ്ട് തന്നെ, ഇപ്പോൾ എലിപ്പനിയുടെ പ്രതിരോധത്തെ കുറിച്ച് പറയുമ്പോൾ ‘ഞാൻ വെള്ളക്കെട്ടിൽ ഇറങ്ങിയില്ല’ എന്നുറപ്പിച്ച് പറയുന്നത് രക്ഷ തന്നേക്കില്ല.

പ്രളയക്കെടുതിയിൽ നമുക്ക് വന്നു ചേരാൻ സാധ്യതയുള്ള രോഗമാണ് എലിപ്പനി... എലിപ്പനിയെ എങ്ങനെ പ്രതിരോധിക്കാം? ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

വെള്ളം തട്ടുന്ന ഭാഗത്തെ തൊലിയിൽ ചെറിയ മുറിവുകളോ പോറലുകളോ ഉള്ളവരിലേക്ക്‌ ഈ രോഗാണു കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നും എളുപ്പം പ്രവേശിക്കും. ഇതു പോലെ വായിലെയും കണ്ണിലെയും ജനിതകാവയവങ്ങളിലെയും ആവരണമായ മ്യൂക്കസ്‌ മെമ്പ്രേൻ വഴിയും ഇവ പ്രവേശിക്കാം.

രോഗാണു ശരീരത്തിൽ പ്രവേശിച്ച്‌ ഏഴ് മുതൽ പതിനാല് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പുറത്ത് വന്നു തുടങ്ങുക. പനിയും പേശീവേദനയുമാണ് ഏറ്റവും സാധാരണ ലക്ഷണങ്ങൾ. മുട്ടിനു താഴെയുള്ള പിറകുവശത്തെ പേശികളുടെ കടുത്ത വേദന ഒരു പ്രധാനലക്ഷണമാണ്. കൂടാതെ, കണ്ണിനകത്തെ ചുവപ്പ്, മഞ്ഞപിത്തം എന്നിവയുമുണ്ടാകാം. രോഗം കണ്ടെത്താനുള്ള പരിശോധനകൾ ഉണ്ട്. കണ്ടെത്തിയാൽ കൃത്യമായ ചികിത്സ നൽകാനും സങ്കീർണതകൾ തടയാനും സാധിക്കും.

പ്രളയക്കെടുതിയിൽ നമുക്ക് വന്നു ചേരാൻ സാധ്യതയുള്ള രോഗമാണ് എലിപ്പനി... എലിപ്പനിയെ എങ്ങനെ പ്രതിരോധിക്കാം? ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

ചികിൽസിച്ചില്ലെങ്കിൽ, വൃക്കയും കരളും പരാജയപ്പെടുക, കടുത്ത രക്തസ്രാവം, ഹൃദയപേശികളിലെ അണുബാധ എന്ന് തുടങ്ങി രോഗിയുടെ ജീവൻ അപകടത്തിലാകാൻ സാധ്യതയുള്ള അവസ്ഥകൾ ഉണ്ടാകാം. ഭയക്കേണ്ടതില്ല, പ്രളയജലവുമായി ഏതെങ്കിലും തരത്തിൽ അടുത്ത് പെരുമാറിയിട്ടുള്ളവർക്ക് നൽകാൻ ഇവിടെ പ്രതിരോധമരുന്ന്‌ ലഭ്യമാണ്. എന്ന് മാത്രമല്ല, പ്രളയബാധിതർക്കു ഇത്തരം ലക്ഷണങ്ങൾ വരുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കുകയും വേണ്ട കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ആശ്വാസകരമായ മറ്റൊരു കാര്യം, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് സാധാരണ ഗതിയിൽ രോഗം പടരില്ലെന്നതാണ്.

വാൽക്കഷ്‌ണം: വെള്ളവുമായി സമ്പർക്കമുണ്ടായവർ കഴിക്കേണ്ട ഡോക്‌സിസൈക്ലിൻ ഗുളികകൾ ഒരു ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാവൂ. ഈ ഗുളിക കഴിക്കുമ്പോൾ ഉണ്ടാകുന്ന ഓക്കാനം, നെഞ്ചെരിച്ചിൽ, ഛർദ്ദി പോലുള്ളവ ഒഴിവാക്കാൻ ഭക്ഷണശേഷം മാത്രം ഗുളിക കഴിക്കുന്നുവെന്ന്‌ ഉറപ്പ്‌ വരുത്തുക. ഈ പാർശ്വഫലങ്ങളൊഴിച്ചാൽ സാരമായ യാതൊരു ബുദ്ധിമുട്ടും ഈ ഗുളികയുണ്ടാക്കില്ല. പ്രളയത്തിന്‌ മുന്നിൽ പിടിച്ചു നിന്ന നമുക്ക്‌ പ്രതിരോധത്തിനൊപ്പവും നിൽക്കാൻ സാധിക്കണം.

advertisment

Super Leaderboard 970x90