Health

ഡോക്‌ടർ ചികിത്സിക്കുന്നത്‌ ടെസ്‌റ്റ്‌ റിസൾറ്റിനെയല്ല... രോഗിയെയാണ്... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

ചിലരുടെയെങ്കിലും ധാരണ പോലെ ഒരു ടെസ്‌റ്റിന്റെയും റിസൾറ്റ്‌ മാത്രം നോക്കിയല്ല നിങ്ങളുടെ ഡോക്‌ടർ രോഗം നിർണയിക്കുന്നത്‌. ഏതൊരു ടെസ്‌റ്റ്‌ റിസൾറ്റിനോടൊപ്പവും ഡോക്‌ടർ ആ വ്യക്‌തിയെ പരിശോധിച്ചപ്പോൾ ശരീരത്തിൽ കണ്ട കാര്യങ്ങൾ കൂടി ചേർത്ത്‌ വായിക്കുമ്പൊഴേ കഥ പൂർണമാകൂ.

ഡോക്‌ടർ ചികിത്സിക്കുന്നത്‌ ടെസ്‌റ്റ്‌ റിസൾറ്റിനെയല്ല... രോഗിയെയാണ്... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

''ഡോക്‌ടറേ, വാട്ട്‌സ്സപ്പിൽ/മെസഞ്ചറിൽ/മെസേജിൽ/എന്റെ പോക്കറ്റിൽ ബ്ലഡ്‌ ടെസ്‌റ്റിന്റെ റിസൾറ്റുണ്ട്‌. ഒന്ന്‌ നോക്കിയിട്ട്‌ പറഞ്ഞ്‌ തര്വോ?''. ഇങ്ങനത്തെ എണ്ണമറ്റ സന്ദേശങ്ങൾ കണ്ട്‌ തഴമ്പിച്ച വഴിക്ക്‌ ആ തീരുമാനത്തിലെത്തി. ഇന്നത്തെ #SecondOpinion ലാബ്‌ റിസൾറ്റുകളുടെ പ്രാധാന്യത്തെ കുറിച്ച്‌ തന്നെയാവട്ടെ.

രക്‌തം, കഫം, മലം, മൂത്രം, ശരീരകോശങ്ങൾ, സെറിബ്രോസ്‌പൈനൽ ഫ്ലൂയിഡ്‌ എന്ന നട്ടെല്ലിൽ നിന്ന്‌ കുത്തിയെടുക്കുന്ന ദ്രവം, മുറിവിലെ പഴുപ്പ്‌, തൊണ്ടയിൽ നിന്ന്‌ കാഴ്‌ചയിൽ ഇയർബഡ്‌സിന്റെ ഒരമ്മ പെറ്റ അളിയനായ 'സ്വാബ്‌' ഇട്ട്‌ തോണ്ടിയെടുക്കുന്ന സാമ്പിൾ, അൾട്രാസൗണ്ട്‌ സ്‌കാൻ, എംആർഐ സ്‌കാൻ, സിടി സ്‌കാൻ തുടങ്ങി പലവിധം ടെസ്‌റ്റ്‌ റിസൾറ്റുകളുടെ കമനീയശേഖരം ഓരോ ഡോക്‌ടറുടേയും ഫോണിലെത്തുന്നുണ്ടാകാം. ഇവയിൽ മിക്കതും ഡോക്‌ടർക്ക്‌ കണ്ടാൽ റിസൾറ്റ്‌ മനസ്സിലാകുമെങ്കിലും വ്യക്‌തമായ തീരുമാനം പറയാൻ സാധിക്കില്ല. അതിനുള്ള കാരണം അറിയാമോ?

ഡോക്‌ടർ ചികിത്സിക്കുന്നത്‌ ടെസ്‌റ്റ്‌ റിസൾറ്റിനെയല്ല... രോഗിയെയാണ്... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

ചിലരുടെയെങ്കിലും ധാരണ പോലെ ഒരു ടെസ്‌റ്റിന്റെയും റിസൾറ്റ്‌ മാത്രം നോക്കിയല്ല നിങ്ങളുടെ ഡോക്‌ടർ രോഗം നിർണയിക്കുന്നത്‌. ഏതൊരു ടെസ്‌റ്റ്‌ റിസൾറ്റിനോടൊപ്പവും ഡോക്‌ടർ ആ വ്യക്‌തിയെ പരിശോധിച്ചപ്പോൾ ശരീരത്തിൽ കണ്ട കാര്യങ്ങൾ കൂടി ചേർത്ത്‌ വായിക്കുമ്പൊഴേ കഥ പൂർണമാകൂ. അത്‌ കൊണ്ട്‌ തന്നെ റിസൾറ്റിന്റെ വലതുഭാഗത്ത്‌ തന്നിരിക്കുന്ന സ്‌റ്റാൻഡേർഡ്‌ വാല്യുവുമായി താരതമ്യം ചെയ്‌ത്‌ ഗൂഗിളമ്മച്ചിയോട്‌ ബാക്കിയും ചോദിച്ച്‌ 'എന്റെ ടെസ്‌റ്റ്‌ റിസൾറ്റ്‌ അലമ്പാണേ, ഞാനിപ്പോ ചാകുവേ' എന്ന്‌ നിലവിളി കൂട്ടരുത്‌, ഇങ്ങനെയുള്ളവരുടെ എണ്ണം അനുദിനം കൂടിവരുന്നു...

ഡോക്‌ടർ ചികിത്സിക്കുന്നത്‌ ടെസ്‌റ്റ്‌ റിസൾറ്റിനെയല്ല... രോഗിയെയാണ്... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

പറഞ്ഞ്‌ വന്നത്‌, ഡോക്‌ടർ ചികിത്സിക്കുന്നത്‌ ടെസ്‌റ്റ്‌ റിസൾറ്റിനെയല്ല. ഉദാഹരണത്തിന്, ബിലിറുബിൻ കൂടിയിരിക്കുന്നത്‌ മഞ്ഞപ്പിത്തം എന്ന്‌ നാട്ടുകാർ വിളിക്കുന്ന 'വൈറൽ ഹെപ്പറ്റൈറ്റിസിന്‌' മാത്രമല്ല. ഗിൽബേർട്‌ സിൻഡ്രോം പോലെയുള്ള കുറേ അവസ്‌ഥകളിൽ സ്‌ഥിരമായി ഇത്‌ കൂടിയിരിക്കും. ബിലിറുബിൻ കുറക്കാൻ കാരണം മനസ്സിലാക്കാതെ പേരും അഡ്രസുമില്ലാത്ത പച്ചമരുന്നിന്റെ ഉണ്ട വിഴുങ്ങാൻ പോകുന്നത്‌ തികച്ചും അനാവശ്യമാണ്‌. എലിപ്പനിക്കും ഡെങ്കിപ്പനിക്കും ലിവർ ഫങ്‌ഷൻ ടെസ്‌റ്റ്‌ ചാഞ്ചാട്ടം കാണിക്കും. സ്‌കാൻ ചെയ്‌തതിന്റെ റിസൾറ്റിൽ എന്തെങ്കിലും കണ്ടാൽ അതിന്റെ വിശദാംശങ്ങൾ തരാനാവുക ചികിത്സിക്കുന്ന ഡോക്‌ടർക്ക്‌ മാത്രമാണ്‌. സ്‌കാൻ ചെയ്യുന്ന ഡോക്‌ടറായ റേഡിയോളജിസ്‌റ്റ്‌ വരെ ആ തീരുമാനത്തിലെത്താൻ ശക്‌തമായ വഴികാട്ടി മാത്രമാണ്‌. ബാക്കിയുള്ള എല്ലാവരും ആ വെള്ളക്കടലാസിനെ മാത്രമാണ്‌ കാണുന്നത്‌. കഴിവതും അത്തരത്തിൽ ഡോക്‌ടർ/നേഴ്‌സ്‌/ലാബ്‌ ടെക്‌നീഷ്യൻ/ഫാർമസിസ്‌റ്റ്‌/ആശുപത്രി വരാന്തയിൽ കോട്ടുവായിട്ട്‌ നിൽക്കുന്ന ഷർട്ട്‌ ഇൻസേർട്ട്‌ ചെയ്‌ത ചേട്ടൻ/വഴീക്കൂടെ പോകുന്ന ആൾ തുടങ്ങിയവരെ സമീപിക്കാതിരിക്കുക.

ഡോക്‌ടർ ചികിത്സിക്കുന്നത്‌ ടെസ്‌റ്റ്‌ റിസൾറ്റിനെയല്ല... രോഗിയെയാണ്... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

മാത്രമല്ല, ലാബ്‌ എറർ എന്നൊരു സംഗതിയുണ്ട്‌. 12.5ഗ്രാം % ഹീമോഗ്ലോബിൻ ഉള്ള രോഗിക്ക്‌ യാതൊരു അടിസ്‌ഥാനവുമില്ലാതെ 4.2% Hb എന്ന്‌ തെറ്റി റിപ്പോർട്ട്‌ കൊടുത്തത് കണ്ടിട്ടുണ്ട്. ഡോക്‌ടർ ഏതെങ്കിലും ലാബ്‌ നിർദേശിച്ചാൽ 'അങ്ങേർക്ക്‌ അവിടുന്ന്‌ കമ്മീഷൻ കിട്ടുന്നുണ്ടാകും' എന്ന കൊനിഷ്‌ട്‌ ചിന്തിക്കുന്നതോടൊപ്പം അത്‌ വിശ്വസനീയമായ നല്ല ലാബായിരിക്കും എന്ന്‌ കൂടെ ചിന്തിക്കുന്നതാണ്‌ അതിന്റെ ഒരിത്‌. റിസൾറ്റ്‌ കിട്ടിയാലുടനെ അത്‌ ഡോക്‌ടറെ അറിയിക്കുകയും ചെയ്യുക. ഡോക്‌ടറാണ്‌ അതിന്‌ തലയും വാലും ഉണ്ടാക്കി ഒരു തീരുമാനം ഉണ്ടാക്കാൻ ഏറ്റവും യോഗ്യതയുള്ള വ്യക്‌തി.

ബാക്കിയുള്ള അഭിപ്രായക്കാരും ആവേശക്കമ്മറ്റിയുമെല്ലാം വിദഗ്‌ധോപദേശം തന്നാൽ ചുമ്മാ ചിരിച്ചങ്ങ്‌ തള്ളിയേക്കണം. ചികിത്സിക്കുന്ന ഡോക്‌ടറുടെ മീതേ അഭിപ്രായം എടുക്കണമെങ്കിൽ ആ സെക്കന്റ്‌ ഒപ്പീനിയൻ മറ്റൊരു ഡോക്‌ടറിൽ നിന്നാകണം. അല്ലാതെ, ഗൂഗിൾ ചെയ്ത വിവരവും വച്ച് ലാടവൈദ്യവും ഒറ്റമൂലിയും മന്ത്രവാദവും കുട്ടിചാത്തൻസേവയും പരീക്ഷിക്കാൻ നിന്നാൽ അടുത്ത ലാബ്‌ റിപ്പോർട്ടിന്‌ സാമ്പിൾ കൊടുക്കാൻ ചിലപ്പോൾ രോഗി ഉണ്ടാകണമെന്നില്ല.

ഡോക്‌ടർ ചികിത്സിക്കുന്നത്‌ ടെസ്‌റ്റ്‌ റിസൾറ്റിനെയല്ല... രോഗിയെയാണ്... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

വാൽക്കഷ്‌ണം: ഡോക്‌ടർ MRI സ്‌കാൻ പരിശോധനക്ക്‌ എഴുതീന്ന്‌ വെക്കുക. എന്നിട്ട്‌ ടെസ്‌റ്റ്‌ ചെയ്‌തിട്ട്‌ യാതൊരു കുഴപ്പവും കണ്ടില്ലെങ്കിൽ ''കണ്ടോ കണ്ടോ.... ഒരു കുഴപ്പവുമില്ല, ഡോക്‌ടർ പറ്റിച്ചതാണ്‌. കാശ്‌ വെറുതേ പോയി" എന്ന്‌ ദു:ഖിക്കുന്നവർ ഏറെയാണ്‌. സത്യത്തിൽ ടെസ്‌റ്റെഴുതിയത്‌ എന്തോ കുഴപ്പം സംശയിച്ചിട്ടാകണമല്ലോ. അല്ലാതെ, ഡോക്‌ടറുടെ ആവശ്യത്തിനല്ല പരിശോധന എഴുതുന്നത്‌. ഡോക്‌ടർമാരിൽ കമ്മീഷൻ വാങ്ങുന്ന കള്ളനാണയങ്ങൾ ഇല്ലെന്നല്ല. പക്ഷേ, അതൊരു ന്യൂനപക്ഷമാണ്‌. അപ്പോൾ റിസൾറ്റിൽ രോഗമില്ലെന്ന് കേൾക്കുമ്പൊ സങ്കടപ്പെടുകയാണോ? സന്തോഷിച്ചാട്ടെ സന്തോഷിച്ചാട്ടെ... 

advertisment

Super Leaderboard 970x90