അപകർഷതാബോധത്തിന്റെ കൂത്തരങ്ങാകുന്ന കൗമാരം - ഡോ.ഷിംന അസീസ്

നമ്മളെ ആര്‌ തോൽപ്പിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ നമ്മളാണ്‌. നമ്മളനുവദിക്കുന്നവർ നമ്മളെ തോൽപ്പിക്കുന്നതൊരു സുഖവുമാണ്. എന്നാൽ വാക്ക്‌ കൊണ്ടും പ്രവർത്തി കൊണ്ടും വിശ്വാസം കൊണ്ടും നോവിച്ചവരെ ഒന്ന്‌ ഓങ്ങി വെച്ചേക്കുക. ഇനി ശരിക്കും നമ്മെ ചവിട്ടിപ്പിടിച്ചാൽ തല ഉയർത്താൻ പഠിക്കുക. ആ ചെയ്യുന്നതിൽ നമുക്ക്‌ വേദനിച്ചോട്ടേ, എന്നാലും തല ഉയർന്നാൽ അവരുടെ മുഖത്ത്‌ നോക്കി മനോഹരമായി ചിരിച്ചേക്കുക. തല ഉയർത്തി മുന്നിലൂടെ നടക്കുക. അവിടെ തീരും. സ്വന്തം വിജയം കൊണ്ട്‌ വേണം നിലപാടുകളില്ലാതെ തോൽപ്പിക്കാൻ ശ്രമിച്ചവരെ നേരിടാൻ...

അപകർഷതാബോധത്തിന്റെ കൂത്തരങ്ങാകുന്ന കൗമാരം - ഡോ.ഷിംന അസീസ്

അപകർഷതാബോധത്തിന്റെ കൂത്തരങ്ങായിരുന്നു കൗമാരം. ഉയരമില്ലാത്തതിന്റെ പേരിൽ പരിഹസിച്ചിരുന്ന സ്‌കൂൾ സഹപാഠികൾ ആണ്‌ so called 'കളിയാക്കൽ' എന്ന കലാരൂപത്തോട്‌ കടുത്ത അമർഷമുണ്ടാക്കിയത്‌. 'കുള്ളത്തി' എന്ന്‌ പിറകിൽ നിന്ന്‌ വിളിച്ച്‌ പരസ്‌പരം നോക്കി ഊറിച്ചിരിച്ചിരുന്ന ചില മുഖങ്ങൾ ഇന്നോർക്കുന്നത്‌ കനലോടെയല്ലെങ്കിലും, അന്നവർ ഉള്ളിൽ ചൂണ്ടക്കൊളുത്തിട്ട്‌ വലിച്ചത്‌ ഓർക്കുന്നത്‌ സുഖകരമല്ല. എനിക്ക്‌ ഉയരമില്ലെങ്കിലെന്താ, ഉയിരായ പ്രിയതമൻ ആവശ്യത്തിനുയരമുണ്ട്‌. ഞങ്ങൾ തമ്മിലുള്ള ഉയരവ്യത്യാസം ചൂണ്ടിക്കാണിക്കുന്നവർക്ക്‌ ഞങ്ങളൊന്നിച്ച്‌ കൊടുക്കുന്നൊരു ചിരിയുണ്ട്‌, പണ്ടെനിക്ക്‌ ചിരിക്കാൻ കഴിയാതിരുന്ന ആ ചിരി... ബാഹ്യരൂപമല്ല വ്യക്‌തിയുടെ ഗുണത്തിന്റെ അളവുകോൽ എന്ന്‌ ഇന്നെനിക്ക്‌ വ്യക്‌തമായറിയാം.

കട്ടിയുള്ള കൂട്ടുപുരികത്തിന്റെയും നിറത്തിന്റെ പേരിലും ഹൈഹീൽ ഉപയോഗിക്കുന്നതിന്റെ പേരിലും പുച്‌ഛിച്ച്‌ ചിരിച്ചിരുന്ന ഒരാൾ അവിടെയും നിർത്താതെ, ഡിഗ്രി കഴിഞ്ഞ്‌ മെഡിസിന്‌ ചേർന്നതിന്‌ സ്‌കൂൾ ഗ്രൂപ്പിൽ 'we have started earning, where do you lie now?' എന്ന ചോദ്യവും ചോദിച്ച്‌ അവഹേളിച്ചപ്പോഴും കാലം ചോദിച്ചോളും എന്നായിരുന്നു മനസ്സിൽ. ഇപ്പോൾ ഈ പറഞ്ഞതെല്ലാം സ്വയം ട്രോളുന്ന വിശേഷങ്ങളാണ്‌.

അപകർഷതാബോധത്തിന്റെ കൂത്തരങ്ങാകുന്ന കൗമാരം - ഡോ.ഷിംന അസീസ്

ഒരാവശ്യവുമില്ലെങ്കിലും ഇങ്ങോട്ട്‌ കയറിവന്ന്‌ ചൊറിഞ്ഞ് വിഷമിപ്പിക്കുന്നവരോട്‌ ഒരു തരം വാശി ഉള്ളിൽ കൊളുത്തി വെച്ചാണ്‌ വളർന്നത്‌. മനസ്സ്‌ വിഷമിപ്പിച്ചവരോടെല്ലാം ജീവിതം കൊണ്ട്‌ മറുപടി കാണിക്കുമെന്നതാണ്‌ അന്നും ഇന്നും ചിന്താഗതി. ആരെയും തിരിച്ചുപദ്രവിക്കാൻ പാടില്ല, മറുപടി ജീവിച്ചു കാണിച്ച്‌ കൊടുക്കാൻ വേണ്ടി ആത്മാർഥമായി ശ്രമിക്കുക. ആ ഉത്തരം നമ്മൾ നേടിക്കഴിയുമ്പോൾ, ആ വിജയങ്ങൾക്ക്‌ അതിന്‌ മുൻപ്‌ വേദനിപ്പിച്ചവർ സാക്ഷ്യം വഹിക്കുന്നത്‌ കാണുമ്പോൾ വരുന്ന അനുഭൂതി അനിർവചനീയമാണ്‌.

സ്വന്തം മനസ്സാക്ഷിയോട്‌ തെറ്റ്‌ ചെയ്യാത്തിടത്തോളം എന്തിനാണ്‌ ഞാൻ വിഷമിക്കുന്നതെന്ന്‌ ചോദിച്ചു തുടങ്ങേണ്ടതും അതുകൊണ്ടാണ്‌. BA പഠിച്ചതിന്റെ പേരിൽ, പ്രഫഷനൽ ഡിഗ്രി അല്ലാത്തതിന്റെ പേരിൽ തുഴ കൊണ്ട്‌ മുഖത്തടി കൊണ്ടത്‌ പോലെ തെറിച്ച്‌ വീണിട്ടുണ്ടൊരിക്കൽ. അന്ന്‌ വീണൊരു കനലുണ്ട്‌ മനസ്സിൽ. അത്‌ കൂടിയാണ്‌ വൈകി നേടിയ മെഡിക്കൽ ഡിഗ്രി. ആ കനലിന്ന്‌ കാട്ടുതീയാണ്‌. അന്ന്‌ പരിഹസിച്ചവർക്ക്‌ അഭിമാനിക്കാം, അത്രയും നെഗറ്റീവായ പ്രചോദനം തന്നത്‌ കുറച്ചൊന്നുമല്ല ഉപകാരപ്പെട്ടത്‌. അഞ്ചര വർഷത്തിൽ കാലിടറുമെന്ന്‌ തോന്നിയ ഇടത്തെല്ലാം ആ മധുരപ്രതികാരത്തിന്റെ ബലം ചോരാതിരുന്നത്‌ വലിയ ശക്‌തിയായി.

അപകർഷതാബോധത്തിന്റെ കൂത്തരങ്ങാകുന്ന കൗമാരം - ഡോ.ഷിംന അസീസ്

അന്നും ഇന്നും സൗഹൃദങ്ങൾക്ക്‌ കൽപ്പിച്ചിരിക്കുന്ന വില ജീവനോളവുമാണ്‌. ഇന്നും മുന്നോട്ട്‌ തള്ളുന്നത്‌ സൗഹൃദങ്ങളാണ്‌. പക്ഷേ, മുന്നിൽ വരുന്നവരെ മുഴുവൻ വിശ്വസിക്കുന്ന മനോവിശാലത ഇന്നില്ല. പവിഴം പോലുള്ളവ മാത്രമല്ല, പഴന്തുണി പോലെ ദുർഗന്ധം വഹിക്കുന്ന വിഴുപ്പുകളും വലിയ ശക്തിയാണ്‌. അവയെ കണ്ടാൽ തിരിച്ചറിയാനും, അർഹിക്കുന്ന പരിഗണനയും അവഗണനയും കൊടുക്കാനും ഇന്ന് കൃത്യമായി കഴിയുന്നുണ്ടെനിക്ക്.

അപകർഷതാബോധത്തിന്റെ കൂത്തരങ്ങാകുന്ന കൗമാരം - ഡോ.ഷിംന അസീസ്

നമ്മളെ ആര്‌ തോൽപ്പിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ നമ്മളാണ്‌. നമ്മളനുവദിക്കുന്നവർ നമ്മളെ തോൽപ്പിക്കുന്നതൊരു സുഖവുമാണ്. എന്നാൽ വാക്ക്‌ കൊണ്ടും പ്രവർത്തി കൊണ്ടും വിശ്വാസം കൊണ്ടും നോവിച്ചവരെ ഒന്ന്‌ ഓങ്ങി വെച്ചേക്കുക. ഇനി ശരിക്കും നമ്മെ ചവിട്ടിപ്പിടിച്ചാൽ തല ഉയർത്താൻ പഠിക്കുക. ആ ചെയ്യുന്നതിൽ നമുക്ക്‌ വേദനിച്ചോട്ടേ, എന്നാലും തല ഉയർന്നാൽ അവരുടെ മുഖത്ത്‌ നോക്കി മനോഹരമായി ചിരിച്ചേക്കുക. തല ഉയർത്തി മുന്നിലൂടെ നടക്കുക. അവിടെ തീരും. സ്വന്തം വിജയം കൊണ്ട്‌ വേണം നിലപാടുകളില്ലാതെ തോൽപ്പിക്കാൻ ശ്രമിച്ചവരെ നേരിടാൻ...

അപകർഷതാബോധത്തിന്റെ കൂത്തരങ്ങാകുന്ന കൗമാരം - ഡോ.ഷിംന അസീസ്

ആരായാലും ആരെയും മനപൂർവം വേദനിപ്പിക്കുന്നത്‌ അബദ്ധമല്ലെന്നേ, അത്‌ അപരാധമാണ്‌. അത് ചെയ്തവർ അപരാധികളുമാണ്. സൽപ്രവർത്തി കൊണ്ട്‌, നല്ലതിനായുള്ള വാശി കൊണ്ട്‌, ആത്മാർത്‌ഥത കൊണ്ട്‌, നേർവഴി കൊണ്ട്‌ അടച്ചുപൂട്ടേണ്ട വാതിലുകളാണവ... എളുപ്പമല്ലെങ്കിലും ജീവിതത്തിൽ വിജയിക്കാൻ എതിർപ്പുകളോളം നല്ലൊരു വളമില്ല. അവിടെ തളർന്നല്ല, വളർന്നാണ് കാണിച്ച് കൊടുക്കണ്ടത്. നേരിന്റെ വഴിയിലൂടെ ഈ അപരാധികളെ അടപടലം അടച്ചുപൂട്ടാൻ പറ്റുന്നതൊരു സുഖമാണ്. ഒന്നുമില്ലെങ്കിലും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സമാധാനത്തോടെ ഒരിടത്ത്‌ ചായാമല്ലോ..

advertisment

News

Super Leaderboard 970x90