Health

ജന്മനാ നമ്മെ പൊതിഞ്ഞിരിക്കുന്ന ശരീരത്തിലെ ഏറ്റവും വലിയ അവയവം തൊലിയെക്കുറിച്ച് ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

നമ്മുടെ ശരീരത്തിനകത്തെ പേശികൾ, അസ്ഥികൾ, രക്തക്കുഴലുകൾ, നാഡീഞരമ്പുകൾ, ആന്തരികാവയവങ്ങൾ എന്നിവയെ എല്ലാം സംരക്ഷിക്കുന്നത് തൊലിയാണ്. അത് കൊണ്ട് തന്നെ, ശരീരത്തിന്റെ പ്രതിരോധം കാക്കുന്ന പടയാളികളിൽ ആദ്യത്തെ വരിയിൽ നിൽക്കുന്ന യോദ്ധാവ് കൂടിയാണ് തൊലി. ഇത് കൂടാതെ, ജലനഷ്ടം തടയുക, ശരീരത്തിന്റെ സ്വാഭാവികമായ താപനില നിലനിർത്തുക, സ്പർശം അറിയുക, വൈറ്റമിൻ ഡിയുടെ ഉത്പാദനം എന്നിവയിലെല്ലാം തന്നെ തൊലിക്ക് വലിയ പങ്കുണ്ട്.

ജന്മനാ നമ്മെ പൊതിഞ്ഞിരിക്കുന്ന ശരീരത്തിലെ ഏറ്റവും വലിയ അവയവം തൊലിയെക്കുറിച്ച് ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

നന്നായൊന്ന്‌ മഴ പെയ്‌താൽ ദേഹം പൊതിയാൻ പുതപ്പ്‌ തിരയുന്നവരാണ്‌ നമ്മളെല്ലാം. ഈയിടെ പെയ്‌ത പെരുമഴയിൽ പുതപ്പൊന്നും കാവലായില്ലെങ്കിലും പ്രളയവും പ്രളയജലവുമെല്ലാം ശരീരത്തിനകത്ത്‌ കയറാതിരുന്നത്‌ ജന്മനാ നമ്മെ പൊതിഞ്ഞിരിക്കുന്ന തൊലിയുള്ളത്‌ കൊണ്ട്‌ തന്നെയാണ്‌. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്‌ തൊലി. ഒരുപാട് കർമ്മങ്ങളും ധർമ്മങ്ങളുമുള്ള ഈ അവയവത്തെക്കുറിച്ചാണ്‌ ഈ #SecondOpinion പറയുന്നത്‌.

നമ്മുടെ ശരീരത്തിനകത്തെ പേശികൾ, അസ്ഥികൾ, രക്തക്കുഴലുകൾ, നാഡീഞരമ്പുകൾ, ആന്തരികാവയവങ്ങൾ എന്നിവയെ എല്ലാം സംരക്ഷിക്കുന്നത് തൊലിയാണ്. അത് കൊണ്ട് തന്നെ, ശരീരത്തിന്റെ പ്രതിരോധം കാക്കുന്ന പടയാളികളിൽ ആദ്യത്തെ വരിയിൽ നിൽക്കുന്ന യോദ്ധാവ് കൂടിയാണ് തൊലി. ഇത് കൂടാതെ, ജലനഷ്ടം തടയുക, ശരീരത്തിന്റെ സ്വാഭാവികമായ താപനില നിലനിർത്തുക, സ്പർശം അറിയുക, വൈറ്റമിൻ ഡിയുടെ ഉത്പാദനം എന്നിവയിലെല്ലാം തന്നെ തൊലിക്ക് വലിയ പങ്കുണ്ട്.

ജന്മനാ നമ്മെ പൊതിഞ്ഞിരിക്കുന്ന ശരീരത്തിലെ ഏറ്റവും വലിയ അവയവം തൊലിയെക്കുറിച്ച് ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

മുതിർന്ന വ്യക്തിയിൽ ഏകദേശം 21.5 ചതുരശ്രഅടിയോളം വിസ്താരമുള്ള ഈ അവയവം ഏതാണ്ട് മുഴുവനായി തന്നെ രോമങ്ങൾ കൊണ്ട് മൂടിയാണുള്ളത്. കൈവെള്ളയിലും കാൽവെള്ളയിലും ചുണ്ടിലും രോമങ്ങൾ ഉണ്ടാകില്ല.

ഈ രോമകൂപങ്ങളെ കൂടാതെ വിയർപ്പുഗ്രന്ഥികൾ, രക്തക്കുഴലുകൾ, ചൂടും വേദനയും സ്പർശവും അറിയാനുള്ള ഞരമ്പുകളുടെ അറ്റങ്ങൾ, തൊലിക്ക് നിറം നൽകാനുള്ള മെലാനിൻ എന്ന പദാർത്ഥം എന്നിവയെല്ലാം തൊലിയിലുണ്ട്. എപ്പിഡെർമിസ്, ഡെർമിസ്, ഹൈപ്പോഡെർമിസ് എന്നിങ്ങനെ മൂന്നു പാളികളിൽ ആയിട്ടാണ് ഇവയെല്ലാം സജ്ജീകരിച്ചിരിക്കുന്നത്

ജന്മനാ നമ്മെ പൊതിഞ്ഞിരിക്കുന്ന ശരീരത്തിലെ ഏറ്റവും വലിയ അവയവം തൊലിയെക്കുറിച്ച് ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

തൊലിയിലുള്ള മെലാനോസൈറ്റ് എന്ന കോശങ്ങളാണ് ഈ നിറം നൽകുന്നത്. ശക്തിയായി സൂര്യപ്രകാശം പതിക്കുന്ന സ്ഥലങ്ങളിൽ ജീവിക്കുന്നവർക്ക് തൊലിയുടെ നിറം കൂടുതൽ ഇരുണ്ടിരിക്കുന്നതിന് കാരണം അവരുടെ തൊലിയിൽ അധികമായി അടങ്ങിയിരിക്കുന്ന ഈ മെലാനോസൈറ്റുകളാണ്‌. അവ തൊലിക്ക്‌ സംരക്ഷണം നൽകുന്ന ധർമ്മം കൂടി നിറവേറ്റുന്നുണ്ട്‌. ഇവ തന്നെയാണ് സൂര്യപ്രകാശത്തിലുള്ള അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷണം നൽകി തൊലിയുടെ കാൻസറിൽ നിന്നും നമ്മളെ രക്ഷിക്കുന്നത്.

തൊലിയുടെ കാൻസറുകൾ വിവിധ തരമുണ്ട്‌. മാലിഗ്‌നന്റ്‌ മെലനോമ പോലുള്ളവ ചിലപ്പോൾ വളരെ സാരമാകാറുണ്ട്‌. തുടർച്ചയായി അൾട്രാവയലറ്റ് രശ്‌മികൾ നേരിട്ട്‌ പതിക്കുന്നത്‌, വെളുത്ത വർഗക്കാർ, പ്രതിരോധശേഷി കുറവുള്ളവർ എന്നിങ്ങനെ പല കാരണങ്ങൾ തൊലിയിൽ അർബുദമുണ്ടാകുന്നതിന്‌ കാരണമാകാം. നേരിട്ട്‌ പതിക്കുന്ന സൂര്യരശ്‌മികളെ പരമാവധി ഒഴിവാക്കാം. വൈറ്റമിൻ ഡി കിട്ടാനായി നട്ടുച്ചവെയിൽ കൊള്ളാൻ ശ്രമിക്കുന്നത്‌ അബദ്ധമാണ്‌. കൂടെ, തൊലിയിൽ പുതിയതായി വന്ന പാടുകൾ, അവയുടെ നിറപ്പകർച്ച, ആ പാടുകൾ വലിപ്പം കൂടുന്നത്‌ എന്നിവയെല്ലാം ശ്രദ്ധിക്കണം. അത്തരത്തിൽ വല്ലതും ശ്രദ്ധയിൽ പെട്ടാൽ ഉടൻ ഡെർമറ്റോളജിസ്‌റ്റിനെ കാണണം.

ജന്മനാ നമ്മെ പൊതിഞ്ഞിരിക്കുന്ന ശരീരത്തിലെ ഏറ്റവും വലിയ അവയവം തൊലിയെക്കുറിച്ച് ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

എലിപ്പനി പരത്തുന്ന അണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത്‌ കാലിൽ മുറിവുണ്ടെങ്കിൽ കൂടുതൽ എളുപ്പമാകുമെന്ന്‌ വായിച്ചല്ലോ? പ്രതിരോധത്തിന്റെ പരിചയായ തൊലിയുടെ ആരോഗ്യം സംരക്ഷിച്ചേ മതിയാകൂ എന്നതിന്റെ ഓർമ്മപ്പെടുത്തലുമാണത്‌. സൂചിമുന കൊണ്ട്‌ പടരുന്ന എയിഡ്‌സും ഹെപ്പറ്ററ്റിസ്‌ ബിയുമെല്ലാം ഈ വേലി ചാടിയാൽ പണി തരുന്നവരാണ്‌. ഒരു സൂചി കൊണ്ട്‌ പോലും തൊലിയെ നുള്ളി നോവിക്കരുതെന്നർത്‌ഥം...

ജന്മനാ നമ്മെ പൊതിഞ്ഞിരിക്കുന്ന ശരീരത്തിലെ ഏറ്റവും വലിയ അവയവം തൊലിയെക്കുറിച്ച് ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

വാൽക്കഷ്ണം : തൊലിപ്പുറത്തുണ്ടാകുന്ന ലക്ഷണങ്ങൾ കൊണ്ട് എന്തെല്ലാം രോഗങ്ങൾ തിരിച്ചറിയാൻ സാധിക്കുമെന്നറിയുമോ? അഞ്ചാംപനി, ചിക്കൻപോക്സ്, ഹൃദയത്തെ ബാധിക്കുന്ന ചില രോഗങ്ങൾ, വിളർച്ച, മഞ്ഞപിത്തം, വൈറ്റമിൻ എയുടെ കുറവ്, ചിലയിനം കാൻസറുകൾ, തുടങ്ങി കാക്കത്തൊള്ളായിരം രോഗങ്ങളുടെ ലക്ഷണങ്ങൾ നിങ്ങളുടെ തൊലിപ്പുറത്തോട്ട് നോക്കിയാൽ തിരിയും. 'ലക്ഷണം നോക്കുക' എന്നത്‌ മോഡേൺ മെഡിസിൻ പ്രാക്‌ടീഷ്‌ണർക്കും സാധിക്കുമെന്ന്‌ മനസ്സിലായില്ലേ?

advertisment

Super Leaderboard 970x90