Health

മുടി കൊഴിച്ചിലിന്റെ കാരണവും പരിഹാരവും... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

സാധാരണ ഗതിയിൽ ഒരു ദിവസം നൂറു മുടി വരെ പൊഴിയുന്നുണ്ട്, വലിയ താമസമില്ലാതെ അത്ര തന്നെ കിളുത്തു വരുന്നത് കൊണ്ടാകാം നമുക്ക് ഇതിനു വല്യ ശോകമൊന്നും തോന്നാത്തത്. എന്നാൽ, പോണേലും വേഗത്തിൽ വരുന്ന മുടിക്ക് പകരം ഒന്ന് തൊട്ടാൽ ഒരു പിടി മുടി പോരുന്നത് അത്ര സുഖമില്ലാത്ത ഏർപ്പാടാണ്.

മുടി കൊഴിച്ചിലിന്റെ കാരണവും പരിഹാരവും... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

പരസ്യത്തിലെ ചേച്ചി മുടി ചീകി തിരിയുന്നു, ചീപ്പിൽ മുഴുവൻ മുടി. ചേച്ചി ഹൃദയം തകർന്ന് മൂലയ്ക്ക് ഇരിക്കുന്നു. എവിടെ നിന്നെന്ന് അറിയാതെ ഒരു ദൈവദൂത/ൻ അവതരിക്കുന്നു, ഏതാണ്ട് എണ്ണ കൊടുക്കുന്നു, തേക്കുന്നു, മുടി തഴച്ച് വളരുന്നു, മുടി പോയ ചേച്ചി ധൃതംഗപുളകിതയാകുന്നു... ഇതാണ് കാലങ്ങളായി കണ്ടു വരുന്ന ക്ളീഷെ പരസ്യം. ‘മുടിയില്ലെങ്കിൽ തീർന്നു മോളെ ജീവിതം’എന്ന മട്ടിലുള്ള പരസ്യങ്ങളും ദീർഘനിശ്വാസങ്ങളും എല്ലാം കൂടി കണ്ട് ടെന്ഷനടിച്ച് ഉള്ള തലമുടി കൂടി പൊഴിഞ്ഞു പോകും മുൻപ് തല ചൊറിയാതെ ഈ #SecondOpinion വായിച്ചാട്ടെ...

നമ്മുടെ തലമുടി എന്ന് വേണ്ട, ശരീരത്തിലെ സകല മുടിയേയും ശരീരത്തിലേക്ക് പിടിച്ചു വെക്കുന്നത് ഹെയർ ഫോളിക്കിളുകളാണ്. കാര്യം വെറുമൊരു മുടിയാണെങ്കിലും, ഇതിനു തിന്നാൻ കൊടുക്കാനും വളർച്ചക്ക്‌ ആവശ്യമായ ഹോർമോൺ കൊണ്ട് പോയി കോരിയൊഴിച്ചു കൊടുക്കാനുമെല്ലാം രക്തക്കുഴലുകളുണ്ട്, മുടിയെ സ്വാഭാവികമായി തന്നെ മൃദുവായി വെക്കാനുള്ള സൂത്രങ്ങളുണ്ട്, അങ്ങനെ പലതുമുണ്ട്. സാധാരണ ഗതിയിൽ ഒരു ദിവസം നൂറു മുടി വരെ പൊഴിയുന്നുണ്ട്, വലിയ താമസമില്ലാതെ അത്ര തന്നെ കിളുത്തു വരുന്നത് കൊണ്ടാകാം നമുക്ക് ഇതിനു വല്യ ശോകമൊന്നും തോന്നാത്തത്. എന്നാൽ, പോണേലും വേഗത്തിൽ വരുന്ന മുടിക്ക് പകരം ഒന്ന് തൊട്ടാൽ ഒരു പിടി മുടി പോരുന്നത് അത്ര സുഖമില്ലാത്ത ഏർപ്പാടാണ്.

മുടി കൊഴിച്ചിലിന്റെ കാരണവും പരിഹാരവും... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

മുടി കൊഴിച്ചിലിന്‌ ഏറെ കാരണങ്ങളുണ്ട്. അത് തലയിൽ മാത്രമുള്ള കാരണമാകാം, ശരീരത്തെ മൊത്തം ബാധിക്കുന്നവയുമാകാം. തൈറോയിഡ് ഹോർമോൺ കുറയുക, ഭക്ഷണത്തിൽ പ്രോട്ടീൻ അളവ് കുറയുക, വിളർച്ച, ചില വൈറ്റമിനുകളുടെ കുറവ്, കടുത്ത മാനസികസമ്മർദം, പെട്ടെന്നുണ്ടായ ഭാരക്കുറവ് എന്നിവയെല്ലാം മുടികൊഴിച്ചിൽ ഉണ്ടാക്കാം. സ്ഥിരമായി ഉപയോഗിക്കേണ്ട ചില അത്യാവശ്യമരുന്നുകളുടെ ഉപയോഗം, പ്രത്യേകിച്ച് കീമോതെറാപ്പി എന്നിവ കടുത്ത മുടികൊഴിച്ചിൽ ഉണ്ടാക്കാം. പുരുഷന്മാർക്ക് സ്വാഭാവികമായി തന്നെ കഷണ്ടി വരാം. സ്ത്രീകൾക്ക് പൊളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ഉണ്ടെങ്കിൽ കടുത്ത മുടികൊഴിച്ചിൽ ഉണ്ടാകാം.

സ്വന്തം ശരീരത്തോട് തന്നെ പ്രതിരോധം കാണിക്കുന്ന വിചിത്രരോഗങ്ങളെ ഓട്ടോ ഇമ്മ്യൂൺ ഡിസീസ് എന്നാണ് വിളിക്കുന്നത്. ഈ കൂട്ടത്തിൽ പെട്ട അലോപേഷ്യ ഏരിയെറ്റ പ്രത്യേകഭാഗങ്ങളിൽ മാത്രമായി തലമുടി പോകുന്നതിനു കാരണമാണ്. ഒരു കാര്യവുമില്ലാതെ തലമുടി പിടിച്ചു പറിക്കുന്ന രോഗമുള്ള ചിലരുണ്ട്. ‘ട്രൈക്കോടില്ലോമാനിയ' എന്ന ഈ അവസ്‌ഥ മുടികൊഴിച്ചിലിന്‌ കാരണമാകാം. തലയിലെ ചിലയിനം ഫംഗസ്‌ ബാധ, വിരശല്യം എന്നിവയും മുടി കൊഴിക്കാം. തുടർച്ചയായി മുടി ചൂടാക്കാനും ചുരുട്ടാനും നീട്ടാനും കെമിക്കൽ ട്രീറ്റ്‌മെന്റുകൾക്ക്‌ വിധേയമാക്കാനും ശ്രമിക്കുന്നത്‌ വഴി മുടി കേടാവുന്നതിന്‌ നമ്മളായിട്ട്‌ തറയിട്ട്‌ കൊടുക്കുകയാണ്‌. കഴിവതും ഒഴിവാക്കുന്നതാണ്‌ നല്ലത്‌. പ്രായമാകുന്നതും സ്വാഭാവികമായി മുടി കൊഴിയാനുള്ള കാരണമാണ്‌. പുരുഷൻമാർക്ക്‌ കഷണ്ടിയായി വരുന്നത്‌ സ്‌ത്രീകൾക്ക്‌ മുടിയുടെ ഉള്ള്‌ കുറയലായി വരുമെന്ന വ്യത്യാസം മാത്രം.

മുടി കൊഴിച്ചിലിന്റെ കാരണവും പരിഹാരവും... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

കഥാപ്രസംഗം നിർത്തി ഇതിന്റെയൊക്കെ പരിഹാരം പറയണമെന്ന്‌ പറഞ്ഞ്‌ കണ്ണുരുട്ടുന്നത്‌ കാണുന്നുണ്ട്‌ കേട്ടോ. പൊതുവായി പറഞ്ഞാൽ, പ്രോട്ടീനും വൈറ്റമിനുകളുമുള്ള പോഷകസമൃദ്ധമായ ആഹാരം, നല്ല ഉറക്കം, ശാന്തമായ മനസ്സ്‌, ആരോഗ്യമുള്ള ശരീരം ഇത്രയുമുണ്ടെങ്കിൽ ആരോഗ്യമുള്ള മുടിയുണ്ടാകും. എന്നിട്ടും പിടിച്ചാൽ കിട്ടാത്ത മുടി കൊഴിച്ചിലുണ്ടെങ്കിൽ ഒന്ന്‌ ഡോക്‌ടറെ കണ്ട്‌ കാരണം കണ്ടെത്താൻ ശ്രമിക്കണം. മിക്കവാറും മുടികൊഴിച്ചിലുകളുടെ കാരണത്തെ പിടിച്ചു കെട്ടാൻ പറ്റും. ചികിത്സിച്ച്‌ മാറ്റാനാവാത്ത പിടികിട്ടാപ്പുള്ളികളാണ്‌ തലയിൽ കയറിക്കൂടിയതെങ്കിൽ, തലക്ക്‌ പുറത്തല്ല അകത്താണ്‌ എന്റെ മൊഞ്ച്‌ എന്ന്‌ പ്രഖ്യാപിച്ച്‌ ചുമ്മാ അങ്ങ്‌ ഇരുന്നേക്കണം... അത്ര തന്നെ !

മുടി കൊഴിച്ചിലിന്റെ കാരണവും പരിഹാരവും... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

വാൽക്കഷ്‌ണം: പ്രസവിച്ച്‌ കഴിഞ്ഞപ്പോൾ എന്റെ മുടിയെല്ലാം പോയേ എന്ന്‌ പറഞ്ഞ്‌ നിലവിളിക്കുന്ന മാതാശ്രീയാണോ നിങ്ങൾ? ഈ ക്ലബിലെ ഏകമെമ്പർ നിങ്ങളല്ല. സംഗതി ഇതാണ്‌ - ഗർഭകാലത്ത്‌ കൂടുതലായുള്ള ഈസ്‌ട്രജൻ എന്ന ഹോർമോൺ പൊഴിയാൻ പോണ തലമുടിയിഴകളെ പോകാൻ സമ്മതിക്കാതെ തലയിൽ തന്നെ പിടിച്ചിരുത്തും. ഇത്‌ കണ്ട്‌ നമ്മൾ ആനന്ദഭരിതരാകുകയും അച്‌ഛേ ദിൻ കടന്നു വന്നതായി തെറ്റിദ്ധരിക്കുകയും ചെയ്യും. എന്നാൽ പ്രസവത്തോടെ ഈസ്‌ട്രജൻ അതിന്റെ പാട്ടിന്‌ പോയി പത്തു മാസം പൊഴിയാതെ നിന്ന മുടിയെല്ലാം കൂടി തലേന്ന്‌ ശടപടേന്ന്‌ ഇറങ്ങിപ്പോകും. നിങ്ങൾ കഷണ്ടിയാകുന്നതല്ല, പേടിക്കേണ്ട. അഞ്ചാറ്‌ മാസം കൊണ്ട്‌ മുടിയെല്ലാം പഴയ പടിയായിക്കോളും... ഉസാറായിരിക്കീന്ന്‌, ആ കുഞ്ഞിച്ചിരി നാല്‌ മുടിപോയതിന്റെ പേരിൽ മിസ്സാക്കാതെ...

advertisment

Super Leaderboard 970x90