സഹജീവികളെ ചേർത്ത്‌ പിടിക്കാനറിയണം... അല്ലെങ്കിൽ മനുഷ്യനെന്ന പേര്‌ സ്വയം വിളിച്ച്‌ ജീവിക്കുന്നതെന്തിനാണ്‌ ! ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

എതിർലിംഗത്തോടല്ലാതെ മറ്റൊരു വിഭാഗത്തോട്‌ ലൈംഗിക താൽപര്യം തോന്നുന്നത്‌ നിങ്ങൾക്കെത്രത്തോളം അസാധ്യമാണോ, അത്രത്തോളവും അതിലേറെയും ബുദ്ധിമുട്ട്‌ സ്വവർഗലൈംഗിക താൽപര്യമുള്ളവർക്ക്‌ എതിർലിംഗത്തെ സ്വീകരിക്കാനുണ്ട്‌.

സഹജീവികളെ ചേർത്ത്‌ പിടിക്കാനറിയണം... അല്ലെങ്കിൽ മനുഷ്യനെന്ന പേര്‌ സ്വയം വിളിച്ച്‌ ജീവിക്കുന്നതെന്തിനാണ്‌ ! ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

ഹോമോസെക്‌ഷ്വാലിറ്റി' എന്ന്‌ പറയുന്ന സാധനം ഒരു സുപ്രഭാതത്തിൽ "ഹായ്‌, ഇന്ന്‌ തൊട്ട്‌ നമുക്ക്‌ ഹോമോസെക്‌ഷ്വലായിക്കളയാം' എന്ന്‌ പറഞ്ഞ്‌ വരുന്ന ഒന്നല്ല. അതൊരു മാനസികവൈകല്യമോ 'പെണ്ണുങ്ങളെ വഴിയാധാരമാക്കലോ' അല്ല. പെണ്ണ്‌ പെണ്ണിനെ സ്‌നേഹിക്കുന്നതും പുരുഷന്‌ പുരുഷനോട്‌ താൽപര്യമുണ്ടാകുന്നതും ജീവശാസ്‌ത്രപരമായി സ്വാഭാവികമാണ്‌.

ഇനി ഇതിലൊന്നും പെടാതെ ആണിന്റേയും പെണ്ണിന്റേയും അവയവങ്ങൾ ഒരേ ശരീരത്തിൽ പേറി ജനിക്കുന്നവരുമുണ്ട്‌. അവരെ ഏത്‌ ഗണത്തിലേക്കാണ്‌ മതമൗലികവാദികൾ ചേർക്കാൻ ഉദ്ദേശിക്കുന്നത്‌? വിശ്വാസിയായ ഒരാൾ, എല്ലാം ദൈവസൃഷ്‌ടിയെന്ന്‌ കരുതുന്നൊരാൾ ഈ സത്യവും അംഗീകരിച്ചല്ലേ മതിയാകൂ? എല്ലാ മതസ്‌ഥരും പല കഥകളും ചരിത്രങ്ങളും ചരിത്രവ്യാഖ്യാനവും കൊണ്ട്‌ 'പ്രകൃതിവിരുദ്ധം' എന്നൊരു ടാഗ്‌ നിർമിച്ച്‌ അത്‌ സ്വവർഗലൈംഗികതക്ക്‌ മേൽ അടിച്ച്‌ കയറ്റി സുപ്രീം കോടതി വിധിയെ അംഗീകരിക്കാതിരിക്കാൻ ഒരു ന്യായമായി അതിനെ കണക്ക്‌ കൂട്ടുന്നത്‌ എന്തിനാണ്‌? ഹോമോസെക്‌ഷ്വലായിട്ടുള്ളവരെ തല്ലിപ്പഴുപ്പിച്ച്‌ 'നോർമലാകൂ' എന്ന്‌ പറയുന്ന രീതി തികച്ചും അബ്‌നോർമലാണ്‌. ഒളിച്ചിരുന്ന്‌ പറഞ്ഞിരുന്ന ഒന്ന്‌, ഇന്ന്‌ ധൈര്യത്തോടെ വിളിച്ച്‌ പറയാം എന്നതൊഴിച്ച്‌ ഈ ഒരു വിധി കൊണ്ട്‌ ആരുമിവിടെ ഹോമോസെക്‌ഷ്വൽ ആയി മാറിയിട്ടില്ല, മാറുകയുമില്ല. അധാർമികത പടർത്തുന്ന ഒന്നല്ലത്‌. കാരണം, sexual orientation എന്നത്‌ ആർക്കും പടച്ചുണ്ടാക്കാൻ പറ്റാത്തത്‌ കൊണ്ട്‌ തന്നെ.

സഹജീവികളെ ചേർത്ത്‌ പിടിക്കാനറിയണം... അല്ലെങ്കിൽ മനുഷ്യനെന്ന പേര്‌ സ്വയം വിളിച്ച്‌ ജീവിക്കുന്നതെന്തിനാണ്‌ ! ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

എതിർലിംഗത്തോടല്ലാതെ മറ്റൊരു വിഭാഗത്തോട്‌ ലൈംഗിക താൽപര്യം തോന്നുന്നത്‌ നിങ്ങൾക്കെത്രത്തോളം അസാധ്യമാണോ, അത്രത്തോളവും അതിലേറെയും ബുദ്ധിമുട്ട്‌ സ്വവർഗലൈംഗിക താൽപര്യമുള്ളവർക്ക്‌ എതിർലിംഗത്തെ സ്വീകരിക്കാനുണ്ട്‌.

വിധി കേട്ട്‌ ആരും വഴി 'തെറ്റില്ല'. തെറ്റാൻ വേണ്ടി അതൊരു തെറ്റായ മാർഗവുമല്ല. അവരെ അങ്ങനെയാക്കി നിശ്‌ചയിച്ചിരിക്കുന്ന പ്രകൃതിയിൽ അത്‌ 'പ്രകൃതിവിരുദ്ധം' അല്ല താനും... അംഗീകരിക്കാനാണ്‌, ബഹുമാനിക്കാനാണ്‌ പഠിക്കേണ്ടത്‌. അംഗീകരിക്കുന്നവർ 'അതായിരിക്കും' എന്ന്‌ പുച്‌ഛിക്കുന്നവർ അഹങ്കരിക്കാൻ യാതൊരു അർഹതയുമില്ലാത്തവരാണ്‌. ആരുടെയും ഗുണമോ സുകൃതമോ കൊണ്ടല്ല അവരവരുടെ ലൈംഗിക താല്പര്യം ഉണ്ടാവുന്നത്. അങ്ങനെ ചിന്തിക്കാനുള്ള വലിപ്പമാണ്‌ പലരുടേയും മനസ്സുകൾ ഏറ്റു വാങ്ങാത്തതും. സഹജീവികളെ ചേർത്ത്‌ പിടിക്കാനറിയണം. അല്ലെങ്കിൽ മനുഷ്യനെന്ന പേര്‌ സ്വയം വിളിച്ച്‌ ജീവിക്കുന്നതെന്തിനാണ്‌ !

advertisment

News

Super Leaderboard 970x90