Health

''തിമിരം ഒരു ചെറിയ കളിയല്ല''.....എന്താണ് തിമിരം? തിമിരത്തിനുള്ള കാരണങ്ങൾ എന്തൊക്കെ? ചികത്സാ മാർഗങ്ങൾ എന്തൊക്കെയാണ്?

തിമിരം ഒരു വ്യക്തിയുടെ രണ്ടു കണ്ണുകള്‍ക്കിടയിലേക്കോ മറ്റൊരാളുടെ കണ്ണിലേക്കോ പകരില്ല. രോഗം വന്നാല്‍ കൃത്യമായ ചികിത്സയുമുണ്ട്. കാഴ്ച മൂടുന്ന കണ്ണിനെ നമുക്ക് നന്നാക്കാന്‍ എളുപ്പമാണ്.

''തിമിരം ഒരു ചെറിയ കളിയല്ല''.....എന്താണ് തിമിരം? തിമിരത്തിനുള്ള കാരണങ്ങൾ എന്തൊക്കെ? ചികത്സാ മാർഗങ്ങൾ എന്തൊക്കെയാണ്?

ഈ പോസ്റ്റ്‌ വായിക്കാന്‍ പറ്റുന്നുണ്ടോ? ചെറിയ ഒരു മങ്ങലുണ്ടോ? ഹേയ്, ഇല്ലാല്ലേ? ഇനി ഉണ്ടെങ്കിലോ? കണ്ടില്ലെന്ന് വെക്കാം, കണ്ണ് കൂര്‍പ്പിച്ച് പിടിച്ചു വായിക്കാം, കണ്ണട വെക്കാം, ലേസര്‍ ചെയ്യാം, അറ്റ കൈക്ക് ഓപറേഷന്‍ വരെ ചെയ്യാം. ഈ മങ്ങലാണ് തിമിരത്തിന്റെ ആദ്യലക്ഷണം. ‘മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു, കണ്ണടകള്‍ വേണം’ എന്ന കവിവചനം ഉരുവിട്ടാല്‍ മതിയാകുമോ? മതിയാകില്ല. തിമിരം ഒരു ചെറിയ കളിയല്ല കേട്ടോ. മങ്ങാത്ത കാഴ്ചകള്‍ ഉള്ളവര്‍ക്ക് വായിക്കാനും അല്ലാത്തവര്‍ക്ക് വായിച്ചു കൊടുക്കാനും വേണ്ടി തന്നെയാണ് ഇന്നത്തെ #SecondOpinion .

മുൻകൂട്ടി അനുവാദം വാങ്ങിയതിനു ശേഷം, നല്ല വെളിച്ചത്തില്‍ വാര്‍ദ്ധക്യമെത്തിയവരുടെ കണ്ണില്‍ ഒന്ന് സൂക്ഷിച്ചു നോക്കൂ. അവരെ കഷ്ടപ്പെടുത്താത്ത രീതിയില്‍ ശക്തി കുറഞ്ഞ വെളിച്ചമുള്ള ടോര്‍ച്ചിനെയും വേണമെങ്കില്‍ സഹായത്തിനു കൂട്ടാം. വാകിംഗ് സ്റ്റിക്ക് കൊണ്ട് തല്ല് കിട്ടാതിരിക്കാനാണ് മുന്‍കൂട്ടി പറയാന്‍ പറഞ്ഞത് എന്ന് മനസ്സിലായിരിക്കുമല്ലോ. കണ്ണിലെ മുന്തിരിയുടെ അകത്തായി അതാര്യമായ മങ്ങിയ വെള്ളയോ മഞ്ഞയോ നിറമുള്ള വസ്തു കണ്ടേക്കാം. ഇതാണ് തിമിരം.

കാഴ്ച മങ്ങല്‍, രാത്രിക്കാഴ്ച്ച ക്രമേണ ബുദ്ധിമുട്ടാകുക, വെളിച്ചം കാണാന്‍ ബുദ്ധിമുട്ട്, വായിക്കാന്‍ ശക്തിയേറിയ വെളിച്ചം വേണ്ടി വരിക, ദൈവികചിത്രങ്ങളില്‍ തലയ്ക്കു ചുറ്റും കാണുന്നത് പോലത്തെ വട്ടം ചുറ്റുപാടുകളില്‍ കാണുക, ഇടയ്ക്കിടെ കണ്ണട മാറേണ്ടി വരിക, ഒരു കണ്ണില്‍ മാത്രം ഇരട്ടികാഴ്ച കാണുക തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്.

''തിമിരം ഒരു ചെറിയ കളിയല്ല''.....എന്താണ് തിമിരം? തിമിരത്തിനുള്ള കാരണങ്ങൾ എന്തൊക്കെ? ചികത്സാ മാർഗങ്ങൾ എന്തൊക്കെയാണ്?

തിമിരത്തിനുള്ള കാരണങ്ങള്‍ പലതാണ്. പ്രായാധിക്യം, പ്രമേഹം, തുടര്‍ച്ചയായി അമിതമായി സൂര്യപ്രകാശം കണ്ണില്‍ പതിക്കുന്നത്, പുകവലി, രക്താതിമര്‍ദം, കണ്ണില്‍ ഏല്‍ക്കുന്ന പരിക്ക്, കണ്ണില്‍ മുന്‍പ് നടന്ന സര്‍ജറി, അമിതമായ മദ്യപാനം എന്നിവയെല്ലാം തിമിരം ഉണ്ടാക്കുന്ന കാരണങ്ങളാണ്. പ്രായമാകുമ്പോള്‍ ലെന്‍സിന്‍റെ വഴക്കവും സുതാര്യതയും നഷ്ടപ്പെട്ട് കോശങ്ങള്‍ കേടു വരുന്നതിനെ തുടര്‍ന്ന് അവ ഒന്നിച്ചു കൂടിച്ചേര്‍ന്ന് കാഴ്ച കുറയുന്നതാണ് ഏറ്റവും സാധാരണമായി തിമിരം ഉണ്ടാകുന്ന പ്രക്രിയ. ഇത് കൂടാതെ ഡൗണ്‍സ് സിണ്ട്രോം പോലെയുള്ള ക്രോമോസോം സംബന്ധമായ പ്രശ്നങ്ങള്‍, ഗർഭിണിക്ക് വരുന്ന റുബല്ല (കൺജനൈറ്റൽ റുബല്ല സിണ്ട്രോം), ഗാലക്റ്റോസീമിയ തുടങ്ങിയവയും തിമിരം ഉണ്ടാക്കാം.

കണ്ണട ഉപയോഗിക്കേണ്ട അവസ്ഥയില്‍ നിന്നും കടന്നു കഴിഞ്ഞാല്‍ സര്‍ജറി തന്നെയാണ് തിമിരത്തിനുള്ള വഴി. സാരമായ വേദനയോ മുറിവോ രക്തസ്രാവമോ ഇല്ലാത്ത ഈ ഓപ്പറേഷനില്‍, കേടു വന്ന ലെന്‍സ്‌ എടുത്തു മാറ്റി പുതിയ ലെന്‍സ്‌ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. സാധാരണ ഗതിയിൽ, ഒറ്റ ദിവസം കൊണ്ട് തന്നെ ആശുപത്രി വിടാന്‍ സാധിക്കുകയും ചെയ്യും.

''തിമിരം ഒരു ചെറിയ കളിയല്ല''.....എന്താണ് തിമിരം? തിമിരത്തിനുള്ള കാരണങ്ങൾ എന്തൊക്കെ? ചികത്സാ മാർഗങ്ങൾ എന്തൊക്കെയാണ്?

ഇത്രേമൊക്കെ കുഴപ്പക്കാരന്‍ ആണെങ്കില്‍ ഇത് മുൻകൂട്ടി തടയാന്‍ വല്ല വഴിയും വേണ്ടേ എന്ന ചിന്ത വന്നോ? അങ്ങനെയൊണ്ടെന്നു ഇത് വരെ ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല. എന്നാല്‍, കൃത്യമായ ഇടവേളകളില്‍ കണ്ണ് പരിശോധന നടത്തുക, പുകവലി ഒഴിവാക്കുക, രക്തസമ്മര്‍ദവും പ്രമേഹവും നിയന്ത്രിക്കുക, വെയിലത്ത്‌ പോകേണ്ടി വരുമ്പോള്‍ സണ്‍ഗ്ലാസ്‌ ഉപയോഗിക്കുക, മദ്യപാനം കുറയ്ക്കുക എന്നിവ വഴി വലിയൊരു പരിധി വരെ തിമിരം വരുന്നത് തടയാന്‍ സാധിക്കുമെന്ന് താത്വികമായി അവലോകനം നടത്താവുന്നതാണ്. മൊത്തത്തില്‍ മെഷീന്‍ കേടാകാതെ നോക്കിയാല്‍ സ്പെയര്‍ പാര്‍ട്ട്‌സും മര്യാദക്കിരുന്നോളും എന്നാണല്ലോ പ്രമാണം.

വാല്‍ക്കഷ്ണം: പ്രായമാകുന്നതിന്റെ സ്വാഭാവിക മാറ്റമാണ് തിമിരം എന്ന് വ്യക്തമായ സ്ഥിതിക്ക് ‘ഒരു കണ്ണില്‍ നിന്നും മറുകണ്ണിലേക്കു പകരുമോ’ എന്നോ മറ്റോ ചോദിക്കാന്‍ തോന്നുന്നുണ്ടോ? തിമിരം ഒരു വ്യക്തിയുടെ രണ്ടു കണ്ണുകള്‍ക്കിടയിലേക്കോ മറ്റൊരാളുടെ കണ്ണിലേക്കോ പകരില്ല. രോഗം വന്നാല്‍ കൃത്യമായ ചികിത്സയുമുണ്ട്. കാഴ്ച മൂടുന്ന കണ്ണിനെ നമുക്ക് നന്നാക്കാന്‍ എളുപ്പമാണ്. കാഴ്ചയില്ലെന്ന് നടിക്കുന്ന മനസ്സിനെ നേരെയാക്കാന്‍ മാത്രമേ കഴിയാതുള്ളൂ...

advertisment

Super Leaderboard 970x90