Health

അമ്മിഞ്ഞ വായിൽ വെച്ചുള്ള കുഞ്ഞിച്ചിരി എന്തിനാണ്‌ ജീവിതത്തിൽ നിന്നും പെട്ടെന്ന്‌ മായ്‌ക്കുന്നത്‌... അത്രയും സൗന്ദര്യമുള്ള കാഴ്‌ചയായി മറ്റെന്താണുള്ളത്‌! ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

ആറ്‌ മാസം തികഞ്ഞ ശേഷം മാത്രം ഭക്ഷണം കൊടുത്തു തുടങ്ങുക. ചുരുങ്ങിയത്‌ രണ്ട്‌ വയസ്സ്‌ വരെയെങ്കിലും മുലയൂട്ടുക. അതിനിടക്ക്‌ മറ്റൊരു ഗർഭം ധരിക്കുന്നത്‌ അമ്മക്കും കുഞ്ഞുങ്ങൾക്കും ദോഷമാണ്‌. കുഞ്ഞിന്‌ രോഗമുള്ള സമയത്ത്‌ സാധാരണ പോലെ തന്നെ മുലയൂട്ടുന്നത്‌ തുടരുക. ചുറ്റുപാടുകളെയും മാനസികസമ്മർദങ്ങളെയും മറന്ന്‌ സന്തോഷത്തോടെയും സമാധാനത്തോടെയുമിരിക്കുക. അല്ലാത്ത പക്ഷം, മനസ്സിലെ വിഷമങ്ങൾ മുലപ്പാലിന്റെ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കും.

അമ്മിഞ്ഞ വായിൽ വെച്ചുള്ള കുഞ്ഞിച്ചിരി എന്തിനാണ്‌ ജീവിതത്തിൽ നിന്നും പെട്ടെന്ന്‌ മായ്‌ക്കുന്നത്‌... അത്രയും സൗന്ദര്യമുള്ള കാഴ്‌ചയായി മറ്റെന്താണുള്ളത്‌! ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

കുറച്ച്‌ വൈകിയാണ്‌ കല്യാണവീട്ടിലെത്താനായത്‌. മൂന്നു വയസ്സുകാരി മകൾ നേരത്തെ വന്ന്‌ സ്‌ഥാനം പിടിച്ചിട്ടുണ്ട്‌. കണ്ട പാടെ അവൾ 'ചായ' ചോദിച്ചു. കേട്ടവരാരോ ചായ തിളപ്പിക്കാൻ അടുക്കളയിലേക്കോടി. അവരെ വിലക്കിക്കൊണ്ട്‌ ഞാൻ പറഞ്ഞു "ഇത്‌ ആ ചായയല്ല, അമ്മിഞ്ഞയാണ്‌ അവൾ ചോദിക്കുന്നത്‌". പൊടുന്നനെ ചുറ്റുമുള്ള അഞ്ചാറ്‌ പെണ്ണുങ്ങൾ നിശബ്‌ദരായി, അതിലൊരാൾ താടിക്ക്‌ കൈ കൊടുത്തൊരു ചോദ്യം- "ഇപ്പഴും കുടി നിർത്തീട്ടില്ലേ?". ഇല്ലെന്ന്‌ പറഞ്ഞപ്പോൾ അദ്‌ഭുതമോ പുച്‌ഛമോ വേറെ ഏതാണ്ടൊക്കെയോ വിതറിയിട്ട്‌ അവർ അവരുടെ വർത്തമാനങ്ങളിലേക്ക്‌ തിരിച്ച്‌ പോയി. കുഞ്ഞിപ്പെണ്ണിനെ മാറോട്‌ ചേർത്ത്‌ ഞങ്ങൾ ഞങ്ങളുടെ ലോകത്തേക്ക്‌ ഊളിയിട്ടു.

കുഞ്ഞിന്‌ ഏറ്റവും ഗുണപ്രദമായ മുലപ്പാൽ കൊടുക്കുന്നത്‌ എങ്ങനെയെങ്കിലും നിർത്തിക്കാൻ തിടുക്കം കൂട്ടിക്കുന്ന ഇതേ കൂട്ടരാണ്‌ പ്രസവശേഷം ആദ്യമായി വരുന്ന മഞ്ഞപ്പാൽ(കൊളസ്‌ട്രം) കൊടുക്കരുതെന്നും, ആദ്യമായി മുലപ്പാൽ നൽകുന്നതിന്‌ മുൻപ്‌ മധുരം കൊടുക്കണമെന്നും, ആറ്‌ മാസത്തിന്‌ മുൻപ്‌ തന്നെ കുറുക്കുകളും മൃഗപ്പാലും കൊടുക്കണമെന്നും, മുലപ്പാലിനൊപ്പം വെള്ളവും കൊടുക്കണമെന്നുമെല്ലാം ചൊല്ലിപ്പഠിച്ചു വെച്ചിരിക്കുന്നത്‌. തിരുത്താൻ ശ്രമിക്കുംതോറും ചുഴി കണക്കിന്‌ താഴോട്ടു വലിക്കുന്ന പാരമ്പര്യവാദികളുടെ കൈയ്യൊപ്പ്‌ ചാർത്തിയ ഇല്ലാകഥകളിലെ വരികളാണിവയെല്ലാം. അത്‌ കൊണ്ടു തന്നെ ഇവയെല്ലാം തീർത്തും അബദ്ധധാരണകളാണ്‌ താനും.

അമ്മിഞ്ഞ വായിൽ വെച്ചുള്ള കുഞ്ഞിച്ചിരി എന്തിനാണ്‌ ജീവിതത്തിൽ നിന്നും പെട്ടെന്ന്‌ മായ്‌ക്കുന്നത്‌... അത്രയും സൗന്ദര്യമുള്ള കാഴ്‌ചയായി മറ്റെന്താണുള്ളത്‌! ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

അമ്മിഞ്ഞപ്പാലിന്‌ ഗുണം പോര എന്നൊരു വിശ്വാസം പരക്കേ ഉണ്ട്‌. മുലപ്പാലിന്റെ ഗുണത്തെക്കുറിച്ച്‌ ആവർത്തിച്ച്‌ പറഞ്ഞ്‌ കൊടുത്തിട്ടും എഴുതിയിട്ടും പ്രവർത്തിച്ച്‌ കാണിച്ചിട്ടും ഈ ഒരു ധാരണക്ക്‌ വിലങ്ങിടാൻ സാധിച്ചിട്ടില്ല. ഓഗസ്‌റ്റ്‌ ഒന്ന്‌ മുതൽ ഏഴ്‌ വരെ ആചരിക്കപ്പെടുന്ന ലോക മുലയൂട്ടൽ വാരത്തിന്റെ പ്രസക്‌തിയും അത്‌ തന്നെയാണ്‌. ഇത്രയേറെ സാധാരണമായൊരു കാര്യം ആഘോഷിക്കപ്പെടുന്നതും പെടേണ്ടതും ഓരോ കുഞ്ഞിന്റെയും അവകാശമാണ്‌. അത്‌ കൊണ്ട്‌ തന്നെയാണ്‌ 'പിറന്ന്‌ ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടുക' എന്ന മുദ്രാവാക്യം ഈ മുലയൂട്ടൽ വാരത്തിൽ എങ്ങും മുഴങ്ങി കേൾക്കുന്നതും.

ഗർഭസ്‌ഥശിശു അമ്മയുടെ ശരീരത്തിനകത്ത്‌ വസിക്കുന്ന 280 ദിവസവും അവരുടെ മാറിടം കുഞ്ഞിന്‌ വേണ്ടി തയ്യാറെടുക്കുകയാണ്‌. കുഞ്ഞിന് വ്യക്തമായി കാണാൻ വേണ്ടി മുലക്കണ്ണും ചുറ്റുമുള്ള ഏരിയോളയും ഇരുണ്ടു വരുന്നതും മാറിന്റെ വലിപ്പം വർധിക്കുന്നതുമെല്ലാം ആ കാത്തിരിപ്പിന്റെ ചിത്രത്തിലെ നിറക്കൂട്ടുകളാണ്. കുഞ്ഞു പിറന്നാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ മുലയൂട്ടണം എന്നാണ് ആധുനിക വൈദ്യശാസ്ത്രം അനുശാസിക്കുന്നത്. പിറന്ന കുഞ്ഞിന് ഇരുപത്തിനാല് മണിക്കൂർ മുലപ്പാൽ നിഷേധിക്കപ്പെട്ട നാടാണ് നമ്മുടേത്. അതൊരു ഒറ്റപ്പെട്ട സംഭവമായിരിക്കാം.

എന്നാൽ, പ്രസവശേഷം കുഞ്ഞിനെ ബന്ധുക്കളുടെ കൈയിലേക്ക് കൊടുക്കുന്ന നേരത്ത് മധുരമുള്ള വസ്തുക്കൾ, വേറെ മതപരമായി പ്രാധാന്യമുള്ള വസ്തുക്കൾ എന്നിവ വായിൽ നൽകുന്ന രീതിയുണ്ട്. ശാസ്ത്രീയമായി പറഞ്ഞാൽ, ഇത് പൂർണമായും തെറ്റാണ് . ഇവയൊന്നും തന്നെ ഏറ്റു വാങ്ങാനുള്ള പക്വത ആ പൈതലിന്റെ ദഹനവ്യവസ്ഥക്കില്ല. ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനെയും പുറത്ത് നിന്ന് ലേബർ റൂമിലേക്കോ പോസ്റ്റ് ഓപ്പറേഷൻ വാർഡിലേക്കോ തിരിച്ചു കൊടുത്തു കഴിഞ്ഞാൽ ഉടൻ മുലയൂട്ടുന്നുണ്ട് എന്നുറപ്പാക്കാം. എന്നാൽ, അത്രയൊന്നും അപൂർവ്വമല്ലാത്ത വീട്ടിൽ പ്രസവങ്ങളിൽ അമ്മക്കും കുഞ്ഞിനുമുള്ള സർവ്വസങ്കീർണതകളോടും പോരാത്തതിന്‌ മുലയൂട്ടലിനോടുമുള്ള സമീപനം തോന്നുംപടിയാണ്. എന്ത് കൊണ്ടാണ് ഇത്തവണത്തെ മുലയൂട്ടൽവാരം തീം പോലും ഈ ‘ഗോൾഡൻ അവർ’ ഉപയോഗിക്കണം എന്ന് വാശി പിടിക്കുന്നത് എന്നറിയാമോ?

അമ്മിഞ്ഞ വായിൽ വെച്ചുള്ള കുഞ്ഞിച്ചിരി എന്തിനാണ്‌ ജീവിതത്തിൽ നിന്നും പെട്ടെന്ന്‌ മായ്‌ക്കുന്നത്‌... അത്രയും സൗന്ദര്യമുള്ള കാഴ്‌ചയായി മറ്റെന്താണുള്ളത്‌! ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

മാസം തികഞ്ഞ കുഞ്ഞിനെ ലിവറിൽ ശരീരത്തിന് ആവശ്യമായ ഷുഗർ ഗ്ലൈക്കോജൻ രൂപത്തിൽ ഉണ്ടാകും. എന്നാൽ, മാസം തികയാതെയോ വളർച്ചക്കുറവോടെയോ ജനിച്ച കുഞ്ഞിന് ഇത് ബാധകമായിരിക്കില്ല. ഇത് കാരണമായി മുലപ്പാൽ കിട്ടാൻ വൈകുംതോറും കുഞ്ഞിന്റെ തലച്ചോറിലേക്ക് ഗ്ളൂക്കോസ് എത്തുന്നത് വൈകും. ഫലത്തിൽ, പട്ടിണിയാകുന്ന തലച്ചോറിന്റെ കോശങ്ങൾ എന്നെന്നേക്കുമായി നശിക്കും. ശരീരത്തിലെ മറ്റു കോശങ്ങളെ അപേക്ഷിച്ച്, ഒരിക്കൽ നശിച്ചാൽ വീണ്ടെടുക്കാൻ പറ്റുന്നതല്ല മസ്തിഷ്കകോശങ്ങൾ. ഇത് കാരണമായി ജനിച്ചപ്പോൾ പൂർണമായും നോർമൽ ആയിരുന്ന കുഞ്ഞ് നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ട് ബുദ്ധിമാന്ദ്യമുള്ള കുഞ്ഞായിത്തീരാം.

ജനിച്ചയുടൻ കുഞ്ഞിന്‌ നൽകാനായി ശരീരം തയ്യാറാക്കിയ കൊളസ്‌ട്രം എന്ന കട്ടിയുള്ള മഞ്ഞപ്പാൽ കുഞ്ഞുവാവക്കുള്ള പ്രതിരോധഘടകങ്ങളാൽ സമ്പുഷ്‌ടമാണ്‌. ഇത്‌ പിഴിഞ്ഞു കളയുന്നത്‌ കുഞ്ഞിനോട്‌ ചെയ്യുന്ന കൊടുംക്രൂരതയാണ്‌. ജോലിക്ക്‌ പോകുന്ന അമ്മമാരോട്‌ തിരിച്ച്‌ വന്ന്‌ 'പഴയ പാൽ' പിഴിഞ്ഞു കളയാൻ പറയാറുണ്ട്‌. മാറിൽ കെട്ടി നിന്ന പാല്‌ കുടിച്ചാലോ അമ്മ വിശന്ന നേരത്തുള്ള പാല്‌ കുടിച്ചാലോ കുഞ്ഞിന്‌ വയറിളക്കം വരില്ല. ഇത്തരത്തിലുള്ള പിഴിഞ്ഞു കളയൽ ആചാരത്തിന്‌ യാതൊരു ശാസ്‌ത്രീയ അടിത്തറയുമില്ല.

കൂടാതെ, പിറന്നയുടൻ അമ്മയുടെ നഗ്നമായ മാറിലേക്ക് കുഞ്ഞിനെ വെക്കുന്നത് വഴി കുഞ്ഞിന്റെ ശരീരത്തിന് ആവശ്യമായ ചൂട് ലഭിക്കുകയും, കുഞ്ഞിന്റെ ശരീരം സ്പർശിക്കുന്നത് വഴി ഓക്‌സിടോസിൻ ഹോർമോൺ ത്വരിതമായി പ്രവർത്തിച്ച്‌ മുലയൂട്ടൽ സുഗമമാക്കുകയും ചെയ്യും.

അമ്മിഞ്ഞ വായിൽ വെച്ചുള്ള കുഞ്ഞിച്ചിരി എന്തിനാണ്‌ ജീവിതത്തിൽ നിന്നും പെട്ടെന്ന്‌ മായ്‌ക്കുന്നത്‌... അത്രയും സൗന്ദര്യമുള്ള കാഴ്‌ചയായി മറ്റെന്താണുള്ളത്‌! ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

കുഞ്ഞു പിറന്ന് ആറുമാസം തികയുന്നത്‌ വരെ കുഞ്ഞിന് മുലപ്പാൽ അല്ലാത്ത യാതൊന്നും ആവശ്യമില്ല. കുഞ്ഞിനെ കാണാൻ ചുറ്റും കൂടുന്ന അഭ്യുദയകാംക്ഷികളുടെ പ്രിയപ്പെട്ട ചോദ്യങ്ങളിൽ ഒന്നായ ‘പാലില്ലേ’ എന്നത് പാടെ അവഗണിക്കുക. ആവശ്യത്തിന് പാലില്ലാത്ത അമ്മമാരുടെ എണ്ണം തുലോം കുറവാണ്. നിങ്ങളുടെ കുഞ്ഞ്‌ ദിവസവും എട്ടു പ്രാവശ്യമെങ്കിലും മൂത്രമൊഴിക്കുകയും പാല് കുടിച്ച ശേഷം രണ്ടു മണിക്കൂറോളം സുഖമായി ഉറങ്ങുകയും ചെയ്യുന്നുണ്ടെങ്കിൽ, ആവശ്യത്തിന് പാലുണ്ടെന്നു മനസ്സിലാക്കുക. കരച്ചിൽ കുഞ്ഞിന്റെ ഭാഷയാണ്‌. മുതിർന്നവരെ പോലെ വിഷമം വരുമ്പോൾ മാത്രമല്ല കുഞ്ഞു കരയുക. എന്തും ഏതും ഒച്ചയിട്ടു നടത്താനേ അവർക്കറിയൂ. ഈ പറഞ്ഞ മാനദണ്ഡങ്ങൾ എല്ലാം പാലിക്കപ്പെടുന്നൊരു കുഞ്ഞിന് ദയവു ചെയ്തു ഫോർമുല കലക്കിയതും നാലാം മാസത്തിൽ റാഗിയുമൊന്നും കൊടുക്കാതിരിക്കുക. നിങ്ങളുടെ മാറിൽ നിന്ന് ഊറുന്ന പാലിനോളം നന്മ ഈ പറഞ്ഞ സാധനങ്ങൾക്കൊന്നും തന്നെ ഇല്ല. എന്ന്‌ മാത്രമല്ല, ആവശ്യമായ ഭാരം നേടാനുള്ള കുഞ്ഞിന്റെ സ്വാഭാവികമായ കഴിവിന്‌ പോലും തടസ്സം വരാനിത്‌ കാരണമാകും.

കുഞ്ഞിന് വിശപ്പ്‌ മാറാതിരിക്കാനുള്ള പ്രധാനകാരണം തെറ്റായ രീതിയിൽ മുലയൂട്ടുന്നതുമാകാം. ഒരു മുലയിലെ പാൽ മുഴുവൻ കൊടുത്ത ശേഷമാണ്‌ അടുത്ത വശത്ത്‌ നിന്നും കൊടുക്കേണ്ടത്‌. ആദ്യം വരുന്ന പാൽ കുഞ്ഞിന്‌ ദാഹമകറ്റാനും തുടർന്ന്‌ വരുന്നത്‌ വിശപ്പകറ്റാനുമാണ്‌. ഇരുവശങ്ങളിൽ നിന്നും പാല്‌ കുടിച്ചാൽ വെള്ളം കുടിച്ച്‌ വയറ്‌ നിറക്കുന്നത്‌ പോലെ കുഞ്ഞിന്‌ വിശപ്പും മാറില്ല, ഭാരവും വർധിക്കില്ല. ജനിച്ച്‌ ആദ്യത്തെ ഒരാഴ്‌ച കുഞ്ഞ്‌ 10% ഭാരം കുറയുന്നതും സ്വാഭാവികം. ജനനസമയത്തെ ഭാരത്തിന്‌ ആനുപാതികമായാണ്‌ നിങ്ങളുടെ കുഞ്ഞിന്റെ വളർച്ച കണക്കാക്കേണ്ടത്‌. അയലത്തെ വീട്ടിലെ സമാനപ്രായക്കാരനായ കുഞ്ഞിന്റെ ഭാരം നമ്മുടെ കുഞ്ഞ്‌ വെച്ചോളണമെന്നില്ല. പറഞ്ഞ്‌ പേടിപ്പിക്കുന്ന വിരുന്നുകാരെ അവഗണിച്ചേക്കുക.

അമ്മിഞ്ഞ വായിൽ വെച്ചുള്ള കുഞ്ഞിച്ചിരി എന്തിനാണ്‌ ജീവിതത്തിൽ നിന്നും പെട്ടെന്ന്‌ മായ്‌ക്കുന്നത്‌... അത്രയും സൗന്ദര്യമുള്ള കാഴ്‌ചയായി മറ്റെന്താണുള്ളത്‌! ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

ആദ്യദിനങ്ങളിൽ കുഞ്ഞിനെ സൗകര്യപൂർവ്വം ഒരു തലയിണക്ക് മേലെ കിടത്തി മുലയൂട്ടാം. ചിലരെങ്കിലും പേടിപ്പിക്കുന്നത് പോലെ എഴുന്നേറ്റിരുന്നാലോ അല്പം നടന്നാലോ നിങ്ങൾക്ക് യാതൊന്നും സംഭവിക്കില്ല. പക്ഷേ, കുഞ്ഞിനെ ആരെങ്കിലും എടുത്ത് നിങ്ങൾ തനിയെ പോയി ഒരു കട്ടിലിൽ കിടക്കുന്നത് നിങ്ങളും കുഞ്ഞും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിനെ തടയുമെന്നതിൽ സംശയമില്ല. കുഞ്ഞിനോട് ചേർന്നിരിക്കുക. അമ്മയെ മുലയൂട്ടാനും അമ്മയാകാനും പഠിപ്പിക്കുന്നത് ചുറ്റുമുള്ളവരല്ല, നിങ്ങളുടെ കൈയിലുള്ള കുഞ്ഞാണ് എന്നറിയുക. ഒന്നായി ജീവിച്ച മാസങ്ങൾ കഴിഞ്ഞും മറ്റാരേക്കാളും അമ്മയും കുഞ്ഞും ഒന്ന് തന്നെയാണ്. ആ താളം കണ്ടെടുക്കുന്നതു വരെയുള്ള ആശയക്കുഴപ്പങ്ങളുടെ ദിവസങ്ങൾ എണ്ണതിൽ വർധിക്കുന്നതില്ലാതാക്കാൻ അമ്മയ്ക്കും കുഞ്ഞിനും മാത്രമായി യഥേഷ്ടം സമയം നൽകുന്നത് വഴി സാധിക്കും. വിരുന്നുകാരുടെ പെരുന്നാൾ സംഭവിക്കുന്ന നമ്മുടെ കുടുംബവ്യവസ്ഥയിൽ ഇതെത്രത്തോളം സാധ്യമാകുമെന്ന് അറിയില്ല.

ആറ്‌ മാസം തികഞ്ഞ ശേഷം മാത്രം ഭക്ഷണം കൊടുത്തു തുടങ്ങുക. ചുരുങ്ങിയത്‌ രണ്ട്‌ വയസ്സ്‌ വരെയെങ്കിലും മുലയൂട്ടുക. അതിനിടക്ക്‌ മറ്റൊരു ഗർഭം ധരിക്കുന്നത്‌ അമ്മക്കും കുഞ്ഞുങ്ങൾക്കും ദോഷമാണ്‌. കുഞ്ഞിന്‌ രോഗമുള്ള സമയത്ത്‌ സാധാരണ പോലെ തന്നെ മുലയൂട്ടുന്നത്‌ തുടരുക. ചുറ്റുപാടുകളെയും മാനസികസമ്മർദങ്ങളെയും മറന്ന്‌ സന്തോഷത്തോടെയും സമാധാനത്തോടെയുമിരിക്കുക. അല്ലാത്ത പക്ഷം, മനസ്സിലെ വിഷമങ്ങൾ മുലപ്പാലിന്റെ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കും. മുലപ്പാലിന്‌ പകരം നൽകുന്ന ഫോർമുലകൾ വേണോ എന്ന്‌ നിങ്ങളുടെ ശിശുരോഗവിദഗ്‌ധരോട്‌ ചോദിച്ച്‌ മാത്രം തീരുമാനിക്കുക. മുലയൂട്ടൽ നിങ്ങളുടെ ഭാരം കുറയ്‌ക്കും, സൗന്ദര്യം വർദ്ധിപ്പിക്കും, സ്‌തനാർബുദസാധ്യത കുറയ്‌ക്കും. എല്ലാത്തിനും പുറമേ അമ്മിഞ്ഞ വായിൽ വെച്ചുള്ള കുഞ്ഞിച്ചിരി എന്തിനാണ്‌ ജീവിതത്തിൽ നിന്നും പെട്ടെന്ന്‌ മായ്‌ക്കുന്നത്‌. അത്രയും സൗന്ദര്യമുള്ള കാഴ്‌ചയായി മറ്റെന്താണുള്ളത്‌!

advertisment

Related News

    Super Leaderboard 970x90