അമ്പലത്തിനകത്ത് അശുദ്ധമാകുന്നതൊന്നും ആർത്തവം ആരംഭിച്ചിട്ടില്ലാത്ത പിഞ്ചുകുഞ്ഞിനെ പിച്ചി ചീന്തിയപ്പോൾ അശുദ്ധമായില്ലേ? ഡോ.ഷിംന അസീസ്

ആ കുഞ്ഞിനോട് ചെയ്ത ക്രൂരതയേക്കാളും ഭയാനകമായ ഒന്നുണ്ട്, അതിനവരെ പ്രേരിപ്പിച്ച അടിച്ചമർത്തലിന്റെയും വംശഹത്യയുടെയും പ്രത്യയശാസ്ത്രം. അതിവിടെ പത്തിവിടർത്തി വിഷം ചീറ്റി മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. ഇന്നെന്നെ നാളെ അവനെയെന്നും പറഞ്ഞ്, അനുദിനം വേരുകളുടെ ബലവും വ്യാപ്തിയും വർദ്ധിപ്പിച്ച്...

അമ്പലത്തിനകത്ത് അശുദ്ധമാകുന്നതൊന്നും ആർത്തവം ആരംഭിച്ചിട്ടില്ലാത്ത പിഞ്ചുകുഞ്ഞിനെ പിച്ചി ചീന്തിയപ്പോൾ അശുദ്ധമായില്ലേ? ഡോ.ഷിംന അസീസ്

ദിവസങ്ങളോളം പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊല്ലാൻ മാത്രം എട്ടു വയസ്സുകാരി ചെയ്‌ത തെറ്റ്‌ എന്താണ്‌? കശ്‌മീരി ആയതോ, മുസ്‌ലിമായതോ?അമ്പലത്തിനകത്ത് അശുദ്ധമാകുന്നതൊന്നും ആർത്തവം ആരംഭിച്ചിട്ടില്ലാത്ത പിഞ്ചുകുഞ്ഞിനെ പിച്ചി ചീന്തിയപ്പോൾ അശുദ്ധമായില്ലേ? കല്ലെടുത്ത്‌ തലക്കടിച്ച്‌ അവളുടെ അവസാനശ്വാസം വിട്ടുപിരിയുന്നതിന്‌ തൊട്ട്‌ മുൻപും ഉദ്ധാരണം നില നിന്നവനുണ്ടല്ലോ, 'ഒന്നൂടി വേണം' എന്ന്‌ പറഞ്ഞ്‌ അവളുടെ പിഞ്ചുമേനി വീണ്ടും തിന്നവൻ. അറിയാതെ പോലും ആ നരഭോജി ആർക്കും ജന്മം കൊടുക്കാതിരിക്കട്ടെ... അവനൊക്കെ ഈ തലമുറ കൊണ്ടൊടുങ്ങണം...!!

ആ കുഞ്ഞിനോട് ചെയ്ത ക്രൂരതയേക്കാളും ഭയാനകമായ ഒന്നുണ്ട്, അതിനവരെ പ്രേരിപ്പിച്ച അടിച്ചമർത്തലിന്റെയും വംശഹത്യയുടെയും പ്രത്യയശാസ്ത്രം. അതിവിടെ പത്തിവിടർത്തി വിഷം ചീറ്റി മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. ഇന്നെന്നെ നാളെ അവനെയെന്നും പറഞ്ഞ്, അനുദിനം വേരുകളുടെ ബലവും വ്യാപ്തിയും വർദ്ധിപ്പിച്ച്...ഒന്നു വെട്ടിയാൽ വെട്ടു കൊള്ളുന്നിടം ആയിരം കൈ മുളയ്‌ക്കുന്ന ഭീകരസത്വമായ്‌...അന്യന്റെ വിധേയത്വം തിന്ന്‌ വിസർജിക്കുന്നതിൽ മൂർച്‌ഛ കണ്ടെത്തുന്നവർ...

മകളൊന്ന്‌ ഇവിടെയുമുണ്ട്‌. പേടിയാകുന്നു...

advertisment

News

Related News

    Super Leaderboard 970x90