Health

വിളർച്ചയുണ്ടാക്കുന്ന രോഗങ്ങൾ പല വിധമുണ്ട്‌... ഇവയോരോന്നും ഓരോ രീതിയിലാണ്‌ നേരിടേണ്ടത്‌... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

ആവശ്യത്തിന്‌ ചുവന്ന രക്‌താണുക്കൾ ഉൽപാദിപ്പിക്കപ്പെടാത്ത അവസ്‌ഥ, ശരീരത്തിന്‌ പുനസ്‌ഥാപിക്കാൻ കഴിയാത്ത വിധം തുടർച്ചയായി രക്‌താണുക്കളെ നഷ്‌ടപ്പെടുക, രക്‌താണുക്കൾ നശിക്കുക എന്നിവയാണ്‌ പൊതുവായി പറഞ്ഞാൽ വിളർച്ചയുടെ കാരണങ്ങൾ.

വിളർച്ചയുണ്ടാക്കുന്ന രോഗങ്ങൾ പല വിധമുണ്ട്‌... ഇവയോരോന്നും ഓരോ രീതിയിലാണ്‌ നേരിടേണ്ടത്‌... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

വിളര്‍ച്ച വല്യ കുഴപ്പം പിടിച്ചൊരു സാധനമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലും, കേട്ടു മടുത്ത പാട്ടായത്‌ കൊണ്ടാകാം ഈ അവസ്ഥ ഇത്രയേറെ അവഗണിക്കപ്പെടുന്നത്. ഇരുമ്പിന്റെ കുറവ് കൊണ്ട് വരുന്ന സൂക്കേടല്ലേ, ഇച്ചിരെ ചീരയും മുരിങ്ങയിലയും പറിച്ചു തിന്നാല്‍ മാറിക്കോളും എന്നാണ് പൊതുധാരണ. എന്നാല്‍, എല്ലാ വിളര്‍ച്ചയും ഇരുമ്പിന്റെ കുറവ് കൊണ്ടോ എല്ലാ വിളര്‍ച്ചയും 'ഇതൊക്കെ എന്ത്' എന്ന് കരുതി അവഗണിക്കേണ്ടതോ അല്ല. എപ്പോള്‍ എവിടെയാണ് അനീമിയ എന്ന് സായിപ്പ് വിളിക്കുന്ന വിളര്‍ച്ച കാര്യമാകുന്നത്? അത് വിശദമാക്കാന്‍# SecondOpinion ഇന്ന് രക്തക്കുഴലുകള്‍ക്കുള്ളില്‍ കുടിയിരിക്കുകയാണ്.

ആവശ്യത്തിന്‌ ചുവന്ന രക്‌താണുക്കൾ ഉൽപാദിപ്പിക്കപ്പെടാത്ത അവസ്‌ഥ, ശരീരത്തിന്‌ പുനസ്‌ഥാപിക്കാൻ കഴിയാത്ത വിധം തുടർച്ചയായി രക്‌താണുക്കളെ നഷ്‌ടപ്പെടുക, രക്‌താണുക്കൾ നശിക്കുക എന്നിവയാണ്‌ പൊതുവായി പറഞ്ഞാൽ വിളർച്ചയുടെ കാരണങ്ങൾ. ഉത്‌സാഹക്കുറവ്‌, കിതപ്പ്‌, തലവേദന, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളുള്ള വിളർച്ച, രോഗതീവ്രത അനുസരിച്ച്‌ തല കറങ്ങി വീഴുന്നത്‌ മുതൽ ഹൃദയസ്‌തംഭനം വരെ വരുത്തി വെക്കാം.

വിളർച്ചയുണ്ടാക്കുന്ന രോഗങ്ങൾ പല വിധമുണ്ട്‌... ഇവയോരോന്നും ഓരോ രീതിയിലാണ്‌ നേരിടേണ്ടത്‌... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

കോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ ആവശ്യമുള്ളത്രയും ആരോഗ്യമുള്ള ചുവന്ന രക്താണുക്കള്‍ ഇല്ലാത്തത് കൊണ്ടാണ് വിളർച്ചയുണ്ടാകുന്നത്‌. ഒരു ചുവന്ന രക്‌താണുവിന്റെ ആയുസ്സ്‌ ഏകദേശം 120 ദിവസമാണ്‌. പ്രധാനമായും മജ്ജയിൽ നിന്നുമാണ്‌ ഇവയുടെ ഉൽപാദനം. ആരോഗ്യമുള്ള ചുവന്ന രക്‌താണുക്കൾ ഉണ്ടാവാൻ ആവശ്യമായ ഇരുമ്പ്, വൈറ്റമിൻ B12, ഫോളിക്‌ ആസിഡ്‌ എന്നിവയുടെ കുറവ്‌ കൊണ്ട്‌ ഉൽപാദനം കുറയാം. മജ്ജയെ ബാധിക്കുന്ന രക്‌താർബുദം, വൃക്കയിൽ ഉല്പാദിപ്പിക്കപ്പെട്ട് രക്‌തമുണ്ടാക്കാൻ സഹായിക്കുന്ന ഹോർമോണായ എരിത്രോപോയറ്റിന്റെ കുറവ്‌ മൂലം കിഡ്‌നി രോഗികളിലെ വിളർച്ച എന്നിങ്ങനെ വിളർച്ചയുണ്ടാക്കുന്ന രോഗങ്ങൾ പല വിധമുണ്ട്‌. ഇവയോരോന്നും ഓരോ രീതിയിലാണ്‌ നേരിടേണ്ടത്‌.

അരിവാൾ രോഗം, സ്‌ഫീറോസൈറ്റോസിസ്‌, തലാസ്സീമിയ എന്നിങ്ങനെ രക്‌തകോശങ്ങൾ നശിക്കുന്ന രോഗങ്ങളും ഏറെയുണ്ട്‌. ഇത്‌ കൂടാതെ, കീമോതെറാപ്പി സമയത്തും നമ്മുടെ രക്‌തകോശങ്ങൾ ഗണ്യമായി കുറയും. എന്നാൽ, ചികിത്സയുടെ കോഴ്‌സ്‌ കഴിയുമ്പൊഴെക്കും അർബുദകോശങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാകുകയും രക്‌തകോശങ്ങളെ ശരീരം തിരിച്ചു പിടിക്കുകയും ചെയ്തോളും.

തുടർച്ചയായ രക്‌തനഷ്‌ടം ഉണ്ടാക്കുന്ന വിരശല്യം, മൂലക്കുരു, സ്‌ത്രീകളിൽ പല കാരണം കൊണ്ടുണ്ടാകുന്ന ബ്ലീഡിംഗ്‌ എന്നിവയെല്ലാം പതുക്കെയെങ്കിലും രോഗിയെ കടുത്ത വിളർച്ചയിലേക്കും വലിയ അപകടത്തിലേക്കും തള്ളി വിടും. വാഹനാപകടം സംഭവിച്ചും മറ്റും പെട്ടെന്നുണ്ടാകുന്ന കടുത്ത രക്‌തനഷ്‌ടം വളരെ പെട്ടെന്ന്‌ രോഗിയുടെ ജീവനെ തന്നെ പ്രതികൂലമായി ബാധിക്കും. രണ്ടിടത്തും ആദ്യം ഇരുമ്പ്‌ ഗുളികയായോ കുത്തിവെപ്പായോ നൽകുന്നത്‌ പരിഗണിക്കും. എന്നാൽ, എമർജൻസിയായി ജീവൻ രക്ഷിക്കാൻ രക്‌തം തന്നെ നൽകേണ്ടി വരും.

വിളർച്ചയുണ്ടാക്കുന്ന രോഗങ്ങൾ പല വിധമുണ്ട്‌... ഇവയോരോന്നും ഓരോ രീതിയിലാണ്‌ നേരിടേണ്ടത്‌... ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

സ്വാഭാവികമായി തന്നെ വിളർച്ച വരുന്ന അവസ്‌ഥകളായ ഗർഭം, വാർദ്ധക്യം തുടങ്ങിയവയും ലിസ്‌റ്റിലുണ്ട്‌. വിളർച്ചയുടെ തോതനുസരിച്ച്‌ ചിലപ്പോൾ ഇവർക്കും ചികിത്സ നൽകേണ്ടി വന്നേക്കാം.

ചുരുക്കത്തിൽ, വിളർച്ചയുടെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ്‌ വേണ്ടത്‌. ധാരാളം ഇരുമ്പ്, ഫോളിക്‌ ആസിഡ്‌ തുടങ്ങിയവ അടങ്ങിയ ഭക്ഷണം കഴിക്കുക, വിളർച്ച ഉണ്ടാക്കുന്നത്‌ രോഗമാണെങ്കിൽ അതിനുള്ള മരുന്ന്‌ ഡോക്‌ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക, ആവശ്യമെങ്കിൽ രക്‌തദാനം സ്വീകരിക്കുക എന്നിങ്ങനെ വേണ്ടത്‌ ചെയ്യണം.

വാൽക്കഷ്‌ണം : കുഞ്ഞുങ്ങളിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന വിളർച്ചയുടെ കാരണം പച്ചക്കറിയോടുള്ള 'അലർജി' മാത്രമല്ല. പ്രധാനമായും വിരശല്യമാണ്‌ അവരിൽ ഈ പ്രശ്‌നമുണ്ടാക്കുന്നത്‌. അവർ കഴിക്കുന്നത്‌ മുഴുവൻ വിര ഊറ്റിയെടുക്കും, രക്‌തനഷ്‌ടവുമുണ്ടാകും. ഇത്‌ മൂലമുണ്ടാകുന്ന വിളർച്ച വിശപ്പ്‌ കെടുത്തും, കുഞ്ഞ്‌ ഭക്ഷണം കഴിക്കാതെയാകും. വീണ്ടും വിളർച്ച വഷളാകും. ചെയ്യേണ്ടത്‌, നഖം കൃത്യമായി വെട്ടുക, രാത്രി കൃമി മമ്മി മലദ്വാരത്തിനടുത്ത്‌ മുട്ടയിടാൻ വരുമ്പോൾ കുഞ്ഞ്‌ ചൊറിഞ്ഞ്‌ മുട്ട കൈയിലാവാൻ സാധ്യതയുള്ളതിനാൽ നന്നായി വസ്‌ത്രം ധരിപ്പിച്ച്‌ കിടത്തുക, വീട്ടിലെല്ലാവരും ഒന്നിച്ച്‌ ആറു മാസത്തിലൊരിക്കൽ വിരഗുളിക കഴിക്കുക തുടങ്ങിയവയാണ്‌. ബെഡ്‌ഷീറ്റും തോർത്തുമൊക്കെ ഇടക്കൊന്ന്‌ തിളപ്പിച്ച്‌ അലക്കി വെയിലത്തിടുകേം കൂടി ചെയ്‌താൽ സൂപ്പറായി. അത്രേള്ളൂ...

advertisment

Super Leaderboard 970x90