യൂണിഫോമിട്ട കൗമാരക്കാർ പിള്ളേർ മാപ്പിളപ്പാട്ട് കേൾക്കുമ്പോൾ പിന്നെ അറ്റൻഷനിൽ നിൽക്കണോ? ഷിംന അസീസ്

ലോകത്തെ മുഴുവൻ ഒരു അവിയലായി കണ്ട്‌ അലമ്പാക്കാതെ, കലയെ കലയായും വിശ്വാസത്തെ അങ്ങനെയും പ്രണയത്തെ പ്രണയമായും കണ്ട്‌, ഭൂഗോളം ഞങ്ങൾ പറയുമ്പോലെ തിരിയണം എന്ന ചിന്താഗതി മനുഷ്യർ മാറ്റി വെച്ചിരുന്നേൽ എത്ര നന്നായിരുന്നു !

യൂണിഫോമിട്ട കൗമാരക്കാർ പിള്ളേർ മാപ്പിളപ്പാട്ട് കേൾക്കുമ്പോൾ പിന്നെ അറ്റൻഷനിൽ നിൽക്കണോ? ഷിംന അസീസ്

'മാണിക്യമലരായ പൂവി' എന്ന അതിസുന്ദരമായ ഗാനം സിനിമയിൽ നിന്ന്‌ പിൻവലിച്ചെന്ന് വാർത്ത! ആരാണ്ടുടെയൊക്കെയോ മതവികാരം വ്രണപ്പെട്ടു പോലും! തുമ്മിയാൽ തെറിക്കുന്ന മൂക്കാണോ ഈ വിശ്വാസവും അതിന്റെ തുടർവഴികളും? മുഹമ്മദ്‌ നബി(സ)യോട്‌ ഖദീജാ ബീവിക്ക്‌ തോന്നിയ പ്രണയം മുഴുവൻ ഒപ്പിയെടുത്ത ശബ്‌ദത്തിൽ വിനീത്‌ പാടിയതിന്റെ ചിത്രീകരണം കണ്ടപ്പോൾ മതം തലക്ക്‌ പിടിച്ചവർക്ക്‌ കുരു പൊട്ടി. യൂണിഫോമിട്ട കൗമാരക്കാർ പിള്ളേർ മാപ്പിളപ്പാട്ട് കേൾക്കുമ്പോൾ പിന്നെ അറ്റൻഷനിൽ നിൽക്കണോ?

അത്രയും മനോഹരമായൊരു പ്രണയകാവ്യം നാലാള്‌ കേൾക്കുന്നതിൽ അഭിമാനിക്കുകയായിരുന്നില്ലേ വേണ്ടത്‌? ഒരു വിധവയെ, മിടുക്കിയായ കച്ചവടക്കാരിയെ, അതിബുദ്ധിമതിയെ, തന്നേക്കാൾ പ്രായത്തിന്‌ മുതിർന്നവരെ ജീവിതസഖിയാക്കിയ പ്രവാചകന്റെ പ്രണയകഥ... എന്തൊരിമ്പമുള്ള പാട്ടായിരുന്നു.

ഈ കോമൺസെൻസ്‌ ഇല്ലാത്ത കുരുക്കളെല്ലാം കൂടി പൊട്ടിത്തീരുമ്പോഴേക്ക്‌ ഇസ്‌ലാമിന്റെ വില മിക്കവാറും ലോകമെമ്പാടും 'ഉയരും, വാഴ്‌ത്തപ്പെടും, മഹനീയവത്‌കരിക്കും'!

ലോകത്തെ മുഴുവൻ ഒരു അവിയലായി കണ്ട്‌ അലമ്പാക്കാതെ, കലയെ കലയായും വിശ്വാസത്തെ അങ്ങനെയും പ്രണയത്തെ പ്രണയമായും കണ്ട്‌, ഭൂഗോളം ഞങ്ങൾ പറയുമ്പോലെ തിരിയണം എന്ന ചിന്താഗതി മനുഷ്യർ മാറ്റി വെച്ചിരുന്നേൽ എത്ര നന്നായിരുന്നു !

എഡിറ്റ്‌: പിൻവലിക്കില്ലെന്ന്‌ അണിയറക്കാർ അറിയിച്ചു, നിയമപരമായി നേരിടും എന്നും കേൾക്കുന്നു. സന്തോഷം

എഡിറ്റ്‌ (15/ 02/18): സിനിമാക്കാർടെ പ്രമോഷന്‌ വേണ്ടിയുള്ള പൊറാട്ട്‌ നാടകമായിരുന്നു ഈ പറഞ്ഞ വിവാദമെന്ന്‌ ഏതാണ്ട്‌ ഉറപ്പായ സ്‌ഥിതിക്ക്‌ മതവിദ്വേഷം വളർത്തുക എന്ന തീക്കൊള്ളി കൊണ്ട്‌ തല ചൊറിയുന്ന പരിപാടി നടത്തിയ സംവിധായകനും ടീമിനും ഒരു ലോഡ്‌ പുച്‌ഛം. പരമകഷ്‌ടം തന്നെ !!

advertisment

News

Super Leaderboard 970x90