ആരാണ് vulnerable adults? ഷിജു ആച്ചാണ്ടി എഴുതിയ കുറിപ്പ്

മൈനര്‍മാരെ പോലെ തന്നെ പ്രത്യേകമായി പരിഗണിക്കപ്പെടേണ്ടവരാണ് vulnerable adults എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടായിട്ടുണ്ട്. മൈനര്‍മാരുടെ സമ്മതം സാധുവല്ല, അതു ബലാത്സംഗമായി തന്നെ പരിഗണിക്കുക എന്നതാണല്ലോ നിയമം. vulnerable adults ന്‍റെ സമ്മതത്തേയും നിഷ്കൃഷ്ടാര്‍ത്ഥത്തിലുള്ള ഒരു സമ്മതമായി കാണാന്‍ കഴിയില്ല എന്നതാണ് പരിഷ്കൃതമായ സിവില്‍ നിയമബോധം.

ആരാണ് vulnerable adults? ഷിജു ആച്ചാണ്ടി എഴുതിയ കുറിപ്പ്

കത്തോലിക്കാസഭയിലെ ലൈംഗികചൂഷണക്കേസുകളുണ്ടാക്കിയ വന്‍പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇതിനെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു എല്ലാ രാജ്യങ്ങളിലെയും മെത്രാന്‍ സംഘങ്ങളുടെ പ്രസിഡന്‍റുമാരുടെ ഒരു യോഗം അടുത്ത ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോമില്‍ നടത്തുന്നുണ്ട്. ലൈംഗികാതിക്രമകേസുകളില്‍ സഭ സ്വീകരിക്കേണ്ട നയങ്ങളും നടപടികളും ഒക്കെയാകണം ചര്‍ച്ച ചെയ്യപ്പെടുക. 

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് പുരോഹിതന്മാരില്‍ നിന്നേറ്റ പീഡനങ്ങളാണ് പൊതുവില്‍ സഭയിലെ കേസുകള്‍. ഈ പശ്ചാത്തലത്തിലാകണം “protection of minors” എന്നതാണ് യോഗത്തിന്‍റെ പ്രമേയം എന്നായിരുന്നു ഔദ്യോഗികവാര്‍ത്ത. എങ്കിലും ഇതു സംബന്ധിച്ചു വിശദീകരിക്കുമ്പോള്‍, വത്തിക്കാന്‍ വക്താവ് പറഞ്ഞത് “prevention of abuse of minors and vulnerable adults” ആയിരിക്കും സഭാനേതാക്കള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യുക എന്നാണ്.
( ഫ്രാന്‍സിസ് മാര്‍പാപ്പ സഭയുടെ ഉപ വക്താവായി നിയോഗിച്ച പലോമോ ഗാര്‍സ്യയാണ് ഇതു പറഞ്ഞത്. അവര്‍ ഈ ചുമതല കൈയാളുന്ന ആദ്യത്തെ വനിതയുമാണ്.)

ഏതായാലും, vulnerable adults എന്ന പ്രയോഗം സഭയില്‍ ചര്‍ച്ചാവിഷയമായി. ആരാണു vulnerable adults?
പല നിര്‍വചനങ്ങള്‍ വന്നു. അമേരിക്കയിലെ മിനെപോളിസ് അതിരൂപത ഇതു വിശദീകരിച്ചത് “‘Vulnerable Adult’ means persons with physical, mental or emotional conditions that render them unable to defend or protect themselves, or get help when at risk of harm.” എന്നാണ്. 
മാനസീകവെല്ലുവിളി നേരിടുന്നവര്‍ എന്ന മട്ടില്‍ അതിലളിതമായി ഇതിനെ വ്യാഖ്യാനിച്ചവരും ഉണ്ട്. 
“dependent adult” ആണു മറ്റൊന്ന്. കാനോന്‍ നിയമത്തില്‍ Vulnerable Adult എന്ന പ്രയോഗമില്ലാത്തിനാല്‍, രാജ്യനിയമങ്ങളില്‍ ഇതു സംബന്ധിച്ചുള്ള നിര്‍വചനങ്ങള്‍ സ്വീകരിക്കുക എന്നതാണ് അമേരിക്കന്‍ സഭയില്‍ പൊതുവില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം.

ഏതായാലും മൈനര്‍മാരെ പോലെ തന്നെ പ്രത്യേകമായി പരിഗണിക്കപ്പെടേണ്ടവരാണ് vulnerable adults എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടായിട്ടുണ്ട്. മൈനര്‍മാരുടെ സമ്മതം സാധുവല്ല, അതു ബലാത്സംഗമായി തന്നെ പരിഗണിക്കുക എന്നതാണല്ലോ നിയമം. vulnerable adults ന്‍റെ സമ്മതത്തേയും നിഷ്കൃഷ്ടാര്‍ത്ഥത്തിലുള്ള ഒരു സമ്മതമായി കാണാന്‍ കഴിയില്ല എന്നതാണ് പരിഷ്കൃതമായ സിവില്‍ നിയമബോധം.

ഫ്രാങ്കോ കേസിലെ ഇരയായ കന്യാസ്ത്രീ തികച്ചും ഒരു Vulnerable Adult ആണ് എന്നു കാണാന്‍ പ്രയാസമില്ല. കാരണം, മെത്രാന്‍റെ സമ്പൂര്‍ണ നിയന്ത്രണത്തിലും അധികാരത്തിലുമുള്ള ഒരു സന്യാസസമൂഹത്തിലെ അംഗമായിരുന്നു അവര്‍. ആകെ നൂറില്‍ താഴെ അംഗങ്ങള്‍ മാത്രമുള്ള, ഒരു രൂപതാതല സന്യാസസമൂഹം. വിവിധ മഠങ്ങളിലേയ്ക്കുള്ള കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ പോലും ഇടപെടുന്ന സര്‍വാധികാരിയായി നില്‍ക്കുന്ന മെത്രാന്‍. ഇവിടെ ഒരു സിസ്റ്റര്‍ തികച്ചും ബലവശ്യയാണ്, വള്‍നെറബിളാണ്.

ആരാണ് vulnerable adults? ഷിജു ആച്ചാണ്ടി എഴുതിയ കുറിപ്പ്

കത്തോലിക്കര്‍ക്ക് ഈ സന്യാസസമൂഹത്തിന്‍റെ വള്‍നെറബിള്‍ സ്ഥിതി മനസ്സിലാകണമെങ്കില്‍ സി എം സി പോലെ പ്രബലമായ സന്യാസസമൂഹവുമായി ഒരു താരതമ്യം നല്ലതാണ്. ചാവറയച്ചന്‍ സ്ഥാപിച്ച സി എം സി എന്ന സന്യാസിനീസമൂഹത്തില്‍ ആറായിരത്തിലേറെയാണ് കന്യാസ്ത്രീകള്‍. 

തൃശൂര്‍ വിമല, സെ.മേരീസ്, പാലക്കാട് മെഴ്സി, മാള കാര്‍മ്മല്‍ എന്നീ എയിഡഡ് കോളേജുകള്‍ അവര്‍ നടത്തുന്നു. നിരവധി ട്രെയിനിംഗ് കോളേജുകളുണ്ട്. ഇരുനൂറിലധികം വന്‍സ്കൂളുകള്‍. മറ്റു സ്ഥാപനങ്ങളും ധാരാളം. പ്രിന്‍സിപ്പാള്‍മാരും ഡോക്ടര്‍മാരും അദ്ധ്യാപകരും എഴുത്തുകാരും ധ്യാനപ്രസംഗകരും ഒക്കെയായ കന്യാസ്ത്രീകള്‍. അറുനൂറിലേറെ മഠങ്ങള്‍. 
സഭയില്‍ ഇവര്‍ക്കു പൊന്തിഫിക്കല്‍ പദവിയുണ്ട്. അതായത് മാര്‍പാപ്പയുടെ നേരിട്ടുള്ള അധികാരത്തിന്‍ കീഴിലാണ് ഈ സമൂഹം. ഏതെങ്കിലും ലോക്കല്‍ മെത്രാനോ വൈദികനോ അവരെ നിയന്ത്രിക്കാന്‍ എളുപ്പമല്ല. സി എം സി യുടെ മദര്‍ ജനറലിന് കേരളത്തിലെ ഒരു മെത്രാനേക്കാള്‍ അധികാരവും സ്വാധീനവും കാണും എന്നാണ് ഈ സ്ഥാപനങ്ങളുടെയും കന്യാസ്ത്രീകളുടേയും എണ്ണത്തില്‍ നിന്നു എന്‍റെ വ്യക്തിപരമായ നിഗമനം.
എന്നാല്‍ അതല്ല ഒരു രൂപതയുടെ കീഴില്‍, അതിനു വേണ്ടി സ്ഥാപിതമായതും മെത്രാന്‍റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിലനില്‍ക്കുന്നതുമായ, അംഗസംഖ്യപോലും മൂന്നക്കം തികഞ്ഞിട്ടില്ലാത്ത, വലിയ പാരമ്പര്യമോ പ്രൗഢിയോ സ്ഥാപനമഹിമകളോ വിദ്യാഭ്യാസയോഗ്യതകളോ അവകാശപ്പെടാനില്ലാത്ത ഒരു കൊച്ചു സന്യാസിനീസമൂഹത്തിന്‍റെ സ്ഥിതി.

ഇക്കാര്യങ്ങള്‍ സാമാന്യം വൃത്തിയ്ക്കു പറഞ്ഞുകൊടുത്താല്‍ ഏതു കോടതിയ്ക്കും നിസ്സാരമായി മനസ്സിലാകും. റോമിലെ സഭാധികാരികള്‍ക്ക് ഇതിനകം ബോദ്ധ്യപ്പെട്ടിട്ടുണ്ടാകണം. 
പൊതുവില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണെങ്കിലും ഇപ്പോള്‍ ഞാനിതു പറയുന്നത്, 'പതിമൂന്നു തവണയും' 'അധികാരത്തര്‍ക്കവും' 'അച്ചടക്ക നടപടിയും' പറഞ്ഞ് ആ കന്യാസ്ത്രീയെ തുടര്‍ച്ചയായി ഭര്‍ത്സിച്ചുകൊണ്ടിരിക്കുന്ന ന്യായീകരണത്തൊഴിലാളികള്‍ക്കു വേണ്ടിയാണ്.

ന്യായീകരണം നിറുത്തണമെന്നല്ല. ഒന്നു മാറ്റിപ്പിടിക്കണം.
മെത്രാനാണെങ്കിലും മനുഷ്യനല്ലേ, കുറ്റവാളിയാണെങ്കിലും മെത്രാനല്ലേ, ക്ഷമ ക്രിസ്തീയമല്ലേ, ഏഴെഴുപതു ക്ഷമിക്കേണ്ടതല്ലേ, തെറ്റു ചെയ്യാത്തവര്‍ ആരുണ്ടു ഗോപു എന്ന ലൈനില്‍ ഇനി ഉപന്യാസങ്ങള്‍ തയ്യാറാക്കുക.

നോക്കട്ടെ, എങ്ങിനീണ്ടെന്ന്.

വിരാമതിലകം:
ളോഹയ്ക്കു മേല്‍ കോട്ടിട്ടു നടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെത്രാനായിരുന്നു ടിയാന്‍. ളോഹയ്ക്കുള്ളിലെ ജുബ്ബയിട്ടു നടക്കുന്ന ആദ്യത്തെ മെത്രാനും പുള്ളി തന്നെ.

advertisment

News

Super Leaderboard 970x90