Kerala

ബൌദ്ധിക ഭിന്നശേഷിക്കാര്‍ക്ക് കുടുംബാന്തരീക്ഷത്തിലുള്ള മികച്ച പരിചരണം നൽകുന്ന കോട്ടയത്തെ സെ.ജോണ്‍ ഓഫ് ഗോഡ് സെന്‍ററിലെ തറവാട് എന്ന ഭവനം

പന്ത്രണ്ടേക്കറോളം വരുന്ന വിശാലമായ ക്യാംപസില്‍ മനോഹരമായി സംവിധാനം ചെയ്തു നിര്‍മ്മിച്ചിരിക്കുന്ന വിവിധ ഭവനങ്ങളിലായിട്ടാണ് കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം. സ്വിമ്മിംഗ് പൂളും മനോഹരമായ പുല്‍മൈതാനങ്ങളും മറ്റു സൌകര്യങ്ങളുമുണ്ട്.

ബൌദ്ധിക ഭിന്നശേഷിക്കാര്‍ക്ക് കുടുംബാന്തരീക്ഷത്തിലുള്ള മികച്ച പരിചരണം നൽകുന്ന കോട്ടയത്തെ സെ.ജോണ്‍ ഓഫ് ഗോഡ് സെന്‍ററിലെ തറവാട് എന്ന ഭവനം

ഒരാഴ്ചത്തെ വെക്കേഷന്‍ ആഘോഷിച്ചിട്ടു വരാമെന്നു പറഞ്ഞ് കുട്ടിയെ മാതാപിതാക്കള്‍ ഹോസ്റ്റലില്‍ നിന്നു കൂട്ടിക്കൊണ്ടു പോകുന്നു. രണ്ടു ദിവസം തികയുന്നതിനു മുന്പ് തിരികെയെത്തിക്കുന്നു. കാരണം, മാതാപിതാക്കള്‍ക്ക് അസാദ്ധ്യമാണ് രണ്ടു നാളുകളില്‍ കൂടുതല്‍ സ്വന്തം കുട്ടിയെ നോക്കുക. അപ്പോള്‍ പിന്നെ വേറെയാര് അതു ചെയ്യും? അതു ചെയ്തുകൊണ്ടിരിക്കുകയാണ് കോട്ടയം, വെള്ളൂരിലെ സെ.ജോണ്‍ ഓഫ് ഗോഡ് സെന്‍ററിലെ മനുഷ്യസ്നേഹികള്‍.

ഒന്നും രണ്ടുമല്ല ഇരുനൂറ്റി മുപ്പതോളം കുട്ടികളെയാണ് ഇവര്‍ പരിചരിക്കുന്നത്. നാല്‍പതോളം പേരൊഴികെ ബാക്കിയെല്ലാവരും ഇവിടെ തന്നെ താമസിക്കുകയാണ്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൌണ്‍ സിന്‍ഡ്രം തുടങ്ങിയ ബൌദ്ധിക ഭിന്നശേഷിക്കാരാണ് ഇവരെല്ലാവരും. ചിലര്‍ തീര്‍ത്തും അനാഥര്‍, ചിലര്‍ ഒഴിവുദിനത്തില്‍ പോലും വീട്ടിലേയ്ക്കു കൊണ്ടുപോകാന്‍ കഴിയാത്ത വിധം പ്രശ്നങ്ങളുള്ളവര്‍.

തങ്ങള്‍ക്കു മുന്പ് തങ്ങളുടെ മക്കള്‍ മരിച്ചു കാണണമെന്നു പ്രാര്‍ത്ഥിക്കുന്നവരാണ് പലപ്പോഴും ഇത്തരക്കാരുടെ മാതാപിതാക്കള്‍. അത്രയും നിസ്സഹായാവസ്ഥയാണ് ഇവര്‍ക്കു മക്കളുടെ ഭാവിയെ കുറിച്ചോര്‍ക്കുന്പോള്‍. അതിനൊരു പരിഹാരമാണ് സെ.ജോണ്‍ ഓഫ് ഗോഡ് സെന്‍ററില്‍ സജ്ജമാക്കിയിരിക്കുന്ന തറവാട് എന്ന ഭവനം. ബൌദ്ധിക ഭിന്നശേഷിക്കാര്‍ക്ക് ജീവിതാവസാനം വരെ കുടുംബാന്തരീക്ഷത്തിലുള്ള മികച്ച പരിചരണം നല്‍കുക എന്നതാണ് തറവാട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഭവനത്തില്‍ അന്പതോളം പേര്‍ അംഗങ്ങളായി കഴിഞ്ഞു. 18 വയസ്സിനു മുകളിലുള്ള ആണുങ്ങള്‍ക്കാണ് തറവാട്ടില്‍ പ്രവേശനം. ഇതേ നിലയുള്ള സ്ത്രീകള്‍ക്കു വേണ്ടി ആയുഷ്കാല ഭവനങ്ങളാരംഭിക്കാന്‍ പലരും പല ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇതുവരെ അന്തിമമായി വിജയിച്ചിട്ടില്ല. അതില്‍ നിന്നു തന്നെ മനസ്സിലാക്കാം തറവാട് എന്ന തീരുമാനത്തിനും നിര്‍വഹണത്തിനും പിന്നിലുള്ള നിശ്ചയദാര്‍ഢ്യവും സാഹസികതയും.

ഹോസ്പിറ്റലര്‍ ബ്രദേഴ്സ് ഓഫ് സെ.ജോണ്‍ ഓഫ് ഗോഡ് എന്ന സന്യാസസമൂഹമാണ് എളിയ നിലയില്‍ ഈ കേന്ദ്രത്തിന് 1998 ല്‍ തുടക്കം കുറിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ സ്പെയിനില്‍ സ്ഥാപിതമായ ഈ സമൂഹത്തിലെ അംഗങ്ങള്‍ പൌരോഹിത്യം സ്വീകരിക്കാറില്ല. അതിനാല്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്നു. ബ്രദര്‍ വിന്‍സെന്‍റ് ഒ എച്ച് ആണ് ഇപ്പോള്‍ സെന്‍ററിന്‍റെ ഡയറക്ടര്‍.

ബൌദ്ധിക ഭിന്നശേഷിക്കാര്‍ക്ക് കുടുംബാന്തരീക്ഷത്തിലുള്ള മികച്ച പരിചരണം നൽകുന്ന കോട്ടയത്തെ സെ.ജോണ്‍ ഓഫ് ഗോഡ് സെന്‍ററിലെ തറവാട് എന്ന ഭവനം

പന്ത്രണ്ടേക്കറോളം വരുന്ന വിശാലമായ ക്യാംപസില്‍ മനോഹരമായി സംവിധാനം ചെയ്തു നിര്‍മ്മിച്ചിരിക്കുന്ന വിവിധ ഭവനങ്ങളിലായിട്ടാണ് കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം. സ്വിമ്മിംഗ് പൂളും മനോഹരമായ പുല്‍മൈതാനങ്ങളും മറ്റു സൌകര്യങ്ങളുമുണ്ട്. വന്പന്‍ അണെയ്ഡഡ് സ്കൂളുകളുടെ ഭീമാകാരമായ ബില്‍ഡിംഗുകള്‍ കാണുന്പോള്‍ ഒരു മടുപ്പാണു തോന്നുന്നതെങ്കില്‍ ഇതു കാണുന്പോള്‍ മനസ്സിനൊരാശ്വാസമാണ്. ഈ നിഷ്കളങ്കര്‍ക്കായി ഇത്രയും സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നമുക്കു കഴിയുന്നല്ലോ എന്ന ആശ്വാസം.

ബൌദ്ധികവെല്ലുവിളി നേരിടുന്നയാള്‍ എന്നതു മാത്രമാണ് ഇവിടെ പ്രവേശനത്തിനു മാനദണ്ഡമാകുന്നതെന്നു ബ്രദര്‍ വിന്‍സെന്‍റ് പറഞ്ഞു. പണം കൊടുക്കാന്‍ തയ്യാറുള്ളവരില്‍ നിന്നു പണം വാങ്ങുന്നു. പണമില്ല എന്നുള്ളതുകൊണ്ട് ആര്‍ക്കും പ്രവേശനം നിഷേധിക്കുന്നില്ല. സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നത് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനച്ചിലവിന്‍റെ 20 ശതമാനം മാത്രമേ ആകുന്നുള്ളൂ. സന്മനസ്സുള്ളവരില്‍ നിന്നു സ്വീകരിക്കുന്ന സംഭാവനകളിലൂടെയാണ് ബാക്കി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്.

ഇത്രയും നല്ല അടിസ്ഥാനസൌകര്യങ്ങളൊരുക്കി സ്ഥാപനമാരംഭിക്കാന്‍ സാധിച്ചത് അന്നു തങ്ങളുടെ സന്യാസസഭ വഴി വിദേശത്തു നിന്നു ലഭിച്ച ധനസഹായം ഉപയോഗിച്ചായിരുന്നുവെന്ന് ബ്ര.വിന്‍സെന്‍റ് സൂചിപ്പിച്ചു. പക്ഷേ പിന്നീട് വിദേശധനസഹായങ്ങള്‍ നിലച്ചു. നിയമങ്ങളുടെ സങ്കീര്‍ണതകളും നടപടിക്രമങ്ങളിലെ നൂലാമാലകളും ഇന്നു വിദേശസഹായം ഫലത്തില്‍ ഇല്ലാതാക്കി. അതിനാല്‍ സ്ഥാപനനടത്തിപ്പിനുള്ള പണം പ്രാദേശികമായി തന്നെ സമാഹരിക്കേണ്ടി വരുന്നു. ഇതുകൊണ്ടു തന്നെ ഇത്തരം സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുക എളുപ്പമല്ല.

സര്‍ക്കാര്‍ ഈ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ വേണ്ടത്ര നടത്തുന്നില്ലെന്നു പ്രിന്‍സിപ്പല്‍ ദിപു ജോണ്‍ പറഞ്ഞു. മുന്നൂറില്‍ പരം സ്പെഷല്‍ സ്കൂളുകള്‍ കേരളത്തിലുള്ളതില്‍ എഴുപതു ശതമാനത്തോളം സ്കൂളുകളും നടത്തുന്നത് ഇത്തരം സന്യാസസമൂഹങ്ങളാണ്. അവശേഷിക്കുന്നവയും വിവിധ സന്നദ്ധ സംഘടനകള്‍ നടത്തുന്നവയാണ്. ആകെ ഒരെണ്ണമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനാല്‍ സര്‍ക്കാരിന്‍റെ സജീവമായ ഇടപെടലും സഹായവും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികള്‍ നടത്തി വരികയാണ് സ്പെഷല്‍ സ്കൂള്‍ അദ്ധ്യാപകരും മാനേജ്മെന്‍റുകളും രക്ഷിതാക്കളും എല്ലാമുള്‍പ്പെടുന്ന കൂട്ടായ്മ.

ബൌദ്ധിക ഭിന്നശേഷിക്കാര്‍ക്ക് കുടുംബാന്തരീക്ഷത്തിലുള്ള മികച്ച പരിചരണം നൽകുന്ന കോട്ടയത്തെ സെ.ജോണ്‍ ഓഫ് ഗോഡ് സെന്‍ററിലെ തറവാട് എന്ന ഭവനം

ഇന്‍ക്ലൂഷന്‍ ആണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നയം. അതായത്, ലഘുവായ ബൌദ്ധികവെല്ലുവിളി നേരിടുന്നവരെ കഴിയുന്നതും സാധാരണ സ്കൂളുകളില്‍ തന്നെ പഠിപ്പിക്കുക. പക്ഷേ സാധാരണ സ്കൂളുകളില്‍ ഈ കുട്ടികള്‍ക്ക് മതിയായ പരിഗണനയോ പരിശീലനമോ ലഭിക്കുകയില്ല എന്നതാണ് അനുഭവമെന്ന് ദിപു പറഞ്ഞു. നാല്‍പതോ അന്പതോ കുട്ടികള്‍ പഠിക്കുന്ന ക്ലാസില്‍ ഇത്തരമൊരു കുട്ടിയെ പ്രത്യേകമായി പരിഗണിക്കുക എളുപ്പമാകില്ല. പലപ്പോഴും സാധാരണ സ്കൂളുകളില്‍ സഹായിയെ വച്ച് പരീക്ഷയെഴുതി പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പാസ്സായ ഇത്തരം കുട്ടികളെ രക്ഷിതാക്കള്‍ സെ.ജോണ്‍ ഓഫ് ഗോഡ് സെന്‍ററിലേയ്ക്കു കൊണ്ടു വന്ന നിരവധി അനുഭവങ്ങളുണ്ട്. ഉടുപ്പിന്‍റെ ബട്ടണിടാന്‍ പഠിപ്പിക്കുക മുതല്‍ ബസിന്‍റെ ബോര്‍ഡ് വായിക്കാന്‍ പഠിപ്പിക്കുക എന്നതുവരെയാകും ആ രക്ഷിതാക്കളുടെ ആവശ്യങ്ങള്‍. കുട്ടിക്കാലത്തു തന്നെ സ്പെഷല്‍ സ്കൂളുകളില്‍ പോയിരുന്നെങ്കില്‍ ഇതെല്ലാം ഇതിനകം അവര്‍ പഠിച്ചിട്ടുണ്ടാകുമായിരുന്നു എന്നതാണ് വസ്തുത. അത്രയും വര്‍ഷങ്ങള്‍ ആ കുട്ടികളുടെ കാര്യത്തില്‍ പാഴായിപ്പോകുന്നു. അതാകട്ടെ വളരെ നിര്‍ണായകമായ വര്‍ഷങ്ങളും.

ഓട്ടിസമുള്ള കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതാണ് അനുഭവമെന്ന് ബ്രദര്‍ വിന്‍സെന്‍റ് പറഞ്ഞു. ഇടത്തരവും ഗുരുതരവുമായ ഓട്ടിസമുള്ള കുട്ടികളെ വീടുകളില്‍ പരിരക്ഷിക്കുക എളുപ്പമല്ല. വളരെയധികം ഹൈപര്‍ ആക്ടിവിറ്റിയുള്ള ഈ കുട്ടികളെ നോക്കുന്നതിന് ഒരാള്‍ക്ക് ഒരാള്‍ എന്ന നിലയില്‍ പൂര്‍ണസമയം ചിലവഴിക്കേണ്ടി വരും. ജോലിയുള്ള മാതാപിതാക്കള്‍ക്ക് ജോലിക്കു പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. അപ്പോള്‍ കുടുംബബജറ്റ് താളം തെറ്റും. കൂടാതെ ഓട്ടിസമുള്ള കുട്ടി ജനിച്ചതുമൂലം വിവാഹമോചനങ്ങള്‍ നടക്കുന്ന സംഭവങ്ങളും പലതുണ്ട്. ഒറ്റയാകുന്ന അമ്മയ്ക്കോ അച്ഛനോ ഓട്ടിസമുള്ള ഒരു കുട്ടിയെ ഏറെക്കാലം നോക്കാനായില്ലെന്നു വരും. ജോലി ഉപേക്ഷിക്കാന്‍ കഴിയാത്ത സാന്പത്തിക സ്ഥിതിയാണെങ്കില്‍ അതു തികച്ചും ദുഷ്കരമാകും. ഇത്തരത്തിലുള്ള ഏതാനും ഉദാഹരണങ്ങള്‍ ബ്ര.വിന്‍സെന്‍റ് പങ്കു വച്ചു.

ബൌദ്ധിക ഭിന്നശേഷിക്കാര്‍ക്ക് കുടുംബാന്തരീക്ഷത്തിലുള്ള മികച്ച പരിചരണം നൽകുന്ന കോട്ടയത്തെ സെ.ജോണ്‍ ഓഫ് ഗോഡ് സെന്‍ററിലെ തറവാട് എന്ന ഭവനം

സാധാരണ അഭയകേന്ദ്രങ്ങളില്‍ ഗുരുതരമായ ഓട്ടിസം ബാധിച്ചവരെ സ്വീകരിക്കുക പതിവില്ല. കുട്ടിയെ വിലയിരുത്തിയ ശേഷം അക്രമപ്രവണത കൂടുതലുള്ളയാളാണെങ്കില്‍ പ്രവേശനം നിഷേധിക്കുക എന്ന എളുപ്പവഴിയാണ് മിക്ക കേന്ദ്രങ്ങളും സ്വീകരിക്കുക. അവിടെയും സന്പൂര്‍ണ സമര്‍പ്പണത്തിന്‍റെ വഴിയാണ് സെ.ജോണ്‍ ഓഫ് ഗോഡ് സെന്‍റര്‍ സ്വീകരിക്കുന്നത്. മാതാപിതാക്കള്‍ക്കും കുട്ടിയ്ക്കും നല്‍കാന്‍ കഴിയുന്ന സമാശ്വസത്തില്‍ മാത്രമാണ് സെന്‍ററിന്‍റെ ശ്രദ്ധ. അതുകൊണ്ട് സാധാരണഗതിയില്‍ ഏതുതരം കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നു.

എത്ര പ്രശ്നമുണ്ടാക്കുന്നവരായാലും മൂല്യാധിഷ്ഠിതമായ രീതികള്‍ വിട്ടൊരു പരിചരണം ഇവിടെ നല്‍കുകയില്ലെന്ന് ബ്രദര്‍ വിന്‍സെന്‍റ് വ്യക്തമാക്കി. ശാരീരികമായ ശിക്ഷാരീതികള്‍ തീര്‍ത്തുമില്ല. മാതാപിതാക്കള്‍ പോലും അടിക്കുകയൊക്കെ ചെയ്ത് അടക്കി നിറുത്താന്‍ ശ്രമിച്ചിരുന്ന കുട്ടികളോട് അത്തരത്തിലുള്ള സമീപനം യാതൊരു കാരണവശാലും ഇവിടെ സ്വീകരിക്കുന്നില്ല.

ഏയ്ഞ്ചല്‍ ഹോം, മരിയ ഹോം, ഡൊണാറ്റുസ് ഹോം, റിച്ചാര്‍ഡ് ഹോം, ദീപ്തി ഹോം, മെന്നി ഹോം എന്നിങ്ങനെ ആറു ഭവനങ്ങളിലായാണ് കുട്ടികളെ താമസിപ്പിച്ചിരിക്കുന്നത്. പ്രായമനുസരിച്ചും രോഗത്തിന്‍റെ തീവ്രതയനുസരിച്ചും അന്തേവാസികളെ തിരിച്ചു പരിപാലിക്കുകയാണ് ഈ ഭവനങ്ങളില്‍. അദ്ധ്യാപകരും സോഷ്യല്‍ വര്‍ക്കര്‍മാരും ആയമാരും മറ്റുമായി 75 പേര്‍ ജോലി ചെയ്യുന്നു. സെ.ജോണ്‍ ഓഫ് ഗോഡ് സമൂഹത്തിലെ 5 ബ്രദര്‍മാരും ഏതാനും സിസ്റ്റര്‍മാരും സെന്‍ററിനു വേണ്ടി അദ്ധ്വാനിക്കുന്നു. സ്പെഷല്‍ ബി ഡും ഡിപ്ലോമയും പഠിപ്പിക്കുന്ന ഒരു കോളേജു കൂടി ഇതോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

advertisment

News

Super Leaderboard 970x90