ഇന്ത്യയില്‍ വന്ന ക്രിസ്തുമതം ചെയ്ത ഏറ്റവും വലിയ തെറ്റ് - ഷിജു ആച്ചാണ്ടി എഴുതുന്ന ലേഖനം

കേരളസഭയില്‍ പണ്ടു പറപ്പള്ളികളും പെലപ്പള്ളികളുമുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. അതായത് ദളിതരില്‍ നിന്നു പരിവര്‍ത്തനം ചെയ്തു വന്നവര്‍ക്ക് വെവ്വേറെ പള്ളികള്‍ വച്ച നെറികെട്ട അഹങ്കാരത്തിന്‍റെ പാരമ്പര്യമുള്ളവര്‍. പള്ളിയ്ക്കു പുറത്ത് ഒരു ഷെഡ് പണിയും. അതാണു അവര്‍ക്കുള്ള പള്ളി. അല്ലെങ്കില്‍ മറ്റൊരിടവക. ഇന്ത്യയില്‍ വന്ന ക്രിസ്തുമതം ചെയ്ത ഏറ്റവും വലിയ തെറ്റ് ഇവിടത്തെ ജാതീയതയെ സ്വാംശീകരിച്ചു എന്നതാണെന്നു.

ഇന്ത്യയില്‍ വന്ന ക്രിസ്തുമതം ചെയ്ത ഏറ്റവും വലിയ തെറ്റ് - ഷിജു ആച്ചാണ്ടി എഴുതുന്ന ലേഖനം

ഇന്ത്യയില്‍ വന്ന ക്രിസ്തുമതം ചെയ്ത ഏറ്റവും വലിയ തെറ്റ് ഇവിടത്തെ ജാതീയതയെ സ്വാംശീകരിച്ചു എന്നതാണെന്നു പുണെ സെമിനാരിയിലെ പ്രൊഫസറായ ഒരു പുരോഹിതനുമായുള്ള സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു. (പേരു മറന്നുപോയി.)

കേരളസഭയില്‍ പണ്ടു പറപ്പള്ളികളും പെലപ്പള്ളികളുമുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. അതായത് ദളിതരില്‍ നിന്നു പരിവര്‍ത്തനം ചെയ്തു വന്നവര്‍ക്ക് വെവ്വേറെ പള്ളികള്‍ വച്ച നെറികെട്ട അഹങ്കാരത്തിന്‍റെ പാരമ്പര്യമുള്ളവര്‍. പള്ളിയ്ക്കു പുറത്ത് ഒരു ഷെഡ് പണിയും. അതാണു അവര്‍ക്കുള്ള പള്ളി. അല്ലെങ്കില്‍ മറ്റൊരിടവക. കാലാന്തരത്തില്‍ നാടിനും നാട്ടുകാര്‍ക്കുമുണ്ടായ പുരോഗതി സഭയിലുമുണ്ടായി. (പള്ളി പ്രത്യേകമായി പുരോഗമിച്ചു എന്നു ഞാന്‍ കാണുന്നില്ല.)

അവരുമായി സവര്‍ണക്രൈസ്തവരുടെ വിവാഹം, അവരില്‍ നിന്നു വൈദികരാകാനും കന്യാസ്ത്രീകളാകാനും കുട്ടികളെ തിരഞ്ഞെടുക്കല്‍ ഒക്കെ വലിയ വിവേചനമുള്ള മേഖലകളാണ്. ജാതി നിലനില്‍ക്കുന്നു, നിലനിന്നിരുന്നു സഭയില്‍ അതിന്‍റെ എല്ലാ ദംഷ്ട്രകളോടും കൂടി. അതെ, അതു തന്നെ.

ഇന്ത്യയില്‍ വന്ന ക്രിസ്തുമതം ചെയ്ത ഏറ്റവും വലിയ തെറ്റ് - ഷിജു ആച്ചാണ്ടി എഴുതുന്ന ലേഖനം

തമിഴ്നാട്ടിലൊക്കെ ഈ വിവേചനം കുറെക്കൂടി കടുത്തതാണ്. വെവ്വേറെ ജാതിക്കാര്‍ക്കു സെമിത്തേരികളും വെവ്വേറെയുണ്ട്. 
ആഫ്രിക്കയിലൊക്കെ അങ്ങിനെയാണ്. അതിനെ ജാതിവിവേചനമെന്നതിനേക്കാള്‍ വംശീയതയെന്നു വിളിക്കുന്നതാകും ശരി. മനുഷ്യര്‍ പല ഗോത്രങ്ങളാണല്ലോ. ഒരു സ്ഥലത്ത് പല ഗോത്രങ്ങളില്‍ പെട്ട ക്രിസ്ത്യാനികളുണ്ടാകും. അപ്പോള്‍ അവരുടെ മെത്രാന്‍ ഏതു ഗോത്രത്തില്‍ നിന്നാകണം?
ഇതു വലിയ സംഘര്‍ഷവിഷയമാണ്. ഒരു ഗോത്രത്തില്‍ നിന്നുള്ള മെത്രാനെ മറ്റൊരു ഗോത്രക്കാര്‍ സ്വീകരിക്കുകയില്ല. അവര്‍ക്കാണു ഭൂരിപക്ഷമെങ്കില്‍ സ്ഥലത്തു കാലു കുത്താന്‍ പോലും സമ്മതിക്കില്ല. ഇതൊക്കെ ഇപ്പോഴും നടക്കുന്നതാണ്. തമിഴ്നാട്ടിലെ ചില കത്തോലിക്കാരൂപതകളില്‍ ഈ വംശീയതയും സജീവമാണ്. കേരളത്തിലും സൂക്ഷിച്ചു നോക്കിയാല്‍ ഈ വംശീയതയും അതിന്‍റെ അടിസ്ഥാനത്തിലുള്ള മെത്രാന്‍ നിയമനവുമൊക്കെ ഇന്നും കാണാം. സീറോ മലബാര്‍ സഭയില്‍ വംശീയ രൂപതകളില്ല - ക്നാനായക്കാരുടെ കോട്ടയം രൂപത ഒഴിച്ചാല്‍. ഇതിന്‍റെ കാരണം വിവേചനം പുറത്തു കാണാന്‍ പോലും പറ്റാത്ത തരത്തില്‍ സവര്‍ണക്രൈസ്തവര്‍ അത്രമേല്‍ അധീശത്വം പുലര്‍ത്തുന്നുവെന്നതാണ്.

അങ്ങിനെയെങ്കില്‍ ക്രിസ്തുവിന്‍റെ സുവിശേഷം ഇവരില്‍ എന്തു പരിവര്‍ത്തനമാണുണ്ടാക്കിയതെന്നു നിങ്ങള്‍ ചോദിച്ചേക്കാം. തീര്‍ച്ചയായും നിങ്ങള്‍ക്കു ചോദിക്കാം, ഞാനും ചോദിക്കുന്നു. അത്രേയുള്ളൂ.

പി സി ജോര്‍ജിന്‍റെ പരാമര്‍ശത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അയാള്‍ ഒരു കേരള കോണ്‍ഗ്രസുകാരനാണ്. "തമ്പ്രാനെന്നു വിളിപ്പിക്കും, പാളേ കഞ്ഞി കുടിപ്പിക്കും" എന്നു അടിസ്ഥാനജനവിഭാഗത്തെ നോക്കി ആക്രോശിച്ച വിമോചനസമരത്തിലെ കുറുവടിസേനയുടെ പിന്മുറക്കാരനാണ്. അയാളില്‍ നിന്ന് ഇതിനേക്കാളധികം പ്രതീക്ഷിക്കുന്നവരാണു മണ്ടന്മാര്‍.

advertisment

News

Related News

    Super Leaderboard 970x90