Cinema

ഐഫോണിലും സൂപ്പര്‍കാറുകളിലുമുള്ള അറിവ് താങ്കള്‍ക്ക് സിനിമയിലുണ്ടായിരുന്നെങ്കില്‍... മമ്മൂട്ടിക്ക് ഒരു പ്രേക്ഷകന്റെ തുറന്ന കത്ത്

പുതുമ, കെട്ടുറപ്പുള്ള കഥ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം,പുതിയ വിപണന തന്ത്രങ്ങൾ എന്നിവയാണ് ഒരു സിനിമയുടെ അടിസ്ഥാന കാര്യങ്ങൾ എന്ന് താങ്കളെ പോലെ ഒരു ഇതിഹാസകലാകാരനെ ഓർമ്മിപ്പിക്കുന്നതിൽ വേദനയുണ്ട്. 66 വയസ്സ് ഒരു പ്രായമേ അല്ല കാരണം യൗവനം കൊണ്ടല്ല ഒരാൾ സുന്ദരനാകുന്നത്, തന്റെ കർമമണ്ഡലത്തിൽ വിജയിച്ചു കൊണ്ടാണ് ഒരാൾ സുന്ദരനാകുന്നത്. രാജാവ് നഗ്നൻ ആണെന്ന് ഒരാളെങ്കിലും വിളിച്ചു പറയണമല്ലോ. പഴയ വിജയഫോർമുലകൾ തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. പുതിയ വീഞ്ഞും പുതിയ കുപ്പിയും കൊണ്ടല്ലാതെ മുന്നോട്ട് പോക്ക് നടക്കില്ല.

ഐഫോണിലും സൂപ്പര്‍കാറുകളിലുമുള്ള അറിവ് താങ്കള്‍ക്ക് സിനിമയിലുണ്ടായിരുന്നെങ്കില്‍... മമ്മൂട്ടിക്ക് ഒരു പ്രേക്ഷകന്റെ തുറന്ന കത്ത്

Shefin Jaffer എഴുതുന്നു...

പ്രിയപ്പെട്ട ശ്രീ.മമ്മൂട്ടി ക്ക് ഒരു തുറന്ന കത്ത്.

എന്റെ ഏഴാം വയസ്സിൽ ആണ് ഞാൻ താങ്കളെ ആദ്യമായി "ആയിരം നാവുള്ള അനന്ത"നിലൂടെ തിയേറ്ററിൽ കാണുന്നത്. പഴയ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്തു താങ്കളെ പുളകം കൊള്ളിക്കാനോ, തിരുത്താനോ അല്ല ഇതെഴുതുന്നത്. സിനിമയെന്ന കലാരൂപം അനുദിനം മാറിക്കൊണ്ടിരിക്കുന്നു. Iphone ഉം പുതിയ സൂപ്പർകാർ ഉകളിലും താങ്കൾക്കുള്ള അറിവ് മാറിക്കൊണ്ടിരിക്കുന്ന സിനിമാ കാലഘട്ടത്തെ കുറിച്ചുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ മൂന്നു ചിത്രങ്ങളും ഇങ്ങനെ യാവില്ലായിരുന്നു. ഈ മൂന്നു ചിത്രങ്ങളും ഏതെങ്കിലും രീതിയിൽ നല്ലതായിരുന്നു എന്ന് മമ്മൂട്ടി എന്ന കലാകാരന് നെഞ്ചിൽ കൈ വെച്ചു പറയാമോ?

"നിനക്കൊകെ വേണേൽ കണ്ടാൽ മതി" എന്ന് പറയാൻ ആണെങ്കിൽ, ഒരപേക്ഷ ഉണ്ട്. താങ്കളുടെ ഫാൻസ്‌ ന് വേണ്ടി താങ്കൾ ഹോം വീഡിയോ ഉണ്ടാക്കുക. താങ്കളെ കാണാൻ തിയേറ്ററിൽ വരുന്ന ആരാധകർക്ക് വേണ്ടി, ഏതെങ്കിലും ഉത്സവപറമ്പിലോ, ഉറൂസ് നോ പള്ളിപെരുന്നാളിനോ സ്റ്റേജ് ഷോ വെക്കുക. "മലയാള സിനിമയുടെ അഭിമാനം ആണ്, അഹങ്കാരം ആണ് "-അതു പണ്ട്. ഇപ്പൊ ഒരോ വർഷവും പുതിയ പുതിയ അഭിമാനനടന്മാർ വന്നുകൊണ്ടിരിക്കുന്നു, പുതിയ കാലഘട്ടത്തിലെ സിനിമകൾ വരുന്നു, ക്രിയാത്മകമായ പ്രൊമോഷൻ തന്ത്രങ്ങൾ വരുന്നു. മലയാള സിനിമയുടെ നവയുഗവിപ്ലവ കാലഘട്ടത്തിൽ താങ്കൾ സിനിമയെ മറ്റു സംസ്ഥാനങ്ങളുടെ മുന്നിൽ, രാജ്യങ്ങളുടെ മുന്നിൽ,കലാ ലോകത്തിനു മുന്നിൽ പിന്നോട്ട് വലിക്കുക ആണ് ചെയുന്നത്.

പ്രേക്ഷകന്റെ വിമര്ശനാധികാരം കൊണ്ട് മാത്രമാണിത് എഴുതുന്നത്. താങ്കൾ സാമാന്യം നന്നായി ശരീരം സൂക്ഷിക്കുന്ന ആളാണ്‌ അതിലപ്പുറം ഒന്നുമില്ല, അവതരികമാർ മുഖസ്തുതി പറയുകയാണെന്ന് ഇനിയെങ്കിലും മനസിലാക്കുക തന്നെയുമല്ല അതും സിനിമയുടെ മേന്മയുമായി കാര്യമായ ബന്ധമില്ല. പുതുമ, കെട്ടുറപ്പുള്ള കഥ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം,പുതിയ വിപണന തന്ത്രങ്ങൾ എന്നിവയാണ് ഒരു സിനിമയുടെ അടിസ്ഥാന കാര്യങ്ങൾ എന്ന് താങ്കളെ പോലെ ഒരു ഇതിഹാസകലാകാരനെ ഓർമ്മിപ്പിക്കുന്നതിൽ വേദനയുണ്ട്. 66 വയസ്സ് ഒരു പ്രായമേ അല്ല കാരണം യൗവനം കൊണ്ടല്ല ഒരാൾ സുന്ദരനാകുന്നത്, തന്റെ കർമമണ്ഡലത്തിൽ വിജയിച്ചു കൊണ്ടാണ് ഒരാൾ സുന്ദരനാകുന്നത്. രാജാവ് നഗ്നൻ ആണെന്ന് ഒരാളെങ്കിലും വിളിച്ചു പറയണമല്ലോ. പഴയ വിജയഫോർമുലകൾ തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. പുതിയ വീഞ്ഞും പുതിയ കുപ്പിയും കൊണ്ടല്ലാതെ മുന്നോട്ട് പോക്ക് നടക്കില്ല.

താങ്കളുടെ പ്രതാപകാലഘട്ടത്തിലെ സിനിമകൾ മനസ്സിലിട്ടു ഇന്നും പുതിയ റിലീസ് ന് ആമോദം അഭിനയിച്ചു കൊണ്ട് നൃത്തമാടുന്ന ഫാൻസ്‌ നെ കാണുമ്പോൾ അരിമാവ് കലക്കിയത് കുടിച്ച അശ്വത്ഥാമാവിനെയാണ് ഓർമ വരുന്നത്. "വിജയിച്ചു വരിക" എന്ന് M. T. വാസുദേവൻ നായർ താങ്കളോട് പറഞ്ഞത് ഒരു പ്രാർത്ഥനയായി മനസ്സിൽ പറയുന്നു. മമ്മൂട്ടി എന്ന പഴയ ആ പോരാളി ഇപ്പോഴും താങ്കളുടെ ഉള്ളിൽ ഉണ്ട് . തിരിച്ചു വരിക. എന്നെന്നും വിജയിച്ചു കൊണ്ടേയിരിക്കുക.

എന്ന് സസ്നേഹം ഇന്നലത്തെ മഴയിലെ ഒരു പ്രേക്ഷകൻ.

(ഒപ്പ് )

advertisment

News

Related News

Super Leaderboard 970x90