മീൻ കഷ്ണത്തിന്റെ കാര്യം വെറും പുച്ഛം കൊണ്ട് പറഞ്ഞു തള്ളുന്നവരേ.... ആൺകോയ്മയുടെ ഉച്ചിയിൽ നിൽക്കുന്ന നിങ്ങളിൽ പല ഏമാൻമാരും ഇങ്ങനെ മീനിന്റെ നടുക്കണ്ടം തിന്ന് ശീലിച്ചവരാണ്.മീനില്ലേലും ഞങ്ങളിന്നസ്സലായി ചോറുണ്ണും..!!ഷംന കൊളക്കോടൻ

ആഘോഷവേളകളിലെ ഓട്ടപ്പാച്ചിലുകൾ ശ്രദ്ധിച്ചിട്ടില്ലേ, പുതുവസ്ത്രത്തിൽ കാലും നീട്ടി നാട്ടുവർത്തമാനം പറഞ്ഞിരിക്കുന പുരുഷപ്രജകളും അടുക്കളയിൽ ചെമ്പിനു ചുറ്റും കിടന്നോടുന്ന ഉമ്മമാരും. ഒന്നിരിക്കാനോ വന്നവരോടൊന്ന് സംസാരിക്കാനോ പലർക്കും പറ്റാറില്ല. അടുത്ത തവണയാവാം എന്നു പരിഭവിച്ചാണ് കുടുംബത്തിലെ പലസ്ത്രീകളും യാത്ര പറഞ്ഞു പോവാറ്. പക്ഷെവർഷങ്ങളായിട്ടും ഒന്നിച്ചിരിക്കാനവർക്ക് പറ്റിയിട്ടില്ല എന്നതാണ് സത്യം....

 മീൻ കഷ്ണത്തിന്റെ കാര്യം വെറും പുച്ഛം കൊണ്ട് പറഞ്ഞു തള്ളുന്നവരേ.... ആൺകോയ്മയുടെ ഉച്ചിയിൽ നിൽക്കുന്ന നിങ്ങളിൽ പല ഏമാൻമാരും ഇങ്ങനെ മീനിന്റെ നടുക്കണ്ടം തിന്ന് ശീലിച്ചവരാണ്.മീനില്ലേലും ഞങ്ങളിന്നസ്സലായി ചോറുണ്ണും..!!ഷംന കൊളക്കോടൻ

വല്യുമ്മ മീനിന്റെ മുള്ളടക്കം തിന്നുന്നൊരാളാണ്. നമ്മളിൽ പലരും അങ്ങനെ ചെയ്യാറുണ്ട്. നമുക്കത് ഇഷ്ടവുമാണ്. പക്ഷെ, പല്ലില്ലാത്ത 75 ലും വല്യുമ്മ മീൻമുള്ള് കഷ്ടപ്പെട്ട് തിന്നുമ്പോൾ നല്ല കഷ്ണം ഉണ്ടായിട്ടും പിന്നെയുമെന്തിനാ മുള്ള് തിന്നുന്നെ എന്ന് ചോദിച്ചാൽ പറയും, പണ്ട് ഈ മുള്ള് മാത്രമായിരുന്നു ഞങ്ങൾക്ക് മീനെന്ന്. ആകെയുണ്ടായിരുന്ന ഇത്തിരി അരിയിട്ട് വീട്ടിലെ പെണ്ണുങ്ങളെല്ലാം കഞ്ഞിവെള്ളം മുക്കിക്കുടിച്ച് വറ്റുള്ള ഭാഗം വീട്ടിലെ ആണുങ്ങൾക്കായി മാറ്റി വയ്ക്കുമായിരുന്നു. ഒരിക്കൽ വെറും കഞ്ഞി വെള്ളം മുക്കി കുടിക്കെ ഒരു സത്രീ ആഹ്ലാദത്തോടെ വിളിച്ചുകൂവി ''ഹാ ഹാ ദാ എന്റെ കഞ്ഞിവെള്ളത്തിലൊരു വറ്റ്.."

ഇതും വല്യുമ്മ പറഞ്ഞു കേട്ട കഥയാണ്.

ഇതു പോലെ വറ്റുള്ള കഞ്ഞി, വട്ടമൊത്ത പത്തിരി, എല്ലുകൂടാത്ത ഇറച്ചി ഇതൊക്കെയായിരുന്നു വീട്ടിലെ ആണുങ്ങൾക്കായി പ്രധാനമായും നീക്കിവെച്ചിരുന്നത് പോലും.മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ഭക്ഷണ കാര്യത്തിൽ പോലും പണ്ടു മുതലേ വേർതിരിവ് കാണാം. നല്ല ഭാഗം വീട്ടിലെ ആണുങ്ങൾക്കും മിച്ചം വരുന്നത് സ്ത്രീകൾ കഴിച്ചാൽ മതിയെന്നും കാലം നാമറിയാണ്ട് നമ്മളെ പഠിപ്പിച്ചു. എല്ലാർക്കും വിളമ്പി എല്ലാവരെയും ഊട്ടി ഏറ്റവുമൊടുവിൽ അടുപ്പിന്റടുത്തിരുന്ന് ചട്ടിയിൽ കഴിക്കുന്ന ഉമ്മമാരെ കണ്ടിട്ടുണ്ട്. ഇനി ഒരുമിച്ചിരുന്ന് തിന്നുവാണേലും എനിക്ക് ചാറിലെ മീൻ മതിയെന്നും പറഞ്ഞ് പൊരിച്ച മീൻ മറ്റു പലരുടെയും മുന്നിലേക്ക് ( ഒരിക്കലും എന്റെ മുന്നിലേക്കല്ല ) നീക്കി വെക്കുന്ന ഉമ്മമാരെയും കണ്ടിട്ടുണ്ട്. സ്നേഹം കൊണ്ടൊന്നുമല്ല, ആണിനെ തൃപ്തിപ്പെടുത്തേണ്ടവളാണെന്ന കണ്ടു ശീലിച്ചു പോന്ന ദുശീലം. ആണുങ്ങൾ വിട്ടിൽ വന്നാൽ അവരെ ട്രീറ്റ് ചെയ്യുന്ന രീതിയും പെണ്ണിനെ ട്രീറ്റ് ചെയ്യുന്ന രീതിയും വളരെ അന്തരമുണ്ടിവിടെ. എത്രയോ തവണ കലഹിച്ച കാര്യമാണ്. ഇനിയും കലഹിക്കും.

മീൻ കഷ്ണത്തിൽ തുടങ്ങി പിന്നാലെ വരുന്ന ഒരേ നൂലിൽ കോർത്ത ഒരു പാട് കാര്യങ്ങളുണ്ട് കെട്ടോ. കുടുംബത്തിൽ പെണ്ണനുഭവിക്കുന്ന സ്വാതന്ത്ര്യം എന്തെന്നും എത്ര കലഹിച്ചാണത് ചിലരെങ്കിലും അത് സ്വന്തമാക്കിയതെന്നും ആലോചിച്ചു നോക്കൂ.. സ്വന്തം വിവാഹത്തിന്റെ കാര്യത്തിൽ പോലും തീരുമാനമെടുക്കാൻ അനുവാദമില്ലാത്ത എത്ര പെൺട്ടികൾ. സ്നേഹ ബന്ധങ്ങളുടെ കാര്യത്തിലോ,ആണുങ്ങൾ ചങ്കൂറ്റത്തോടെ പെണ്ണിനെ ഇറക്കിക്കൊണ്ടുവരലും പെണ്ണുങ്ങൾ വീട്ടുകാരെ നാണം കെടുത്തി ഒളിച്ചോടിയെന്നുമാണ് നമ്മൾ പറയാറ്.

പെണ്ണിന്റെ സഞ്ചാരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ച ചെയ്ത് ചെയ്ത് ക്ഷീണിച്ചവരാണ് നമ്മൾ.വല്ല മാറ്റവുമുണ്ടോ.. എവിടെ.? എങ്ങനൊക്കെ പിടിച്ചു നിന്നാലും തരംതാഴ്ത്തലെന്ന് നിങ്ങൾക്ക് തോന്നാവുന്ന എന്നാൽ കേൾക്കും തോറും വാശി കൂടുന്ന "നീ വെറും പെണ്ണാണെന്ന '' ഒറ്റവാക്കേ ശകാരിക്കുന്നവർക്ക് പറയാനുണ്ടാവൂ. അവന്റെ വസ്ത്രം ഇസ്തിരിയിടുന്നു, പറയുന്നതിനു മുന്നേ ഇഷ്ടഭക്ഷണം മുന്നിലെത്തുന്നു, ഇഷ്ടങ്ങളൊക്കെ നടത്തിക്കൊടുക്കുന്നു, എതിർത്ത് സംസാരം ഉണ്ടാവാതെ വളരെ സന്തോഷത്തോടെ അവനെ കൊണ്ടു പോവുന്നു. ഒരാൻ കുട്ടിയെ സംബന്ധിച്ചിടത്തോളം എന് സുന്ദരമായ സംഗതിയാണിതൊക്കെ.പക്ഷെ ഇതിനൊരു മറുവശമുണ്ട്. അല്ലലൊന്നും അറിയിക്കാതെ തലയിൽ വെച്ച് വളർത്തി കൊണ്ട് വന്ന ഇത്തരം ആൺകുട്ടികൾ തന്റെ ഭാര്യയിലും കാമുകിയിലുമൊക്കെ തേടുന്നതും കാണാനാഗ്രഹിക്കുന്നതും ഇത്തരം പെണ്ണുങ്ങളെയാവും. ഇല്ലെങ്കിലെന്താവും.. ചിന്തിച്ചു നോക്കൂ.ഇവിടെ ഞങ്ങടെ നാട്ടിൽ സൽക്കാരങ്ങളോ ആഘോഷങ്ങളോ വീടുകളിൽ സംഘടിപ്പിച്ചാൽ ആദ്യം ഭക്ഷണ സാധനങ്ങൾ ചൂടോടെ വിളമ്പി ആദ്യത്തെ റൗണ്ടിൽ ഇരുത്തുന്നത് ആണുങ്ങളെയാണ്.കാരണം, "ഓല് തിന്നിട്ടേ നമ്മള് തിന്നാൻ പാടുള്ളൂ". എല്ലാം കഴിഞ്ഞ് തണുത്ത ഭക്ഷണം അടുക്കളയിലിരുന്ന് തിന്ന് പാത്രം കമിഴ്ത്തി വെക്കേണ്ടവരാണ് പെണ്ണുങ്ങൾ.

ആഘോഷവേളകളിലെ ഓട്ടപ്പാച്ചിലുകൾ ശ്രദ്ധിച്ചിട്ടില്ലേ, പുതുവസ്ത്രത്തിൽ കാലും നീട്ടി നാട്ടുവർത്തമാനം പറഞ്ഞിരിക്കുന പുരുഷപ്രജകളും അടുക്കളയിൽ ചെമ്പിനു ചുറ്റും കിടന്നോടുന്ന ഉമ്മമാരും. ഒന്നിരിക്കാനോ വന്നവരോടൊന്ന് സംസാരിക്കാനോ പലർക്കും പറ്റാറില്ല. അടുത്ത തവണയാവാം എന്നു പരിഭവിച്ചാണ് കുടുംബത്തിലെ പലസ്ത്രീകളും യാത്ര പറഞ്ഞു പോവാറ്. പക്ഷെവർഷങ്ങളായിട്ടും ഒന്നിച്ചിരിക്കാനവർക്ക് പറ്റിയിട്ടില്ല എന്നതാണ് സത്യം.

പെണ്ണ് സഹനത്തിന്റെ ആൾരൂപമാണ് കൂട്ടരേ.. ത്യാഗമാവണം അവളുടെ മുഖമുദ്ര. കല്യാണ വീടു പിന്നാമ്പുറം വഴി കയറാനും മിച്ചം വരുന്ന ആഹാരസാധനങ്ങൾ അടുക്കളയിലിരുന്ന് തിന്നാനും മീനില്ലേലും ചോറുണ്ണാമെന്നും പരിശീലിക്കപ്പെട്ടവർ. റെഡി ടു വെയിറ്റ് ജന്മങ്ങൾ. ഇന്നും അതിനൊന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല കെട്ടോ. അതു കൊണ്ടാണ് ഗാർഹിക പീഡനം പോലും പിന്തുണക്കുന്ന ആ 69 % കുലംകുത്തി സ്ത്രീകളെ നമ്മളിന്നലെ കണ്ടത്.

അതോണ്ട് കൂട്ടരേ, മീൻ കഷ്ണത്തിന്റെ കാര്യം വെറും പുച്ഛം കൊണ്ട് പറഞ്ഞു തള്ളുന്നവരേ, ആൺകോയ്മയുടെ ഉച്ചിയിൽ നിൽക്കുന്ന നിങ്ങളിൽ പല ഏമാൻമാരും ഇങ്ങനെ മീനിന്റെ നടുക്കണ്ടം തിന്ന് ശീലിച്ചവരാണ്.മീനില്ലേലും ഞങ്ങളിന്നസ്സലായി ചോറുണ്ണും..,അന്ന് വീട്ടിൽ മീൻ വാങ്ങിയിട്ടുണ്ടാവില്ലായിരിക്കണം..
നന്ദി.!

advertisment

News

Super Leaderboard 970x90