നന്ദിച്ചില്ലേലും നിന്ദിക്കാതെയെങ്കിലും ഇരുന്നു കൂടേ കോട്ടിട്ടിറങ്ങിയ വവ്വാലുകളേ നിങ്ങൾക്ക് ? ഷബീർ അലി കെ എഴുതുന്നു

ഒരു മാമാ മാധ്യമ പ്രവർത്തകരേയും രാജ്യം തന്നെ ഉറ്റു നോക്കുന്ന നിപ രോഗവുമായി കേന്ദ്ര ബിന്ദുവായി മാറിയ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തോ.. മരണപ്പെട്ടവരുടെ തീർത്തും ഒറ്റപ്പെട്ടു കഴിയുന്ന കുടുംബങ്ങളിലെ വേദന തിന്ന് കഴിയുന്നവരുടെ വീടുകളുടെ നാലയലത്തോ ഇതുവരെ ആരെങ്കിലും കണ്ടിരുന്നോ ?

നന്ദിച്ചില്ലേലും നിന്ദിക്കാതെയെങ്കിലും ഇരുന്നു കൂടേ കോട്ടിട്ടിറങ്ങിയ വവ്വാലുകളേ നിങ്ങൾക്ക് ? ഷബീർ അലി കെ എഴുതുന്നു

കോട്ടിട്ട വവ്വാലുകൾ ചിലക്കുന്നത് എന്താണ് ?

മാധ്യമ ധർമ്മത്തിന്റെ ഭാഗമാണ് എവിടെയും തള്ളിക്കയറി വായിൽ മൈക്ക് തിരുകിയുള്ള മാധ്യമ പ്രവർത്തനം എന്നു തള്ളുന്ന ഒരു മാമാ മാധ്യമ പ്രവർത്തകരേയും രാജ്യം തന്നെ ഉറ്റു നോക്കുന്ന നിപ രോഗവുമായി കേന്ദ്ര ബിന്ദുവായി മാറിയ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തോ.. മരണപ്പെട്ടവരുടെ തീർത്തും ഒറ്റപ്പെട്ടു കഴിയുന്ന കുടുംബങ്ങളിലെ വേദന തിന്ന് കഴിയുന്നവരുടെ വീടുകളുടെ നാലയലത്തോ ഇതുവരെ ആരെങ്കിലും കണ്ടിരുന്നോ ?
ജീവൻ പണയം വെച്ചാണ് ഞങ്ങൾ മാധ്യമ പ്രവർത്തനം നടത്തുന്നതെന്നങ്കുരിക്കുന്ന ഈ മാധ്യമ സിംങ്കങ്ങൾ അടച്ചിട്ട ചില്ലുജാലകത്തിനകത്തിരുന്ന് ചോദ്യങ്ങളും സംശയങ്ങളും ആരോപണങ്ങളും ഉയർത്തി പ്രതിക്കൂട്ടിൽ കയറ്റി നിർത്തി ക്രൂശിക്കാൻ നോക്കുന്നത് ആരെയാണ് എന്ന് നാം അറിയണം ?

നന്ദിച്ചില്ലേലും നിന്ദിക്കാതെയെങ്കിലും ഇരുന്നു കൂടേ കോട്ടിട്ടിറങ്ങിയ വവ്വാലുകളേ നിങ്ങൾക്ക് ? ഷബീർ അലി കെ എഴുതുന്നു

പേരാമ്പ്രയിൽ ഒരു വീട്ടിൽ രണ്ടാമത്തെ പനി മരണം നടന്നു എന്ന് കേട്ട നിമിഷം തിരുവനന്തപുരം വിട്ട് അന്നു മുതൽ ഇന്നു വരെ സ്വന്തം സുരക്ഷ പോലും മറന്ന് ഈ പറഞ്ഞ മരണപ്പെട്ടവരുടെ കുടുംബങ്ങളിലും ആശുപത്രികളിലും കയറിയിറങ്ങിയും ദിവസവും ആരോഗ്യ പ്രവർത്തകരുടെ യോഗങ്ങൾ വിളിച്ചും ആവശ്യമായ സൗകര്യങ്ങളും മറ്റും തയ്യാറാക്കാൻ വിശ്രമമില്ലാതെ, രോഗപീഡ ഭയമില്ലാതെ ഓടി നടക്കുന്ന ശൈലജ ടീച്ചർ എന്ന കേരളത്തിന്റെ ആരോഗ്യമന്ത്രിയെയും തങ്ങളുടെ ജീവൻ പോലും പണയം വെച്ച് കുടുംബങ്ങളിൽ നിന്നും ദിവസങ്ങളായി അകന്ന് നിന്ന് ബന്ധുക്കൾ പോലും അടുക്കാത്ത നിപാ ബാധിതരെ പരിപാലിക്കുന്ന അവർക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകി കൂടെയിരിക്കുന്ന ഡോക്ടർമാരെയും മാലാഖമാരേയുമെല്ലാമാണ് വേട്ടപ്പട്ടികളായി മാറി ചാനൽ സ്റ്റുഡിയോക്കകത്തിരുന്ന് ഇവർ കടിച്ചു കീറുന്നത്. ലോകവും രാജ്യവും നമ്മുടെ ആരോഗ്യ പ്രവർത്തകരെ വാഴ്ത്തുമ്പോഴാണ് ചില നാലാം ലിംഗക്കാരുടെ ഈ പേക്കൂത്ത്. നന്ദിച്ചില്ലേലും നിന്ദിക്കാതെയെങ്കിലും ഇരുന്നു കൂടേ കോട്ടിട്ടിറങ്ങിയ വവ്വാലുകളേ നിങ്ങൾക്ക് ?

നിപയെക്കാളും മലയാളി ഭയക്കേണ്ടത് ഈ മാധ്യമ വവ്വാലുകളെ തന്നെയാണ്.

advertisment

News

Related News

    Super Leaderboard 970x90