Kerala

രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്ച വച്ച സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമത്

ഡോ. കസ്തൂരി രംഗനടക്കമുള്ള ശാസ്ത്ര സാമ്പത്തിക വിദഗ്ദ്ധര്‍ എല്ലാ സംസ്ഥാന സര്‍ക്കാറുകളുടേയും കേന്ദ്രസര്‍ക്കാറിന്‍റെയും കയ്യിലുള്ള രേഖകളും വിളിച്ച് വരുത്തി പരിശോധിച്ച് പഠിച്ച് മാര്‍ക്കിട്ടപ്പോ‍ഴാണ് ധാര്‍ഷ്ഠ്യക്കാരനായ മുഖ്യമന്ത്രി എന്ന് ഇവിടത്തെ മാമാ മാധ്യമങ്ങള്‍ ഇന്ന് പോലും കെട്ടിഎ‍ഴുന്നള്ളിച്ച് അപഹസിച്ച് നടന്ന പിണറായി വിജയന്‍ നയിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നമ്പര്‍ വണ്‍ ആയി തലപൊക്കി പിടിച്ച് നില്‍ക്കുന്നത്.

രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്ച വച്ച സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമത്

സാധാരണ ഇതൊക്കെ കേട്ടാല്‍ സംഘികളൊ‍ഴിച്ച് ഓരോ കേരളീയനും അഭിമാനിക്കാന്‍ മാത്രമേ തരമൊള്ളൂ. പക്ഷേ ഇവിടെ കുരുക്കള്‍ പൊട്ടലോട് പൊട്ടലാകുമെന്നറിയാം. എന്നാലും ഉള്ളത് പറഞ്ഞിട്ട് പോകുന്നതല്ലേ അതിന്‍റെ ശരി. പിണറായി സര്‍ക്കാറിന് ജനം അധികാരത്തിന്‍റെ ചെങ്കോല്‍ കൈമാറിയ 2016 മുതല്‍ ഇന്ത്യയിലെ 29 സംസ്ഥാനങ്ങളേയും നിരത്തി വെച്ച് വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍ പരിശോധിച്ചപ്പോള്‍ ഭരണ നിര്‍വ്വഹണത്തില്‍ 29 ല്‍ ഒന്നാം നമ്പര്‍ ചുവന്ന് തുടുത്ത കമ്മികള്‍ ഭരിക്കുന്ന ഈ കൊച്ചു കേരളമാണ്ഹോയ്..

ഒരു പാട്ടയെടുത്ത് അതിലേക്ക് 29 സംസ്ഥാനങ്ങളുടെയും പേരെ‍ഴുതിയിട്ട് കിലുക്കി ബംമ്പര്‍ നറുക്കെടുപ്പ് നടത്തിയതല്ല ഹേ. ഡോ. കസ്തൂരി രംഗനടക്കമുള്ള ശാസ്ത്ര സാമ്പത്തിക വിദഗ്ദ്ധര്‍ എല്ലാ സംസ്ഥാന സര്‍ക്കാറുകളുടേയും കേന്ദ്രസര്‍ക്കാറിന്‍റെയും കയ്യിലുള്ള രേഖകളും വിളിച്ച് വരുത്തി പരിശോധിച്ച് പഠിച്ച് മാര്‍ക്കിട്ടപ്പോ‍ഴാണ് ധാര്‍ഷ്ഠ്യക്കാരനായ മുഖ്യമന്ത്രി എന്ന് ഇവിടത്തെ മാമാ മാധ്യമങ്ങള്‍ ഇന്ന് പോലും കെട്ടിഎ‍ഴുന്നള്ളിച്ച് അപഹസിച്ച് നടന്ന പിണറായി വിജയന്‍ നയിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നമ്പര്‍ വണ്‍ ആയി തലപൊക്കി പിടിച്ച് നില്‍ക്കുന്നത്.

രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്ച വച്ച സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമത്

മാമാ മാധ്യമ മൂരാച്ചികള്‍ക്ക് മുമ്പില്‍ ഇളിച്ചിരുന്ന് അവരുടെ സുഖിപ്പീര് കേള്‍ക്കുന്നതോ എന്തേലും എവിടേലും സംഭവിച്ചു എന്ന് കേട്ട പാതി ഈ മൂരാച്ചികളേയും കൂട്ടി പോയി ചിരിച്ചും കരഞ്ഞും ഇരുന്നും കിടന്നും മൂക്ക് പി‍ഴിഞ്ഞും ഫോട്ടോ എടുപ്പിച്ച് ജനപ്രിയന്‍ എന്ന സര്‍ട്ടിഫിക്കറ്റ് ചാപ്പയടിച്ച് വാങ്ങുന്നതല്ല ഒരു ഭരണാധികാരിയുടെ പണി എന്നും ജനം ഇരുത്തിയ കസേരയില്‍ അമര്‍ന്നിരുന്ന് ചെയ്യേണ്ട കാര്യം ചെയ്യിക്കേണ്ടവരോട് ഇരുന്നിടത്തിരുന്ന് തന്നെ ചെയ്യിപ്പിക്കുകയും പുറത്ത് നിര്‍ത്തേണ്ടവരോട് കടക്ക് പുറത്ത് എന്ന് തന്നെ പറയുകയും ചെയ്യുന്നതാണ് ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്വം എന്ന് പിണറായി വിജയന്‍ ഒരിക്കല്‍ കൂടി തെളിയിച്ച് തന്നിരിക്കുന്നു.

വെറുതെയല്ല കേരള ഉടായിപ്പ് രാഷ്ട്രീയത്തിന്‍റെ പുക്കിള് കണ്ട ആസാമിമാരായ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അടക്കം ഈ മനുഷ്യന്‍റെ നേരെ കള്ളക്കേസുകള്‍ ഉണ്ടാക്കി നീട്ടിയും വലിച്ചും പത്തുപതിനഞ്ച് വര്‍ഷം ആ കസേരയുടെ പരിസരത്തേക്കടുപ്പിക്കാതിരിക്കാന്‍ എല്ലാ ചീഞ്ഞ കളിയും കളിച്ചത്. ഒടുവില്‍ എല്ലാം മറികടന്ന് അവിടെ എത്തിയെന്നുറപ്പിച്ചപ്പോള്‍ പത്തുമുപ്പത് വര്‍ഷം ഒരു ഉളുപ്പും കൂടാതെ ചടഞ്ഞിരുന്ന കസേരകള്‍ വിട്ട് രണ്ടും കേരളത്തില്‍ നിന്ന് തടി തപ്പിയത്.. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്ന് പറഞ്ഞത് ശരിയാണെങ്കില്‍ ആ രണ്ട് ഉടായിപ്പുകളും എന്തുകൊണ്ടാകും കേരളം വിട്ടത് എന്നതിന്‍റെ ഉത്തരമാണ് ഇപ്പോ വന്നുകൊണ്ടിരിക്കുന്നത്.

എക്സട്രാ കുരു : Public Affairs Index ഈ പരിപാടി 2016 ല്‍ തുടങ്ങിയതല്ല. 1994 മുതല്‍ തുടങ്ങിയതാണ്.

advertisment

News

Related News

    Super Leaderboard 970x90