Kerala

''ഗണേഷും വീട്ടമ്മയും തമ്മിലുള്ള തര്‍ക്കം ഒത്തുതീർപ്പായി ''..... സാധാരണ ഗതിയിൽ ലോക്കൽ ചാനലുകാർ പോലും അവഗണിക്കുന്ന വാർത്തയെ വിനുവും വേണുവും പൊടിപാറിയ ചര്‍ച്ചയാക്കി മാറ്റി

ഇവരെ വേണ്ടതുപോലെ കൈകാര്യം ചെയ്യേണ്ടതും ജനം തന്നെയാണ്. താമര വിരിയില്ലെന്നുറപ്പായ കുളത്തില്‍ നഞ്ഞ് കലക്കി നശിപ്പിച്ച് കളയാന്‍ തുനിഞ്ഞിറങ്ങിയ സംഘപരിവാരിനെതിരെ ഉയര്‍ന്നേക്കാവുന്ന ചെറു പ്രതിഷേധങ്ങളെ പോലും കാശ് വാങ്ങി ചര്‍ച്ചകള്‍ വ‍ഴി തിരിച്ച് മുക്കി കളയുന്ന പാപ്പരാസി മാധ്യമങ്ങളാണ് കേരളത്തിന്‍റെ ശാപം.

''ഗണേഷും വീട്ടമ്മയും തമ്മിലുള്ള തര്‍ക്കം ഒത്തുതീർപ്പായി ''..... സാധാരണ ഗതിയിൽ ലോക്കൽ ചാനലുകാർ പോലും അവഗണിക്കുന്ന വാർത്തയെ വിനുവും വേണുവും പൊടിപാറിയ ചര്‍ച്ചയാക്കി മാറ്റി

ഒരാ‍ഴ്ച മുമ്പ് കൊല്ലത്തു വെച്ച് ഉണ്ടായ കേരളീയ സമൂഹ മനസാക്ഷിയെ 'ഞെട്ടിപ്പിച്ച' ഒരു സംഭവമാണ് ചുരുക്കി വിവരിക്കുന്നത്.

ഒരു വാഹനത്തിന് മാത്രം കടന്ന് പോകാന്‍ സാധിക്കുന്ന ഇടവ‍ഴിയിലൂടെ രണ്ട് വാഹനങ്ങള്‍ മുഖാമുഖം വരുന്നു. ആരെങ്കിലും ഒരാള്‍ പിന്നോട്ടെടുക്കാതെ രണ്ട് വാഹനങ്ങള്‍ക്കും കടന്ന് പോകാനാകില്ല. ആര് പിന്നോട്ടെടുക്കണം എന്നതില്‍ നാട്ടിന്‍ പുറത്ത് സാധാരണ ഉണ്ടാകാറുള്ളതുപോലെ രണ്ട് കൂട്ടരും തമ്മില്‍ തര്‍ക്കമായി. പരസ്പരം പോരായി.. ഒരു വാഹനത്തില്‍ ഒരു എം എല്‍ എ യും ഡ്രൈവറും എതിര്‍ വാഹനത്തില്‍ ഒരു അമ്മയും മകനും.. നാലുപേരും കൊല്ലത്തുകാര്‍. പിന്നെ അവിടെ എന്ത് സംഭവിക്കും എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ.. തെറിയിലും വാശിയിലും നാലുപേരും കട്ടക്കു നിന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അവസാനം ഇത്തരം കാര്യങ്ങളില്‍ സ്വാഭാവികമായും സംഭവിക്കുന്നതെന്തോ അത് തന്നെ അവിടെയും നടന്നു. കുറേ തര്‍ക്കിച്ച ശേഷം രണ്ട് കൂട്ടര്‍ക്കും സമയം പോയി എന്ന് ബോധ്യമായപ്പോള്‍ ആരോ ഒരാള്‍ തോറ്റുകൊടുത്ത് വാഹനം പിറകോട്ട് മാറ്റിയതോടെ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും പോവുകയും ചെയ്തു. ഇത്തരം ഒരു ചെറിയ അനുഭവം ഒരിക്കലെങ്കിലും ജീവിതത്തില്‍ ഉണ്ടാകാത്ത ഒരു ഡ്രൈവര്‍മാരും ഉണ്ടാകാന്‍ സാധ്യത വിരളമാണ്.

''ഗണേഷും വീട്ടമ്മയും തമ്മിലുള്ള തര്‍ക്കം ഒത്തുതീർപ്പായി ''..... സാധാരണ ഗതിയിൽ ലോക്കൽ ചാനലുകാർ പോലും അവഗണിക്കുന്ന വാർത്തയെ വിനുവും വേണുവും പൊടിപാറിയ ചര്‍ച്ചയാക്കി മാറ്റി

സാധാരണ ഗതിയിൽ ലോക്കൽ ചാനലുകാർ പോലും അവഗണിക്കുന്ന വാർത്തകളിലൊന്നാണിത്. ഒരു ഭാഗത്ത് എം.എൽ.എ ആയതു കൊണ്ട് എന്തായാലും ഒരു മിനുട്ട് വാർത്തക്കുള്ള വകുപ്പ് ഉണ്ടെന്നതിൽ സംശയമില്ല. അതേ ദിവസമാണ് കേരളത്തിലെ സര്‍വ്വകക്ഷി യോഗതീരുമാന പ്രകാരം ലക്ഷക്കണക്കിന് സാധുക്കളുടെ പിടിച്ചുവെച്ച റേഷനരിക്ക് വേണ്ടി കാലുപിടിക്കാന്‍ ഡല്‍ഹിയില്‍ പോയ കേരളത്തിന്‍റെ മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ പോലും കൂട്ടാക്കാതെ അപമാനിച്ച് തിരിച്ചയച്ച മോദിയുടെ നടപടി ദേശീയ മാധ്യമങ്ങള്‍ വരെ നമ്മുടെ ഫെഡറല്‍ വ്യവസ്ഥക്ക് വിരുദ്ധമായ പ്രവര്‍ത്തി എന്ന നിലയില്‍ ഗൗരവമായി ചര്‍ച്ചക്ക് വിധേയമാക്കിയപ്പോള്‍ കേരളീയ പൊതു സമൂഹത്തെ ബാധിക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമായി കേരളത്തിലെ രണ്ട് ജനപ്രിയ (ഞാനല്ല അവര് പറയുന്നതാണ്ട്ടാ..) വാര്‍ത്താ ചാനലുകള്‍ അന്നേ ദിവസം ചര്‍ച്ച ചെയ്തത് കൊല്ലത്തെ ഇടവ‍ഴിയിലെ മുമ്പ് പറഞ്ഞ രണ്ടുപേര്‍ തമ്മിലുള്ള അണ്ടിയോ മാങ്ങയോ മൂത്തതെന്ന തര്‍ക്കമായിരുന്നു സൂര്‍ത്തുക്കളേ..

ഒരാ‍ഴ്ച വിനുവും വേണവും നയിച്ച പൊടിപാറിയ ചര്‍ച്ച.. ചോദ്യങ്ങളുടെ പൊടിപൂരം.‍..! ഇടവ‍ഴിയിലൂടെ കൂടുതല്‍ ദൂരം മുന്നോട്ട് പോന്നത് ഏത് വാഹനമായിരുന്നു..? എം എല്‍ എ യുടെ വാഹനത്തിന്‍റെ വലിപ്പം എത്ര ? വാഹനം ഏത് കുത്തക കമ്പനിയുടേതായിരുന്നു ? ആരുടെ വാഹനമായിരുന്നു ചെറുത് ? ഇങ്ങോട്ട് തെറി പറഞ്ഞാലും അങ്ങോട്ട് തെറിപറയാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമാണോ ? ഭരണമുന്നണി എം എല്‍ എ വണ്ടി പിറകോട്ടെടുക്കാത്തതില്‍ എന്തുകൊണ്ട് ഇരട്ട ചങ്കുള്ള കേരളത്തിന്‍റെ മുഖ്യമന്ത്രി പ്രതികരിച്ചില്ല ? മിസ്റ്റര്‍ സുകുമാരന്‍ നായര്‍..? താങ്കള്‍ ഇതൊന്നും കാണുന്നില്ലേ ? എന്തുകൊണ്ട് ഇടവ‍ഴിയില്‍ തര്‍ക്കത്തിലേര്‍പ്പെട്ടഅച്ചനേയും മകനേയും എന്‍ എസ് എസി ല്‍ നിന്ന് പുറത്താക്കുന്നില്ല...? ഡി ജി പി എന്തുകൊണ്ട് സ്ഥലം സന്ദര്‍ശിച്ച് ആരുടെവാഹനമാണ് കൂടുതല്‍ പിന്നോട്ടേക്കെടുക്കേണ്ടതെന്ന് അളന്നു തിട്ടപ്പെടുത്തിയില്ല..?

എന്ന് തുടങ്ങി ന്‍റമ്മോ പലജാതി ചോദ്യങ്ങള്‍.. എന്തോ ഗണേഷ് ബലാത്സംഘം ചെയ്തു എന്ന് മാത്രം പറഞ്ഞില്ലാ എന്നു തോന്നുന്നു. ജവ ജവാ.. ഇതോക്കെയാണ് കേരളീയ 
പൊതുസമൂഹത്തിന്‍റെ നീറുന്ന പ്രശ്നങ്ങളായി കോട്ടിട്ട രണ്ട് ജനപക്ഷ ചാനല്‍ മൈരുകളും ഘോരഘോരം ചര്‍ച്ച ചെയ്തത്.

ഇതൊക്കെ കേട്ട് ഉറങ്ങാന്‍ കിടന്ന ഞാനുറപ്പിച്ചു ഇന്നോ അല്ലേ നാളെയോ ഗണേഷിന്‍റെ രാജി ഉറപ്പ്, ഗണേഷ് വാഹനം പിറകോട്ടെടുക്കാത്തതിന്‍റെ പേരില്‍ അപമാനിതയായി മനം നൊന്ത് മെഡിക്കല്‍ കോളേജ് ഐ സി യു വില്‍ കിടക്കുന്ന പാവം അമ്മച്ചിയെയും ഗണേഷിന്റെ തള്ളലിൽ മ്യാരകമായി പരിക്കേറ്റ മകനേയും പിണറായി വിജയന്‍ നേരില്‍ പോയി കണ്ട് മാപ്പ് ചോദിക്കും, പിള്ളയെ സുകുമാരന്‍ നായര്‍ എന്‍ എസ് എസില്‍ നിന്ന് പുറത്താക്കും.. ഗണേഷിനെ അച്ചൻ വീട്ടീന്ന് വരെ പുറത്താക്കും..സംഭവം നടക്കുമ്പോള്‍ നേരിട്ട് സ്ഥലത്തെത്താതിരുന്ന ബഹ്റയുടെ തൊപ്പി തെറിച്ചത് തന്നെ.. സത്യായും ആ ചര്‍ച്ച കണ്ട ഞമ്മക്ക് അതില്‍ കുറച്ച് കിനാവ് കാണാനേ പറ്റില്ല..

ഇന്ന് രാവിലെ ഉറക്കമുണര്‍ന്ന് പത്രം നോക്കിയപ്പോള്‍ പെട്ടിക്കോളം വാര്‍ത്ത. ഗണേഷും വീട്ടമ്മയും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍ന്നൂന്ന്. നാട്ടിന്‍പുറത്ത് ഇത്തരം കാര്യങ്ങളുടെ സാധാരണ ക്ലൈമാക്സ് എന്താണോ അത് കേരളീയ പൊതുസൂഹത്തെ പിടിച്ചുലച്ച ഈ മഹാ സംഭവത്തിലും നടന്നു പോലും.!! രണ്ടുകൂട്ടരും പരസ്പരം സുല്ലാക്കി ചായകുടിച്ച് പിരിഞ്ഞെന്ന്..

കണ്ണും തിരുമ്മി രാവിലെ തന്നെ ക്യാമറയും തൂക്കി കുളം കലക്കാനെത്തിയ ചാനലുജീവികളോട് ചേച്ചീ പറയുവാണേ..

'ഒരേ നാട്ടുകാരും പോരാത്തതിന് കരയോഗം അംഗങ്ങളുമായ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല.. ഇനി നിങ്ങളായി ഒണ്ടാക്കണ്ട .. മക്കള് വേഗം പോ...'

ചിന്തിക്കേണ്ടതും ഇവരെ വേണ്ടതുപോലെ കൈകാര്യം ചെയ്യേണ്ടതും ജനം തന്നെയാണ്. താമര വിരിയില്ലെന്നുറപ്പായ കുളത്തില്‍ നഞ്ഞ് കലക്കി നശിപ്പിച്ച് കളയാന്‍ തുനിഞ്ഞിറങ്ങിയ സംഘപരിവാരിനെതിരെ ഉയര്‍ന്നേക്കാവുന്ന ചെറു പ്രതിഷേധങ്ങളെ പോലും കാശ് വാങ്ങി ചര്‍ച്ചകള്‍ വ‍ഴി തിരിച്ച് മുക്കി കളയുന്ന പാപ്പരാസി മാധ്യമങ്ങളാണ് കേരളത്തിന്‍റെ ശാപം.

രാഷ്ട്രീയ പാര്‍ട്ടികളുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതില്‍ ഇവര്‍ക്ക് ഒരു റോളുമില്ല എന്നതിന് ചെങ്ങന്നൂരും ഒരു നേതാവിനെ സൃഷ്ടിക്കുന്നതില്‍ ഇവരൊന്നും ഒരു കോപ്പുമല്ല എന്നതിന് സാക്ഷാല്‍ പിണറായി വിജയനും ഇത്തരക്കാരെ എങ്ങിനെ നിലക്ക് നിർത്തണം എന്നതിന് വക്കീലൻമാരും നമുക്ക് മുമ്പിലെ മൂന്ന് പ്രതീകങ്ങളാണ്.

advertisment

News

Super Leaderboard 970x90