Cinema

ബാഷ്പീകരിച്ചുപോയ പ്രതീക്ഷ- രഘുനാഥൻ പറളി എഴുതിയ റിവ്യൂ

കൃത്യമായ ഒരു തിരക്കഥയില്ലാതെ, സിനിമയെ സ്വാഭാവികമായ ഒരു അവസ്ഥാചിത്രീകരണമാക്കി മാറ്റാനാണ് സനല്‍കുമാര്‍ ശ്രമിക്കുന്നത്. രാത്രി ഏറെ വൈകിയ നേരത്ത്, റെയില്‍വേ സ്റ്റേഷനിലേക്കും അവിടുന്ന് മറ്റ് ഏതോ ഇടത്തേക്കും പലായനം ചെയ്യാന്‍ ശ്രമിക്കുന്ന നിസ്സഹായരായ കബീര്‍ - ദുര്‍ഗ പ്രണയികളുടെ നിസ്സഹായവും ദയനീയവുമായ ഒരു സാഹചര്യത്തെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിലൂടെയാണ് തൊട്ടുമുമ്പ് പറഞ്ഞതുപോലെ, സംവിധായകന്‍ സിനിമയെ ഒരു സാഹചര്യത്തിന്റെയും അവസ്ഥയുടെയും കലയാക്കി മാറ്റാന്‍ ശ്രമിക്കുന്നത്.

ബാഷ്പീകരിച്ചുപോയ പ്രതീക്ഷ- രഘുനാഥൻ പറളി എഴുതിയ റിവ്യൂ

പേരിലൂടെ ഏറെ വിവാദം സൃഷ്ടിച്ച, എസ് ദുര്‍ഗ എന്ന സനല്‍കുമാര്‍ ശശിധരന്റെ സിനിമ വലിയ നിരാശയാണ് നല്‍കിയത്. ഒരു വശത്ത് ദേവീ ആരാധനയുടെ ഭാഗമായുളള അന്ധമായ ഒരു ആചാരത്തിന്റെയും (ഗരുഡന്‍ തൂക്കം) മറുവശത്ത് സ്ത്രീപീഡനത്തിന്  ഉന്മുഖമായി നില്‍ക്കുന്ന പുരുഷകാമത്തിന്റെയും മാറി മാറി വരുന്ന ഫ്രയിമുകളാണ് എസ് ദുര്‍ഗ എന്ന സിനിമായായിത്തീരുന്നത് എന്ന് ലളിതമായി പറയാം.

ബാഷ്പീകരിച്ചുപോയ പ്രതീക്ഷ- രഘുനാഥൻ പറളി എഴുതിയ റിവ്യൂ

കൃത്യമായ ഒരു തിരക്കഥയില്ലാതെ, സിനിമയെ സ്വാഭാവികമായ ഒരു അവസ്ഥാചിത്രീകരണമാക്കി മാറ്റാനാണ് സനല്‍കുമാര്‍ ശ്രമിക്കുന്നത്. രാത്രി ഏറെ വൈകിയ നേരത്ത്, റെയില്‍വേ സ്റ്റേഷനിലേക്കും അവിടുന്ന് മറ്റ് ഏതോ ഇടത്തേക്കും പലായനം ചെയ്യാന്‍ ശ്രമിക്കുന്ന നിസ്സഹായരായ കബീര്‍ - ദുര്‍ഗ പ്രണയികളുടെ നിസ്സഹായവും ദയനീയവുമായ ഒരു സാഹചര്യത്തെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിലൂടെയാണ് തൊട്ടുമുമ്പ് പറഞ്ഞതുപോലെ, സംവിധായകന്‍ സിനിമയെ ഒരു സാഹചര്യത്തിന്റെയും അവസ്ഥയുടെയും കലയാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. ദുര്‍ഗ മലയാളമറിയാത്ത ഉത്തരേന്ത്യക്കാരിയാണെന്നും നമ്മള്‍ അറിയുന്നുണ്ട്-കബീറിനോ ദുര്‍ഗയ്ക്കോ കാര്യമായ സംഭാഷണങ്ങളൊന്നും ഒരിടത്തുമില്ലെങ്കിലും.

ബാഷ്പീകരിച്ചുപോയ പ്രതീക്ഷ- രഘുനാഥൻ പറളി എഴുതിയ റിവ്യൂ

അവര്‍ സംസാരിക്കാനാവുന്ന ഒരു സാഹചര്യത്തിലല്ലെ എന്നും ആലങ്കാരികമായി പറയാം. ചുരുക്കത്തില്‍, ഒരു സ്ത്രീയുടെയും അവള്‍ക്കൊപ്പമുളള പുരുഷന്റെയും അരക്ഷിതവും ദുര്‍ബലമായ അവസ്ഥയുടെ നേര്‍ക്കാഴ്ചയാണ് സിനിമ എന്നൊക്കെ വേണമെങ്കില്‍ വ്യഖ്യാനിക്കാമെങ്കിലും, അങ്ങനെ ഒരു അനുഭവ തീവ്രത, ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നില്‍ സൃഷ്ടിക്കാന്‍ സിനിമക്ക് ഒരു വിധത്തിലും കഴിഞ്ഞില്ലെന്ന് തുറന്നു പറയട്ടെ. ചിത്രീകരണം എന്നത്, 'അവിടെ പാലുകാച്ചല്‍-ഇവിടെ കല്യാണം' എന്ന മട്ടില്‍ വളരെ ഗൗരവം കുറഞ്ഞ ഒരു ക്ര‍ീഡയായിട്ടാണ് അനുഭവപ്പെടുന്നത്. സനലിന്റെ ആദ്യചിത്രമായ 'ഒരാള്‍പ്പൊക്ക'ത്തിന്റെ രണ്ടാം പകുതിയോട് കടുത്ത വിയോജിപ്പ് -അതിന്റെ മെലോ‍ഡ്രാമ കൊണ്ടും കൃത്രിമത്വം കൊണ്ടും രേഖപ്പെടുത്തിയിരുന്നെങ്കിലും, ഒഴിവു ദിവസത്തെ കളി എന്ന തന്റെ രണ്ടാമത്തെ മികച്ച സിനിമയിലൂടെ, സംവിധായകന്‍ ബഹുദൂരം മുന്നോട്ടു വന്നത് തിരിച്ചറിഞ്ഞിട്ടുണ്ട്. (അതും സന്തോഷപൂര്‍വ്വം നേരത്തേ എഴുതിയിട്ടുളളതാണ്) എന്നാല്‍, പേരിലെ വിവാദത്തിനു നിദാനമായ ഒരു 'സെക്സി ദുര്‍ഗ'യെ സിനിമയില്‍ ഒരിടത്തും നമ്മളോ കഥാപാത്രങ്ങള്‍ തന്നെയോ കാണുന്നേ ഇല്ല എന്നതാണ് സത്യം.

ബാഷ്പീകരിച്ചുപോയ പ്രതീക്ഷ- രഘുനാഥൻ പറളി എഴുതിയ റിവ്യൂ

ചില ചപലവര്‍ത്തമാനങ്ങള്‍ നിറഞ്ഞ വാന്‍ യാത്ര ദുര്‍ഗയിലും കബീറിലും സൃഷ്ടിക്കുന്ന ഭീതിയില്‍ പോലും ഹിംസ കടന്നുവരുന്നില്ല താനും. ഹൈന്ദവ മുസ്ലിം പേരുകള്‍ -കബീര്‍ ദുര്‍ഗ- കേള്‍വിക്കാരില്‍ പരിഹാസം മാത്രമേ ഉണ്ടാക്കുന്നുമുളളൂ, ഒരു പാവം പ്രണയത്തെ അവര്‍ സംശയിക്കുന്നുമുണ്ട്. ദുര്‍ഗാ എന്ന ദേവിയുമായോ (ഗരുഡന്‍തൂക്കം ഒഴിച്ചാല്‍) ദുര്‍ഗ എന്ന യുവതിയുമായോ നേരിട്ടു ബന്ധപ്പെടുന്നതോ അല്ലേങ്കില്‍ ഈ നാമധാരികളെ പരസ്പരം ബന്ധപ്പെടുന്നതോ ആയ ഒന്നും ചിത്രത്തിലില്ലാതിരിക്കെ, ഇത്രയും വിവാദവും ബഹളവും കാറ്റുപോയ ബലൂണ്‍ പോലെ ആയിത്തീരുകയാണ് ചിത്രം കണ്ടു കഴിയുമ്പോള്‍..! കബീറിനെ അവതരിപ്പിച്ച കണ്ണന്‍ നായരും ദുര്‍ഗയെ അവതരിപ്പിച്ച രാജശ്രീ ദേശ്പാണ്ഡെയും കുറെ നടക്കുകയും ഓടുകയും ചെയ്യുന്നതാണ് കൂടുതലും നമ്മള്‍ കാണുന്നത്. രാത്രിയില്‍ ആരുടെ അഭിനയവും പരാമര്‍ശിക്കതായി ദൃശ്യമാകുന്നുമില്ല. അമ്പതിലധികം ലോകമേളകളില്‍ സമ്മാനിതമായ സിനിമ എന്ന വാര്‍ത്ത നല്‍കിയ പ്രതീക്ഷയാണ്, ഒരര്‍ത്ഥത്തില്‍ സിനിമാ കാഴ്ചയിലുടെ പെട്ടെന്ന് ബാഷ്പീകരിച്ചുപോയതെന്ന് ദു:ഖപൂര്‍വ്വം പറയട്ടെ..!!

advertisment

News

Related News

    Super Leaderboard 970x90