Cinema

'വില' കൂടുന്ന വോട്ടും വിലയ്ക്കെടുക്കപ്പെടുന്ന ജനതയും! - വിജയ് നായകനായ സര്‍ക്കാര്‍ എന്ന സിനിമയെക്കുറിച്ച് ശ്രീ.രഘുനാഥൻ പറളി എഴുതിയ ആസ്വാദനക്കുറിപ്പ് ഇവിടെ വായിക്കാം

യാഥാര്‍ത്ഥ്യത്തിന്റെ കല്‍ത്തുറുങ്കില്‍ ജനാധിപത്യ സ്വപ്നങ്ങള്‍ അടയ്ക്കപ്പെടാതിരിക്കണമെങ്കില്‍, എല്ലാവരും നായകരാകുന്ന പുതിയ ഒരു 'ജനാധിപത്യ ചിത്രം' തെളിയണമെന്ന അഭിലാഷത്തില്‍ ഈ 'സര്‍ക്കാര്‍' അവസാനിക്കുകയല്ല, പുനരാരംഭിക്കുക തന്നെയാണ്

 'വില' കൂടുന്ന വോട്ടും വിലയ്ക്കെടുക്കപ്പെടുന്ന ജനതയും! - വിജയ് നായകനായ സര്‍ക്കാര്‍ എന്ന സിനിമയെക്കുറിച്ച് ശ്രീ.രഘുനാഥൻ പറളി എഴുതിയ ആസ്വാദനക്കുറിപ്പ് ഇവിടെ വായിക്കാം

വീണ്ടും തമിഴ് സിനിമയില്‍, മുരുകദോസ്-വിജയ് സിനിമ ഉണ്ടാകുമ്പോള്‍ - 'സര്‍ക്കാര്‍' എന്ന പുതിയചിത്രംപ്രദര്‍ശനത്തിനെത്തുമ്പോള്‍, തീര്‍ച്ചയായും വാണിജ്യ ചേരുവകളും അതിമാനുഷ പരിവേഷവും ഉളള ഒരു തമിഴ് സിനിമ തന്നെയാണ് ഉണ്ടാകുക എന്നതില്‍ സന്ദേഹമില്ലല്ലോ..! 

ഒരു കോര്‍പ്പറേറ്റ് ക്രിമിനല്‍ എന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന, മൂന്നു രാജ്യങ്ങളില്‍ പ്രവേശനം പോലും നിഷേധിക്കപ്പെട്ടിട്ടുളള, സുന്ദര്‍ രാമസ്വാമി (വിജയ്) എന്ന തമിഴ് നാട്ടുകാരനായ കോര്‍പ്പറേറ്റ് ഭീമന്‍, നാട്ടിലെത്തുകയും ഇന്ത്യന്‍ ജനാധിപത്യത്തില്‍ (തമിഴ്നാട് രാഷ്ട്രീയത്തില്‍) സക്രിയമായി ഇടപെടുകയും ചെയ്യുന്ന, സൂപ്പര്‍ ഹീറോ പരിവേഷം ആദ്യന്തം പുലര്‍ത്തുന്ന ഒരു വിജയ് സിനിമ തന്നെയാണ് എല്ലാ അര്‍ത്ഥത്തിലും 'സര്‍ക്കാര്‍'. അപ്പോഴും, ഈ തട്ടുപൊളിപ്പന്‍ ഹീറോയിസത്തിനും, ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ക്കും സ്വപ്നസമാനമായ രക്ഷക ഭാവത്തിനും ഇടം നല്‍കിക്കൊണ്ടു തന്നെ, തമിഴ്നാട് രാഷ്ട്രീയത്തെയും, അതുവഴി ഇന്ത്യന്‍ രാഷ്ട്രീയത്തെയും ജനാധിപത്യ സമ്പ്രദായത്തെയും ഏറെക്കുറെ സുതാര്യമായി പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതില്‍ മുരുകദോസ്-ജയമോഹന്‍ ടീമിന് കഴിയുന്നു എന്നത് നിസ്സാര കാര്യമല്ല.

 'വില' കൂടുന്ന വോട്ടും വിലയ്ക്കെടുക്കപ്പെടുന്ന ജനതയും! - വിജയ് നായകനായ സര്‍ക്കാര്‍ എന്ന സിനിമയെക്കുറിച്ച് ശ്രീ.രഘുനാഥൻ പറളി എഴുതിയ ആസ്വാദനക്കുറിപ്പ് ഇവിടെ വായിക്കാം

ഒരു വോട്ടിന്റെ വിലയും മഹത്വവും ജനാധിപത്യസമ്പ്രദായത്തില്‍ എത്രമാത്രം ആകാം എന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ എണ്ണിപ്പറയുന്ന സിനിമ, വോട്ടു ചെയ്യാന്‍ പൗരന്‍മാരെ നിരന്തരം പ്രേരിപ്പിക്കുമ്പോള്‍ തന്നെ, വിലയ്ക്കെടുക്കപ്പെടുന്ന വോട്ടിന്റെ, ശക്തരായ 'എതിരി' വരുമ്പോള്‍, ഒരു വോട്ടിന്റെ വില തന്നെ അയ്യായിരത്തില്‍ നിന്ന് ഒമ്പതിനായിരം വരെയായി ഉയരുന്ന രാഷട്രീയ മാജിക്കുകൂടി കാണിച്ചു തരുന്നുണ്ടെന്നത് വിസ്മരിക്കാന്‍ കഴിയുന്നതല്ല. തുടര്‍ച്ചയായി മൂന്നാം തവണയും സത്യപ്രതിജ്‍‍‍‍‍‍‍‍‍‍‍‌ഞ ചെയ്ത് അധികാരത്തിലേറാന്‍ സര്‍വ്വാത്മനാ തയ്യാറായിക്കഴിഞ്ഞ വലിയ ഒരു രാഷ്ട്രീയാധികാര കേന്ദ്രത്തിലേക്ക്, കളള വോട്ട് ചെയ്യപ്പെട്ട തന്റെ ഒറ്റ വോട്ടു കൊണ്ട് നിറയൊഴിക്കുന്ന-സര്‍വ്വസംഹാരിയായ ഒരു അസ്ത്രമാക്കി തന്റെ വോട്ടിനെ മാറ്റുന്ന നായകനെ നമുക്കു സിനിമയിലേ കാണാന്‍ ആകൂ എങ്കിലും, ആ ആശയത്തിന്റെയും സാധ്യതകളുടെയും കഥാ-തിരക്കഥാ ബ്രില്ല്യന്‍സ് ഒരിക്കലും ചെറുതല്ല തന്നെ. 

 'വില' കൂടുന്ന വോട്ടും വിലയ്ക്കെടുക്കപ്പെടുന്ന ജനതയും! - വിജയ് നായകനായ സര്‍ക്കാര്‍ എന്ന സിനിമയെക്കുറിച്ച് ശ്രീ.രഘുനാഥൻ പറളി എഴുതിയ ആസ്വാദനക്കുറിപ്പ് ഇവിടെ വായിക്കാം

1961 ലെ ഇലക്ഷന്‍ റൂള്‍സ് സെക്ഷന്‍ 49 P പതുക്കെ, സിനിമയിലെ നീറിപ്പിടിക്കുന്ന ഒരു പുതിയ രാഷ്ട്രീയ മുന്നേറ്റമാകുന്നത് സര്‍ക്കാര്‍ എന്ന ചിത്രത്തിന് ശക്തമായി അവതരിപ്പിക്കാന്‍ കഴിയുന്നതിന്റെ കാരണവും മറ്റൊന്നല്ല. കോര്‍പ്പറേറ്റ് ലോകത്തും തങ്ങള്‍ക്കും പൊതുവായി ഉളളത് പണമാണെന്ന് മറവുകളില്ലാതെ പറയാന്‍ കഴിയുന്ന രാഷട്രീയ നേതൃത്വത്തെ സിനിമയില്‍ കാണുമ്പോള്‍ അത്ഭുതങ്ങളൊഴിഞ്ഞു പോകുക തന്നെയാണ്. ഒരു ഘട്ടത്തില്‍ സ്ഥാനാര്‍ഥിയെ എല്ലാ മണ്ഡലത്തിലും നിര്‍ത്താന്‍ അത്രമാത്രം പണമുണ്ടോ എന്ന പരിഹാസം പോലും രാഷട്രീയ നേതൃത്വത്തില്‍ നിന്നും നായകന്‍ നേരിടുന്നു. സിനിമയുെട സിനിമാത്മകതയ്ക്കപ്പുറം, ഈ ചിത്രം മാറിയ രാഷട്രീയ ലോകത്തിന്റെ ഉന്നതമായ ഒരു വെളിപ്പെടലായി സ്വയം പരിണമിക്കുന്നുണ്ട്. 

 'വില' കൂടുന്ന വോട്ടും വിലയ്ക്കെടുക്കപ്പെടുന്ന ജനതയും! - വിജയ് നായകനായ സര്‍ക്കാര്‍ എന്ന സിനിമയെക്കുറിച്ച് ശ്രീ.രഘുനാഥൻ പറളി എഴുതിയ ആസ്വാദനക്കുറിപ്പ് ഇവിടെ വായിക്കാം

വിലയ്ക്കെടുക്കടുക്കാവുന്ന ജനതയെ സൃഷ്ടിക്കുക എന്ന ജനാധിപത്യത്തിലെ പുതിയ കല, ഒരു മഹനീയ രാഷട്രീയ സംവിധാനത്തിനെ എങ്ങനെ അരുംകൊല ചെയ്യുന്നു എന്ന വിചാരണ കൂടി സര്‍ക്കാറില്‍ മുഴങ്ങുന്നുണ്ട്. ഒരു വോട്ടിന്റെ മഹത്വത്തെക്കുറിച്ച് ഊറ്റം കൊള്ളുമ്പോള്‍ തന്നെ, അത് നല്‍കാന്‍ യോഗ്യരായ ആളുകള്‍ ഇല്ലാതാകുന്ന കക്ഷിരാഷ്ട്രീയ കച്ചവടത്തിലെ ദാരുണ നിസ്സഹായത സിനിമ പറയാതെ പറയുകയും ചെയ്യുന്നു. 

വരലക്ഷ്മി ശരത്കുമാര്‍, രാധാ രവി, യോഗി ബാബു എന്നിവര്‍ വളരെ കൃത്യമായി തങ്ങളുയെ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട് സിനിമയില്‍. ഗിരീഷ് ഗംഗാധരന്റെ സിനിമാട്ടോഗ്രാഫിയും എ ആര്‍ റഹ്മാന്റെ സംഗീതവും ഇളയദളപതി നായകത്വത്തെ ഊട്ടിയുറപ്പിക്കുന്ന ചേരുവകള്‍ കൂടിയായി മാറുന്നു. അതേസമയം കീര്‍ത്തി സുരേഷിനെപ്പോലുളള ഒരു പ്രതിഭ, ഈ ചിത്രത്തില്‍ നിഴല്‍ മാത്രമായി എന്നത് ഒരു തിക്തസത്യം മാത്രമാണ്. കലാനിധി മാരനാണ് ഈ വൻ ബഡ്ജറ്റ് സിനിമയുടെ നിർമ്മാതാവ്. 

ഏതായാലും യാഥാര്‍ത്ഥ്യത്തിന്റെ കല്‍ത്തുറുങ്കില്‍ ജനാധിപത്യ സ്വപ്നങ്ങള്‍ അടയ്ക്കപ്പെടാതിരിക്കണമെങ്കില്‍, എല്ലാവരും നായകരാകുന്ന പുതിയ ഒരു 'ജനാധിപത്യ ചിത്രം' തെളിയണമെന്ന അഭിലാഷത്തില്‍ ഈ 'സര്‍ക്കാര്‍' അവസാനിക്കുകയല്ല, പുനരാരംഭിക്കുക തന്നെയാണ്..!

advertisment

News

Super Leaderboard 970x90