നവ്യാ നായര്‍ക്കു മാത്രമായി ഏറ്റവുമൊടുവില്‍ പ്രത്യക്ഷപ്പെട്ടവനേ…… ശാരദക്കുട്ടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആയിരം രൂപക്ക് നെയ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവര്‍ക്ക് വി.ഐ.പി ദര്‍ശനം അനുവദിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയരവെ രംഗത്തെത്തിയ പ്രശസ്ത സാഹിത്യകാരി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

 നവ്യാ നായര്‍ക്കു മാത്രമായി ഏറ്റവുമൊടുവില്‍ പ്രത്യക്ഷപ്പെട്ടവനേ…… ശാരദക്കുട്ടി

കുറൂരമ്മക്കു ദാസ്യം നിന്നവനേ, അങ്ങനെ വില്വമംഗലം സ്വാമിയാരുടെ അഹന്തയുടെ മുനയൊടിച്ചവനേ, സവര്‍ണ്ണര്‍ ക്ഷേത്രനടയില്‍ നിന്ന് ആട്ടിയോടിച്ച മഞ്ജുളയെ കാണാന്‍ ആല്‍ച്ചുവട്ടില്‍ കാത്തു നിന്ന് അവളെ അപമാനത്തില്‍ നിന്നു രക്ഷിച്ചവനേ, കുചേലന്റെ കാല്‍ കഴുകി തീര്‍ഥം പാനം ചെയ്തവനേ, ജ്ഞാനിയുടെ വിഭക്തിയേക്കാള്‍ അജ്ഞാനിയുടെ ഭക്തിയാണെനിക്കിഷ്ടമെന്ന് പ്രഖ്യാപിച്ചവനേ… നവ്യാ നായര്‍ക്കു മാത്രമായി ഏറ്റവുമൊടുവില്‍ പ്രത്യക്ഷപ്പെട്ടവനേ…

നീ ഇന്ന് എത്തിപ്പെട്ടു നില്‍ക്കുന്ന ഈ ദുര്‍ഘടാവസ്ഥയില്‍, നിന്റെ അസ്തിത്വ സങ്കടത്തി, നീ നേരിടുന്ന അപമാനത്തില്‍ ഖേദമുണ്ട്… ഉടയതേ… നിന്നെ എന്നൊപ്പമാക്കുന്നു… ദൈവാവസ്ഥയിങ്ങനെ… ആ ദിവസമെത്തിയിരിക്കുന്നു… ശ്രീകോവില്‍ വിട്ടിറങ്ങണം…

ഇടിഞ്ഞു പുണ്യ പുരാണ ക്ഷേത്രം

അടിഞ്ഞുകൂടിക്കുപ്പകളായി…

#TAGS : Saradakutty  

advertisment

News

Related News

Super Leaderboard 970x90