വരിക്കാരോട് യാതൊരു ഉത്തരവാദിത്തവും കാണിക്കാത്ത സ്ഥാപനത്തെ ഏതു സാമൂഹിക ഉത്തരവാദിത്തത്തിന്റെ പേരിലാണ് നിലനിർത്തേണ്ടത്? ശരദക്കുട്ടി

കസ്റ്റമേഴ്സിനു വേണ്ടിയാണോ? കസ്റ്റമേഴ് സിന് ഇത്ര നീതി നിഷേധിക്കുന്ന സ്ഥാപനമെന്തിന് കസ്റ്റമർ ചുമക്കണം? ഏതെങ്കിലും കസ്റ്റമർ ആ സേവനത്തിൽ തൃപ്തരാണെങ്കിൽ മുന്നോട്ടു വന്നു പറയട്ടെ...

 വരിക്കാരോട് യാതൊരു ഉത്തരവാദിത്തവും കാണിക്കാത്ത സ്ഥാപനത്തെ ഏതു സാമൂഹിക ഉത്തരവാദിത്തത്തിന്റെ പേരിലാണ് നിലനിർത്തേണ്ടത്? ശരദക്കുട്ടി

ബി എസ് എൻ എൽ സംരക്ഷിക്കേണ്ടത് എന്റെയോ നിങ്ങളുടെയോ ബാധ്യതയാണോ? ആർക്കു വേണ്ടി, എന്തിനു വേണ്ടി അതു നില നിൽക്കണം?

ജീവനക്കാർക്കു വേണ്ടിയാണോ? എങ്കിൽ ജീവനക്കാരെ സംരക്ഷിച്ചു കൊണ്ടു തന്നെ അതു പൂട്ടിക്കെട്ടണം

കസ്റ്റമേഴ്സിനു വേണ്ടിയാണോ? കസ്റ്റമേഴ് സിന് ഇത്ര നീതി നിഷേധിക്കുന്ന സ്ഥാപനമെന്തിന് കസ്റ്റമർ ചുമക്കണം? ഏതെങ്കിലും കസ്റ്റമർ ആ സേവനത്തിൽ തൃപ്തരാണെങ്കിൽ മുന്നോട്ടു വന്നു പറയട്ടെ. കേടാകുന്ന ഫോൺ കണക്ഷൻ എത്ര തവണ പരാതിപ്പെട്ടാലും നന്നാക്കിക്കിട്ടാറുണ്ടോ? കിട്ടിയാൽ അതെത്ര ദിവസം നിലനിൽക്കുന്നുണ്ട്?

വർഷങ്ങളായി ചത്തു കിടക്കുകയാണ് എന്റെ ലാൻഡ് ഫോൺ കണക്ഷൻ. ഈ ഫോണിനും, ഇടക്കിടെ മാത്രം ഞെട്ടിത്തരിച്ചിട്ടെന്ന പോലെ കിട്ടുന്ന ഇന്റർനെറ്റ് കണക്ഷനും വേണ്ടി വർഷം തോറും കൃത്യമായി പണമടക്കുന്നുണ്ട്. വരിക്കാരോട് യാതൊരു ഉത്തരവാദിത്തവും കാണിക്കാത്ത സ്ഥാപനത്തെ ഏതു സാമൂഹിക ഉത്തരവാദിത്തത്തിന്റെ പേരിലാണ് നിലനിർത്തേണ്ടത്?

നേരിട്ടും അല്ലാതെയും പല തവണ പരാതിപ്പെട്ടു. "ദാ ഇപ്പോ തന്നെ ശരിയാക്കിത്തരാ"മെന്ന് വിനയ പുരസ്സരം വാക്കു തരും.. പിന്നെ കണ്ടിടവുമില്ല കേട്ടിടവുമില്ല..നന്നാവില്ല, നന്നാകേണ്ടതില്ല എന്ന നിങ്ങളുടെ ഉറച്ച തീരുമാനത്തെ പൊതു ജനമെന്ന നിലയിൽ ഞാൻ മാനിക്കുന്നു. ഇനി ആ മഹത്തായ സേവനം വേണ്ട എന്നു തീരുമാനമെടുക്കുകയാണ്.

ഒരു പൊതുമേഖലാ സ്ഥാപനം നിലനിൽക്കാൻ എന്നാലാകുന്ന വിധത്തിൽ സഹകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, "വിഡ്ഢീ, അതൊരു വെറും ഗൃഹാതുരത മാത്രമാണ്, അതു കൊണ്ടിനി ഒരു കാര്യവുമില്ല" എന്ന് നിങ്ങൾ തന്നെ തെളിയിച്ചു തന്നതു കൊണ്ട്, വർഷങ്ങളായി പ്രവർത്തനരഹിതമായി മൂലക്കിരുന്ന ആ പ്രിയ ഉപകരണം തിരിച്ചേൽപ്പിച്ച് മുട്ടുമടക്കുകയാണ്.

വർഷങ്ങൾക്കു മുൻപ് ഇതൊന്ന് ഒപ്പിച്ചു കിട്ടാൻ അനുഭവിച്ച കഷ്ടതകളെ വ്യർഥമായ ഭൂതകാലക്കുളിരിലൊന്നായി സേവ് ചെയ്തു വെക്കുന്നു.

advertisment

News

Super Leaderboard 970x90