Education

കോളേജുകളിൽ ഇനി രണ്ട് സീറ്റുകൾ ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക്... ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കി കേരള സർക്കാർ

ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾ അപേക്ഷ നൽകിയാൽ ഓരൊ വിഭാഗത്തിലും രണ്ട് സീറ്റുകൾ അധികമായി അനുവദിച്ച് അവർക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമരുക്കാനുള്ള സർക്കാർ ഉത്തരവിറങ്ങി.

കോളേജുകളിൽ ഇനി രണ്ട് സീറ്റുകൾ ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക്... ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കി കേരള സർക്കാർ

ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയ കേരള സർക്കാരിന് അഭിനന്ദനങ്ങൾ.

ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾ അപേക്ഷ നൽകിയാൽ ഓരൊ വിഭാഗത്തിലും രണ്ട് സീറ്റുകൾ അധികമായി അനുവദിച്ച് അവർക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമരുക്കാനുള്ള സർക്കാർ ഉത്തരവിറങ്ങി.
ഇന്ത്യയിലാദ്യമായി ഇങ്ങനെ ഒരു ഉത്തരവ് ഇറക്കി കേരളം മറ്റ് സംസ്ഥാനങ്ങൾക്കു് മാതൃകയായിരിക്കുകയാണ്.

എർണാകുളം മഹാരാജസ് കോളജിൽ ബിരുദപഠനത്തിനായി ദയാഗായത്രി, തീർത്ഥ, പ്രവീൺ നാഥ് എന്നീ ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾ അപേക്ഷിച്ചു. അഡ്മിഷൻ ലഭിക്കാതെ വന്നപ്പോൾ അവർ സംസ്ഥാന ട്രാൻസ്ജെൻഡർ ജെസ്റ്റിസ് ബോർഡിനെ സമീപിച്ചു.

ട്രാൻസ്ജെൻഡർ ജെസ്റ്റിസ് ബോർഡ് സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി. കെ.കെ. ഷൈലജടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലാണ് ഈ ഉത്തരവിനു വഴിവച്ചത്.

അനുകൂല നിലപാടെടുത്ത കേരള മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകപ്പ് മന്ത്രിക്കും സമയബന്ധിതമായി ഇത് നടപ്പിൽ വരുത്താൻ മുൻ കയ്യെടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീമതി ഉഷ ടൈറ്റസിനും, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകരനും സംസ്ഥാന ട്രാൻസ്ജെൻഡർ ജെസ്റ്റിസ് ബോർഡ് അംഗങ്ങൾക്കു വേണ്ടി അഭിനന്ദനവും നന്ദിയും അറിയിക്കുന്നു.

advertisment

News

Super Leaderboard 970x90