കരാറവിടെ കിടക്കട്ടെ... ഉമ്മാമാർക്കും രണ്ടാനുപ്പക്കും സുഡുവിനും ഒക്കെ അവരർഹിക്കുന്ന പ്രതിഫലം കൊടുക്കൂ..

ഇത് ഈ വർണ്ണാഭമായ തൊഴിലിടത്തിലെ സാമ്പത്തിക അനീതിയെ കുറിച്ച് ചർച്ചകൾ നടക്കാൻ് വന്ന അവസരമായി മാത്രം കാണാം. വെളുത്ത സായിപ്പായിരുന്നെങ്കിൽ ഇങ്ങനെയായിരിക്കില്ല അയാളെ നമ്മൾ യാത്രയയ്ക്കുക എന്ന് പ്രേംചന്ദ് പറഞ്ഞത് നെഞ്ചിനുള്ളിലെവിടെയോ കൊളുത്തിപ്പിടിക്കുന്നു..

കരാറവിടെ കിടക്കട്ടെ... ഉമ്മാമാർക്കും രണ്ടാനുപ്പക്കും സുഡുവിനും ഒക്കെ അവരർഹിക്കുന്ന പ്രതിഫലം കൊടുക്കൂ..

വൻ ബഡ്ജറ്റ് ചിത്രങ്ങൾ ഒക്കെ പരാജയപ്പെട്ടപ്പോൾ, സൂപ്പർ ഹിറ്റായി മാറിയ ഒരു ലോ ബജറ്റ് ചിത്രത്തെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള കുത്സിത ശ്രമത്തിന്, സാമുവൽ എന്ന നടൻ ഒരു ഉപകരണം ആക്കപ്പെടുകയാണോ? അങ്ങനെയും കേട്ടു.

അങ്ങനെയെങ്കിൽ അതിലെ പ്രതിലോമകരമായ രാഷ്ട്രീയത്തെ പൊളിച്ചടുക്കി കൊടുക്കേണ്ട ബാധ്യത സമിർ താഹിറിനും ഷൈജു ഖാലിദിനുമുണ്ട്. നൈജീരിയക്കാരൻ നടന്റെ പരാതി ഒരു സെക്കന്റ് മനസ്സുവെച്ചാൽ പരിഹരിക്കാവുന്നതേയുള്ളു. തെറ്റുതിരുത്തൽ ഒരു സർഗ്ഗാത്മക രാഷ്ട്രീയ പ്രവർത്തനമാണെന്ന് ഈ പുതു സിനിമാക്കാർക്കറിയാം. കാലുഷ്യങ്ങൾ നീങ്ങി, ഈയവധിക്കാലത്ത് സുഡാനിയെ കാണാൻ കൂടുതൽ ആൾക്കാർ തീയേറ്ററിലെത്തട്ടെ.

അല്ലാതെ, സിനിമയിൽ സൂപ്പർ താരങ്ങളോ മക്കളോ അല്ലാത്തവർക്ക് ഞങ്ങൾ നക്കാപ്പിച്ചയേ കൊടുക്കൂ, വേണേൽ വാങ്ങിക്കൊണ്ടു പോ മട്ടിലുള്ള സമീപനങ്ങളെ നിശ്ശബ്ദമായിരുന്ന് പ്രോത്സാഹിപ്പിക്കരുത്.

സാമുവലിനെ ഒഴിവാക്കാനുള്ള പഴുതുകൾ നിങ്ങളുടെ കരാറിലുണ്ടാകും. പക്ഷേ, കരാറുകളെല്ലാം മനുഷ്യ സ്നേഹത്തിന്റെ പേരിൽ ലംഘിക്കാമെന്ന മാനവികതയുടെ സന്ദേശമല്ലേ ആ സിനിമയിലൂടെ നിങ്ങൾ സംവേദനം ചെയ്തത്? ഞങ്ങളെ ബോധ്യപ്പെടുത്തിയത്?

കരാറവിടെ കിടക്കട്ടെ. ഉമ്മാമാർക്കും രണ്ടാനുപ്പക്കും സുഡുവിനും ഒക്കെ അവരർഹിക്കുന്ന പ്രതിഫലം കൊടുക്കൂ.. ഈയവധിക്കാലം തീയേറ്ററുകളിൽ അവരെ കാണാൻ മനുഷ്യർ ഇരച്ചു കയറട്ടെ. വെറുതെ ആൾക്കാരെ കൊണ്ടു പറയിക്കണ്ട.

ഇത് ഈ വർണ്ണാഭമായ തൊഴിലിടത്തിലെ സാമ്പത്തിക അനീതിയെ കുറിച്ച് ചർച്ചകൾ നടക്കാൻ് വന്ന അവസരമായി മാത്രം കാണാം. വെളുത്ത സായിപ്പായിരുന്നെങ്കിൽ ഇങ്ങനെയായിരിക്കില്ല അയാളെ നമ്മൾ യാത്രയയ്ക്കുക എന്ന് പ്രേംചന്ദ് പറഞ്ഞത് നെഞ്ചിനുള്ളിലെവിടെയോ കൊളുത്തിപ്പിടിക്കുന്നു..സുഡൂ .. മാപ്പ്

#TAGS : Saradakutty  

advertisment

News

Related News

Super Leaderboard 970x90