കന്യാസ്ത്രീകൾക്കു നീതി കിട്ടുന്നതു വരെ വാക്കുകൾ നീതിക്കുവേണ്ടി ഉള്ള ആയുധങ്ങളാകട്ടെ.. വാക്കുകൾക്കു മൂർച്ച കൂട്ടുക.. സമരവേദിയിലെത്താൻ കഴിയാത്തവർ ഇരിപ്പിടം സമരവേദിയാക്കുക... ശാരദക്കുട്ടി എഴുതിയ കുറിപ്പ്

ഈ സമരത്തിൽ പങ്കെടുക്കുന്നവരുടെയും അവരെ അനുകൂലിക്കുന്നവരുടെയും ജാതിയും മതവും പക്ഷവുമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. പണമോ പദവിയോ ബന്ധുബലമോ രാഷ്ട്രീയ സ്വാധീനമോ കായിക ബലമോ ആവരുത് നീതിയുടെ മാനദണ്ഡം. അവ ഇല്ലാത്തതിന്റെ പേരിൽ ഒരു വ്യക്തിയും ഒരു സ്ത്രീയും കേരളത്തിൽ അപമാനിക്കപ്പെട്ടു കൂടാ.. തെരുവിൽ നിരാഹാരമിരിക്കേണ്ടി വരരുത്.

കന്യാസ്ത്രീകൾക്കു നീതി കിട്ടുന്നതു വരെ വാക്കുകൾ നീതിക്കുവേണ്ടി ഉള്ള ആയുധങ്ങളാകട്ടെ.. വാക്കുകൾക്കു മൂർച്ച കൂട്ടുക.. സമരവേദിയിലെത്താൻ കഴിയാത്തവർ ഇരിപ്പിടം സമരവേദിയാക്കുക... ശാരദക്കുട്ടി എഴുതിയ കുറിപ്പ്

കന്യാസ്ത്രീകൾക്കു നീതി കിട്ടുന്നതു വരെ ബുദ്ധിയും ബോധവും ഹൃദയവും വാക്കും ശരീരവും വിശ്രമിക്കാനനുവദിക്കരുത്. വാക്കുകൾ നീതിക്കുവേണ്ടി ഉള്ള ആയുധങ്ങളാകട്ടെ.. വാക്കുകൾക്കു മൂർച്ച കൂട്ടുക.. സമരവേദിയിലെത്താൻ കഴിയാത്തവർ ഇരിപ്പിടം സമരവേദിയാക്കുക.. ഇതൊരു ജീവന്മരണ സമരമാണ്. 
ഈ സമരത്തിൽ പങ്കെടുക്കുന്നവരുടെയും അവരെ അനുകൂലിക്കുന്നവരുടെയും ജാതിയും മതവും പക്ഷവുമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. പണമോ പദവിയോ ബന്ധുബലമോ രാഷ്ട്രീയ സ്വാധീനമോ കായിക ബലമോ ആവരുത് നീതിയുടെ മാനദണ്ഡം. അവ ഇല്ലാത്തതിന്റെ പേരിൽ ഒരു വ്യക്തിയും ഒരു സ്ത്രീയും കേരളത്തിൽ അപമാനിക്കപ്പെട്ടു കൂടാ.. തെരുവിൽ നിരാഹാരമിരിക്കേണ്ടി വരരുത്.

ന്യായമായ ഒരു സമരത്തിന്റെയും ആത്മവീര്യം കെടുത്തുവാൻ സമരപാരമ്പര്യങ്ങളിൽ ഊറ്റം കൊള്ളുന്ന ഒരു ഇടതുപക്ഷ സർക്കാർ ശ്രമിക്കില്ല എന്ന വലിയ വിശ്വാസവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അഥവാ അതിന് ശ്രമിച്ചാൽ അനുവദിക്കപെടുകയില്ല എന്ന് തെളിയിക്കേണ്ട അവസരം കൂടിയാണിത്.

സമരമുഖത്തു തളരാതെ തുടരുന്നവരുടെ വീര്യം നമ്മുടെ വാക്കുകൾ കൊണ്ട്, പിന്തുണ കൊണ്ട് ,സാന്നിധ്യം കൊണ്ട് ജ്വലിപ്പിച്ചു നിർത്തുക.

advertisment

News

Related News

Super Leaderboard 970x90