Kerala

അനീതിക്കു കൂട്ടു നിൽക്കുന്ന റേഷൻ ഷോപ്പുടമകളെ മര്യാദക്കാരാക്കി മാറ്റുന്ന റേഷൻ വിതരണ സംവിധാനത്തിലെ പുതിയ രീതി

റേഷൻ വിതരണ സംവിധാനത്തിലെ പുതിയ രീതികൾ ഉപഭോക്താക്കളുടെ അഭിമാനം വർദ്ധിപ്പിക്കുന്നു എന്നത് പറയാതെ വയ്യ.നമുക്കവകാശപ്പെട്ട റേഷൻ വിവരങ്ങൾ മൊബൈലിൽ മെസേജായി വരുന്നു. റേഷൻ കടയിൽ ചെല്ലുന്നു. വിരൽ പതിപ്പിക്കുന്നു. അഭിമാനത്തോടെ ന്യായവിലയിൽ സാധനങ്ങൾ വാങ്ങുന്നു.

അനീതിക്കു കൂട്ടു നിൽക്കുന്ന റേഷൻ ഷോപ്പുടമകളെ മര്യാദക്കാരാക്കി മാറ്റുന്ന റേഷൻ വിതരണ സംവിധാനത്തിലെ പുതിയ രീതി

മുൻപും ഞാൻ റേഷനരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയുമൊക്കെ എന്റെ വിഹിതം വാങ്ങാൻ ചെല്ലാറുണ്ട്. റേഷൻ കടയിലെ സ്ത്രീയുടെ നിന്ദയും പരിഹാസവും നിറഞ്ഞ നോട്ടവും കമന്റുകളും നേരിട്ടിട്ടുണ്ട്. നിങ്ങൾക്കിപ്പോൾ ഇതൊക്കെ എന്തിനാന്നു ചോദിക്കുക, അനാവശ്യമായി കടയിൽ വെയിറ്റ് ചെയ്യിക്കുക ഇതൊക്കെ പതിവായിരുന്നു. എങ്കിലും അവരോട് വഴക്കിനു നിൽക്കാറില്ല. എത്ര തിരക്കുണ്ടെങ്കിലും സമയം കണ്ടെത്തി ഞാൻ വീണ്ടും ചെല്ലും. ശാന്തമായി ഒഴിഞ്ഞ ഒരിടത്തു നിൽക്കും.

കസ്റ്റമേഴ്സിനെ എന്തിനാണ് റേഷൻ കടയുടമ വെറുക്കുന്നത്? എന്തിനായിരിക്കും? അതിലെന്തോ ഒരു കാര്യമുണ്ട്. വ്യക്തിപരമല്ല അത്. മാസത്തിലൊരു തവണ ഞാനാ നിന്ദ സഹിക്കുമായിരുന്നു.

അകാരണമായി നമ്മളോട് വെറുപ്പും മടുപ്പും പ്രകടിപ്പിക്കുന്നവരെ പ്രകോപിപ്പിക്കുന്നിടത്തോളം തമാശ ജീവിതത്തിൽ മറ്റൊരിടത്തു നിന്നും കിട്ടില്ല.

അനീതിക്കു കൂട്ടു നിൽക്കുന്ന റേഷൻ ഷോപ്പുടമകളെ മര്യാദക്കാരാക്കി മാറ്റുന്ന റേഷൻ വിതരണ സംവിധാനത്തിലെ പുതിയ രീതി

എന്നാൽ, റേഷൻ വിതരണ സംവിധാനത്തിലെ പുതിയ രീതികൾ ഉപഭോക്താക്കളുടെ അഭിമാനം വർദ്ധിപ്പിക്കുന്നു എന്നത് പറയാതെ വയ്യ.നമുക്കവകാശപ്പെട്ട റേഷൻ വിവരങ്ങൾ മൊബൈലിൽ മെസേജായി വരുന്നു. റേഷൻ കടയിൽ ചെല്ലുന്നു. വിരൽ പതിപ്പിക്കുന്നു. അഭിമാനത്തോടെ ന്യായവിലയിൽ സാധനങ്ങൾ വാങ്ങുന്നു. ഇന്നെന്നെ കണ്ടതും സ്നേഹത്തോടെ, "ഇപ്പോളെവിടെയാ കാണാറില്ലല്ലോ, മാഡത്തിന്റെ മോളെവിടെയാ പഠിക്കുന്നത്, ആട്ട രണ്ടു പാക്കറ്റു കൂടി എടുക്കട്ടെ...".. എനിക്കും സന്തോഷം. അവർക്കും സന്തോഷം.

അനീതിക്കു കൂട്ടു നിൽക്കുന്ന റേഷൻ ഷോപ്പുടമകളെ മര്യാദക്കാരാക്കി മാറ്റുന്ന റേഷൻ വിതരണ സംവിധാനത്തിലെ പുതിയ രീതി

ഈ കാർഡും കൊണ്ട് കേരളത്തിലെവിടെ ചെന്നാലും നമ്മുടെ വിഹിതം നമുക്കു കിട്ടുമെന്നത് അനീതിക്കു കൂട്ടു നിൽക്കുന്ന റേഷൻ ഷോപ്പുടമകളെ മര്യാദക്കാരാക്കി മാറ്റുന്ന മാജിക് ഇന്നു ഞാൻ കണ്ടു. പകയും വിദ്വേഷവുമില്ലാത്ത ഈ വിഭവ വിതരണത്തിന് സൗകര്യമൊരുക്കിത്തന്ന സർക്കാർ സംവിധാനത്തിന് കെട്ടിപ്പിടിച്ചൊരുമ്മ.

advertisment

News

Related News

Super Leaderboard 970x90