Kerala

അഭിമന്യുവിനോടുള്ള ആദരം അവന്റെ ജീവിത സാഹചര്യങ്ങൾ ഇങ്ങനെയായതെന്തുകൊണ്ടെന്നും... അതെങ്ങനെ മാറ്റി തീർക്കുമെന്നുള്ള ചിന്തയും ഇടപെടലുമാകട്ടെ... സന്തോഷ് ടി എൽ എഴുതിയ കുറിപ്പ്

അഭിമന്യുവിന്റെതുപോലുള്ള ജീവിത സാഹചര്യം ആദിവാസിക്കും ദളിതനും തോട്ടം തൊഴിലാളിക്കുമെല്ലാം നൽകിയ ചതി ആരുടെതാണ്? അഭിമന്യു വ്യക്തിപരമായി സ്വന്തം കുടുംബത്തിനായി ജീവിച്ച ഒരു വിദ്യാർത്ഥിയല്ല. സ്വപ്നങ്ങളിലെ ജീവിതം അവന്റെ ജനതക്ക് നൽകുവാൻ അഭിമന്യുവിന്റെ സഖാക്കൾ എന്തു ചെയ്യും?

അഭിമന്യുവിനോടുള്ള ആദരം അവന്റെ ജീവിത സാഹചര്യങ്ങൾ ഇങ്ങനെയായതെന്തുകൊണ്ടെന്നും... അതെങ്ങനെ മാറ്റി തീർക്കുമെന്നുള്ള ചിന്തയും ഇടപെടലുമാകട്ടെ... സന്തോഷ് ടി എൽ എഴുതിയ കുറിപ്പ്

വേർപാടിന്റെ നടുക്കം മാറാത്ത അഭിമന്യുവിന്റെ സഖാക്കൾ വട്ടവടയിൽ അവൻ ജീവിച്ച ഒറ്റമുറി വീടിന്റെ ദൈന്യം കണ്ട് സത്യത്തിന്റെ വേവിൽ ചുട്ടുപ്പൊള്ളി.അഭിമന്യുവിന് ആഹാരത്തിന്റെ വിലയും വിശപ്പിന്റെ തീയും അറിയാമായിരുന്നു. ഹോസ്റ്റൽ മെസ്സ് ഇല്ലാതിരുന്ന ദിവസം വെച്ച് നീട്ടിയ ഭക്ഷണ പാത്രം തിരികെ നൽകുമ്പോൾ എഴുതിയിട്ട "ഭക്ഷണത്തിന് നന്ദി" എന്ന കുറിപ്പിനെ നർമ്മത്തിൽ പൊതിഞ്ഞ് ശകാരിച്ച കൂട്ടുകാരി വട്ടവടയിലെ ഒറ്റമുറി വീട്ടുമുറ്റത്ത് വെച്ച് ആ നന്ദി വാക്കിന്റെ ആഴമറിഞ്ഞ് നിറഞ്ഞു തുളുമ്പി.

സ്നേഹമഴിച്ചിട്ട് വാരാന്ത്യങ്ങളിൽ കൂട്ടിരുന്ന അഭിമന്യുവിനായി സീനയും ബ്രിട്ടോയും ഇനി എന്താണ് ഒരുക്കി വെക്കുക? യാത്രക്കൂലി പോലുമില്ലാത്ത അവന്റെ യാത്രകൾക്ക് ഇനിയൊരു തുണ വേണ്ട.
അഭിമന്യു നഗരത്തിന്റെ സൗകര്യങ്ങളിൽ ആശുപത്രികളുടെ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരികത കണ്ടു. വട്ടവടയിലെ രോഗികൾ എത്രയൊ കാതങ്ങൾ താണ്ടിയാണ് ചികിത്സ തേടുന്നതെന്നും പരിതപിച്ചു.സഹജീവികൾക്കായി തുടിച്ച അവന്റെ സ്വപ്നത്തിലെ ചികിത്സാലയം വട്ടവടയിൽ സ്ഥാപിക്കണമെന്ന് സുഹൃത്തുക്കൾ ആഗ്രഹിക്കുന്നു.

അഭിമന്യുവിനോടുള്ള ആദരം അവന്റെ ജീവിത സാഹചര്യങ്ങൾ ഇങ്ങനെയായതെന്തുകൊണ്ടെന്നും... അതെങ്ങനെ മാറ്റി തീർക്കുമെന്നുള്ള ചിന്തയും ഇടപെടലുമാകട്ടെ... സന്തോഷ് ടി എൽ എഴുതിയ കുറിപ്പ്

അപ്പോഴും ഒരു ചോദ്യം ബാക്കി. എന്തേ വട്ടവടയിലിങ്ങനെ? സ്വാതന്ത്ര്യം നേടി 70 ഉം കേരളപ്പിറവി 60 ഉം വർഷം പിന്നിട്ടു.ഐക്യകേരളത്തിലെ ആദ്യത്തെ സർക്കാർ കമ്യൂണിസ്റ്റുകാരുടെതാണ്. ഇടതും വലതും മാറി മാറി ഭരിച്ച 60 വർഷങ്ങൾ.. ലോകത്തിലെ ഏറ്റവും സമ്പന്നരുടെ നിരയിലാണ് കേരളത്തിലെ പ്രധാന തോട്ടമുടമകൾ. ടാറ്റയും ഹാരിസണും തുടങ്ങി ആയിരകണക്കിനു കോടി പ്രതിവർഷം ലാഭമുണ്ടാക്കുന്നു. അപ്പോഴും അഭിമന്യുവിന്റെ കുടുംബം ഒറ്റമുറി വീട്ടിൽ.കോളനികാലത്തെ ഒറ്റമുറി ലയങ്ങൾ പഴകിപ്പൊളിയുമ്പോഴും അതിനുള്ളിൽ വെപ്പും കുടിയും കലഹവും സ്നേഹവും പ്രണയവും രതിയും ജനന മരണങ്ങളും ആയി കുടുംബങ്ങൾ വീർപ്പുമുട്ടുന്നു.

അഭിമന്യുവിന്റെതുപോലുള്ള ജീവിത സാഹചര്യം ആദിവാസിക്കും ദളിതനും തോട്ടം തൊഴിലാളിക്കുമെല്ലാം നൽകിയ ചതി ആരുടെതാണ്? അഭിമന്യു വ്യക്തിപരമായി സ്വന്തം കുടുംബത്തിനായി ജീവിച്ച ഒരു വിദ്യാർത്ഥിയല്ല. സ്വപ്നങ്ങളിലെ ജീവിതം അവന്റെ ജനതക്ക് നൽകുവാൻ അഭിമന്യുവിന്റെ സഖാക്കൾ എന്തു ചെയ്യും?

അഭിമന്യുവിനോടുള്ള ആദരം അവന്റെ ജീവിത സാഹചര്യങ്ങൾ ഇങ്ങനെയായതെന്തുകൊണ്ടെന്നും... അതെങ്ങനെ മാറ്റി തീർക്കുമെന്നുള്ള ചിന്തയും ഇടപെടലുമാകട്ടെ... സന്തോഷ് ടി എൽ എഴുതിയ കുറിപ്പ്

ആദിവാസി തോട്ടം മേഖലയെ മാറ്റി തീർക്കുന്ന ഇടപെടലിന് മഹാരാജാസിലെ ത്രസിക്കുന്ന യൗവ്വനത്തിന് കെല്പുണ്ടോ?
തോട്ടങ്ങൾക്കായി സർക്കാർ പ്രഖ്യാപിച്ച 9 ഇന പരിപാടി ഒരു കെണിയാണ്. ഭൂപരിഷ്ക്കരണത്തിൽ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കിയത് വഴി തൊഴിലാളികളുടെ പേരിൽ മുതലാളിമാരാണ് സംരക്ഷിക്കപ്പെട്ടത്.ചരിത്രം ആവർത്തിക്കപ്പെടുന്നു.സർക്കാർ നിയോഗിച്ച രാജമാണിക്യത്തിന്റെതടക്കം വിവിധ റിപ്പോർട്ടുകൾ 5 ലക്ഷം ഏക്കർ തോട്ട ഭൂമിയിൽ മുതലാളിമാർക്ക് നിയമപരമായി അവകാശമില്ലന്ന് കണ്ടെത്തിയിട്ടുണ്ട്. വളഞ്ഞ വഴിയിൽ ഉടമ വകാശം തോട്ടം മുതലാളിമാർക്ക് സ്ഥാപിച്ചു നൽകുന്നതാണ് 9 ഇന പരിപാടിയുടെ ഉള്ളടക്കം. നൂറ്റാണ്ടുകളായി മനുഷ്യാദ്ധ്വാനത്തിന്റെ ഫലമാണ് തോട്ടങ്ങളെന്നും അവ സംരക്ഷിക്കപ്പെടണമെന്നും പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിക്ക് അദ്ധ്വാനിച്ച അഭിമന്യുവിന്റെ കുടുംബങ്ങൾ എന്തുകൊണ്ടിങ്ങനെയായി എന്നറിയാതെയല്ല.

അഭിമന്യുവിനോടുള്ള ആദരം അവന്റെ ജീവിത സാഹചര്യങ്ങൾ ഇങ്ങനെയായതെന്തുകൊണ്ടെന്നും അതെങ്ങനെ മാറ്റി തീർക്കുമെന്നുള്ള ചിന്തയും ഇടപെടലുമാകട്ടെ. വികാരപ്രകടനവും സഹതാപവും നിർഗുണവും അല്പായുസും ആയിരിക്കും.

* ഇത് നിങ്ങളോട് പറയാൻ തുടങ്ങുമ്പോ ഷൂട്ടൗട്ടിൽ കൊളംബിയ ഇംഗ്ലണ്ടിനോടു തോറ്റു. കളിയിലെ സ്വപ്നങ്ങളുടെ ആയുസ്സല്ല ജീവിതത്തിന്*

advertisment

News

Super Leaderboard 970x90