Kerala

ബാലപീഡനം എന്ന വെറുക്കപ്പെടുന്ന പ്രവൃത്തിക്ക് സമൂഹത്തില്‍ മാന്യമായൊരിടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് ബലറാം ചെയ്യുന്നത്.... സനീഷ് ഇളയേടത്ത് പറയുന്നു

പഴയകാലത്തിന്റെ സാമൂഹ്യനിലകളാല്‍ നിയന്ത്രിക്കപ്പെട്ട മനുഷ്യരെ വ്യക്തിപരമായി ചീത്തയെന്ന് രേഖപ്പെടുത്തി വെക്കുന്നത് ദുഷ്ടമാണ്, അന്യായമാണ്. അവ മോശം ഫലങ്ങളാണുണ്ടാക്കുക. കോമണ്‍സെന്‍സും പ്രാഥമികരാഷ്ട്രീയബോധ്യങ്ങളുമുള്ള മനുഷ്യര്‍ അങ്ങനെ ചെയ്യുകയില്ല. വയസ്സ് കാലത്ത് ലൈംഗികതയാല്‍ താന്‍ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന മഹാത്മാക്കളുടെ പരീക്ഷണങ്ങളുടടെ പേരില്‍ അവരെയാരും സെക്ഷ്വല്‍ പെര്‍വേര്‍ട് എന്ന് വിശേഷിപ്പിക്കാത്തത് മനുഷ്യജീവിതത്തില്‍ കാലത്തിന്റെ പങ്കിനെക്കുറിച്ചുള്ള ഈ പ്രാഥമിക രാഷ്ട്രീയബോധം ഒരു വിധപ്പെട്ടവര്‍ക്കെല്ലാം ഉള്ളത് കൊണ്ടാണ്...

ബാലപീഡനം എന്ന വെറുക്കപ്പെടുന്ന പ്രവൃത്തിക്ക് സമൂഹത്തില്‍ മാന്യമായൊരിടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് ബലറാം ചെയ്യുന്നത്.... സനീഷ് ഇളയേടത്ത് പറയുന്നു

അപ്പോ വി ടി ബല്‍റാമിന് അബദ്ധം പറ്റിയതല്ല...

 ഈ കാലത്തിന്റെ മൂല്യങ്ങള്‍ കൊണ്ട് മറ്റൊരു കാലത്തെ മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും അളന്ന് തീര്‍പ്പ് പറയുന്നതില്‍ വലുതായ അനീതിയുണ്ട്.പഴയ മൂല്യങ്ങളെ രാഷ്ട്രീയമായും സാമൂഹ്യമായും വായിക്കാം , എന്നാല്‍ പഴയകാലത്തിന്റെ സാമൂഹ്യനിലകളാല്‍ നിയന്ത്രിക്കപ്പെട്ട മനുഷ്യരെ വ്യക്തിപരമായി ചീത്തയെന്ന് രേഖപ്പെടുത്തി വെക്കുന്നത് ദുഷ്ടമാണ്, അന്യായമാണ്. അവ മോശം ഫലങ്ങളാണുണ്ടാക്കുക. കോമണ്‍സെന്‍സും പ്രാഥമികരാഷ്ട്രീയബോധ്യങ്ങളുമുള്ള മനുഷ്യര്‍ അങ്ങനെ ചെയ്യുകയില്ല. വയസ്സ് കാലത്ത് ലൈംഗികതയാല്‍ താന്‍ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന മഹാത്മാക്കളുടെ പരീക്ഷണങ്ങളുടടെ പേരില്‍ അവരെയാരും സെക്ഷ്വല്‍ പെര്‍വേര്‍ട് എന്ന് വിശേഷിപ്പിക്കാത്തത് മനുഷ്യജീവിതത്തില്‍ കാലത്തിന്റെ പങ്കിനെക്കുറിച്ചുള്ള ഈ പ്രാഥമിക രാഷ്ട്രീയബോധം ഒരു വിധപ്പെട്ടവര്‍ക്കെല്ലാം ഉള്ളത് കൊണ്ടാണ്. നൂറ് കൊല്ലം മുമ്പത്തെ പ്രണയം അല്ല ഇക്കാലത്തേത്. മനുഷ്യബന്ധങ്ങളും ,ലൈംഗികതയും അല്ല. ഇക്കാലത്തെ വിവാഹപ്രായകണക്കുകളായിരുന്നില്ല അക്കാലത്തേത്.

ബല്‍റാമിന് ഈ പ്രാഥമികബോധ്യങ്ങളില്ല, കോമണ്‍സെന്‍സ് ഇല്ല എന്ന അഭിപ്രായം എനിക്ക് ഏതായാലും ഇല്ല. അയാള്‍ ബുദ്ധിയുള്ള ആള്‍ തന്നെയാണ് എന്ന് പലയിടത്ത് അയാളെ വായിച്ചത് വെച്ച് എനിക്ക് ഉറപ്പുണ്ട്. എന്നിട്ടും പിന്നെയെന്താണ് എകെജിയുടെ ജീവിതത്തെ അയാള്‍ ഇത്രയ്ക്ക് തോന്ന്യാസമായിട്ട് വായിച്ചത് എന്ന് ആലോചിക്കുമ്പോഴാണ് ഇതെത്രമാത്രം ദുരന്തമാണ് എന്നത് ഉറപ്പാകുന്നത്.

എകെജിയുടെ വ്യക്തിജീവിതം ഏതെങ്കിലും വിധത്തില്‍ ചര്‍ച്ചയായ സാഹചര്യമായിരുന്നില്ല ഇത്. അദ്ദേഹത്തെ ബാലപീഡകനെന്ന് സ്ഥാപിച്ചിട്ട് ജയിക്കേണ്ട തെരഞ്ഞെടുപ്പ് പോരാട്ടസാഹചര്യവും നാട്ടിലില്ല. എന്നിട്ടും ബല്‍റാം ഉറച്ച് നിന്ന് എകെജിയെ ബാലപീഡകനാക്കാന്‍ പോരാടുന്നു. എന്തിനായിരിക്കും അത്.

എനിക്കറിയില്ല. പക്ഷെ ഒന്നറിയാം . ഇതിന്റെ ഫലമെന്താണ് എന്നറിയാം. ബാലപീഡനം എന്ന അങ്ങേയറ്റം വെറുക്കപ്പെടുന്ന പ്രവൃത്തിക്ക് സമൂഹത്തില്‍ കുറേക്കൂടെ മാന്യമായ ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് ബലറാം ഇച്ചെയ്യുന്നത് എന്ന്. എകെജിയെപ്പോലെ അഭിവന്ദ്യനായ ഒരാള്‍ പോലും ഇങ്ങനെ ചെയ്തിരുന്നു, അത് കൊണ്ട് അത് കുഴപ്പമുള്ള കാര്യമല്ല എന്ന ആശയമാണ്, സന്ദേശമാണ് അയാള്‍ ഈ പച്ചക്കള്ളത്തിന്റെ പ്രചരിപ്പിക്കലിലൂടെ സമൂഹത്തില്‍ ചെയ്യുന്നത്. ബാലപീഡനം സ്വാഭാവികമായ കാര്യമാണ് എന്ന് സ്ഥാപിക്കുകയാണ്. അങ്ങനെ ചെയ്യുന്ന ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു വിഭാഗത്തെ ഇവിടെ ഫെയ്‌സ്ബുക്കില്‍ ഞാന്‍ കണ്ടിട്ടുണ്ട്. അത് പക്ഷെ അവോയ്ഡബ്ള്‍ ആണ്. ഇയാള്‍ അങ്ങനെയല്ല. എംഎല്‍എ ആണ്, വര്‍ത്തമാനം പറയാനറിയാവുന്ന അധികാരമുള്ള പുരുഷനാണ്. അയാളാല്‍ സ്വാധീനിക്കപ്പെടുക തന്നെ ചെയ്യും സമൂഹം. നമ്മുടെ നിരത്തുകളിലൂടെ സ്‌കൂളുകളിലേക്ക് പോകുന്ന പത്തും പന്ത്രണ്ടും വയസ്സുള്ളവര്‍ക്ക് മേല്‍ പഴയ കാലത്തിന്റെ മൂല്യബോധത്തിന്റെ ഭാരം ഒരു എംഎല്‍എ കൊണ്ട് ചെന്ന് വെക്കുന്നത് എത്രയ്ക്ക് പ്രതിഷേധാര്‍ഹമാണ്.സ്വതേ തന്നെ ദൗര്‍ബ്ബല്യങ്ങളുള്ള നമ്മുടെ സമൂഹശരീരത്തിന്മേല്‍ ഇമ്മട്ടില്‍ വിഷം കുത്തി വെച്ച മറ്റൊരു ജനപ്രതിനിധിയെ ഇടത്തോ വലത്തോ ഞാന്‍ വേറെ കണ്ടിട്ടില്ല. മഹാദുരന്തമാണയാള്‍.

advertisment

News

Super Leaderboard 970x90