Kerala

മികച്ച ഡോക്ടർമാർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരത്തിന് ഒരു സ്ത്രീ ഡോക്ടർമാരും അർഹരായില്ല... ഒരു സ്ത്രീ ഡോക്ടറും മികച്ച സേവനം നല്‌കുന്നില്ലയോ എന്തോ ? സന്ധ്യ ജനാർദ്ദനൻ പിള്ളൈ എഴുതിയ കുറിപ്പ്

സർക്കാർ-സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച ഡോക്ടർമാർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം എട്ട് ഡോക്ടർമാർക്ക് നൽകിയതായി കാണുന്നു . പേരുകൾ മറിച്ചും തിരിച്ചും നോക്കി. ഒരൊറ്റ സ്ത്രീ ഡോക്ടർമാരും അവാർഡിനർഹരായി കണ്ടില്ല.

മികച്ച ഡോക്ടർമാർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരത്തിന് ഒരു സ്ത്രീ ഡോക്ടർമാരും അർഹരായില്ല... ഒരു സ്ത്രീ ഡോക്ടറും മികച്ച സേവനം നല്‌കുന്നില്ലയോ എന്തോ ? സന്ധ്യ ജനാർദ്ദനൻ പിള്ളൈ എഴുതിയ കുറിപ്പ്

സർക്കാർ-സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച ഡോക്ടർമാർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം എട്ട് ഡോക്ടർമാർക്ക്  നൽകിയതായി കാണുന്നു . പേരുകൾ മറിച്ചും തിരിച്ചും നോക്കി. ഒരൊറ്റ സ്ത്രീ ഡോക്ടർമാരും അവാർഡിനർഹരായി കണ്ടില്ല. കേരളത്തിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്ത്രീ ഡോക്ടറും മികച്ച സേവനം നല്‌കുന്നില്ലയോ എന്തോ ?എന്ത്‌ കൊണ്ടാണ് അവരൊന്നും സിഗ്നിഫിക്കന്റ് അല്ലാതെ പോകുന്നത്.

ഈ ചോദ്യം ചോദിക്കുന്നത് പുരുഷ ഡോക്ടർമാരോട് വിരോധം ഉണ്ടായിട്ടോ അവർ മികച്ചവർ അല്ല എന്ന അഭിപ്രായത്തിലോ അല്ല കേട്ടോ. ഇതൊരു സ്വാഭാവിക സംശയം മാത്രം. സ്ത്രീകളെ അറിഞ്ഞോ അറിയാതെയോ തമസ്കരിക്കുന്ന രീതി മാറണം. അതല്ല കാര്യക്ഷമമായി പ്രവർത്തിക്കുന്ന സ്ത്രീ ഡോക്ടർമാരുടെ അഭാവവും സ്ഥാപനങ്ങളുടെ മേധാവിത്ത സ്ഥാനത്ത് സ്ത്രീകൾ എത്തുന്നില്ല എന്നതുമാണ് ആരോഗ്യ രംഗത്തെ സാഹചര്യ മെങ്കിൽ എവിടെയോ എന്തൊക്കെയോ ഗുരുതര പ്രശ്നങ്ങൾ ഉണ്ട്. അവക്ക് പരിഹാരം കാണേണ്ടതുണ്ട്. അടുത്ത വർഷത്തെ ഡോക്ടർസ്ഡേക്കായി കാത്തിരിക്കുന്നു.

advertisment

News

Related News

    Super Leaderboard 970x90