Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരേക്കർ സ്ഥലം സംഭാവന ചെയ്ത് സ്വാഹ വി.എസ്

ആ ഒരേക്കർ കൈവശം സൂക്ഷിച്ചിരുന്നുവെങ്കിൽ സ്വാഹ മാത്രമല്ല,അവളുടെ അടുത്ത തലമുറകൾകൂടി സസുഖം ജീവിക്കുമായിരുന്നു.പക്ഷേ മനുഷ്യനന്മയ്ക്ക് വേണ്ടി തൻ്റെ പ്രോപ്പർട്ടി അവൾ കൈവിട്ടു. പേരിനും പ്രശസ്തിയ്ക്കും വേണ്ടി ചെയ്തതാണ് എന്ന് കുറ്റം പറയാനുള്ള പഴുതുപോലും സ്വാഹ ബാക്കിവെച്ചിട്ടില്ല.­നാട്ടുകാരുടെ മുമ്പിൽ ആളാകാൻ വേണ്ടി ഇത്രയും വലിയൊരു തുക ഒരു സാധാരണക്കാരി മുടക്കുമെന്ന് വിശ്വസിക്കാൻ വിഡ്ഢികൾക്കേ സാധിക്കൂ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരേക്കർ സ്ഥലം സംഭാവന ചെയ്ത് സ്വാഹ വി.എസ്

ഇൗ മിടുക്കിയുടെ ഫോട്ടോ കാണുമ്പോൾ ആദരവുകൊണ്ട് തലകുനിഞ്ഞു പോകുന്നുണ്ട്.ഇത് സ്വാഹ വി.എസ്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരേക്കർ സ്ഥലം സംഭാവന ചെയ്യാനാണ് സ്വാഹ നിശ്ചയിച്ചിരിക്കുന്നത് ! ഇതിന് 50 ലക്ഷം രൂപ വിലവരുമെത്രേ !!

മണ്ണിനോടുള്ള ആർത്തി മനുഷ്യസഹജമായ ഒരു സ്വഭാവമാണ്.

ഇതിഹാസങ്ങൾ പരിശോധിക്കാം.മഹാഭാര­തത്തിൽ സഹോദരൻമാർ പരസ്പരം വെട്ടിമരിച്ചത് മണ്ണിനുവേണ്ടിയാണ്.

ചരിത്രത്തിലും എത്രയോ ഉദാഹരണങ്ങൾ കാണാം.അലക്സാണ്ടർമാരും ചെങ്കിസ് ഖാൻമാരും പടയോട്ടം നടത്തിയത് പുതിയ ഭൂവിഭാഗങ്ങൾ കാൽക്കീഴിലാക്കുന്നതിനാണ്.

കൈവശം ധാരാളം പണം വന്നാൽ നമ്മളിൽ മിക്കവരും കുറേ സ്ഥലം വാങ്ങിയിടും.വർഷങ്ങൾ കഴിഞ്ഞ് ആ സ്ഥലം ഇരട്ടിവിലയ്ക്ക് വിൽക്കും.അത് വാങ്ങുന്ന ആൾ പിന്നീട് അതിനേക്കാൾ കൂടിയ തുകയ്ക്ക് കച്ചവടം നടത്തും.

ഇതാണ് മണ്ണിൻ്റെ മാജിക് !

വളരെ സ്നേഹത്തിൽ കഴിയുന്ന കുടുംബാംഗങ്ങൾ തമ്മിൽ വഴക്കുകൾ ഉടലെടുക്കുന്നതും പ്രധാനമായും സ്ഥലത്തിൻ്റെ പേരിൽത്തന്നെ.

നമ്മുടെ സ്ഥലത്ത് ആരെങ്കിലും കടന്നുകയറുന്നത് നാം സഹിക്കില്ല.''എൻ്റെ മുറ്റത്ത് നീ ആളാവണ്ട...'' എന്ന പ്രയോഗമൊക്കെ ഇതിൽ നിന്ന് വരുന്നത് തന്നെ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരേക്കർ സ്ഥലം സംഭാവന ചെയ്ത് സ്വാഹ വി.എസ്

ആ ഒരേക്കർ കൈവശം സൂക്ഷിച്ചിരുന്നുവെങ്കിൽ സ്വാഹ മാത്രമല്ല,അവളുടെ അടുത്ത തലമുറകൾകൂടി സസുഖം ജീവിക്കുമായിരുന്നു.പക്ഷേ മനുഷ്യനന്മയ്ക്ക് വേണ്ടി തൻ്റെ പ്രോപ്പർട്ടി അവൾ കൈവിട്ടു.

പേരിനും പ്രശസ്തിയ്ക്കും വേണ്ടി ചെയ്തതാണ് എന്ന് കുറ്റം പറയാനുള്ള പഴുതുപോലും സ്വാഹ ബാക്കിവെച്ചിട്ടില്ല.­നാട്ടുകാരുടെ മുമ്പിൽ ആളാകാൻ വേണ്ടി ഇത്രയും വലിയൊരു തുക ഒരു സാധാരണക്കാരി മുടക്കുമെന്ന് വിശ്വസിക്കാൻ വിഡ്ഢികൾക്കേ സാധിക്കൂ.

ഇൗ വാർത്ത കണ്ടപ്പോൾ മനസ്സിൽ വന്നത് രണ്ട് കാര്യങ്ങളാണ്-

1) ഈ തുക അർഹിക്കുന്ന കരങ്ങളിൽ എത്തട്ടെ.

2)ഇങ്ങനെയൊരു തീരുമാനത്തിൻ്റെ പേരിൽ ഭാവിയിൽ ഈ പെൺകുട്ടി ബുദ്ധിമുട്ടാതിരിക്കട്ടെ.

സ്വാഹ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയാണ്.ആ ഗ്രൂപ്പെടുത്തവരെ നാം പുച്ഛത്തോടെ മാറ്റിനിർത്താറാണ് പതിവ്.അലസരുടെയും പ്രശ്നക്കാരുടെയും ഗ്രൂപ്പാണ് ഹ്യുമാനിറ്റീസ് എന്നാണ് പൊതുവെയുള്ള ധാരണ.

ഞാനും ഒരു ഹ്യുമാനിറ്റീസ് സ്റ്റുഡൻ്റായിരുന്നു.­നാട്ടുകാരുടെയും ബന്ധുക്കളുടെയും പരിഹാസം സഹിക്കാൻ വയ്യാതെ ചിലരോടെല്ലാം കൊമേഴ്സാണ് പഠിക്കുന്നതെന്ന് കള്ളം പറയേണ്ടിവന്നിട്ടുണ്ട്.ഒരു ഹ്യുമാനിറ്റീസുകാരൻ ഉന്നതമാർക്കോടെ ജയിച്ചാലും ആരും അത് മുഖവിലയ്ക്കെടുക്കാറില്ല.

പക്ഷേ മറക്കരുതാത്ത ഒരു കാര്യമുണ്ട്.ഹ്യൂമാനിറ്റീസുകാർ പഠിക്കുന്നത് മാനവിക വിഷയങ്ങളാണ്.അവരിൽ മനുഷ്യത്വത്തിൻ്റെ അളവ് മിക്കപ്പോഴും കൂടുതലായിരിക്കും !

സ്വാഹയിലും തീവ്രമായ മനുഷ്യത്വം കാണാം.ആ വികാരത്തിൻ്റെ പ്രതിരൂപമാണ് ഈ വിദ്യാർത്ഥിനി...

advertisment

News

Super Leaderboard 970x90