Sports

സ്വപ്നങ്ങളുടെ നഗരമായ മുംബൈയിൽ ഇന്ത്യയുടെ അഭിമാനതാരം സുനിൽ ഛേത്രി ഇന്ത്യൻ ഫുട്ബോളിനെ സ്വപ്നം കാണാൻ പഠിപ്പിച്ചു....സന്ദീപ് ദാസ് എഴുതുന്ന ലേഖനം

ലോകകപ്പ് ഫൈനലിൽ ഇരട്ടഗോളടിച്ച് ഫ്രാൻസിന് കിരീടം സമ്മാനിച്ച സിനഡിൻ സിദാൻ്റെ കളിയാണിത്.അതിനോടൊക്കെ താരതമ്യം ചെയ്യുമ്പോൾ ഛേത്രിയുടെ നേട്ടം വളരെ നിസ്സാരമാവാം.സാങ്കേതികമായി മെസ്സിയോടൊപ്പമെത്തിയെങ്കിലും നിലവാരത്തിൽ അർജൻ്റീനയുടെ സൂപ്പർതാരത്തെ മറികടക്കാൻ ഛേത്രിയ്ക്ക് കഴിഞ്ഞിട്ടില്ലായിരിക്കാം.അത് ആദ്യം സമ്മതിക്കുന്നതും ഛേത്രി തന്നെയാണ്.അവിടെയാണ് അയാളുടെ മഹത്വം.

സ്വപ്നങ്ങളുടെ നഗരമായ മുംബൈയിൽ ഇന്ത്യയുടെ അഭിമാനതാരം സുനിൽ ഛേത്രി ഇന്ത്യൻ ഫുട്ബോളിനെ സ്വപ്നം കാണാൻ പഠിപ്പിച്ചു....സന്ദീപ് ദാസ് എഴുതുന്ന ലേഖനം

ടെലിവിഷനിൽ ഇന്ത്യ-കെനിയ ഫൈനൽ മാച്ച് കാണുകയായിരുന്നു.പെട്ടന്ന് സ്ക്രീനിൽ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ദൃശ്യമായി.മോഹിപ്പിക്കുന്ന ആ ട്രോഫിയ്ക്കു പുറകിൽ ത്രിവർണ്ണപതാകകൾ പാറി.മുംബൈ ഫുട്ബോൾ അരീനയിലെ കലാശപ്പോരാട്ടം അതിൻ്റെ അന്ത്യനിമിഷങ്ങളിലായിരുന്നു.ഇന്ത്യ 2-0നു ലീഡ് ചെയ്യുന്നു.ഒരു ബാനറിൽ ഇങ്ങനെ എഴുതിയിരുന്നു-''ഛോട്ടാ ഛേത്രി ; ദ പ്രൈഡ് ഒാഫ് ഇന്ത്യ....! ''

ഗാലറിയിൽ ഇന്ത്യൻ ക്യാപ്റ്റൻ്റെ ഭാര്യ വളരെ റിലാക്സ്ഡ് ആയി കാണപ്പെട്ടു.ഇന്ത്യൻ ആരാധകർ വിജയം ആഘോഷിച്ചുതുടങ്ങിയിരുന്നു.പക്ഷേ മൈതാനത്ത് ഒാടിനടന്നിരുന്ന പതിനൊന്നാം നമ്പറുകാരൻ അതിനൊരുക്കമായിരുന്നില്ല.സുനിൽ ഛേത്രിയുടെ ശരീരവും മനസ്സും അപ്പോഴും ഉണർന്നിരിക്കുകയായിരുന്നു.അയാൾ അളന്നു മുറിച്ച പാസുകൾ നൽകുകയായിരുന്നു.കളി കഴിയുന്നതു വരെ അലസത പാടില്ല എന്ന മനോഭാവം ആ മിഴികളിൽ നിന്ന് വായിച്ചെടുക്കാമായിരുന്നു.രണ്ടു ഗോളുകൾ നേടിയിട്ടും അയാൾ സംതൃപ്തനായിരുന്നില്ല.കെനിയൻ ഗോൾകീപ്പർ പാട്രിക്കിൻ്റെ കരങ്ങൾ ഒരു സെക്കൻ്റ് വൈകിയിരുന്നുവെങ്കിൽ, തൊണ്ണൂറ്റിമൂന്നാമത്തെ മിനുട്ടിൽ മൂന്നാമതൊരെണ്ണം കൂടി സുനിൽ സ്വന്തമാക്കുമായിരുന്നു.അത്രയുമായിരുന്നു അയാളുടെ പോരാട്ടവീര്യം !

സ്വപ്നങ്ങളുടെ നഗരമായ മുംബൈയിൽ ഇന്ത്യയുടെ അഭിമാനതാരം സുനിൽ ഛേത്രി ഇന്ത്യൻ ഫുട്ബോളിനെ സ്വപ്നം കാണാൻ പഠിപ്പിച്ചു....സന്ദീപ് ദാസ് എഴുതുന്ന ലേഖനം

ശ്രീലങ്കൻ റഫറിയിൽ നിന്ന് അവസാന വിസിൽ മുഴങ്ങി.ഇന്ത്യ ജയിച്ചിരിക്കുന്നു ! സ്റ്റേഡിയത്തിലെ അന്തരീക്ഷം അവിശ്വസനീയമായി.ഛേത്രി ടീമംഗങ്ങളോടൊപ്പം മൈതാനത്തിനു വലംവെച്ചു.കാണികളും താരങ്ങളും ഒരേ താളത്തിൽ കൈയ്യടിച്ചു.ഇന്ത്യൻ ഫുട്ബോളിൻ്റെ ഗ്രന്ഥത്തിൽ പുതിയൊരു അദ്ധ്യായം എഴുതിച്ചേർക്കപ്പെട്ടു.

എല്ലാ അർത്ഥത്തിലും ഇത് ഛേത്രിയുടെ വിജയമാണ്.എന്താണ് അയാളുടെ വിജയരഹസ്യം എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ?

അതിവൈകാരികതയോടെ എന്തിനെയും സമീപിക്കുന്നവരാണ് ഭാരതീയർ.അതുകൊണ്ടാണ് ഇവിടെയുള്ളവർക്ക് അമിതാബ് ബച്ചനെ വെറുമൊരു സിനിമാതാരം മാത്രമായി കാണാൻ കഴിയാത്തത്.കായികതാരങ്ങൾ കളിയേക്കാൾ വലുതാവുന്നതും അതിനാലാണ്.ബന്ധങ്ങളിൽ നാം പുലർത്തുന്ന വികാരതീവ്രത പാശ്ചാത്യർക്കില്ല.സ്വാഭാവികമായും കായികതാരങ്ങളും ഇതിൽനിന്ന് മുക്തരല്ല.കളിയെ കളിയായി മാത്രം കാണാൻ നമ്മുടെ താരങ്ങൾക്ക് കഴിയാറില്ല എന്ന് തോന്നിയിട്ടുണ്ട്.പ്രൊഫഷണൽ എന്നതിനേക്കാൾ ഉപരി ഇമോഷണൽ ആണ് അവർ.അതുകൊണ്ടാണ് നമ്മുടെ താരങ്ങൾക്ക് പലപ്പോഴും അവസാന കടമ്പയിൽ കാലിടറുന്നത്.രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുന്നത് ഒരു ശരാശരി ഇന്ത്യൻ സ്പോർട്സ് ആരാധകന് ശീലമായിരിക്കുന്നു.

സ്വപ്നങ്ങളുടെ നഗരമായ മുംബൈയിൽ ഇന്ത്യയുടെ അഭിമാനതാരം സുനിൽ ഛേത്രി ഇന്ത്യൻ ഫുട്ബോളിനെ സ്വപ്നം കാണാൻ പഠിപ്പിച്ചു....സന്ദീപ് ദാസ് എഴുതുന്ന ലേഖനം

മഹേന്ദ്രസിംഗ് ധോനിയ്ക്ക് ഇത്രയേറെ കിരീടങ്ങൾ നേടാനായത് മദ്ധ്യവർഗ്ഗ ഇന്ത്യക്കാരൻ്റെ സ്വതസിദ്ധമായ സവിശേഷതകൾ അയാളിൽ ഇല്ലാത്തതുകൊണ്ടാണ്.കറകളഞ്ഞ പ്രൊഫഷണലാണ് ധോനി.ഛേത്രിയും അങ്ങനെയാണ്.ഒരു ധോനി ആസ്വദിക്കുന്ന താരപദവി ഛേത്രിയ്ക്ക് കിട്ടില്ല എന്ന് മാത്രം.അത് ഇന്ത്യൻ ഫുട്ബോളിൻ്റെ ദയനീയാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.

അനിരുദ്ധ താപ ഫൗൾ ചെയ്യപ്പെട്ടപ്പോൾ ഇന്ത്യൻ താരങ്ങളും കെനിയൻ താരങ്ങളും തമ്മിൽ ഉണ്ടായ തർക്കം കൈയ്യാങ്കളിയിലെത്തിയിരുന്നു.അവിടെ ഛേത്രി സമാധാനദൂതനായി.ഇഞ്ച്വറി ടൈമിൽ ജയമുറപ്പിച്ച് നിൽക്കുമ്പോഴും നിസ്സംഗമായ മുഖത്തോടെ ഡെന്നീസിനോട് സംസാരിക്കാൻ ഛേത്രിയ്ക്ക് കഴിഞ്ഞിരുന്നു.കളി ജയിച്ചപ്പോഴും,മത്സരത്തിലെയും ടൂർണ്ണമെൻ്റിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും അതിന് മാറ്റം വന്നില്ല.ഗുർപ്രീത് സന്ധുവിനെ കണ്ടപ്പോൾ മാത്രമാണ് ഛേത്രി ഒന്ന് ആഹ്ലാദം പ്രകടിപ്പിച്ചത്.കപ്പ് സ്വീകരിച്ച് അടുത്ത നിമിഷത്തിൽ തന്നെ അത് ടീം അംഗങ്ങൾക്ക് നൽകി മാറിനിൽക്കുകയും ചെയ്തു.

സ്റ്റേഡിയത്തിൽ വന്ന് കളി കാണാൻ ഛേത്രി ആരാധകരോട് അഭ്യർത്ഥിക്കുന്ന വീഡിയോ വൈറലായിരുന്നു.സത്യത്തിൽ അത്തരമൊരു വീഡിയോ നന്നായി പെർഫോം ചെയ്യാനുള്ള സമ്മർദ്ദം ഒരാളിൽ വർദ്ധിപ്പിക്കുകയാണ് ചെയ്യുക.രാജ്യം തന്നെ ഉറ്റുനോക്കുന്നുണ്ടെന്ന് ഛേത്രിയ്ക്കറിയാമായിരുന്നു.കഴിഞ്ഞ കളിയിൽ ന്യൂസിലൻ്റിൽ നിന്ന് ഏറ്റുവാങ്ങിയ പരാജയം ഇന്ത്യയുടെ ആത്മവിശ്വാസത്തിന് നല്ലതൊന്നും ചെയ്തിട്ടുണ്ടാവില്ല.പക്ഷേ എത്ര ഭംഗിയായിട്ടാണ് ഇതിനെയെല്ലാം ഛേത്രി മറികടന്നതെന്ന് നോക്കൂ....

സ്വപ്നങ്ങളുടെ നഗരമായ മുംബൈയിൽ ഇന്ത്യയുടെ അഭിമാനതാരം സുനിൽ ഛേത്രി ഇന്ത്യൻ ഫുട്ബോളിനെ സ്വപ്നം കാണാൻ പഠിപ്പിച്ചു....സന്ദീപ് ദാസ് എഴുതുന്ന ലേഖനം

ലോകകപ്പ് ഫൈനലിൽ ഇരട്ടഗോളടിച്ച് ഫ്രാൻസിന് കിരീടം സമ്മാനിച്ച സിനഡിൻ സിദാൻ്റെ കളിയാണിത്.അതിനോടൊക്കെ താരതമ്യം ചെയ്യുമ്പോൾ ഛേത്രിയുടെ നേട്ടം വളരെ നിസ്സാരമാവാം.സാങ്കേതികമായി മെസ്സിയോടൊപ്പമെത്തിയെങ്കിലും നിലവാരത്തിൽ അർജൻ്റീനയുടെ സൂപ്പർതാരത്തെ മറികടക്കാൻ ഛേത്രിയ്ക്ക് കഴിഞ്ഞിട്ടില്ലായിരിക്കാം.അത് ആദ്യം സമ്മതിക്കുന്നതും ഛേത്രി തന്നെയാണ്.അവിടെയാണ് അയാളുടെ മഹത്വം.

പക്ഷേ പതുക്കെ പിച്ച വെച്ച് നടന്നുപഠിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഫുട്ബോളിൽ ഛേത്രിയുടെ സ്ഥാനം വളരെ വലുതാണ്.സ്വപ്നങ്ങളുടെ നഗരമായ മുംബൈയിൽ ഛേത്രി ഇന്ത്യൻ ഫുട്ബോളിനെ സ്വപ്നം കാണാൻ പഠിപ്പിക്കുകയായിരുന്നു ! എട്ടു ഗോളുകൾ അയാളെ 7500 ഡോളറുകൾക്ക് അർഹനാക്കി.പക്ഷേ നോട്ടുകെട്ടുകൾക്ക് അളക്കാൻ കഴിയുന്നതിനേക്കാൾ മൂല്യമുണ്ട് ഇന്ത്യൻ കപ്പിത്താൻ്റെ പ്രകടനങ്ങൾക്ക് !

ഇന്ത്യ ജയിച്ചപ്പോൾ ഫുട്ബോൾ ഫെഡറേഷൻ്റെ ബാനർ അവിടെ കൊണ്ടുവന്ന് വെയ്ക്കുന്നത് കണ്ടു.ജയിക്കുമ്പോൾ ക്രെഡിറ്റ് എടുക്കാൻ മാത്രം ഒരു ഫെഡറേഷൻ്റെയും ആവശ്യമില്ല.പതിറ്റാണ്ടുകളുടെ പാരമ്പര്യം ഉണ്ടായിട്ടും ഇന്ത്യൻ ഫുട്ബോൾ ശൈശവാവസ്ഥയിൽ തന്നെ നിൽക്കുന്നതിൽ ഫെഡറേഷനും പങ്കില്ലേ? ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിലും ഛേത്രിമാരുണ്ടാവാം.കണ്ടെത്താൻ ബാദ്ധ്യസ്ഥരായവർ അത് ചെയ്യുന്നില്ല എന്നേയുള്ളൂ.

കാലമെത്ര കഴിഞ്ഞാലും ഈ കളി തത്സമയം കണ്ടവർ ഛേത്രിയുടെ ഇരട്ടഗോളുകൾ മറക്കില്ല.അനിരുദ്ധ് വഴിയൊരുക്കിയ ആദ്യ ഗോൾ ഛേത്രിയുടെ കരുത്തിന് നിദാനമായിരുന്നുവെങ്കിൽ രണ്ടാമത്തെ ഗോൾ മൃദുലമായി തഴുകിവിടുകയായിരുന്നു.ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം ഛേത്രി മാത്രമായിരുന്നു ; അയാൾ സ്കോർ ചെയ്ത മിനുട്ടുകളായിരുന്നു.മറക്കരുത് ആ അക്കങ്ങൾ...

8 & 29 !!

advertisment

News

Super Leaderboard 970x90