ഇന്ത്യൻ മതേതരത്വത്തിന് അഭിമാനത്തോടെ ഉയർത്തിക്കാട്ടാവുന്ന ഒരു പ്രതീകം തന്നെയാണ് കിങ്ങ് ഖാൻ....സന്ദീപ് ദാസ് എഴുതിയ ലേഖനം

വരാനിരിക്കുന്ന പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ ഷാറൂഖ് ഖാൻ്റെ കസിൻ നൂർജഹാൻ മത്സരിക്കുന്നുണ്ട്.അതിൻ്റെ പേരിൽ ഇപ്പോൾ കിങ്ങ് ഖാൻ തെറികേട്ടുകൊണ്ടിരിക്കുകയാണ് ! 'രാജ്യസ്നേഹികൾ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില ആളുകൾ എസ്.ആർ.കെയെ ട്വിറ്റർ പോലുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്നു.ചിലർ ഖാനോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആജ്ഞാപിക്കുന്നു..

ഇന്ത്യൻ മതേതരത്വത്തിന് അഭിമാനത്തോടെ ഉയർത്തിക്കാട്ടാവുന്ന ഒരു പ്രതീകം തന്നെയാണ് കിങ്ങ് ഖാൻ....സന്ദീപ് ദാസ് എഴുതിയ ലേഖനം

വരാനിരിക്കുന്ന പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ ഷാറൂഖ് ഖാൻ്റെ കസിൻ നൂർജഹാൻ മത്സരിക്കുന്നുണ്ട്.അതിൻ്റെ പേരിൽ ഇപ്പോൾ കിങ്ങ് ഖാൻ തെറികേട്ടുകൊണ്ടിരിക്കുകയാണ് ! 'രാജ്യസ്നേഹികൾ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില ആളുകൾ എസ്.ആർ.കെയെ ട്വിറ്റർ പോലുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്നു.ചിലർ ഖാനോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആജ്ഞാപിക്കുന്നു.പാക് പതാകയുമായി നിൽക്കുന്ന ഖാൻ്റെ ചിത്രം ഫോട്ടോഷോപ്പിൻ്റെ സഹായത്തോടെ ഉണ്ടാക്കുന്നു.ചോറ് ഇന്ത്യയിലും കൂറ് പാക്കിസ്ഥാനിലും എന്ന് പരിഹസിക്കുന്നു.എന്തൊരു സഹിഷ്ണുത അല്ലേ!?

ഈ വിഷയത്തിൽ ഷാറൂഖ് തൻ്റെ നിലപാടുപോലും വ്യക്തമാക്കിയിട്ടില്ല എന്ന് മനസ്സിലാക്കണം.തൻ്റെ ബന്ധു ഇലക്ഷനിൽ മത്സരിക്കുന്നു എന്ന ഒറ്റക്കാരണത്തിൻ്റെ പേരിലാണ് ഇത്രയും നീചമായ പഴികൾ അയാൾ കേൾക്കുന്നത് ! ഇക്കണക്കിന് കസിനെ പിന്തുണയ്ക്കുന്ന ധ്വനിയിൽ ഷാറൂഖ് എന്തെങ്കിലും പറഞ്ഞുപോയാൽ ഇവിടെ എന്താവും സ്ഥിതി !?

ഇത് ബോളിവുഡ് സൂപ്പർതാരത്തിൻ്റെ മാത്രം കാര്യമല്ല.നമ്മളിലാരു വേണമെങ്കിലും ഏതു നിമിഷവും രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടേക്കാം.അത്തരമൊരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് കമൻ്റ് ഇട്ടതിന് എന്നോട് പാക്കിസ്ഥാനിലേക്ക് പോകാൻ പറഞ്ഞവരുണ്ട്.അപ്പോൾ ഒരു മുസ്ലീം നാമധാരി വസീം അക്രത്തിനെയോ മൊഹമ്മദ് ആമിറിനെയോ പുകഴ്ത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഊഹിക്കാമല്ലോ.ഇന്ത്യ എന്നത് തങ്ങളുടെ തറവാട്ടു സ്വത്താണെന്നാണ് ചിലരുടെ ധാരണ.

ഇന്ത്യൻ മതേതരത്വത്തിന് അഭിമാനത്തോടെ ഉയർത്തിക്കാട്ടാവുന്ന ഒരു പ്രതീകം തന്നെയാണ് കിങ്ങ് ഖാൻ....സന്ദീപ് ദാസ് എഴുതിയ ലേഖനം

തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കേണ്ടതുണ്ടോ എന്നൊന്ന് ചോദിച്ചുപോയാൽ, നിങ്ങളെ ചിലർ ദേശദ്രോഹിയാക്കും.അതിർത്തിയിലെ പട്ടാളക്കാരെ ഉപയോഗിച്ച് വിമർശനങ്ങളെ ബാലൻസ് ചെയ്യുന്നതിനെ എതിർത്താൽ നിങ്ങൾ ഇന്ത്യയോട് കൂറില്ലാത്തവനാകും.ഹിന്ദു നാമം പേറാത്ത ഒരാൾക്ക് ഇന്ത്യയിൽ ജീവിക്കുന്നത് അനുദിനം പ്രയാസമായി വരുന്നു.ഇഷ്ടമുള്ളത് കഴിച്ചതിൻ്റെ പേരിൽ മനുഷ്യരെ വെട്ടിമലർത്തുന്നു.മതങ്ങളുടെ അടിസ്ഥാനത്തിൽ റേപ്പുകൾ അരങ്ങേറുന്നു.നാഷണൽ മീഡിയ വ്യാജ ദേശസ്നേഹം വിറ്റഴിക്കുന്നു.

പലർക്കും പ്രശ്നം 'ഷാറൂഖ് ഖാൻ' എന്ന പേരാണ്.സ്വന്തം എെ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഖാൻ പാക് താരങ്ങളെ കുത്തിനിറയ്ക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം.ഗായത്രി റെഡ്ഢിയുടെ ഡെക്കാൻ ചാർജേഴ്സിൽ ഷാഹിദ് അഫ്രീഡി കളിച്ചപ്പോൾ ആർക്കും അതൊരു പ്രശ്നമായി തോന്നിയില്ല.രാജസ്ഥാനു വേണ്ടി സൊഹെയ്ൽ തൻവീറും ഡെൽഹിയ്ക്കു വേണ്ടി ഷോയബ് മാലിക്കും കളത്തിലിറങ്ങിയപ്പോൾ ആ ടീമുടമകൾ വിമർശിക്കപ്പെട്ടില്ല.പക്ഷേ ഷോയബ് അക്തറും മൊഹമ്മദ് ഹഫീസും ഷാറൂഖിൻ്റെ ടീമിൽ കളിച്ചപ്പോൾ അത് ദേശദ്രോഹമായി.എന്തിനാണ് ഈ ഇരട്ടത്താപ്പ്? മുസ്ലീങ്ങൾ സദാസമയം രാജ്യസ്നേഹം അറിയിച്ചുകൊണ്ടിരിക്കണം എന്ന അലിഖിത നിയമം എന്തിന്?

സ്പോർട്സിലും കലയിലുമെല്ലാം രാഷ്ട്രീയം കൂട്ടിക്കലർത്തുന്നത് വളരെ മോശം പ്രവണതയാണ്.റോജർ ഫെഡററെയും ഡീഗോ മറഡോണയേയും പെലെയേയും ഉസൈൻ ബോൾട്ടിനെയും നമ്മൾ ആരാധിക്കുന്നില്ലേ? അവർ ഇന്ത്യാക്കാരാണോ? ഭാരതീയനല്ലാതിരുന്നിട്ടും മർലൻ ബ്രാൻഡോയെ നമ്മൾ മഹാനടനെന്ന് വാഴ്ത്തുന്നില്ലേ?

ആ രാജ്യങ്ങളെപ്പോലെയല്ല തീവ്രവാദത്തിൻ്റെ ഉറവിടമായ പാക്കിസ്ഥാൻ എന്നൊരു മറുവാദം വന്നേക്കാം.അതിന് ഒരു മറുപടിയേ പറയാനുള്ളൂ.പാക്കിസ്ഥാൻ്റെ കായിക താരങ്ങളും സിനിമാതാരങ്ങളും തീവ്രവാദികളല്ല.ആരോ ചെയ്യുന്ന തെറ്റിന് അവരെ പ്രതിക്കൂട്ടിൽ നിർത്തരുത്.ഈ ലളിതമായ കാര്യം മനസ്സിലാക്കാൻ കഴിയാത്തവരാണ് 'റായിസിൽ' പാക്കിസ്ഥാനിയായ മഹിര ഖാനെ അഭിനയിപ്പിച്ചതിൻ്റെ പേരിൽ ഷാറൂഖിനുനേരെ വിരൽ ചൂണ്ടുന്നത്.

2007ലെ പ്രഥമ ടി20 ലോകകപ്പിൻ്റെ ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ ഗാലറിയിൽ ത്രിവർണ്ണപതാകയുമായി തുള്ളിച്ചാടിയ ആളാണ് ഷാറൂഖ്.ചാംപ്യൻസ് ട്രോഫി ഫൈനലിന് ഇന്ത്യൻ ജഴ്സിയിൽ പ്രത്യക്ഷപ്പെട്ടയാളാണ് ഷാറൂഖ്.അയാളുടെ 'ചക്ദേ ഇന്ത്യ'യിലെ ഗാനം ഇന്നും ദേശസ്നേഹം ഉണർത്താൻ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നു.ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു എന്ന് അയാൾ പലകുറി വ്യക്തമാക്കിയിട്ടുമുണ്ട്.ടെക്നോളജിയുടെ സഹായം ഉപയോഗിച്ച് ഷാറൂഖിൻ്റെ കൈയ്യിൽ പാക് പതാക വെച്ചുകൊടുത്തവർ ഇതെല്ലാം മറന്നുപോയി ! ഷാറൂഖിന് പാക്കിസ്ഥാനിൽ ബന്ധുക്കളുണ്ടായതിന് അയാളെ ചാരനായി ചാപ്പകുത്തുന്നതെന്തിന്?

ഇന്ത്യൻ മതേതരത്വത്തിന് അഭിമാനത്തോടെ ഉയർത്തിക്കാട്ടാവുന്ന ഒരു പ്രതീകം തന്നെയാണ് കിങ്ങ് ഖാൻ....സന്ദീപ് ദാസ് എഴുതിയ ലേഖനം

ഇന്ത്യയിൽ അസഹിഷ്ണുത വളരുന്നു എന്ന അഭിപ്രായം ഷാറൂഖ് പണ്ട് രേഖപ്പെടുത്തിയതിൻ്റെ അലയൊലികൾ വർഷങ്ങൾക്കുശേഷവും അടങ്ങിയിട്ടില്ല.അന്ന് അയാളുടെ വാഹനവും സിനിമകൾ പ്രദർശിപ്പിച്ച തിയേറ്ററുകളും ആക്രമിക്കപ്പെട്ടു.പോസ്റ്ററുകൾ അഗ്നിക്കിരയായി.റയീസിൻ്റെ ഷൂട്ടിങ്ങ് തടഞ്ഞു.''ഇവിടെ നല്ല സഹിഷ്ണുതയുണ്ടെടാ നാ*** മോനേ...'' എന്ന് ആക്രോശിച്ചു.ഹൈന്ദവ പ്രത്യയശാസ്ത്രവാദികൾ ഷാറൂഖ് പറഞ്ഞത് ശരിവെയ്ക്കുകയായിരുന്നു.പെട്ടന്നൊരുനാൾ ദേശീയവാദികളായി മാറിയ ചിലർ ! അന്ന് ഷാറൂഖിനെ കുപ്രസിദ്ധനായ ഒരു തീവ്രവാദിയോട് താരതമ്യം ചെയ്ത മഹാൻ ഇന്നൊരു സംസ്ഥാനത്തിൻ്റെ തലപ്പത്തുണ്ട്.

അതിരുകളെല്ലാം മനുഷ്യനുണ്ടാക്കിയതാണ്.പാക്കിസ്ഥാനും ഒരു കാലത്ത് നമ്മുടെ ഭാഗമായിരുന്നു.അവിടത്തെ സാധാരണ ജനങ്ങൾ ഇന്ത്യയെ ശത്രുക്കളായി കാണുന്നില്ല എന്ന് പ്രവാസികൾ പറയുന്നത് കേട്ടിട്ടുണ്ട്.നിരവധി പാക്കിസ്ഥാനികളോട് ഫേസ്ബുക്ക് മുഖേന സംവദിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഞാൻ ആ അഭിപ്രായത്തെ ശരിവെയ്ക്കുകയേയുള്ളൂ.വൈരം അതേപടി നിലനിർത്തേണ്ടത് മീഡിയയുടെയും ഭരണകർത്താക്കളുടെയും ആവശ്യമായിരിക്കാം.നാം അത് ഏറ്റുപിടിക്കേണ്ടതില്ല.

പാരമ്പര്യത്തിൻ്റെ പിന്തുണയില്ലാതെ ബോളിവുഡിൻ്റെ പടവുകൾ ചവിട്ടിക്കയറിയ ആളാണ് ഷാറൂഖ്.അയാളെ ഇതൊന്നും പേടിപ്പിക്കുമെന്ന് തോന്നുന്നില്ല.ഷാറൂഖിൻ്റെ ഭാര്യ ഗൗരി ഹിന്ദുവാണ്.അവരുടെ വിവാഹം ഹൈന്ദവശൈലിയിലാണ് നടന്നത് എന്നാണറിവ്.സന്താനങ്ങളെ ഒരു മതവും അടിച്ചേൽപ്പിച്ചിട്ടില്ല.ഇന്ത്യൻ മതേതരത്വത്തിന് അഭിമാനത്തോടെ ഉയർത്തിക്കാട്ടാവുന്ന ഒരു പ്രതീകം തന്നെയാണ് കിങ്ങ് ഖാൻ.അയാളെ പിന്തുണയ്ക്കേണ്ടത് മതത്തേക്കാൾ വലുതായി മനുഷ്യനെ കാണുന്നവരുടെ ഉത്തരവാദിത്വമാണ്.

ഖാൻമാരുടെ അനുഭവങ്ങൾ ഒരു പാഠമായെടുത്താൽ നമുക്ക് നല്ലത്.ഇന്ത്യയിലെ ലക്ഷണങ്ങൾ ഒട്ടും ശുഭകരമല്ല.അല്പം സമാധാനത്തോടെ ജീവിക്കാൻ പറ്റുന്ന ഒരിടം കേരളമാണ്.അതെങ്കിലും വിട്ടുകൊടുക്കരുത്.ഇതൊരു ജനാധിപത്യരാജ്യമാണ്.കയറ്റാനും ഇറക്കാനും പൗരന് കഴിയും.വേണ്ട സമയത്ത് അത് മറക്കാതിരിക്കുക !

advertisment

News

Super Leaderboard 970x90