Sports

തീപ്പൊരി ചിതറിയ അർദ്ധസെഞ്ച്വറിയിലൂടെ രോഹിത് ശർമ്മ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു... സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

ശർമ്മയുടെ ബാറ്റിൻ്റെ മദ്ധ്യത്തിൽ കൊള്ളാൻ വിസമ്മതിച്ച ഡെലിവെറി കണ്ടപ്പോൾ ആ പഴയ കാലം അസർ ഒരുനിമിഷത്തേക്ക് ഒാർത്തുപോയിട്ടുണ്ടാകാം.പക്ഷേ കുറച്ച് സമയത്തിനകം അസർ കണ്ടത് 8 വിക്കറ്റിൻ്റെ ആധികാരികമായ ഇന്ത്യൻ ജയമാണ് ! ബാക്കിയായ പന്തുകളുടെ അടിസ്ഥാനത്തിൽ,പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം !!

തീപ്പൊരി ചിതറിയ അർദ്ധസെഞ്ച്വറിയിലൂടെ രോഹിത് ശർമ്മ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു... സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

ദുബായ് സ്പോർട്സ് സിറ്റി എൻഡിൽ നിന്ന് മൊഹമ്മദ് ആമിർ പാഞ്ഞടുക്കുകയാണ്.ഇന്ത്യയ്ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ പാക്കിസ്ഥാന് പ്രതിരോധിക്കാനുള്ളത് കേവലം 162 റണ്ണുകൾ മാത്രം.സ്ട്രൈക്കിലുള്ളത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.ആദ്യ പന്തിൽ തന്നെ സിംഗിൾ.ബൗളറും ബാറ്റ്സ്മാനും തമ്മിൽ കഷ്ടിച്ചാണ് കൂട്ടിയിടിക്കാതെ പോയത്.നീലപ്പടയുടെ കപ്പിത്താൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.ആദ്യ ഒാവർ നിശബ്ദമായി കടന്നുപോയി.

തുടർന്ന് പന്തെറിയാനെത്തിയത് ഉസ്മാൻ ഖാനായിരുന്നു.മണിക്കൂറിൽ 140 കി.മീ വേഗത്തിൽ പാഞ്ഞെത്തിയ പന്ത് ശർമ്മയുടെ ബാറ്റിൻ്റെ ഇൻസൈഡ് എഡ്ജിൽത്തട്ടിയതിനുശേഷം ഫൈൻലെഗ് ഫെൻസിലേക്ക് പോയി.പന്ത് സ്റ്റംമ്പിൽ പതിക്കാതിരുന്നതിൻ്റെ നിരാശ പാക് താരങ്ങളിൽ പടർന്നു.

ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ ഗാലറിയിൽ ഇരിക്കുന്നുണ്ടായിരുന്നു.പേര് മൊഹമ്മദ് അസറുദ്ദീൻ.ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ.അസറിൻ്റെ കാലത്ത് ധാരാളം ഇന്ത്യ-പാക്കിസ്ഥാൻ മാച്ചുകൾ യു.എ.ഇയിൽ നടന്നിട്ടുണ്ട്.വേദി ഷാർജ ആയിരുന്നു എന്നൊരു വ്യത്യാസം മാത്രം.എമിറേറ്റ്സിൻ്റെ ചൂടിലും പൊടിയിലും കിടന്ന് പോരടിച്ചപ്പോഴെല്ലാം ആധിപത്യം പാക്കിസ്ഥാനായിരുന്നു.വസീമും വഖാറും അക്വിബുമെല്ലാം എക്സ്പ്രസ് പേസിലൂടെ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വിറപ്പിക്കുന്ന കാഴ്ച്ച അന്ന് സാധാരണമായിരുന്നു.

തീപ്പൊരി ചിതറിയ അർദ്ധസെഞ്ച്വറിയിലൂടെ രോഹിത് ശർമ്മ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു... സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

ശർമ്മയുടെ ബാറ്റിൻ്റെ മദ്ധ്യത്തിൽ കൊള്ളാൻ വിസമ്മതിച്ച ഡെലിവെറി കണ്ടപ്പോൾ ആ പഴയ കാലം അസർ ഒരുനിമിഷത്തേക്ക് ഒാർത്തുപോയിട്ടുണ്ടാകാം.പക്ഷേ കുറച്ച് സമയത്തിനകം അസർ കണ്ടത് 8 വിക്കറ്റിൻ്റെ ആധികാരികമായ ഇന്ത്യൻ ജയമാണ് ! ബാക്കിയായ പന്തുകളുടെ അടിസ്ഥാനത്തിൽ,പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം !!

നീലപ്പടയുടെ മുൻഭാഗത്ത് ശർമ്മയുണ്ടായിരുന്നു.അയാൾക്കുനേരെ വെടിയുണ്ട വേഗത്തിലെത്തിയ പന്തുകളൊക്കെ അതിനേക്കാൾ വേഗത്തിൽ ഗാലറിയിലേക്കും വേലിക്കെട്ടിലേക്കും പറന്നിരുന്നു.തീപ്പൊരി ചിതറിയ അർദ്ധസെഞ്ച്വറിയിലൂടെ അയാൾ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു.പാക്കിസ്ഥാനോട് അയാൾ ആഹ്വാനം ചെയ്യുകയായിരുന്നു-

''ഇന്ത്യയെ പണ്ട് നിങ്ങൾ പേസ് കൊണ്ട് പേടിപ്പിച്ചിട്ടുണ്ടാവാം.ഇപ്പോൾ കാലം മാറി.ടീമും മാറി....! ''

കാലം പതുക്കെ കടങ്ങൾ വീട്ടുകയാണ്....!

ആമിറിൻ്റെ ആദ്യ പന്ത് ഫേസ് ചെയ്യാൻ ശർമ്മ തയ്യാറെടുക്കുന്നത് കണ്ടപ്പോൾ സുനിൽ ഗാവസ്കർ കമൻ്ററി ബോക്സിലൂടെ അത്ഭുതം പ്രകടിപ്പിച്ചിരുന്നു.ആമിറിനെതിരെയുള്ള ശർമ്മയുടെ റെക്കോർഡ് പരിതാപകരമായിരുന്നു.വേണമെങ്കിൽ ശിഖർ ധവാനെ ആ ദൗത്യം ഏൽപ്പിച്ച് അയാൾക്ക് മാറിനിൽക്കാമായിരുന്നു.പക്ഷേ ആ വെല്ലുവിളി ഏറ്റെടുക്കാനാണ് ശർമ്മ ആഗ്രഹിച്ചത്.അത്തരമൊരു മനോഭാവം പ്രകടിപ്പിച്ചപ്പോൾ തന്നെ അയാൾ പകുതി ജയിച്ചുകഴിഞ്ഞിരുന്നു.

തീപ്പൊരി ചിതറിയ അർദ്ധസെഞ്ച്വറിയിലൂടെ രോഹിത് ശർമ്മ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു... സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

വാക്കുകളിലൂടെ ബാറ്റ്സ്മാനെ ദേഷ്യംപിടിപ്പിക്കാൻ ആമിർ ശ്രമിച്ചപ്പോഴും ശർമ്മ ചിരിച്ചതേയുള്ളൂ.പക്ഷേ ആ ബാറ്റിൽ നിന്ന് വളരെ വേഗം മറുപടി വന്നു.തുടർച്ചയായ പന്തുകളിൽ സ്ക്വയർകട്ടും കവർഡ്രൈവും ! ഇതോടെ സർഫ്രാസ് ആമിറിനെ പിൻവലിച്ചു.

പിച്ച്ഡ് അപ് ഡെലിവെറികൾ കൊണ്ട് പ്രയോജനമില്ലാതായപ്പോൾ ഉസ്മാൻ ശർമ്മയ്ക്കെതിരെ ബൗൺസറുകൾ പരീക്ഷിച്ചു.ഭീമനോട് ഗദായുദ്ധത്തിൽ ജയിക്കാൻ ശ്രമിക്കുന്നതുപോലെ ! മൂന്നു ഷോർട്ട് ഡെലിവെറികൾക്ക് പകരം കിട്ടിയത് എണ്ണം പറഞ്ഞ മൂന്നു പുൾ ഷോട്ടുകൾ.മൂന്നാം പ്രാവശ്യം പന്ത് കണ്ടുകിട്ടിയത് 96 മീറ്റർ അകലെ രണ്ടാം നിലയിൽ നിന്ന് !

ഇന്ത്യയുടെ 10 വിക്കറ്റുകളും വീഴ്ത്തുമെന്ന് വീരവാദം മുഴക്കിയ ഹസൻ അലിയ്ക്കായിരുന്നു അടുത്ത ഉൗഴം.ഹസനും ഉസ്മാൻ്റെ വഴിയെ സഞ്ചരിച്ചു.മറുപടികളും അതുപോലെ തന്നെയായിരുന്നു.ഹസനെ ശർമ്മ നിസ്സാരമായി പുൾ ചെയ്ത് സിക്സറടിക്കുന്നത് കണ്ടപ്പോൾ വി.വി.എസ് ലക്ഷ്മൺ അഭിപ്രായപ്പെട്ടു-

''ഭാവിയിൽ ഒരു ബാറ്റ്സ്മാനാകാൻ കൊതിക്കുന്ന കുട്ടികളാരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ,നിങ്ങൾ രോഹിതിനെ അനുകരിക്കാൻ ശ്രമിക്കരുത്.പുൾ ഷോട്ടിൻ്റെ ടെക്നിക് ഇങ്ങനെയല്ല.ഈ ഷോട്ട് ഇപ്രകാരം കളിക്കാൻ രോഹിതിനെപ്പോലൊരു പ്രതിഭാധനന് മാത്രമേ കഴിയൂ....''

ബാക്ക് ആൻഡ് എക്രോസ് മൂവ്മെൻ്റിനുശേഷം റിസ്റ്റ് റോൾ ചെയ്തുകൊണ്ടുള്ള പുൾഷോട്ടാണ് പരിശീലകർ പഠിപ്പിക്കുന്നത്.എന്നാൽ മുൻകാൽ മുന്നോട്ടുവെച്ച് പന്തിനെ നിർദ്ദയം തല്ലിത്തുരത്തുന്ന ശൈലിയാണ് ശർമ്മയുടേത്.ഷോട്ടുകൾക്ക് പുതിയ ഭാഷ്യം രചിച്ചവൻ.Don't try this at home !!

തീപ്പൊരി ചിതറിയ അർദ്ധസെഞ്ച്വറിയിലൂടെ രോഹിത് ശർമ്മ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു... സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

ഷദാബിൻ്റെ ഗൂഗ്ലിയിൽ പുറത്താകുമ്പോഴേക്കും ശർമ്മ ഇന്ത്യയുടെ വിജയം ഉറപ്പിച്ചിരുന്നു.പാക്കിസ്ഥാനികളെ മാനസികമായി തകർത്തുകളഞ്ഞ ഹിറ്റിങ്ങായിരുന്നു ഹിറ്റ്മാൻ്റേത്.എല്ലാം നഷ്ടപ്പെട്ടവരെപ്പോലെയാണ് പിന്നീട് ഗ്രീൻ ആർമ്മി കളിച്ചത്.ഫഖർ സമാനും ഷോയബ് മാലിക്കും പന്തെറിയാനെത്തിയത് പാക്കിസ്ഥാൻ തോൽവി ഉറപ്പിച്ച് കളിച്ചതുകൊണ്ടാണ്.പകുതിയിലേറെ പാക് ആരാധകർ മത്സരം പകുതിയായപ്പോഴേക്കും മൈതാനം വിട്ടു.ക്യാപ്റ്റൻ ഇത്തരമൊരു ഇന്നിംഗ്സ് കളിക്കുമ്പോൾ അത് ടൂർണ്ണമെൻ്റിൻ്റെ ടോൺ തന്നെ സെറ്റ് ചെയ്തേക്കാം.

ചെറിയ ടോട്ടൽ പിന്തുടരുമ്പോഴാണ് ശർമ്മ തകർത്തുകളിച്ചത് എന്ന കുറവ് ചിലർ ചൂണ്ടിക്കാട്ടിയേക്കാം.പക്ഷേ ഇത്തരം ചെയ്സുകൾ പലപ്പോഴും കുഴപ്പം പിടിച്ചതാകാറുണ്ട്.പാക്കിസ്ഥാൻ്റെ ബൗളിങ്ങ് അറ്റാക്ക് ശക്തമായിരുന്നു.ഇന്ത്യൻ മദ്ധ്യനിര അത്ര നല്ല ഫോമിലല്ലാത്തതിനാൽ, ഒന്നോ രണ്ടോ വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടപ്പെട്ടിരുന്നുവെങ്കിൽ,ഇതാകുമായിരുന്നില്ല സ്ഥിതി.അത് സംഭവിക്കാതെ കാത്തു എന്നിടത്താണ് ശർമ്മയുടെ ഇന്നിങ്സിൻ്റെ പ്രസക്തി.എതിരാളികളെ ചെറിയ സ്കോറിൽ ഒതുക്കുന്നതിൽ ശർമ്മയുടെ ക്യാപ്റ്റൻസി നിർണ്ണായകമായിരുന്നുതാനും.പാക്കിസ്ഥാന് വിക്കറ്റുകൾ നഷ്ടമായപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ കൂടുതൽ വലിച്ചുനീട്ടാതെ അവരെ കൊന്നുകളഞ്ഞു.

മിനിമം 2500 റൺസെങ്കിലും നേടിയ ഒ.ഡി.എെ ഒാപ്പണർമാരുടെ പട്ടികയിൽ ശർമ്മയേക്കാൾ മികച്ച ശരാശരിയുള്ള വേറെയാരുമില്ല.മോഹിപ്പിക്കുന്ന ആ റെക്കോർഡ് വായിച്ച് സായൂജ്യമടഞ്ഞതിനുശേഷം ശരാശരി രോഹിത് വിരോധി മൊഴിഞ്ഞു-

''അലസൻ.പ്രതിഭയോട് നീതിപുലർത്താത്ത കുഴിമടിയൻ...''

advertisment

Super Leaderboard 970x90