ഭർത്താക്കൻമാരെ ശാസിച്ച് അത്താഴപ്പട്ടിണിക്കിടുന്ന ‘കൊച്ചമ്മമാർ’ പൊക്കിപ്പിടിക്കുന്ന പുരുഷ വിദ്വേഷമാണ് ഫെമിനിസം എന്നാണ് സമൂഹത്തിലെ തേവള്ളിപ്പറമ്പിൽ ജോസെഫ് അലക്സുമാരുടെ ധാരണ.... സന്ദീപ് ദാസ്

കുട്ടിക്കാലത്ത് അനിയത്തിയുമായി വഴക്കിട്ടത് ഒാർമ്മവരുന്നു.തെറ്റ് എൻ്റെ ഭാഗത്തായിരുന്നുവെങ്കിലും അത് സമ്മതിക്കാൻ ഈഗോ അനുവദിച്ചില്ല.അന്ന് വീട്ടിൽ വന്ന ബന്ധു ”ആണുങ്ങളോട് തർക്കിക്കരുത് ” എന്ന് പറഞ്ഞാണ് അനിയത്തിയുടെ വായടച്ചത്.(ഇങ്ങനെയുള്ള ഊള ഡയലോഗുകൾ എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും).അങ്ങനെ അവൾ തോറ്റു ; ഞാൻ ജയിച്ചു !പക്ഷേ ഇന്ന് ആ ജയം എന്നെ ലജ്ജിപ്പിക്കുന്നുണ്ട്.ഞാൻ മാത്രമല്ല ; എല്ലാ പുരുഷൻമാരും ഇത്തരം അനർഹമായ വിജയങ്ങൾ കൈ നീട്ടി വാങ്ങിയിട്ടുണ്ട്....

ഭർത്താക്കൻമാരെ ശാസിച്ച് അത്താഴപ്പട്ടിണിക്കിടുന്ന ‘കൊച്ചമ്മമാർ’ പൊക്കിപ്പിടിക്കുന്ന പുരുഷ വിദ്വേഷമാണ് ഫെമിനിസം എന്നാണ് സമൂഹത്തിലെ തേവള്ളിപ്പറമ്പിൽ ജോസെഫ് അലക്സുമാരുടെ ധാരണ.... സന്ദീപ് ദാസ്

അതെ,ഞാനും ഒരു ഫെമിനിസ്റ്റാണ്.ഭക്ഷണ­സമയത്ത് മകൾക്കു മാത്രം വറുത്ത മീൻ നിഷേധിച്ച അമ്മയാണ് തന്നെ ഫെമിനിസ്റ്റാക്കിയത് എന്ന് നടി റിമ കല്ലിങ്ങൽ പറയുമ്പോൾ എനിക്ക് ചിരിക്കാനോ ട്രോളുണ്ടാക്കാനോ കഴിയുന്നില്ല-കഴിയരുത് !

പാട്രിയാർക്കിയുടെ സർവ്വ പ്രിവിലേജുകളും ആസ്വദിച്ചുവളർന്ന പുരുഷൻമാർക്കും അതിനോട് വിധേയത്വം പുലർത്തുന്ന കുലസ്ത്രീകൾക്കും നിസ്സാരമായും തമാശയായും തോന്നുന്ന ഇത്തരം ചെറിയ വലിയ സന്ദർഭങ്ങളിൽ നിന്നു തന്നെയാണ് ഒാരോ ഫെമിനിസ്റ്റും പിറവികൊള്ളുന്നത്.

‘ഫെമിനിസം’ എന്നത് ഒരു അശ്ശീലവാക്കു പോലെയാണ് ഇപ്പോൾ ഉപയോഗിക്കപ്പെടുന്നത്.വളർത്തുനായക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ കൊഴുപ്പിൻ്റെ അംശം കൂടിപ്പോയതിന് ഭർത്താക്കൻമാരെ ശാസിച്ച് അത്താഴപ്പട്ടിണിക്കിടുന്ന ‘കൊച്ചമ്മമാർ’ പൊക്കിപ്പിടിക്കുന്ന പുരുഷ വിദ്വേഷമാണ് ഫെമിനിസം എന്നാണ് സമൂഹത്തിലെ തേവള്ളിപ്പറമ്പിൽ ജോസെഫ് അലക്സുമാരുടെ ധാരണ.

ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്ന ആശയമാണ് ഫെമിനിസം.ഇതൊരിക്കലും സ്ത്രീകൾ മാത്രം ഏറ്റെടുക്കേണ്ട ഒന്നല്ല.കാര്യങ്ങൾ മനസ്സിലാക്കാൻ പ്രാപ്തിയുള്ള,ചെറുപ്പത്തിലെ തെറ്റിദ്ധാരണകൾ മുതിരുമ്പോൾ തിരുത്താൻ തയ്യാറുള്ള പുരുഷൻമാരും ഫെമിനിസ്റ്റുകളായിരിക്കും.ഇതൊന്നും ആർക്കും അറിയാത്തതല്ല.ഉറക്കം നടിക്കുകയാണ് പലരും.

പഴയ കാലമെല്ലാം പോയെന്നും ഇന്ന് സത്രീകളുടെ അവസ്ഥ വളരെ മികച്ചതാണെന്നും വിശ്വസിക്കുന്ന സാധുക്കൾ അറിയുക.ജനിച്ചു വീഴും മുമ്പേ തുടങ്ങുന്നതാണ് ഒരു പെണ്ണിനോടുള്ള വിവേചനം.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ കാര്യം മാറ്റിനിർത്താം.വിവരമുള്ളവർ എന്ന് കരുതപ്പെടുന്ന മലയാളികൾ പോലും ഉള്ളുകൊണ്ട് ആഗ്രഹിക്കുന്നത് ആദ്യ സന്താനം ആണാവാനാണ്.അപ്പോൾ റിസ്കില്ല.ആദ്യത്തേത് പെണ്ണാണെങ്കിൽ പിന്നീട് ഗർഭം ധരിക്കുമ്പോൾ ചെറിയ പേടിയുണ്ടാവും.ഇതും പെണ്ണാണെങ്കിലോ ! രണ്ടു പെൺകുട്ടികളെ കെട്ടിച്ചുവിടാനൊക്കെ എന്താ ചെലവ് ! ഹൊ !

കുട്ടിക്കാലത്ത് അനിയത്തിയുമായി വഴക്കിട്ടത് ഒാർമ്മവരുന്നു.തെറ്റ് എൻ്റെ ഭാഗത്തായിരുന്നുവെങ്കിലും അത് സമ്മതിക്കാൻ ഈഗോ അനുവദിച്ചില്ല.അന്ന് വീട്ടിൽ വന്ന ബന്ധു ”ആണുങ്ങളോട് തർക്കിക്കരുത് ” എന്ന് പറഞ്ഞാണ് അനിയത്തിയുടെ വായടച്ചത്.(ഇങ്ങനെയുള്ള ഊള ഡയലോഗുകൾ എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും).അങ്ങനെ അവൾ തോറ്റു ; ഞാൻ ജയിച്ചു !

പക്ഷേ ഇന്ന് ആ ജയം എന്നെ ലജ്ജിപ്പിക്കുന്നുണ്ട്.ഞാൻ മാത്രമല്ല ; എല്ലാ പുരുഷൻമാരും ഇത്തരം അനർഹമായ വിജയങ്ങൾ കൈ നീട്ടി വാങ്ങിയിട്ടുണ്ട്.ചിലർ ഒരു പ്രായം കഴിഞ്ഞാൽ ഇതുപോലുള്ള പ്രിവിലേജുകൾ നിഷേധിക്കാനുള്ള ആർജ്ജവം കാണിക്കും.അല്ലാത്തവർ ഫെമിനിച്ചികൾ തുലയട്ടെ എന്നെല്ലാം പറഞ്ഞ് തങ്ങളുടെ അസഹിഷ്ണുത പുറന്തള്ളും.

തോണ്ടലുകൾ പേടിച്ച് നീട്ടിവളർത്തിയ നഖത്തോടൊപ്പം സേഫ്റ്റി പിൻ കൂടി കരുതി ബസ്സിൽ യാത്ര ചെയ്യുന്നവർ…

പതിനെട്ട് വയസ്സു തികഞ്ഞപ്പോഴേക്കും,സ്വപ്നങ്ങൾ വിടരാൻ തുടങ്ങുമ്പോഴേക്കും വീട്ടുകാരുടെ ഇഷ്ടപ്രകാരം മറ്റൊരുവൻ്റെ മുന്നിൽ കഴുത്തു കുനിക്കേണ്ടി വരുന്നവർ…

പബ്ലിക് ടോയ്ലറ്റ് ഉപയോഗിച്ചതിനു ശേഷം പെട്ടന്ന് ഒളിക്യാമറയെക്കുറിച്ച് ആശങ്കപ്പെടുന്നവർ…

ആർത്തവത്തിൻ്റെ പേരിൽ പരിഹസിക്കപ്പെടുന്നവർ…

മാറിനു നേരെ നീളുന്ന കരങ്ങളെ പേടിച്ച് പൂരങ്ങളും പെരുന്നാളുകളും ഒഴിവാക്കുന്നവർ…

പ്രധാന സന്ദർഭങ്ങളിലെല്ലാം വീടിൻ്റെ പിൻഭാഗത്ത് ഇരിക്കാൻ വിധിക്കപ്പെട്ടവർ…

കുടുംബത്തിനു വേണ്ടി അൽപ്പം അധിക നേരം ജോലിചെയ്താൽ,രാത്രി സഞ്ചരിച്ചാൽ ‘പോക്കുകേസ്’ എന്ന് അറിയപ്പെടുന്നവർ…

ഇങ്ങനെ ഒരുപാട് ചങ്ങലകളാൽ ബന്ധിക്കപ്പെട്ടതാണ് ഒരു പെണ്ണിൻ്റെ ജീവിതം.ഇതൊക്കെ പറയുമ്പോഴേക്കും ചിലർക്ക് ചിരിവരും.അവരെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ കാര്യങ്ങളാണിതെല്ലാം.സർവ്വം സഹിക്കാൻ സ്ത്രീ ബാദ്ധ്യസ്ഥയാണ് എന്ന തോന്നൽ നമ്മുടെയുള്ളിൽ അത്രയേറെ ഉറച്ചുകഴിഞ്ഞു.

മാനം,ചാരിത്ര്യം തുടങ്ങിയ വ്യാജ സങ്കൽപ്പങ്ങളുടെ മഹത്വം എഫ്.ബിയിൽ വർണ്ണിച്ചാൽ പറഞ്ഞയാളെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കും.പക്ഷേ ഫേസ്ബുക്കിനു പുറത്തെ ലോകത്ത് ഇന്നും മാനവും ചാരിത്ര്യവും പ്രസക്തമാണ്.മുലപ്പാൽ കുടിക്കുന്ന കുഞ്ഞും മരണം കാത്തിരിക്കുന്ന അമ്മൂമ്മയും പീഡിപ്പിക്കപ്പെട്ടിട്ടും റേപ്പിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന് വാദിക്കുന്നവരുടെ നാടാണ്.റേപ്പ് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ഒരു മുഴം കയറിലോ കുറച്ച് മണ്ണെണ്ണയിലോ ജീവിതം അവസാനിപ്പിക്കുന്ന സിനിമയിലെ നായികമാർ ഇന്നും വലിയൊരു ജനവിഭാഗത്തിന് വീരനായികകളാണ്…

സ്ത്രീകൾ ഇന്നും തങ്ങളുടെ കാൽച്ചുവട്ടിലാണെന്ന് വിശ്വസിക്കുന്ന പുരുഷകേസരികളെ ഫെമിനിസ്റ്റുകൾ എതിർക്കും.അതിനർത്ഥം പുരുഷവർഗ്ഗത്തെ മൊത്തം വെറുക്കുന്നു എന്നല്ല.ചില പുരുഷൻമാർ ശരിയല്ല എന്നൊരു ഫെമിനിസ്റ്റ് പറഞ്ഞാൽ അവർ മൊത്തം പുരുഷൻമാരെയും അപമാനിച്ചു എന്നാണ് ചിലർ കേൾക്കുന്നത് ! ഒന്നുകിൽ വിവരദോഷം.അല്ലെങ്കിൽ താൻ അനുഭവിക്കുന്ന പ്രവിലേജുകൾ നഷ്ടപ്പെടുത്താനുള്ള മടി.

സ്ത്രീകളും ഈ വ്യവസ്ഥിതിയ്ക്ക് വളംവെച്ചുകൊടുക്കുന്നില്ലേ എന്ന് ചോദിക്കാം.തീർച്ചയായും ഉണ്ട്.പക്ഷേ തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന് സ്ത്രീകൾക്ക് പോലും മനസ്സിലാകാത്ത രീതിയിൽ പാട്രിയാർക്കി വേരുകൾ താഴ്ത്തിയിരിക്കുന്നു എന്നാണ് അതിനർത്ഥം.ചികിത്സ വേണ്ട ഗുരുതര രോഗം തന്നെയാണെന്ന് സാരം.

അതുകൊണ്ട് പൊരിച്ച മീൻ,വറുത്ത കോഴി മുതലായ വാക്കുകളിൽ കടിച്ചുതൂങ്ങാതെ അവ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ തിരിച്ചറിയേണ്ടതുണ്ട്…

advertisment

News

Super Leaderboard 970x90