Kerala

ഗുരുപൂർണ്ണിമയിലും പാദപൂജയിലുമൊക്കെ താത്പര്യമുള്ളവർ അത് ചെയ്യട്ടെ... അല്ലാത്തവർ മാറിനിൽക്കട്ടെ... വിശ്വാസങ്ങൾ ഒരിക്കലും അടിച്ചേൽപ്പിക്കരുത്... സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

ഒരാൾ സ്വയം എന്തിലേക്കെങ്കിലും ആകർഷിക്കപ്പെട്ടാൽ മാത്രമേ കാര്യമുള്ളൂ. നന്മയുണ്ടെങ്കിൽ ആളുകൾ അതിനെ തേടിവന്നുകൊള്ളും. നിർബന്ധിക്കേണ്ട കാര്യമില്ല.

ഗുരുപൂർണ്ണിമയിലും പാദപൂജയിലുമൊക്കെ താത്പര്യമുള്ളവർ അത് ചെയ്യട്ടെ... അല്ലാത്തവർ മാറിനിൽക്കട്ടെ... വിശ്വാസങ്ങൾ ഒരിക്കലും അടിച്ചേൽപ്പിക്കരുത്... സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

എൻ്റെ ലോവർ പ്രൈമറി വിദ്യാഭ്യാസം ഒരു കോൺവെൻ്റ് സ്കൂളിലായിരുന്നു. ആ സ്ഥാപനത്തിന് ഒരുപ്രത്യേകതയുണ്ടായിരുന്നു. ക്രിസ്തുമതവിശ്വാസികളല്ലാത്ത കുട്ടികളെപ്പോലും നിർബന്ധപൂർവ്വം പള്ളിയിൽ കൊണ്ടുപോയി മുട്ടുകുത്തിക്കും. പാതിമനസ്സോടെ പള്ളിയിൽ പോവുമ്പോൾ എൻ്റെ മനസ്സ് വല്ലാതെ വേദനിക്കുമായിരുന്നു. വിശ്വാസം നമ്മളിൽ അടിച്ചേൽപ്പിക്കുമ്പോഴുണ്ടാവുന്ന വേദന !

തൃശ്ശൂരിലെ ഒരു സ്കൂളിൽ ഗുരുപൂർണ്ണിമ മഹോത്സവത്തിൻ്റെ ഭാഗമായി വിദ്യാർത്ഥിനികളെക്കൊണ്ട് അദ്ധ്യാപകരുടെ പാദപൂജ ചെയ്യിച്ചു എന്ന വാർത്ത കേട്ടപ്പോൾ ആ പഴയ കാലം ഒാർത്തുപോയി. വിശ്വാസം ഏതായാലും ഫോഴ്സ് ചെയ്യുന്നത് ഉചിതമല്ല!

കുഞ്ഞുനാളിൽ മടിച്ചുമടിച്ച് പള്ളിയിൽ പോയ ഞാൻ മുതിർന്നപ്പോൾ പൂർണ്ണമനസ്സോടെ ആ പടികൾ കയറിയിട്ടുണ്ട്. പല പള്ളികളിലും പോയി ഇരുന്നിട്ടുണ്ട്. വേറൊന്നും കൊണ്ടല്ല.അവിടത്തെ അന്തരീക്ഷം മനസ്സിനെ ശാന്തമാക്കാറുണ്ട്. സെമിത്തേരി കാണുമ്പോഴും ഞാൻ നോക്കിനിൽക്കാറുണ്ട്. എത്ര തരം മനുഷ്യരാണ് ആ മണ്ണിനടിയിൽക്കിടക്കുന്നത് എന്നോർത്ത് നെടുവീർപ്പിടാറുണ്ട്.

കാര്യം ഇത്രയേ ഉള്ളൂ. ഒരാൾ സ്വയം എന്തിലേക്കെങ്കിലും ആകർഷിക്കപ്പെട്ടാൽ മാത്രമേ കാര്യമുള്ളൂ.നന്മയുണ്ടെങ്കിൽ ആളുകൾ അതിനെ തേടിവന്നുകൊള്ളും. നിർബന്ധിക്കേണ്ട കാര്യമില്ല.മതങ്ങളും വിശ്വാസങ്ങളും അതിശക്തമാണെന്നാണല്ലോ വയ്പ്. പിന്നെ അത് പ്രചരിപ്പിക്കാനുള്ള ദൗത്യം മനുഷ്യർ എന്തിന് ഏറ്റെടുക്കുന്നു? അത്ര ദുർബലമാണോ വിശ്വാസങ്ങൾ? പിന്നെയെന്തിന് വിശ്വസിക്കുന്നു?

ഇതൊരു മതേതര രാഷ്ട്രമാണ്. ഇഷ്ടമുള്ള വിശ്വാസം വെച്ചുപുലർത്താനുള്ള സ്വാതന്ത്ര്യം ഒരാൾക്കുണ്ട്. ഈ ഗുരുപൂർണ്ണിമയിലും പാദപൂജയിലുമൊക്കെ താത്പര്യമുള്ളവർ അത് ചെയ്യട്ടെ. അല്ലാത്തവർ മാറിനിൽക്കട്ടെ. അതല്ലേ ശരി?

ഗുരുപൂർണ്ണിമയിലും പാദപൂജയിലുമൊക്കെ താത്പര്യമുള്ളവർ അത് ചെയ്യട്ടെ... അല്ലാത്തവർ മാറിനിൽക്കട്ടെ... വിശ്വാസങ്ങൾ ഒരിക്കലും അടിച്ചേൽപ്പിക്കരുത്... സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

അദ്ധ്യാപനം എന്നത് വെറുമൊരു തൊഴിൽ മാത്രമല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കുട്ടികളുടെ അച്ഛനും അമ്മയുമാകാൻ അദ്ധ്യാപകർക്ക് സാധിക്കും. എവിടെച്ചെന്നാലും ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടുന്നത് ഡോക്ടർമാരും ടീച്ചർമാരുമാണ്.

എന്നാൽ ആ വിഭാഗത്തിന് ചില പ്രശ്നങ്ങളുമുണ്ട്. ക്ലാസിൽ തൻ്റേടത്തോടെ അഭിപ്രായം പറയുന്ന കുട്ടിയുടെ ഇൻ്റേണൽ മാർക്ക് വെട്ടിക്കുറച്ച് പക തീർക്കുന്നവരുണ്ട്. സദാചാര പൊലീസ് കളിക്കൽ കൂടുതലാണ്. കായിക ഇനങ്ങളിൽ മികവുകാട്ടുന്ന കുട്ടികളെ മിക്ക അദ്ധ്യാപകരും പ്രോത്സാഹിപ്പിക്കാറില്ല. അവർക്ക് ആവശ്യം പുസ്തകപ്പുഴുക്കളെയാണ്.ഈ അദ്ധ്യാപകർ തന്നെ ഒളിമ്പിക്സും ലോകകപ്പ് ഫുട്ബോളും വരുമ്പോൾ ഇന്ത്യയുടെ അധഃപതനത്തെക്കുറിച്ച് എഴുതുകയും ചെയ്യും !

ഇപ്പോഴത്തെ കുട്ടികളിൽ അരാഷ്ട്രീയത വളർത്തുന്നതിൽ അദ്ധ്യാപകർക്കുള്ള പങ്ക് ചെറുതല്ല. ടീച്ചർമാരെ സംബന്ധിച്ചിടത്തോളം ക്ലാസ് റൂമിൽ നിന്ന് പുറത്തിറങ്ങാതെ നല്ല മാർക്ക് വാങ്ങുന്നവർ മാത്രമാണ് മിടുക്കുള്ളവർ. അദ്ധ്യാപകനായതുകൊണ്ട് മാത്രം ഒരാളും ബഹുമാനം അർഹിക്കുന്നില്ല. അത് നേടിയെടുക്കണം.

ക്ലാസിൽ ടീച്ചർ വരുമ്പോൾ എഴുന്നേറ്റുനിൽക്കണം എന്നത് നിർബന്ധമാണ്. ശരിക്കും ഇത് ഉചിതമാണോ? തങ്ങൾക്ക് ബഹുമാനമുള്ള അദ്ധ്യാപകരെക്കാണുമ്പോൾ കുട്ടികൾ താനേ എഴുന്നേൽക്കും. മോശം അദ്ധ്യാപകർക്ക് ഈ ബഹുമാനം പിടിച്ചുവാങ്ങാൻ എന്താണ് അർഹത?

ഇതുപോലെ തന്നെയാണ് കാലിൽ വീഴുന്നതും. ഇഷ്ടപ്രകാരം ചെയ്യുന്നതും ഒരു ചടങ്ങുപോലെ വരിവരിയായി എല്ലാവരെക്കൊണ്ടും ചെയ്യിക്കുന്നതും വ്യത്യാസമുണ്ട്.ഒന്നും ചോദിച്ചുവാങ്ങാതിരിക്കുക...

advertisment

News

Super Leaderboard 970x90