Kerala

''ഇന്ത്യയിലെ അഭിനയപ്രതിഭകളുടെ ആദ്യനിരയിൽത്തന്നെ സ്ഥാനമുള്ള പ്രഗല്ഭനായ കലാകാരൻ എന്ന നിലയിലാണ് മോഹൻലാലിനെ ക്ഷണിച്ചത്...'' സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

വ്യക്തിപരമായി പറയുകയാണെങ്കിൽ, എന്നെ ആദരിക്കുന്ന ഒരു ചടങ്ങിൽ എന്നേക്കാൾ പ്രഗല്ഭനെന്ന് ലോകം അംഗീകരിച്ച ഒരാൾ പങ്കെടുക്കുകയും എന്നെക്കുറിച്ച് നല്ലത് പറയുകയും ചെയ്താൽ എനിക്ക് അഭിമാനം മാത്രമേ തോന്നൂ.നടൻ ഇന്ദ്രൻസും ഈ രീതിയിലാണ് ചിന്തിക്കുന്നത്.അതുകൊണ്ടാണല്ലോ മോഹൻലാലിൻ്റെ വരവിനെ അദ്ദേഹം സ്വാഗതം ചെയ്തതും

''ഇന്ത്യയിലെ അഭിനയപ്രതിഭകളുടെ ആദ്യനിരയിൽത്തന്നെ സ്ഥാനമുള്ള പ്രഗല്ഭനായ കലാകാരൻ എന്ന നിലയിലാണ് മോഹൻലാലിനെ ക്ഷണിച്ചത്...'' സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ മോഹൻലാൽ പങ്കെടുത്തതിനെക്കുറിച്ച് നമ്മുടെ ബഹുമാന്യനായ മുഖ്യമന്തി ഇപ്രകാരമാണ് പ്രതികരിച്ചത്.

മോഹൻലാൽ വന്നാൽ ശ്രദ്ധ മുഴുവൻ അദ്ദേഹത്തിലേക്കാകുമെന്നും പുരസ്കാര ജേതാക്കൾ അപ്രസക്തരാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സംവിധായകൻ ബിജുവിനെപ്പോലുള്ളവർ മോഹൻലാലിൻ്റെ വരവിനെ എതിർത്തിരുന്നത്.പ്രത്യക്ഷത്തിൽ ഇത് ശരിയാണ് താനും.പക്ഷേ ഇൗ വിഷയം കുറച്ചുകൂടി ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.

സമ്മാനദാനച്ചടങ്ങുകളിൽ പ്രഗല്ഭർ പങ്കെടുക്കുന്നത് പതിവാണ്.റോഡ് ലേവറിൽ നിന്ന് ട്രോഫി സ്വീകരിക്കുന്ന റോജർ ഫെഡററെ കണ്ടിട്ടുണ്ട്.2015 ക്രിക്കറ്റ് ലോകകപ്പ് ഒാസ്ട്രേലിയ ജയിച്ചപ്പോൾ സമ്മാനദാനച്ചടങ്ങിൽ സച്ചിൻ തെൻഡുൽക്കർ സന്നിഹിതനായിരുന്നു.ലേവറും സച്ചിനും വന്നതുകൊണ്ട് റോജറിൻ്റെയും ഒാസ്ട്രേലിയയുടെയും പ്രസക്തി നഷ്ടപ്പെട്ടുവോ? ഇല്ല എന്നാണ് എൻ്റെ വിശ്വാസം.മുഖ്യാതിഥികൾ കുറച്ചുനേരത്തേക്ക് ശ്രദ്ധ പിടിച്ചുവാങ്ങിയിട്ടു­ണ്ടാവാം.പക്ഷേ ആത്യന്തികമായി ജയിച്ചത് ട്രോഫി കൈപ്പിടിയിലൊതുക്കിയവർ തന്നെയാണ്.

''ഇന്ത്യയിലെ അഭിനയപ്രതിഭകളുടെ ആദ്യനിരയിൽത്തന്നെ സ്ഥാനമുള്ള പ്രഗല്ഭനായ കലാകാരൻ എന്ന നിലയിലാണ് മോഹൻലാലിനെ ക്ഷണിച്ചത്...'' സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

നിങ്ങൾ സാഹിത്യവുമായി ബന്ധപ്പെട്ട ചടങ്ങുകൾ പരിശോധിച്ചുനോക്കൂ.ഒരു യുവ എഴുത്തുകാരന് സമ്മാനങ്ങൾ നൽകുന്നത് എം.ടിയും ടി.പത്മനാഭനും ഒക്കെയാകും.എല്ലാ മേഖലകളിലും ഇത് പതിവാണ്.

വ്യക്തിപരമായി പറയുകയാണെങ്കിൽ, എന്നെ ആദരിക്കുന്ന ഒരു ചടങ്ങിൽ എന്നേക്കാൾ പ്രഗല്ഭനെന്ന് ലോകം അംഗീകരിച്ച ഒരാൾ പങ്കെടുക്കുകയും എന്നെക്കുറിച്ച് നല്ലത് പറയുകയും ചെയ്താൽ എനിക്ക് അഭിമാനം മാത്രമേ തോന്നൂ.നടൻ ഇന്ദ്രൻസും ഈ രീതിയിലാണ് ചിന്തിക്കുന്നത്.അതുകൊണ്ടാണല്ലോ മോഹൻലാലിൻ്റെ വരവിനെ അദ്ദേഹം സ്വാഗതം ചെയ്തതും.

''എനിക്ക് ഇന്ദ്രൻസിനോളം അഭിനയിക്കാൻ പറ്റിയില്ല '' എന്നാണ് മോഹൻലാൽ പ്രസംഗത്തിനിടെ പറഞ്ഞത്.ഇതിനേക്കാൾ വലിയ അവാർഡ് ഇന്ദ്രൻസിന് കിട്ടാനുണ്ടോ?ചടങ്ങിൽ നിന്ന് ലാലിനെ അകറ്റിനിർത്തിയിരുന്നുവെങ്കിൽ ഈ സമ്മാനം ഇന്ദ്രൻസിന് ലഭിക്കുമായിരുന്നോ?

പിന്നെ,ആ ചടങ്ങിൽ ആളുകൾ ആർപ്പുവിളിച്ചത് മോഹൻലാലിനുവേണ്ടിയാണ് എന്നത് സത്യമാണ്.ലാൽ എവിടെച്ചെന്നാലും അതുതന്നെയാകും സ്ഥിതി.പങ്കെടുക്കാൻ യാതൊരു അർഹതയും ഇല്ലാത്ത ഒരു ചടങ്ങിൽ ലാൽ എത്തിയാൽ പോലും ഏറ്റവും കൂടുതൽ കൈയ്യടി കിട്ടുന്നത് അദ്ദേഹത്തിനായിരിക്കും.കാരണം ഏറ്റവും കൂടുതൽ പോപ്പുലറായ മാദ്ധ്യമത്തിലെ മിന്നും താരമാണ് ലാൽ.അദ്ദേഹത്തോളം ജനപ്രീതി നേടിയെടുത്ത വേറെയൊരു മലയാളി ഉണ്ടോ എന്ന് പോലും സംശയമാണ്.

''ഇന്ത്യയിലെ അഭിനയപ്രതിഭകളുടെ ആദ്യനിരയിൽത്തന്നെ സ്ഥാനമുള്ള പ്രഗല്ഭനായ കലാകാരൻ എന്ന നിലയിലാണ് മോഹൻലാലിനെ ക്ഷണിച്ചത്...'' സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

എന്നാൽ അതുകൊണ്ട് ഇന്ദ്രൻസ് അപ്രസക്തനാകുന്നുണ്ടോ? ചടങ്ങിൽ ആരെല്ലാം പങ്കെടുത്തു എന്ന കാര്യമൊക്കെ ഇന്നല്ലെങ്കിൽ നാളെ വിസ്മൃതമാകും.എക്കാലവും ഒാർമ്മിക്കപ്പെടാൻ പോകുന്നത് ഇന്ദ്രൻസ് തന്നെയാണ്.പുസ്തകങ്ങളും വിക്കിപീഡിയയും വെണ്ടയ്ക്കാ വലിപ്പത്തിൽ എഴുതാൻ പോവുന്നത് ഇന്ദ്രൻസിൻ്റെ പേരാണ്.സംശയമുള്ളവർ ഒരു 25 വർഷം കഴിഞ്ഞാലുള്ള കാര്യം ആലോചിച്ചുനോക്കൂ.അന്നുള്ളവർ ആരാണ് അവാർഡ് ജയിച്ചത് എന്നല്ലേ ആദ്യം നോക്കുക? അല്ലാതെ പങ്കെടുത്തവരുടെ പട്ടികയാണോ?

അതിനാൽ ആത്യന്തികമായി വിജയിച്ചത് ഇന്ദ്രൻസ് തന്നെയാണ് !

കരുണാനിധി അന്തരിച്ചപ്പോൾ നമ്മളിൽ പലരും ഒാർത്തുപോയത് ഇരുവറിലെ മോഹൻലാൽ-പ്രകാശ് രാജ് കോമ്പിനേഷൻ സീനുകളാണ്.അത്രയുമാണ് ആ നടൻ്റെ പ്രസക്തി.പ്രകാശ് രാജ് ലാലിനെതിരെ ഒപ്പിട്ടു എന്ന വാർത്തയാണ് ആദ്യം വന്നത്.എന്നാൽ താൻ ലാലിനെതിരെ ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം രാജ്യത്തിൻ്റെ അഭിമാനമാണെന്നും പിന്നീട് പ്രകാശ് വ്യക്തമാക്കി.ആ ലാൽ ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ യോഗ്യനല്ലേ?

അവാർഡുകൾ അവസാന വാക്കല്ല.അർഹിക്കാത്ത­വർക്ക് അവാർഡുകൾ ലഭിക്കാറുണ്ട്.അർഹിക്കുന്നവർക്ക് കിട്ടാതെ പോയ അവസരങ്ങളും ധാരാളം.ആ നിലയ്ക്ക്, വേണമെങ്കിൽ ഇന്ദ്രൻസിനെ ഒഴുക്കൻ മട്ടിൽ അഭിനന്ദിച്ച് ലാലിന് അവസാനിപ്പിക്കാമായിരുന്നു.പക്ഷേ ഇക്കുറി ഇന്ദ്രൻസ് തന്നേക്കാൾ നന്നായി അഭിനയിച്ചു എന്ന് ലാൽ തുറന്നുസമ്മതിച്ചു.

''ഇന്ത്യയിലെ അഭിനയപ്രതിഭകളുടെ ആദ്യനിരയിൽത്തന്നെ സ്ഥാനമുള്ള പ്രഗല്ഭനായ കലാകാരൻ എന്ന നിലയിലാണ് മോഹൻലാലിനെ ക്ഷണിച്ചത്...'' സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

ഒാർക്കണം.ലാൽ സൂപ്പർതാരമായി വിലസുന്ന കാലത്ത് ഇന്ദ്രൻസ് സിനിമയിൽ ഒന്നുമല്ലായിരുന്നു.ആടുതോമയെ പുകഴ്ത്താൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണ് സ്ഫടികത്തിലെ ഇന്ദ്രൻസിൻ്റെ കഥാപാത്രം.അങ്ങനെ തൻ്റെ നിഴലിലൊതുങ്ങി നിന്നിരുന്ന ഒരാളെയാണ് തന്നേക്കാൾ മികച്ചവനായി ലാൽ അംഗീകരിച്ചത്.ഒരു ചെറിയ മനസ്സിൻ്റെ ഉടമയ്ക്ക് സാദ്ധ്യമല്ല അത്.അവാർഡുകൾ ലഭിച്ചവരോട് അസൂയയില്ല എന്ന് ലാൽ പറഞ്ഞത് വിശ്വസിക്കാം.

പൊതുവെ വളരെ നയതന്ത്രപരമായി സംസാരിക്കാറുള്ള ലാൽ ശക്തമായി പ്രഖ്യാപിക്കുകയായിരുന്നു-

''നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്കൊരാളുടെയും അനുവാദം വേണ്ട.ഞാൻ 40 വർഷങ്ങളായി നിങ്ങൾക്കിടയിലുണ്ട്.­സഹപ്രവർത്തകർ ആദരിക്കപ്പെടുന്നത് കാണുക എന്നത് എനിക്ക് അഭിമാനമാണ്....''

അതെ,ലാൽ എന്ന നടനും നമ്മുടെ അഭിമാനം തന്നെയാണ്....!

advertisment

News

Super Leaderboard 970x90