Kerala

കൊല്ലത്തെ അഞ്ചലിൽ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ബംഗാൾ സ്വദേശിയായ മണിക് റോയിയെ നെറികെട്ട ആൾക്കൂട്ടം തല്ലിക്കൊന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തൊഴിലാളികളോട് എത്ര മോശമായ സമീപനമാണ് നമ്മുടേത്.കുറഞ്ഞ കൂലിയ്ക്ക് അവരെക്കൊണ്ട് കൂടുതൽ പണിയെടുപ്പിക്കും.സൂര്യതാപമൊക്കെ മലയാളിക്കേ ഉള്ളൂ.അന്യസംസ്ഥാനത്തൊഴിലാളി ഏത് പൊരിവെയിലത്തും എല്ലുമുറിയെ പണിയെടുത്തുകൊള്ളും.

കൊല്ലത്തെ അഞ്ചലിൽ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ബംഗാൾ സ്വദേശിയായ മണിക് റോയിയെ നെറികെട്ട ആൾക്കൂട്ടം തല്ലിക്കൊന്നു.

മധുവിൻ്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായിരുന്നു എന്നു കരുതി ആശ്വസിക്കേണ്ടതില്ല.കൊല്ലത്തെ അഞ്ചലിൽ ഒരാളെക്കൂടി തല്ലിക്കൊന്നിട്ടുണ്ട്.കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ബംഗാൾ സ്വദേശിയായ മണിക് റോയിയേയാണ് നെറികെട്ട ആൾക്കൂട്ടം ഇല്ലാതാക്കിയത്.

ഈ കേസിലെ പ്രതികളുടെ പേരുകൾ ശ്രദ്ധിച്ചോ? അതിൽ ഹിന്ദുവും മുസ്ലീമും ഉണ്ട്.അല്ലെങ്കിലും ഈ വക കാര്യങ്ങളിലൊക്കെ എല്ലാ മതസ്ഥരും ഒറ്റക്കെട്ടാണ്.മിശ്രവിവാഹം പോലുള്ള സംഗതികൾ വരുമ്പോൾ മാത്രമേ മതങ്ങൾ തമ്മിൽ ഇടയാറുള്ളൂ.

സമീപത്തുള്ള വീട്ടുകാർ റോയിക്ക് കോഴിയെ നൽകിയതാണെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അങ്ങനെയാണെങ്കിൽ എത്ര മാത്രം ദൗർഭാഗ്യകരമാണ് ഈ സംഭവം ! ഇനി അയാൾ മോഷ്ടിച്ചതാണെന്ന് തന്നെ ഇരിക്കട്ടെ.അതിൻ്റെ പേരിൽ തല്ലിക്കൊല്ലാൻ ആരാണ് ഈ വൃത്തികെട്ടവൻമാർക്ക് ലൈസൻസ് കൊടുത്തത്?

മറ്റൊരു വീട്ടിലെ കോഴിയെപ്പിടിച്ച് രഹസ്യമായി കറിവെച്ചുതിന്നുന്ന ഏർപ്പാടൊക്കെ നാട്ടിൻപുറങ്ങളിൽ സജീവമാണ്.സംരക്ഷിക്കേണ്ട എത്രയോ മൃഗങ്ങളെ മനുഷ്യൻ കൊന്നുതള്ളുന്നു.ചിലത് ഭക്ഷണത്തിന്.ചിലത് വിനോദത്തിന്.അത് ചെയ്യുന്നവരെയെല്ലാം സ്പോട്ടിൽ ഇല്ലായ്മ ചെയ്യാറാണോ പതിവ്?

ഇതിനേക്കാൾ എത്രയോ വലിയ ക്രിമിനലുകൾ നമ്മുടെ നാട്ടിലുണ്ട്.റേപ്പിസ്റ്റുകളും മോഷ്ടാക്കളും ഗുണ്ടകളും സ്വച്ഛന്ദം വിഹരിക്കുന്നു.അവരെ സിനിമാസ്റ്റൈലിൽ ഉന്മൂലനം ചെയ്ത് ആരെങ്കിലും ഹീറോയിസം കാട്ടുന്നുണ്ടോ?

അപ്പൊ അതുതന്നെ സംഗതി.ഒരു പാവം ബംഗാളിയെ കൈയ്യിൽക്കിട്ടിയപ്പോൾ സ്വന്തം കഴപ്പും കൈത്തരിപ്പും തീർത്തു.അത്രതന്നെ.

കൊല്ലത്തെ അഞ്ചലിൽ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ബംഗാൾ സ്വദേശിയായ മണിക് റോയിയെ നെറികെട്ട ആൾക്കൂട്ടം തല്ലിക്കൊന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തൊഴിലാളികളോട് എത്ര മോശമായ സമീപനമാണ് നമ്മുടേത്.കുറഞ്ഞ കൂലിയ്ക്ക് അവരെക്കൊണ്ട് കൂടുതൽ പണിയെടുപ്പിക്കും.സൂര്യതാപമൊക്കെ മലയാളിക്കേ ഉള്ളൂ.അന്യസംസ്ഥാനത്തൊഴിലാളി ഏത് പൊരിവെയിലത്തും എല്ലുമുറിയെ പണിയെടുത്തുകൊള്ളും.

ഇങ്ങനെ അവരെ പരമാവധി ഉപയോഗിക്കും.എന്നിട്ട് എപ്പോഴും ഒരു സംശയക്കണ്ണോടെ അവരെ ഒറ്റപ്പെടുത്തും ; മാറ്റിനിർത്തും.എപ്പോഴെങ്കിലും ഒരു ബംഗാളി ഒരു കേസിൽ പ്രതിയായതിൻ്റെ പേരിൽ അക്കൂട്ടരെ മുഴുവൻ സംശയത്തിൻ്റെ നിഴലിൽ നിർത്തും.

കേരളത്തിലെ സമ്പത്തു മുഴുവൻ അവർ കൊണ്ടുപോകുന്നു എന്ന് വിലപിക്കും.ഈ വിഷയത്തിൽ പത്രങ്ങളിൽ ലേഖനങ്ങൾ വരെ വരുന്നു !പണിയെടുത്തതിൻ്റെ കാശ് കൊണ്ടുപോവുന്നതിൽ വരെ കുറ്റം !

എല്ലാ ഭാരതീയരും സഹോദരീസഹോദരൻമാരാണെ­ന്ന് പ്രതിജ്ഞയിൽ പറയുമെങ്കിലും ഒരു മലയാളിയോട് തോന്നുന്ന അടുപ്പം ബീഹാറിയോടോ ബംഗാളിയോടോ തോന്നില്ല എന്നത് ഒരു വസ്തുതയാണ്.നമ്മുടെ ദേശീയതയുടെ ഒരു ന്യൂനതയാണത്.

എന്നാലും മനുഷ്യത്വം എന്നൊരു സംഗതി ഉണ്ടല്ലോ.സ്നേഹിച്ചില്ലെങ്കിലും തല്ലാതിരിക്കാമല്ലോ.­വേറെ ഭാഷ സംസാരിച്ചാലും റോയി ഒരു മനുഷ്യനായിരുന്നില്ലേ? ഈ കൊലപാതകികൾ അയാളുടെ പാവപ്പെട്ട കുടുംബത്തെ തകർത്തില്ലേ?

മർദ്ദനത്തിനുശേഷം ഡോക്ടർമാർ റോയിക്ക് വിദഗ്ദ ചികിത്സ നിർദ്ദേശിച്ചിരുന്നു.അതിനു പണമില്ലാത്തതിനാൽ അയാൾ വീണ്ടും ജോലിയ്ക്ക് പോയി.ജോലിസ്ഥലത്ത് വെച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.ഒരു ചെറിയ രോഗം വരുമ്പോഴേക്കും കട്ടിലിൽ സ്ഥിരതാമസമാക്കുന്നവരാണ് നമ്മളിൽ അധികവും.അതുകൊണ്ട് തന്നെ അയാളുടെ ദയനീയാവസ്ഥ നമുക്ക് മനസ്സിലാകും-മനസ്സിലാ­കണം.

ഫേസ്ബുക്കിൽ പോസ്റ്റ് എഴുതിയതുകൊണ്ട് മാത്രം ഇത്തരം സംഭവങ്ങൾ നിലയ്ക്കില്ല.ആൾക്കൂട്ടമർദ്ദനം ഇന്നാട്ടിൽ പതിവാണ്.ഭർത്താവ് ഗൾഫിലുള്ള സ്ത്രീയുടെ വീട്ടിൽ ഒരു അന്യപുരുഷനെ കണ്ടാൽ നാട്ടുകാർ തല്ലാറുണ്ട്.ഗ്രാമത്തിലൊരു കള്ളനെ പിടിച്ചാൽ,അല്ലെങ്കിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അന്യസംസ്ഥാനത്തൊഴിലാളിയെ കണ്ടാൽ നിർദ്ദയം തല്ലാറുണ്ട്.ഒരു ഹീറോ പരിവേഷം കൂടി തല്ലുന്നവർക്ക് കിട്ടും.തല്ലുകൊണ്ടയാൾ മരിക്കുമ്പോൾ മാത്രമേ അത് തെറ്റായി നാം കണക്കാക്കാറുള്ളൂ.

കുറ്റമെന്തുതന്നെയായാലും നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരമില്ല.അതിനിവിടെ പൊലീസും കോടതിയുമുണ്ട്.

''മോഷ്ടിച്ചാൽ രണ്ട് തല്ലൊക്കെ കിട്ടിയെന്നിരിക്കും'' എന്ന് ഇതിനെ നിസ്സാരവത്കരിക്കുന്നവർ ഒരു കാര്യം ഒാർക്കണം.നിങ്ങളുടെ പ്രിയപ്പെട്ടവരും ദൂരദേശങ്ങളിൽ ജോലിചെയ്യുന്നില്ലേ? എത്ര മലയാളികളാണ് ഗൾഫിലുള്ളത്.അവരെ ആരെങ്കിലും ഇതുപോലെ തല്ലിക്കൊന്നാൽ സഹിക്കാൻ പറ്റുമോ?

advertisment

News

Related News

    Super Leaderboard 970x90