Sports

ഇന്ത്യ-ഇംഗ്ലണ്ട് ടി20 യിൽ അസാധാരണ ബാറ്റിങ്ങ് പ്രകടനവുമായി കെ.എൽ രാഹുൽ

രാഹുൽ കളിച്ച പല ഷോട്ടുകളും അവിശ്വസനീയമായിരുന്നു എന്ന് തന്നെ പറയാം.ഒാൾഡ് ട്രാഫോഡിലെ സൈഡ് ബൗണ്ടറികൾക്ക് നീളം വളരെക്കൂടുതലാണ്.എന്നിട്ടും എത്ര അനായാസമായിട്ടാണ് ഗ്രൗണ്ടിൻ്റെ ഇരുവശത്തേക്കും സിക്സറുകളടിച്ചത് ! വിശേഷിച്ചും ലിയാം പ്ലങ്കറ്റിനെതിരെ കളിച്ച ആ ഫ്ലിക്ക്.വിരാട് പോലും ''Wow'' എന്ന് പറഞ്ഞുപോയി !

ഇന്ത്യ-ഇംഗ്ലണ്ട് ടി20 യിൽ അസാധാരണ ബാറ്റിങ്ങ് പ്രകടനവുമായി കെ.എൽ രാഹുൽ

ലോകകപ്പ് ഫുട്ബോൾ നടക്കുന്ന സമയമായതുകൊണ്ട് ഇന്ത്യ-ഇംഗ്ലണ്ട് ടി20 മത്സരം പലരും കണ്ടുകാണില്ല.മാഞ്ചസ്റ്ററിൽ കെ.എൽ രാഹുൽ കാഴ്ച്ചവെച്ച ബാറ്റിങ്ങ് പ്രകടനം മിസ് ചെയ്തുവെങ്കിൽ നിങ്ങളുടെ നഷ്ടം വളരെ വലുതാണ്.(ക്രിക്കറ്റും ഫുട്ബോളും ഒരേസമയത്ത് വന്നതിൽ സങ്കടം തോന്നുന്നു).

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ അസാധാരണമാംവിധം ബാറ്റ് വീശിയ ഒരാളാണ് രാഹുൽ.അയാളുടെ ഫോം ഉപയോഗിക്കേണ്ടത് ഇന്ത്യൻ ക്രിക്കറ്റിൻ്റെ ആവശ്യമായിരുന്നു.രോഹിത് ശർമ്മ-ശിഖർ ധവാൻ ഒാപ്പണിങ്ങ് സഖ്യത്തെ മാറ്റാനാവില്ല എന്നതായിരുന്നു രാഹുലിനെ ഇറക്കുമ്പോഴുള്ള ആദ്യത്തെ പ്രതിസന്ധി.ലോവർ ഒാർഡറിൽ അയാൾ ഇറങ്ങിയിട്ട് വലിയ പ്രയോജനവുമില്ല.

എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് തന്നേക്കാൾ പ്രധാനം ടീമായിരുന്നു.സ്വന്തം പൊസിഷനായ മൂന്നാം നമ്പർ വിരാട് പൂർണ്ണമനസ്സോടെ കർണ്ണാടകക്കാരന് ഒഴിഞ്ഞുകൊടുത്തു.പകരം നമുക്ക് ലഭിച്ചത് ഒരു ബാറ്റിങ്ങ് വിരുന്നും !

ഇന്ത്യ-ഇംഗ്ലണ്ട് ടി20 യിൽ അസാധാരണ ബാറ്റിങ്ങ് പ്രകടനവുമായി കെ.എൽ രാഹുൽ

രാഹുൽ കളിച്ച പല ഷോട്ടുകളും അവിശ്വസനീയമായിരുന്നു എന്ന് തന്നെ പറയാം.ഒാൾഡ് ട്രാഫോഡിലെ സൈഡ് ബൗണ്ടറികൾക്ക് നീളം വളരെക്കൂടുതലാണ്.എന്നിട്ടും എത്ര അനായാസമായിട്ടാണ് ഗ്രൗണ്ടിൻ്റെ ഇരുവശത്തേക്കും സിക്സറുകളടിച്ചത് ! വിശേഷിച്ചും ലിയാം പ്ലങ്കറ്റിനെതിരെ കളിച്ച ആ ഫ്ലിക്ക്.വിരാട് പോലും ''Wow'' എന്ന് പറഞ്ഞുപോയി !

കവർഡ്രൈവും സ്ക്വയർകട്ടും പോലുള്ള ക്ലാസ് ഷോട്ടുകൾ.ലെയ്റ്റ് കട്ട് പോലുള്ള ടച്ച് ഷോട്ടുകൾ.ഇതേ രാഹുൽ തന്നെ ക്രീസിൽ നിന്ന് ചാടിയിറങ്ങി പടുകൂറ്റൻ സ്ട്രെയിറ്റ് സിക്സറുകൾ പറത്തുന്നു.ഷോർട്ട്ബോളുകളെ നിർദ്ദയം പുൾ ചെയ്യുന്നു.റിവേഴ്സ് സ്വീപ്പ് പോലുള്ള മേമ്പൊടികളും അടിയുറച്ച ടെക്നിക്കും.ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയായി രാഹുൽ മാറുകയായിരുന്നു.

രോഹിത് ശർമ്മയെ മറ്റേയറ്റത്ത് നിശബ്ദനായി നിർത്തിക്കൊണ്ടായിരുന്നു ഈ ബാറ്റിങ്ങ് എന്നതും ഒാർക്കണം.സ്ട്രോക്ക് പ്ലേയിൽ ശർമ്മയെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിർത്തുക എന്നത് അതീവ ദുഷ്ടരമാണ്.രാഹുലിൻ്റെ ക്യാച്ച് ഡ്രോപ്പ് ചെയ്ത ഫീൽഡർക്ക് നന്ദി.അതുകൊണ്ടല്ലേ ഇതെല്ലാം കാണാനായത് !

ഇന്ത്യ-ഇംഗ്ലണ്ട് ടി20 യിൽ അസാധാരണ ബാറ്റിങ്ങ് പ്രകടനവുമായി കെ.എൽ രാഹുൽ

ഈ മത്സരത്തിനുമുമ്പ് രാഹുലിൻ്റെ ടി20 സ്ട്രൈക്ക് റേറ്റ് 151.19 ആയിരുന്നു.ഇങ്ങനെയൊരു താരമാണ് നിദാഹാസ് ടി20 ടൂർണ്ണമെൻ്റിൻ്റെ ആദ്യ മാച്ചുകളിൽ വെള്ളക്കുപ്പി ചുമന്നത് ! രാഹുലിനോടുള്ള സെലക്ടർമാരുടെ സമീപനം പലപ്പോഴും ക്രൂരമായിരുന്നു.അയാളെ ജഡ്ജ് ചെയ്യുന്നതിൽ അവർ വലിയ തിടുക്കം കാണിച്ചു.

ഒഴിവാക്കപ്പെടേണ്ടവനല്ല താൻ എന്ന് രാഹുൽ പ്രഖ്യാപിക്കുകയാണ്.ഒരു വലിയ സീരീസിന് കിടിലൻ വെടിക്കെട്ടിലൂടെ രാഹുൽ തിരികൊളുത്തിയിരിക്കുന്നു.ഒാസീസിനെതിരെ ഒരു ഏകദിനത്തിൽ കഷ്ടിച്ച് അഞ്ഞൂറു റണ്ണുകൾ അടിച്ചുകൂട്ടിയ ഇംഗ്ലണ്ട് ഇന്ത്യയ്ക്കു മുമ്പിൽ ചാരമായിരിക്കുന്നു.രാഹുൽ ഈ ഫോം തുടർന്നാൽ വരുംദിനങ്ങളിൽ നാം ഏറെ ആനന്ദിക്കുമെന്നുറപ്പ്.

advertisment

News

Related News

    Super Leaderboard 970x90