Kerala

രക്ഷാപ്രവർത്തനത്തിന്റെ സമയത്ത് സ്ത്രീകൾക്ക് ബോട്ടിൽ കയറാൻ സ്വന്തം മുതുക് ചവിട്ടുപടിയാക്കി മലപ്പുറത്തുകാരൻ ജൈസൽ മാതൃകയായി

മത്സ്യത്തൊഴിലാളികൾക്ക് നിരവധി ദുരിതങ്ങളുണ്ട്.നാം പത്രങ്ങളിലൂടെയും ചാനലുകളിലൂടെയുമെല്ലാം അതൊക്കെ അറിയാറുമുണ്ട്.എന്നിട്ട് നമ്മളിൽ എത്ര പേർ അവരെ സഹായിച്ചു? മീൻ നാറ്റമുള്ളവർ എന്നും പറഞ്ഞ് അകറ്റി നിർത്താറല്ലേ പതിവ്? അവസാനം കേരളത്തിന് ഒരു വലിയ പ്രശ്നമുണ്ടായപ്പോൾ രക്ഷകരായത് നാം പുച്ഛിക്കുന്ന മത്സ്യത്തൊഴിലാളികൾ തന്നെ.

രക്ഷാപ്രവർത്തനത്തിന്റെ സമയത്ത് സ്ത്രീകൾക്ക് ബോട്ടിൽ കയറാൻ സ്വന്തം മുതുക് ചവിട്ടുപടിയാക്കി മലപ്പുറത്തുകാരൻ ജൈസൽ മാതൃകയായി

ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.രക്ഷാപ്രവർത്തനത്തിൻ്റെ സമയത്ത് ഏതാനും സ്ത്രീകളെ ബോട്ടിൽ കയറാൻ സഹായിക്കുന്ന യുവാവിൻ്റെ വീഡിയോ.ഒരു ചവിട്ടുപടി പോലെ അയാൾ ഇരുന്നുകൊടുക്കുന്നു.മൂന്നു സ്ത്രീകൾ അയാളുടെ പുറത്ത് ചവിട്ടി ബോട്ടിൽ കയറുന്നു ! ആ മനുഷ്യൻ്റെ പേര് കെ.പി ജൈസൽ എന്നാണ്.മലപ്പുറത്തുകാരനായ മത്സ്യത്തൊഴിലാളി.

'ബാഹുബലി' എന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടി പ്രഭാസിൻ്റെ പുറത്ത് ചവിട്ടി തോണിയിലേക്ക് കയറുന്ന രംഗമുണ്ട്.തിയേറ്ററിൽ വലിയ കൈയ്യടി കിട്ടിയ സീൻ.അത് സിനിമയാണ്.അതിൽ അഭിനയിച്ചതിന് പ്രഭാസിന് വലിയ പ്രതിഫലവും കിട്ടിയിട്ടുണ്ടാകും.എന്നാൽ ജൈസൽ ഇത് ചെയ്തത് യാതൊരു പ്രതിഫലവും പ്രതീക്ഷിച്ചല്ല.മനസ്സിലെ നന്മയാണ് അയാളെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്.സ്വാഭാവി­കമായും വെള്ളിത്തിരയിലെ സൂപ്പർതാരത്തേക്കാൾ കൂടുതൽ കയ്യടികൾ ഈ സാധാരണക്കാരൻ അർഹിക്കുന്നു.

പ്രളയം മൂലം ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് സാനിറ്ററി നാപ്കിൻ എത്തിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ ''കുറച്ച് കോണ്ടം കൂടി കൊടുക്കൂ'' എന്ന് ഒരുത്തൻ പുച്ഛിച്ചത് നാം കണ്ടതാണ്.അതുപോലെ നികൃഷ്ടമായ മനസ്സുള്ളവർ ഇന്നും നമ്മുടെ ഇടയിലുള്ളപ്പോൾ ജൈസൽമാരുടെ മൂല്യം പതിന്മടങ്ങ് വർദ്ധിക്കുകയാണ്.

രക്ഷാപ്രവർത്തനത്തിന്റെ സമയത്ത് സ്ത്രീകൾക്ക് ബോട്ടിൽ കയറാൻ സ്വന്തം മുതുക് ചവിട്ടുപടിയാക്കി മലപ്പുറത്തുകാരൻ ജൈസൽ മാതൃകയായി

സ്ത്രീകൾ ചെരിപ്പിട്ടുകൊണ്ടാണ് ജൈസലിൻ്റെ പുറത്ത് ചവിട്ടിക്കയറിയത്.ബാത്ത്റൂമിലും ചെളിയിലുമൊക്കെ നാം ഇട്ടുനടക്കുന്ന സാധനമാണ് ഈ ചെരിപ്പ് എന്നത് ഒാർക്കണം.പക്ഷേ ചെരിപ്പിട്ട് തന്നെ ചവിട്ടുന്നതിൽ ജൈസലിന് ഒരു പരാതിയും ഇല്ലായിരുന്നു.

''മൂപ്പര് കല്ലല്ല ; മനുഷ്യനാണ്...'' എന്ന് ആരോ പറയുന്നത് വീഡിയോയിൽ കേൾക്കാം !

അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ട് എന്നാണല്ലോ.ജൈസൽ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്തതാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ടാകാം.''കടപ്പുറം ടീമല്ലേ ; ഇതും ഇതിലപ്പുറവും കാട്ടും '' എന്ന് ഇൗ വിഷയത്തിൽ ഒരാൾ കമൻ്റിട്ടിരുന്നു !

അയാൾക്ക് ജൈസലിൻ്റെ നന്മ കാണാൻ കഴിഞ്ഞില്ലെന്നുമാത്രമല്ല ; ഒരു കമ്മ്യൂണിറ്റിയെ മുഴുവൻ അധിക്ഷേപിക്കുകയും ചെയ്തിരിക്കുന്നു !

മത്സ്യത്തൊഴിലാളികൾക്ക് നിരവധി ദുരിതങ്ങളുണ്ട്.നാം പത്രങ്ങളിലൂടെയും ചാനലുകളിലൂടെയുമെല്ലാം അതൊക്കെ അറിയാറുമുണ്ട്.എന്നിട്ട് നമ്മളിൽ എത്ര പേർ അവരെ സഹായിച്ചു? മീൻ നാറ്റമുള്ളവർ എന്നും പറഞ്ഞ് അകറ്റി നിർത്താറല്ലേ പതിവ്? അവസാനം കേരളത്തിന് ഒരു വലിയ പ്രശ്നമുണ്ടായപ്പോൾ രക്ഷകരായത് നാം പുച്ഛിക്കുന്ന മത്സ്യത്തൊഴിലാളികൾ തന്നെ.

രക്ഷാപ്രവർത്തനത്തിന്റെ സമയത്ത് സ്ത്രീകൾക്ക് ബോട്ടിൽ കയറാൻ സ്വന്തം മുതുക് ചവിട്ടുപടിയാക്കി മലപ്പുറത്തുകാരൻ ജൈസൽ മാതൃകയായി

ഈ ദുരിതമെല്ലാം കടന്നുപോവുമ്പോൾ,തിന്നത് എല്ലിൻ്റെ ഇടയിൽ കയറിത്തുടങ്ങുമ്പോൾ പലരും മുക്കുവരെ വീണ്ടും പരിഹസിച്ചുതുടങ്ങും.അ­തെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ജൈസലിനെപ്പോലുള്ളവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നതും.

ഒരു കാറിലോ ബസ്സിലോ കയറുന്ന അതേ ലാഘവത്തിൽ വെള്ളത്തിൽ കിടക്കുന്ന ബോട്ടിലേക്ക് കയറാനാവില്ല എന്ന് അനുഭവസ്ഥർക്കറിയാം.വിശേഷിച്ചും പ്രായമുള്ള സ്ത്രീകൾക്ക് അക്കാര്യത്തിൽ ബുദ്ധിമുട്ടുണ്ടായേക്കാം.അതിനാൽ ജൈസലിൻ്റെ പ്രവൃത്തി ഒരുപാട് പ്രശംസിക്കപ്പെടണം.

ജൈസലിന് മീൻഗന്ധമുണ്ടാകാം.എന്നാൽ പെർഫ്യൂം പൂശി സേഫ് സോണിലിരുന്ന് പുച്ഛം ചൊരിയുന്ന കള്ളനാണയങ്ങൾക്ക് ജൈസലിൻ്റെ മനസ്സിൻ്റെ ഒൗന്നത്യം സ്വപ്നം കാണാൻ പോലും കഴിയില്ല.

മലപ്പുറം സ്വദേശിയാണ് ജൈസൽ എന്നത് പ്രത്യേകം പറയണമെന്ന് തോന്നുന്നു.മലപ്പുറത്തുകാരെ പാക്കിസ്ഥാനോട് കൂറുള്ളവരായും മതഭ്രാന്തൻമാരായും ചിത്രീകരിക്കുന്നവർ ഇതെല്ലാം കാണുന്നുണ്ടെന്ന് കരുതുന്നു.ആ സ്ത്രീകളുടെ ജാതിയോ മതമോ നോക്കിയല്ല ജൈസൽ അവരെ സഹായിച്ചത് എന്നെനിക്കുറപ്പുണ്ട്.

ഇതുപോലെ എത്രയോ ജൈസൽമാർ ഇപ്പോൾ കേരളത്തിൻ്റെ മുക്കിലും മൂലയിലും ഉണ്ടാവും.ആരാലും അറിയപ്പെടാത്തവർ.വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്നവർ.ഒന്നും തിരികെ പ്രതീക്ഷിക്കാതെ നന്മ ചെയ്യുന്നവർ.രാവും പകലും നമുക്ക് വേണ്ടി അദ്ധ്വാനിക്കുന്നവർ ! നമിക്കാം അവർക്കുമുന്നിൽ...

advertisment

News

Super Leaderboard 970x90