Cinema

സിനിമയുടെ പിന്നാമ്പുറങ്ങളിൽ ഹോമിക്കപ്പെടുന്നവർക്കും നല്ല വേഷങ്ങൾ കിട്ടാത്ത കലാകാരൻമാർക്കും ജീവിതത്തിൽ വിജയങ്ങൾ വന്നുചേരാത്തവർക്കും ഇന്ദ്രൻസ് ഒരു മാതൃക തന്നെ ! സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

തൊണ്ണൂറുകളിലാണ് ഇന്ദ്രൻസ് എന്ന നടൻ സജീവമാകുന്നത്.എല്ലാ സംവിധായകരും ചൂഷണം ചെയ്തത് അദ്ദേഹത്തിൻ്റെ ശരീരപ്രകൃതിയായിരുന്നു.ആളുകളെ ചിരിപ്പിക്കുന്നതിനുവേണ്ടി ആ ചെറിയ ശരീരം എത്ര സിനിമകളിലാണ് ഉപയോഗിക്കപ്പെട്ടത് !

സിനിമയുടെ പിന്നാമ്പുറങ്ങളിൽ ഹോമിക്കപ്പെടുന്നവർക്കും നല്ല വേഷങ്ങൾ കിട്ടാത്ത കലാകാരൻമാർക്കും ജീവിതത്തിൽ വിജയങ്ങൾ വന്നുചേരാത്തവർക്കും ഇന്ദ്രൻസ് ഒരു മാതൃക തന്നെ ! സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

പഴയ മലയാള സിനിമകൾ പരിശോധിച്ചാൽ കോസ്റ്റ്യൂം ഡിസൈനറുടെ സ്ഥാനത്ത് 'ഇന്ദ്രൻസ്' എന്ന പേര് കാണാം.സിനിമയുടെ അണിയറയിൽ അങ്ങനെ എത്രയെത്ര ആളുകൾ പ്രവർത്തിക്കുന്നുണ്ട്.അവരെ നമ്മളാരെങ്കിലും അറിയാറുണ്ടോ?

അതുപോലൊരു സ്ഥാനത്തുനിന്നാണ് ഇന്ദ്രൻസ് പറന്നുയർന്നതും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയതും !

തൊണ്ണൂറുകളിലാണ് ഇന്ദ്രൻസ് എന്ന നടൻ സജീവമാകുന്നത്.എല്ലാ സംവിധായകരും ചൂഷണം ചെയ്തത് അദ്ദേഹത്തിൻ്റെ ശരീരപ്രകൃതിയായിരുന്നു.ആളുകളെ ചിരിപ്പിക്കുന്നതിനുവേണ്ടി ആ ചെറിയ ശരീരം എത്ര സിനിമകളിലാണ് ഉപയോഗിക്കപ്പെട്ടത് !

ബോഡി ഷെയ്മിങ്ങ് നമുക്കിപ്പോഴും ചിരിക്കാനുള്ള മാർഗ്ഗമാണ്.'വടി', 'കൊടക്കമ്പി', 'ഞൊള്ളി' എന്നെല്ലാം ഇന്ദ്രൻസിനെ വിളിക്കുന്നത് കേട്ട് നമ്മൾ പലതവണ ആർത്തലച്ച് ചിരിച്ചിട്ടുണ്ട്.സത്യത്തിൽ ഒരാളുടെ നിറത്തെയും ശരീരപ്രകൃതിയേയും പരിഹസിച്ച് കോമഡി ഉണ്ടാക്കുന്നത് ക്രൂരമാണ്.സഹനടൻമാരിൽ നിന്ന് കരണത്തടി വാങ്ങുന്നതും ഇന്ദ്രൻസിന് പതിവായിരുന്നു.

സിനിമയുടെ പിന്നാമ്പുറങ്ങളിൽ ഹോമിക്കപ്പെടുന്നവർക്കും നല്ല വേഷങ്ങൾ കിട്ടാത്ത കലാകാരൻമാർക്കും ജീവിതത്തിൽ വിജയങ്ങൾ വന്നുചേരാത്തവർക്കും ഇന്ദ്രൻസ് ഒരു മാതൃക തന്നെ ! സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

പക്ഷേ ഇന്ദ്രൻസ് ഇതേക്കുറിച്ചൊന്നും പരാതി പറയില്ല.ആ വേഷങ്ങൾ കിട്ടിയത് ഭാഗ്യമാണ് എന്നേ പുള്ളി പറയുകയുള്ളൂ.

കഥാവശേഷൻ,ഒരു സെക്കൻ്റ് ക്ലാസ് യാത്ര മുതലായ സിനിമകളിൽ സീരിയസ് വേഷങ്ങൾ ചെയ്ത് ഞെട്ടിച്ചിട്ടുണ്ടെങ്കിലും സ്ഥിരമായി അത്തരം റോളുകൾ തേടിവന്നില്ല.ആ സിനിമകളൊന്നും അത്രയേറെ ജനപ്രിയവുമായില്ല.

അവസാനം സ്റ്റേറ്റ് അവാർഡ് ലഭിച്ചു.മുഖ്യാതിഥിയായി മോഹൻലാൽ വന്നാൽ ശ്രദ്ധ മുഴുവൻ അദ്ദേഹത്തിലേക്ക് പോകും എന്നറിയാമായിരുന്നിട്ടും സൂപ്പർതാരത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു.സമ്മാനദാനച്ചടങ്ങിൽ വിനയത്തോടെ കസേരയിലിരുന്നു.മൈക്ക് കൈയ്യിൽക്കിട്ടിയപ്പോൾ നെടുനീളൻ പ്രസംഗമൊന്നും നടത്തിയില്ല.പ്രധാനമായും ഇത്രയേ പറഞ്ഞുള്ളൂ-

''കണ്ണില് കാണാൻ പോലുമില്ലായിരുന്ന എന്നെ നല്ല നടനാക്കിയില്ലേ? നിങ്ങളെ സമ്മതിക്കണം...''

തീപ്പൊരി ഡയലോഗ് പറയാതെ,സ്ലോ മോഷനിൽ തിരിഞ്ഞുനടക്കാതെ ഇന്ദ്രൻസ് മാസ് കാണിക്കുകയായിരുന്നു.അതിന് തെളിവാണ് അപ്പോൾ ഉയർന്ന കൈയ്യടി.

സിനിമയുടെ പിന്നാമ്പുറങ്ങളിൽ ഹോമിക്കപ്പെടുന്നവർക്കും നല്ല വേഷങ്ങൾ കിട്ടാത്ത കലാകാരൻമാർക്കും ജീവിതത്തിൽ വിജയങ്ങൾ വന്നുചേരാത്തവർക്കും ഇന്ദ്രൻസ് ഒരു മാതൃക തന്നെ ! സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

തിലകനും താരസംഘടനയും തമ്മിലുള്ള പ്രശ്നം കത്തിനിന്ന സമയത്ത് ഇന്ദ്രൻസ് തിലകന് അനുകൂലമായി സംസാരിച്ചിരുന്നു.സിനിമാക്കാരുടെ ഫാൻസ് ഗുണ്ടകളെപ്പോലെ പെരുമാറുന്നത് ശരിയല്ലെന്ന് ഈയടുത്ത് പറഞ്ഞിരുന്നു.നല്ലൊരു മനുഷ്യനാണ്.നിലപാടുകൾ ഉള്ളവനാണ്....

ഒരു വമ്പൻ താരത്തിൻ്റെ കുറച്ചുനേരത്തെ സാന്നിദ്ധ്യത്തിന് ഒരു സംസ്ഥാന അവാർഡിൻ്റെ പ്രഭയെ ഇല്ലാതാക്കാൻ കഴിയില്ല.അഥവാ കഴിഞ്ഞാൽ തന്നെ അത് താല്കാലികം മാത്രം.ചരിത്രം ഇന്ദ്രൻസിനെയാണ് ഒാർമ്മിക്കുക.

സിനിമയുടെ പിന്നാമ്പുറങ്ങളിൽ ഹോമിക്കപ്പെടുന്നവർക്കും നല്ല വേഷങ്ങൾ കിട്ടാത്ത കലാകാരൻമാർക്കും ജീവിതത്തിൽ വിജയങ്ങൾ വന്നുചേരാത്തവർക്കും ഉയർച്ചകളിൽ അഹങ്കരിക്കുന്നവർക്കുമെല്ലാം ഈ കൊച്ചു മനുഷ്യനെ ഉറ്റുനോക്കാം.ഇന്ദ്രൻസ് മാതൃക തന്നെ !

advertisment

News

Super Leaderboard 970x90