Sports

ലോകകപ്പ് ഫുട്ബോൾ ഇന്ത്യ കളിച്ചുകാണാൻ എല്ലാവർക്കും ആഗ്രഹമുണ്ട്....പക്ഷേ ക്രിക്കറ്റിനെ തെറി പറയലല്ല പ്രതിവിധിയെന്ന് മനസ്സിലാക്കുക.....സന്ദീപ് ദാസ് എഴുതുന്നു

ക്രിക്കറ്റിനൊപ്പം ഒാടിയെത്താൻ മറ്റു കളികൾക്ക് സാധിക്കാത്തതിന് ക്രിക്കറ്റ് എന്തു പിഴച്ചു? മറ്റു കളികളെ നശിപ്പിക്കാൻ ക്രിക്കറ്റ് ഭരണാധികാരികൾ എന്തെങ്കിലും ചെയ്തതായി അറിവില്ല.അവർക്കതിൻ്റെ ആവശ്യവുമുണ്ടെന്ന് തോന്നുന്നില്ല...

ലോകകപ്പ് ഫുട്ബോൾ ഇന്ത്യ കളിച്ചുകാണാൻ എല്ലാവർക്കും ആഗ്രഹമുണ്ട്....പക്ഷേ ക്രിക്കറ്റിനെ തെറി പറയലല്ല പ്രതിവിധിയെന്ന് മനസ്സിലാക്കുക.....സന്ദീപ് ദാസ് എഴുതുന്നു

സുനിൽ ഛേത്രി തൻ്റെ നൂറാമത്തെ അന്താരാഷ്ട്രമത്സരത്തിൽ ഗോൾ നേടി ടീമിന് തകർപ്പൻ വിജയം സമ്മാനിച്ചുവെങ്കിൽ അത് നല്ല കാര്യമാണ്.ഈ കാണുന്നത് ഇന്ത്യൻ ഫുട്ബോളിൻ്റെ വളർച്ചയുടെ ആരംഭമാണെങ്കിൽ, അത് വളരെ നല്ല കാര്യമാണ്.എനിക്ക് മനസ്സിലാകാത്തത് അതല്ല.ഇതിനെല്ലാം ക്രിക്കറ്റിൻ്റെ നെഞ്ചത്തേക്ക് കയറുന്നത് എന്തിനാണ്?

സുനിലിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളിൽ ക്രിക്കറ്റിനെ വിമർശിക്കാൻ പലരും മറന്നിട്ടില്ല.സുനിലിൻ്റെ ഒഫീഷ്യൽ പേജിലെ കമൻ്റ്സ് പരിശോധിച്ചാൽ അറിയാം.അവിടെ നിറയെ ക്രിക്കറ്റ് വിരുദ്ധ കമൻ്റുകളാണ്.

കാര്യങ്ങൾ ഇവിടെ ഒതുങ്ങുന്നില്ല.നന്നായി പെർഫോം ചെയ്യുന്നത് സിന്ധുവോ സൈനയോ സാനിയയോ ആനന്ദോ ആവട്ടെ,ക്രിക്കറ്റിനിട്ടൊരു കൊട്ട് നിർബന്ധമാണ്.ഇന്ത്യയിലെ മറ്റു കായിക ഇനങ്ങളെ ക്രിക്കറ്റ് നശിപ്പിക്കുന്നു എന്നൊരു വിശ്വാസം ശക്തമാണ്.

ഇതെത്രത്തോളം സത്യമാണ്? ഒരു വിലയിരുത്തൽ നടത്തിനോക്കാം.

ഇന്ത്യൻ ക്രിക്കറ്റ് മാനത്തുനിന്ന് പൊട്ടിവീണതല്ല.സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പേ തന്നെ ഇവിടെ ക്രിക്കറ്റുണ്ട്.പതിറ്റാണ്ടുകളോളം ആ കളിയുടെ അവസ്ഥ വളരെ ശോകമായിരുന്നു.ക്രിക്കറ്റർമാർക്ക് ലഭിച്ചിരുന്ന ശമ്പളം വളരെ തുച്ഛമായിരുന്നു.ലതാ മങ്കേഷ്കറുടെ ഗാനമേള നടത്തിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം 1983 ലോകകപ്പിനു പോകാനുള്ള പണം കണ്ടെത്തിയത് ! ഇന്നത്തെ തലമുറയ്ക്ക് അതൊരു കള്ളമായി തോന്നാം.പക്ഷേ സംഗതി സത്യമാണ്.

അത്തരമൊരു അവസ്ഥയിൽ നിന്ന് ക്രിക്കറ്റ് ഇവിടംവരെ സഞ്ചരിച്ചുവെങ്കിൽ,അത് വെറുതെയല്ല.അതീവ പ്രതിഭാശാലികളായ ക്രിക്കറ്റർമാർ ഇന്ത്യയ്ക്കു വേണ്ടി കളിച്ചതുകൊണ്ടാണ്.കാണുന്നവനെ രസിപ്പിക്കാൻ ആ ഗെയിമിന് കഴിഞ്ഞതുകൊണ്ടാണ്.1983ലെ ലോകകപ്പ് വിജയം ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചു.

ലോകകപ്പ് ഫുട്ബോൾ ഇന്ത്യ കളിച്ചുകാണാൻ എല്ലാവർക്കും ആഗ്രഹമുണ്ട്....പക്ഷേ ക്രിക്കറ്റിനെ തെറി പറയലല്ല പ്രതിവിധിയെന്ന് മനസ്സിലാക്കുക.....സന്ദീപ് ദാസ് എഴുതുന്നു

ക്രിക്കറ്റിനൊപ്പം ഒാടിയെത്താൻ മറ്റു കളികൾക്ക് സാധിക്കാത്തതിന് ക്രിക്കറ്റ് എന്തു പിഴച്ചു? മറ്റു കളികളെ നശിപ്പിക്കാൻ ക്രിക്കറ്റ് ഭരണാധികാരികൾ എന്തെങ്കിലും ചെയ്തതായി അറിവില്ല.അവർക്കതിൻ്റെ ആവശ്യവുമുണ്ടെന്ന് തോന്നുന്നില്ല.പിന്നെ,ക്രിക്കറ്റിനെ ബി.സി.സി.എെ പരമാവധി പ്രമോട്ട് ചെയ്യാറുണ്ട്.ഏതൊരു ബോർഡും ചെയ്യേണ്ട കാര്യമല്ലേ അത്? അതോ ഇനി അതും പാടില്ലെന്നാണോ?

ഇന്ത്യൻ ക്രിക്കറ്റ്, മറ്റു കായിക ഇനങ്ങളെ പിന്തുണയ്ക്കുന്നുണ്ട് എന്നാണ് എൻ്റെ വിശ്വാസം.പ്രധാന ക്രിക്കറ്റ് മത്സരങ്ങളുടെ പ്രീ മാച്ച് ഷോയിലും മറ്റും ഇന്ത്യൻ ഫുട്ബോളർമാർക്കും ഹോക്കി താരങ്ങൾക്കുമെല്ലാം സ്പേസ് കൊടുക്കുന്നത് കണ്ടിട്ടുണ്ട്.അവർക്ക് പറയാനുള്ളത് കോടിക്കണക്കിന് വരുന്ന ക്രിക്കറ്റ് ഫാൻസ് കേൾക്കാറുണ്ട്.

എെ.എസ്.എല്ലിൻ്റെ നെടുന്തൂണുകളും ക്രിക്കറ്റ് താരങ്ങൾ തന്നെ.(ബിസിനസ് താത്പര്യങ്ങളുണ്ട് എന്ന സത്യം അംഗീകരിക്കുമ്പോൾത്തന്നെയും !).കേരള ബ്ലാസ്റ്റേഴ്സിന് ഇത്രയധികം ആരാധകർ ഉണ്ടായതിൽ സച്ചിൻ രമേഷ് തെൻഡുൽക്കർക്ക് ഒരു പങ്കുമില്ലെന്ന് പറയാനാവുമോ? കഴിഞ്ഞ ദിവസം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സുനിൽ ഛേത്രിയെ പിന്തുണച്ച് സംസാരിച്ചിരുന്നു.എപ്പോഴും ക്രിക്കറ്റർമാർ ഇന്ത്യൻ ഫുട്ബോളിന് അനുകൂലമാണ്.അവർ ഫുട്ബോൾ മാച്ചുകൾ വരെ കളിക്കാറുണ്ട്.

അല്ലയോ പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ,ഇതിൽക്കൂടുതൽ എന്തുവേണം? എന്നിട്ടും എന്തിനാണ് ക്രിക്കറ്റിനുമേൽ കുതിര കയറുന്നത്? ഇന്ത്യൻ ക്രിക്കറ്റിനുള്ള നിലവാരം ഇന്ത്യൻ ഫുട്ബോളിനില്ല എന്ന സത്യം ആദ്യം അംഗീകരിക്കൂ.ക്വാളിറ്റി വരട്ടെ.കാണികളും പുറകെ വന്നുകൊള്ളും.

ഫുട്ബോളർമാരും കളിക്കുന്നത് ഇന്ത്യയ്ക്കു വേണ്ടിയല്ലേ ; അപ്പോൾ അവരെ സപ്പോർട്ട് ചെയ്യണ്ടേ? എന്ന് ചിലർ ചോദിക്കുന്നുണ്ട്.ആ രാജ്യസ്നേഹ പരിപ്പ് ഇവിടെ വേവില്ല.സ്പോർട്സിന് അതിരുകളില്ല.ആത്യന്തികമായി നമ്മൾ ഒരു കളി കാണുന്നതിൻ്റെ അടിസ്ഥാനം അതിൻ്റെ നിലവാരം തന്നെയാണ്.ഇന്ത്യ നിരവധി കായിക ഇനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.ഒന്നുപോലും വിടാതെ കണ്ട് രാജ്യസ്നേഹം പ്രകടിപ്പിക്കാറുണ്ടോ ആരെങ്കിലും?

അപ്പൊ അതുതന്നെ കാര്യം.കൂടുതൽ നല്ല കളി കൂടുതൽ ആളുകൾ കാണും.ഇന്ത്യയിൽ അത് ക്രിക്കറ്റാണ്.ഹോളണ്ടിന് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ ടീമും ക്രിക്കറ്റ് ടീമും ഉണ്ട്.ക്രിക്കറ്റ് ഉള്ളിടത്ത് ഫുട്ബോൾ വളരില്ല എന്ന മണ്ടൻ വാദം പൊളിക്കാൻ അങ്ങനെ എത്രയോ ഉദാഹരണങ്ങളുണ്ട്.ഹോളണ്ട് ക്രിക്കറ്റിനെ ഹോളണ്ട് ഫുട്ബോൾ നശിപ്പിക്കുന്നു എന്ന് ആരെങ്കിലും വിമർശിച്ചാൽ നമ്മൾ ചിരിക്കില്ലേ? ഇവിടത്തെ ഫുട്ബോൾ ഫാൻസ് ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്.

ലോകകപ്പ് ഫുട്ബോൾ ഇന്ത്യ കളിച്ചുകാണാൻ എല്ലാവർക്കും ആഗ്രഹമുണ്ട്....പക്ഷേ ക്രിക്കറ്റിനെ തെറി പറയലല്ല പ്രതിവിധിയെന്ന് മനസ്സിലാക്കുക.....സന്ദീപ് ദാസ് എഴുതുന്നു

സ്റ്റേഡിയത്തിൽ വന്ന് കളികാണണമെന്ന് അഭ്യർത്ഥിക്കുന്ന സുനിൽ ഛേത്രിയുടെ വീഡിയോ എല്ലാവരും കണ്ടുകാണും.ഫാൻസിനെപ്പോലെയല്ല അദ്ദേഹം.ആ വീഡിയോയിൽ എവിടെയും സുനിൽ ക്രിക്കറ്റിനെ കുറ്റപ്പെടുത്തിയിട്ടില്ല.ഇന്ത്യൻ ഫുട്ബോളിന് നിലവാരം കുറവാണെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്.കളി കാണാൻ നമ്മൾ നിരന്തരം മൈതാനങ്ങളിലെത്തിയാൽ ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെട്ടേക്കും എന്നാണ് സുനിൽ പറഞ്ഞത്.ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ ആക്റ്റീവ് ഫുട്ബോളർമാരിൽ മെസ്സിയ്ക്കും റൊണാൾഡോയ്ക്കും മാത്രം പുറകിലുള്ള സുനിലിന് അത് പറയാൻ അവകാശവുമുണ്ട്.

ലോകകപ്പ് ഫുട്ബോൾ ആരംഭിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങളേ ബാക്കിയുള്ളൂ.നമ്മുടെ നാട്ടിൽ ഇത്രയേറെ ആവേശം വിതറുന്ന മറ്റൊരു സ്പോർട്സ് ഇവൻ്റ് ഉണ്ടാവുമോ എന്ന് സംശയമാണ്.എന്നെങ്കിലും ഒരിക്കൽ ഇന്ത്യ അതിൽ കളിച്ചുകാണാൻ എല്ലാവർക്കും ആഗ്രഹമുണ്ട്.പക്ഷേ ക്രിക്കറ്റിനെ തെറി പറയലല്ല പ്രതിവിധിയെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക...

advertisment

News

Super Leaderboard 970x90