അതെ,നമുക്കെല്ലാം ഒരു തമാശയാണ് ; നേരംപോക്കാണ്... അങ്ങനെയല്ലാത്തത് ഹനാനു മാത്രമാണ്... സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

ഹനാനെക്കുറിച്ച് മാതൃഭൂമിയിൽ വന്ന വാർത്ത വ്യാജമാണെന്ന ആരോപണം പ്രധാനമായും ഉന്നയിച്ചത് നൂറുദ്ദീൻ എന്നൊരു വ്യക്തിയാണ്.ഇപ്പോൾ അയാൾ വീഡിയോ പിൻവലിച്ച് മാപ്പുപറഞ്ഞിരിക്കുന്നു.എത്ര എളുപ്പം കഴിഞ്ഞു കാര്യങ്ങൾ ! ആ ഒറ്റ വീഡിയോയുടെ പേരിൽ ഒരു ചെറിയ പെൺകുട്ടി നേരിട്ട അപമാനം മായ്ച്ചുകളയാൻ കഴിയുമോ?

അതെ,നമുക്കെല്ലാം ഒരു തമാശയാണ് ; നേരംപോക്കാണ്... അങ്ങനെയല്ലാത്തത് ഹനാനു മാത്രമാണ്... സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

''ഞാനാരോടും കൈനീട്ടിയിട്ടില്ല.എന്നെ സഹായിക്കണ്ട.എനിക്ക് വൈറലാവണ്ട.വാർത്ത കണ്ട് ആളുകൾ തന്ന പണം തിരികെത്തരാൻ തയ്യാറാണ്....''

ഇത് ഏതെങ്കിലുമൊരു സിനിമയിലെ ഡയലോഗല്ല.ഹനാൻ എന്ന പെൺകുട്ടി വിതുമ്പിക്കൊണ്ട് പറഞ്ഞതാണ്.ആ പാവം ചെയ്ത തെറ്റെന്താണ്?

ഈ വിഷയത്തിൽ ആദ്യം നമ്മുടെ പ്രതികരണം വളരെ പോസിറ്റീവ് ആയിരുന്നു.പിന്നീട് പുകഴ്ത്തിയവർ തന്നെ ഹനാനെ തെറിവിളിച്ചു.ഇപ്പോൾ വീണ്ടും ആളുകൾ അവളെ പ്രശംസിക്കാൻ തുടങ്ങിയിരിക്കുന്നു.മണിക്കൂറുകൾക്കുള്ളിൽ മാറിമറിയുന്ന മലയാളി മനോഭാവത്തെക്കുറിച്ച് ട്രോളുകൾ ഇറങ്ങിയിട്ടുണ്ട്.അവയെല്ലാം സൂപ്പർഹിറ്റായി ഒാടുന്നുണ്ട്.ആളുകൾ അത് കണ്ട് ചിരിക്കുന്നുമുണ്ട്.

അതെ,നമുക്കെല്ലാം ഒരു തമാശയാണ് ; നേരംപോക്കാണ്.അങ്ങനെയല്ലാത്തത് ഹനാനു മാത്രമാണ്.

ഹനാനെക്കുറിച്ച് മാതൃഭൂമിയിൽ വന്ന വാർത്ത വ്യാജമാണെന്ന ആരോപണം പ്രധാനമായും ഉന്നയിച്ചത് നൂറുദ്ദീൻ എന്നൊരു വ്യക്തിയാണ്.ഇപ്പോൾ അയാൾ വീഡിയോ പിൻവലിച്ച് മാപ്പുപറഞ്ഞിരിക്കുന്നു.എത്ര എളുപ്പം കഴിഞ്ഞു കാര്യങ്ങൾ ! ആ ഒറ്റ വീഡിയോയുടെ പേരിൽ ഒരു ചെറിയ പെൺകുട്ടി നേരിട്ട അപമാനം മായ്ച്ചുകളയാൻ കഴിയുമോ?

ഹനാൻ പഠിക്കുന്ന കോളേജിൻ്റെ ഡയറക്റ്റർ,അവളുടെ അദ്ധ്യാപകർ,സഹപാഠികൾ...ഇവരെല്ലാം സാക്ഷ്യപ്പെടുത്തുന്നു ഹനാനാണ് ശരിയെന്ന്.അവൾ ചെവിയ്ക്ക് ചികിത്സ തേടിയ ആസ്പത്രിയുടെ പേരും പറഞ്ഞിട്ടുണ്ട്.ഈ വിഷയത്തിൽ അന്വേഷണം നടത്തിയ സെലിബ്രിറ്റികളെല്ലാം ഹനാനെ അനുകൂലിച്ചുകൊണ്ടാണ് സംസാരിക്കുന്നത്.

അതെ,നമുക്കെല്ലാം ഒരു തമാശയാണ് ; നേരംപോക്കാണ്... അങ്ങനെയല്ലാത്തത് ഹനാനു മാത്രമാണ്... സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

നേരെമറിച്ച് ഹനാൻ കള്ളിയാണെന്ന ആരോപണം ഉന്നയിച്ചവർ കൃത്യമായ ഒരു തെളിവും തന്നിട്ടില്ല.ആകെയുള്ളത് കുറേ ഊഹാപോഹങ്ങൾ മാത്രം.അപ്പോൾ അത് തെളിയിക്കേണ്ടത് അവരുടെ മാത്രം ബാദ്ധ്യതയാണ്.

വാർത്തയിൽ പറഞ്ഞ സ്ഥലത്ത് കച്ചവടം തുടങ്ങിയിട്ട് മൂന്നുദിവസമേ ആയിട്ടുള്ളൂ എന്ന് ഹനാൻ തന്നെ സമ്മതിക്കുന്നുണ്ട്.നൂറുദ്ദീൻ ഗണിച്ചു കണ്ടുപിടിക്കേണ്ട ആവശ്യമൊന്നുമില്ല.അതിനുമുമ്പ് മറ്റൊരു സ്ഥലത്തായിരുന്നു മീൻവില്പന.അന്ന് തന്നെ സഹായിച്ച ആളുടെ പേരും ഫോൺനമ്പറും ഹനാൻ ചങ്കൂറ്റത്തോടെ പറയുകയും ചെയ്തിട്ടുണ്ട്.

ഹനാനെ പരിഗണിക്കാൻ ആലോചിച്ചത് പ്രണവ് മോഹൻലാലിൻ്റെ ചിത്രത്തിലേക്കാണെന്ന് കേട്ടു.പ്രണവിൻ്റെ ആദ്യ ചിത്രത്തിൻ്റെ സംവിധായകൻ ജിത്തു ജോസഫ് ആയിരുന്നു.അതിൻ്റെ നിർമ്മാതാവ് മോഹൻലാലിൻ്റെ വിശ്വസ്തൻ ആൻ്റണി പെരുമ്പാവൂരും.കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ്പുള്ളറുടെ ശക്തമായ പിന്തുണ പ്രണവിനുണ്ടെന്ന് സാരം.പുതിയ സിനിമ നിർമ്മിക്കാൻ പോകുന്നത് ടോമിച്ചൻ മുളകുപാടവും.പുലിമുരുകൻ എന്ന നൂറുകോടി ക്ലബ് സിനിമയെ മറക്കാം.പൊതുബോധം ദിലീപിനെതിരെ കത്തിനിന്ന കാലത്ത് ഇറക്കിയ രാമലീല വരെ സൂപ്പർഹിറ്റാക്കിയ ബുദ്ധിരാക്ഷസനാണ് ടോമിച്ചൻ.അങ്ങനെയുള്ള ഒരാൾ ഹെനാനെ പ്രമോഷന് വേണ്ടി ഉപയോഗിക്കുമെന്ന് വിശ്വസിച്ചത് തന്നെ അബദ്ധമാണ്.

അല്ലെങ്കിൽത്തന്നെ കോമൺസെൻസ് ഉപയോഗിച്ച് ചിന്തിച്ചുകൂടേ? ഈ സോഷ്യൽ മീഡിയ യുഗത്തിൽ പിടിക്കപ്പെടാൻ എല്ലാവിധ സാദ്ധ്യതകളുമുള്ള ഒരു തട്ടിക്കൂട്ട് നാടകം ബുദ്ധിയുള്ള ഏതെങ്കിലും സിനിമാക്കാർ കളിക്കുമോ? സത്യം ആളുകൾ അറിഞ്ഞാൽ സിനിമയ്ക്ക് ബഹിഷ്കരണം വരെ വന്നേക്കാം എന്ന് ഉത്തമബോദ്ധ്യമുള്ള ഒരാളും അത് ചെയ്യില്ല.ഹെനാൻ ഒരു ഡബ്ബിങ്ങ് ആർട്ടിസ്റ്റാണെന്ന കാര്യം വാർത്തയിൽ തന്നെയുണ്ടായിരുന്നു.താരങ്ങളോടൊപ്പമുള്ള അവളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചവർ അക്കാര്യം സൗകര്യപൂർവ്വം മറന്നു.

അതെ,നമുക്കെല്ലാം ഒരു തമാശയാണ് ; നേരംപോക്കാണ്... അങ്ങനെയല്ലാത്തത് ഹനാനു മാത്രമാണ്... സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

ആ കൊച്ച് കൈയ്യിൽ മോതിരമിട്ടു,നല്ല വസ്ത്രം ധരിച്ചു എന്നതിൻ്റെയൊക്കെ അടിസ്ഥാനത്തിൽ അവളെ കള്ളിയാക്കുന്നവരോട് തർക്കിച്ചിട്ട് കാര്യമില്ല.മരണവീട്ടിലെ സ്ത്രീകൾ എത്ര നേരം കരഞ്ഞു എന്നതിൻ്റെ അടിസ്ഥാനത്തിൽ ദുഃഖം അളക്കുന്നത് ഇതുപോലുള്ളവരാണ്.നിങ്ങളെന്താണ് കരുതിയത്? ഹെനാൻ ചെമ്മീൻ സിനിമയിലെ ഷീലയെപ്പോലെ വസ്ത്രം ധരിക്കണമെന്നോ? ഒാരോ ജോലിയ്ക്കും ഒാരോ ഡ്രെസ് കോഡ് സമൂഹം കല്പിച്ചുകൊടുത്തിട്ടുണ്ട്.അത് തെറ്റിച്ചാൽ ഒരുവൾ കള്ളിയാണെത്രേ.നമ്മൾ ചിന്തിക്കുന്നത് പോലെ മറ്റൊരാൾ പെരുമാറണമെത്രേ ! എത്ര മനോഹരമായ ആചാരങ്ങൾ !

ഹനാൻ തട്ടം ഇടാത്തതിനെക്കുറിച്ച് ചില സുഡാപ്പികൾ പ്രതിഷേധം രേഖപ്പെടുത്തിക്കണ്ടു.പ്രിയ ചേട്ടൻമാരേ,നിങ്ങളുടെ വസ്ത്രം നിങ്ങൾക്ക് തീരുമാനിക്കാം.ഹനാൻ എന്ത് ധരിക്കണമെന്ന് അവൾ തീരുമാനിച്ചുകൊള്ളും.കഷ്ടപ്പാടും ദുരിതവുമായി നടന്നപ്പോൾ ഈ ആങ്ങളമാരെയൊന്നും കണ്ടില്ലല്ലോ?
ഈ സുഡാപ്പികളുടെ പേരിൽ മൊത്തം മുസ്ലീം സമുദായത്തെയും പ്രതിക്കൂട്ടിൽ നിർത്താൻ ചില ഹിന്ദു തീവ്രവാദികളും ശ്രമിക്കുന്നുണ്ട്.കല­ക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന കള്ളനാണയങ്ങളെ ഒറ്റപ്പെടുത്തേണ്ടതുണ്ട് നമ്മൾ.

എന്തൊക്കെ ചെയ്താലും അവളോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തമാവുമെന്ന് തോന്നുന്നില്ല.ഹനാനെ ലൈംഗികത്തൊഴിലാളികളോട് ഉപമിച്ചവരുണ്ട്.''ചാള ഹനാൻ'' എന്ന് വിളിച്ചവരുണ്ട്.കരണം അടിച്ചുപൊട്ടിക്കണമെ­ന്നും തലയിൽ മീൻകുട്ട കമിഴ്ത്തണമെന്നും ആക്രോശിച്ചവരുണ്ട്.ഇതെല്ലാം കേട്ടതിൻ്റെ പിന്നാലെയാണ് ഹനാൻ യൂണിവേഴ്സിറ്റി പരീക്ഷ എഴുതിയത്.

ഞാനും യൂണിവേഴ്സിറ്റി പരീക്ഷകൾ എഴുതിയിട്ടുള്ളതാണ്.എക്സാമിന് അരമണിക്കൂർ മുമ്പ് മാത്രമാണ് ഇരിക്കേണ്ട ക്ലാസിൻ്റെ വിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുക.വിശാലമായ ക്യാമ്പസ്സിൽ സ്വന്തം പരീക്ഷാഹാൾ കണ്ടെത്തുന്നത് വരെ ചെറുതല്ലാത്ത പരിഭ്രമം ഉണ്ടാവാറുണ്ട്.ഇത്തരത്തിൽ ചെറുതും വലുതുമായ എത്രയെത്ര മാനസിക സംഘർഷങ്ങൾ നിറഞ്ഞതാണ് ഒരു പരീക്ഷാദിനം ! മനസ്സ് ഏറ്റവും കൂടുതൽ സ്വസ്ഥമായിരിക്കേണ്ട അവസരം.ഹനാന് അതിനുള്ള അവസരം നാം കൊടുത്തോ? നിർദ്ദയം വേട്ടയാടിയില്ലേ?

അതെ,നമുക്കെല്ലാം ഒരു തമാശയാണ് ; നേരംപോക്കാണ്... അങ്ങനെയല്ലാത്തത് ഹനാനു മാത്രമാണ്... സന്ദീപ് ദാസ് എഴുതിയ കുറിപ്പ്

ഇനി പഴയ സ്ഥലത്ത് ഹനാന് കച്ചവടം ചെയ്യാനാവില്ല.ആളുകൂടും എന്ന കാരണം പറഞ്ഞ് പൊലീസ് അനുമതി നിഷേധിച്ചിരിക്കുന്നു.ഇനിയവൾ വേറെ സ്ഥലം കണ്ടെത്തണം.എല്ലാം നമ്മൾ ചെയ്ത ഉപകാരത്തിൻ്റെ ഫലം !

ഹനാനെതിരെ ആരോപണം ഉന്നയിച്ച നൂറുദ്ദീനെ വേട്ടയാടരുത് എന്നൊരു അഭിപ്രായം കണ്ടു.സൈബർ ആക്രമണം ആർക്കെതിരെയായാലും അതിനോട് യോജിപ്പില്ല.പക്ഷേ എനിക്ക് അയാളോട് ഒരു സഹതാപവുമില്ല.പൊതുബോധത്തിനെതിരെ സംസാരിച്ച് എളുപ്പത്തിൽ കയ്യടി നേടാനുള്ള ഒരു വിലകുറഞ്ഞ ശ്രമമായിരുന്നു അയാളുടേത് എന്ന് ശക്തമായി വിശ്വസിക്കുന്നു.

പ്രിയ ഹനാൻ,നിന്നോട് ചിലത് പറയാനുണ്ട്.നല്ല വസ്ത്രങ്ങൾ ധരിക്കണം.ആ മോതിരം എല്ലായ്പ്പോഴും വിരലിലുണ്ടാവണം.നീ പണിയെടുത്ത് ഉണ്ടാക്കിയ കാശുകൊണ്ട് വാങ്ങിയതല്ലേ? ഒരാൾക്കും അത് ചോദ്യം ചെയ്യാനുള്ള അവകാശമില്ല.നീ ഫെയ്ക്ക് ആണെന്ന് ഇനിയും പലരും പറഞ്ഞേക്കാം.പക്ഷേ മനുഷ്യത്വം വറ്റിയിട്ടില്ലാത്ത ഒരു ജനത എപ്പോഴും നിന്നോടൊപ്പമുണ്ട്....

advertisment

News

Super Leaderboard 970x90