മുലകൊടുക്കുമ്പോൾ തുറിച്ചുനോക്കിയാൽ പറയുക-''നീ എൻ്റെ മുല കണ്ടല്ലേ, മലരാണ് എനിക്ക്...! '' അവിടെ തീരും അവൻ..!!

നമുക്ക് വേണ്ടത് ബ്രെസ്റ്റ് ഫീഡിങ്ങ് മുറികളല്ല എന്ന അഭിപ്രായം കാണുന്നുണ്ട്.അത്തരം മുറികൾ വരണം എന്നാണെൻ്റെ പക്ഷം.പബ്ലിക് ആയി മുലകൊടുക്കാൻ മടിയുള്ളവർക്ക് അത് ഉപയോഗിക്കാം.മുറികളെ ആശ്രയിക്കാതെ മുലകൊടുക്കാൻ കരളുറപ്പുള്ളവർ അങ്ങനെയും ചെയ്യട്ടെ.

മുലകൊടുക്കുമ്പോൾ തുറിച്ചുനോക്കിയാൽ പറയുക-''നീ എൻ്റെ മുല കണ്ടല്ലേ, മലരാണ് എനിക്ക്...! '' അവിടെ തീരും അവൻ..!!

ഒരു സ്ത്രീപക്ഷ മാസികയുടെ പേര് 'ഗൃഹലക്ഷ്മി' എന്നാവുന്നതിനോടുതന്നെ വിയോജിപ്പാണ്.സ്ത്രീ എന്നാൽ വീടു ഭരിക്കേണ്ടവൾ മാത്രമാണെന്ന് സൂത്രത്തിൽ പറഞ്ഞുവെയ്ക്കുന്നുണ്ട് ആ പേര്.

ആ പ്രസിദ്ധീകരണത്തിൽ വരാറുള്ള ലേഖനങ്ങളോ? പുരുഷനോട് വിധേയത്വം പുലർത്തി 'അടങ്ങി ഒതുങ്ങി' ജീവിക്കുന്ന കുലസ്ത്രീകൾക്കു വേണ്ടിയുള്ളതാണ് അതിലെ പല എഴുത്തുകളും.

അതുപോലൊരു മാഗസിൻ മുലയൂട്ടലിൻ്റെ കാര്യത്തിൽ മാത്രം ഒരു വിപ്ലവം കൊണ്ടുവരുമ്പോൾ സ്വാഭാവികമായും കല്ലുകടി അനുഭവപ്പെടും.മുഖം പൗഡറിട്ട് പരമാവധി വെളുപ്പിച്ച ഒരാൾ വർണ്ണവെറിയ്ക്കെതിരെ പ്രസംഗിക്കുന്നത് കേട്ടാൽ നമുക്കത് ഇരട്ടത്താപ്പായി തോന്നുന്നത് പോലെ.

മോഡലായ ജിലു ജോസഫിൻ്റെ സ്വന്തം കുഞ്ഞല്ല അതെന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്.അതിനാൽ ആ ചിത്രത്തിന് സ്വാഭാവികതയും അവകാശപ്പെടാനില്ല.

ഇത്രയും വിമർശനങ്ങൾ ഒരുവശത്ത് നിൽക്കുമ്പോഴും അവർ മുന്നോട്ടു വെയ്ക്കുന്ന ആശയം വളരെ പ്രസക്തമാണ്.പുരുഷന് പരസ്യമായി മൂത്രമൊഴിക്കാനുള്ള അവകാശം വേണമെന്ന പരിഹാസത്തിലൂടെ പ്രതിരോധിക്കേണ്ട ഒന്നല്ല അത്.

ഒരു കുഞ്ഞിൻ്റെ ജനനത്തിലും വളർച്ചയിലും പുരുഷൻ്റെ പങ്ക് താരതമ്യേന ചെറുതാണ്.പത്തുമാസത്തോളം വയറ്റിലൊരു ജീവൻ ചുമക്കുന്നതും പിന്നീട് അവനെ/­അവളെ മുലയൂട്ടി വളർത്തുന്നതും സ്ത്രീയാണ്.ഇതുകൊണ്ടാണ് അമ്മമാരോട് കുട്ടികൾക്ക് അടുപ്പം കൂടുന്നത്.ദേഹം നോവുമ്പോൾ 'അമ്മേ' എന്ന് വിളിക്കുന്നത് തികച്ചും നാച്ചുറൽ ആയി സംഭവിക്കുന്നതാണ്.ആരും പറഞ്ഞുപഠിപ്പിക്കുന്നതല്ല.

മുലയൂട്ടൽ മഹത്തായ ഒരു കാര്യമാണ്.പൊതുസ്ഥലത്തുവെച്ച് ഒരു കുഞ്ഞ് വിശന്നു കരയുമ്പോൾ കുപ്പിപ്പാലു കൊടുക്കേണ്ട ഗതികേട് ഒരമ്മയ്ക്കും ഉണ്ടാകാൻ പാടില്ല.പബ്ലിക്കായി മുലയൂട്ടേണ്ടി വന്നാൽ മുലയൂട്ടുക തന്നെ ചെയ്യണം.

എങ്ങനെ മുലയൂട്ടണം എന്നാണ് അടുത്ത ചോദ്യം.ഇത് തികച്ചും വ്യക്തിപരമാണ് എന്നാണ് എൻ്റെയൊരിത്.ജിലു ജോസഫ് പോസ് ചെയ്തിരിക്കുന്നതു പോലെ ശരീരം അത്യാവശ്യത്തിന് തുറന്നുകാട്ടിക്കൊണ്ട് മുല കൊടുക്കേണ്ടവർക്ക് അങ്ങനെ ചെയ്യാം.അധികം എക്സ്പോസ് ചെയ്യാതെ മുലകൊടുക്കണം എന്നുള്ളവർക്ക് അങ്ങനെയുമാകാം.നിങ്ങൾക്ക് ഇതിലേതാണ് കംഫർട്ടബിൾ എന്നതാണ് പ്രധാനം.ഇതിൽ ഏതെങ്കിലുമൊരു രീതി അടിച്ചേൽപ്പിക്കുമ്പോഴാണ് പ്രശ്നം.

നാണം എന്ന വികാരം പല മനുഷ്യർക്കും പല തരത്തിലാണ്.ഒരുപാട് ആളുകളുള്ള ഒരു സദസ്സിൽ ഷർട്ടിടാതെ ഇരിക്കാൻ ചില കാരണവൻമാർക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല.എന്നാൽ എല്ലാ കാരണവൻമാരും അങ്ങനെയല്ല.ഇതുപോലെ തന്നെയാണ് സ്ത്രീകളുടെ കാര്യവും.

നമുക്ക് വേണ്ടത് ബ്രെസ്റ്റ് ഫീഡിങ്ങ് മുറികളല്ല എന്ന അഭിപ്രായം കാണുന്നുണ്ട്.അത്തരം മുറികൾ വരണം എന്നാണെൻ്റെ പക്ഷം.പബ്ലിക് ആയി മുലകൊടുക്കാൻ മടിയുള്ളവർക്ക് അത് ഉപയോഗിക്കാം.മുറികളെ ആശ്രയിക്കാതെ മുലകൊടുക്കാൻ കരളുറപ്പുള്ളവർ അങ്ങനെയും ചെയ്യട്ടെ.

ഒരു സ്ത്രീ കുഞ്ഞിന് പാലുകൊടുക്കുന്നത് കാണുമ്പോൾ അതിനെയും കാമത്തോടെ നോക്കുന്നവരുണ്ട് എന്നതൊരു യാഥാർത്ഥ്യമാണ്.പക്ഷേ അതൊന്നും ഒരുകാലത്തും മാറാൻ പോവുന്നില്ല.നോക്കു­ന്ന ഞരമ്പുരോഗികൾ നോക്കിക്കൊണ്ടേയിരിക്കും.

"നീയും നിൻ്റെ അമ്മയുടെ മുല കുടിച്ചിട്ടില്ലേടാ? " എന്ന് ഞരമ്പുരോഗികളോട് ചോദിച്ചിട്ട് കാര്യമൊന്നുമില്ല.നടത്തം പഠിക്കുന്ന കുഞ്ഞുങ്ങളെ വരെ റേപ്പ് ചെയ്യുന്ന നാടാണ്.അപ്പോൾ ഇത് കാമത്തേക്കാളുപരി കാര്യമായ മാനസിക പ്രശ്നമാണ്.തുറിച്ചുനോട്ടങ്ങളെ ഭയപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ പൊതുസ്ഥലത്ത് മുലയൂട്ടാതിരിക്കുന്നതാവും നല്ലത്.

ഇനി ഏതെങ്കിലുമൊരുത്തൻ ശരീരഭാഗങ്ങൾ കണ്ടു എന്നുതന്നെയിരിക്കട്ടെ.അതുകൊണ്ട് ആകാശമൊന്നും ഇടിഞ്ഞുവീഴില്ല എന്ന് മനസ്സിലാക്കണം.നഗ്നത അന്യപുരുഷൻ കണ്ടാൽ അതോടെ ആ സ്ത്രീയുടെ ജീവിതം അവസാനിച്ചു എന്നതൊക്കെ വിലകുറഞ്ഞ ഒാർത്തഡോക്സ് ചിന്തയാണ്.

മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻ്റർനെറ്റിലിടുമെന്ന് പറഞ്ഞ് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുന്ന ടീംസ് ഉണ്ടല്ലോ.''ധൈര്യമുണ്ടെങ്കിൽ ഇടടാ; എനിക്കൊരു ചുക്കുമില്ല '' എന്നൊന്ന് പറഞ്ഞുനോക്കിയേ.അവൻമാരുടെ പത്തി അവിടെ മടങ്ങും.

മുലകൊടുക്കുമ്പോൾ തുറിച്ചുനോക്കിയാൽ അവനോട് പറയുക-''നീ എൻ്റെ മുല കണ്ടല്ലേ.മലരാണ് എനിക്ക്...! ''

അവിടെ തീരും അവൻ.അതോർത്ത് ഒരുവട്ടം സ്വയംഭോഗം ചെയ്യാനുള്ള ആത്മവിശ്വാസം വരെ കൈമോശം വരും അവന് !

ധൈര്യമായി മൂലയൂട്ടണം.ഇഷ്ടപ്രകാരം മുലയൂട്ടണം..

advertisment

News

Super Leaderboard 970x90