Cinema

എല്ലാത്തരം വേഷങ്ങളും മികച്ചതാക്കുന്ന ക്യാപ്റ്റൻ രാജു എന്ന മഹാപ്രതിഭ

സി.എെ.ഡി മൂസയിൽ രാജു പറയുന്നതെല്ലാം ഹാസ്യമായി മാറുകയായിരുന്നു.എന്നാൽ കോമഡി ചെയ്യാനുള്ള രാജുവിൻ്റെ കഴിവിനെ സംവിധായകർ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല.അദ്ദേഹത്തിന് ഇനി അതിൻ്റെ ആവശ്യവുമില്ല.എല്ലാം ഉപേക്ഷിച്ച് അദ്ദേഹം യാത്രയായിക്കഴിഞ്ഞിരിക്കുന്നു.

എല്ലാത്തരം വേഷങ്ങളും മികച്ചതാക്കുന്ന ക്യാപ്റ്റൻ രാജു എന്ന മഹാപ്രതിഭ

ആഗസ്റ്റ് 1 എന്ന സിനിമയിൽ ഒരു പ്രൊഫഷണൽ കില്ലറുടെ വേഷമാണ് ക്യാപ്റ്റൻ രാജു ചെയ്തിട്ടുള്ളത്.നിക്കോളാസ് എന്നാണ് അയാളുടെ പേര് എന്ന് അനുമാനിക്കാം.വളരെ ചെറിയ കാര്യങ്ങളിൽ പോലും അതീവ ശ്രദ്ധ ചെലുത്തിക്കൊണ്ട്,രാജു ഉജ്ജ്വലമാക്കിയ വേഷമാണത്.

മുഖ്യമന്ത്രിയെ വകവരുത്താൻ പണവുമായി വരുന്ന വിശ്വം(സണ്ണി) ഒരഞ്ചുമിനുട്ട് താമസിക്കുമ്പോൾ നീരസത്തോടെ വാച്ചിൽ നോക്കുന്ന ഒരു സീനുണ്ട്.അങ്ങനെ, ഒരുപാട് ചേഷ്ടകൾ സിനിമയിലുടനീളം ആ കഥാപാത്രം കാണിക്കുന്നുണ്ട്.ഒറ്റനോട്ടത്തിൽ നിസ്സാരമായി തോന്നുമെങ്കിലും ആ കഥാപാത്രത്തിന് ഒരു വ്യക്തിത്വം കൊണ്ടുവരികയായിരുന്നു രാജു.അടിമുടി കില്ലറായി മാറുകയായിരുന്നു അദ്ദേഹം.അതെല്ലാം സ്ക്രിപ്റ്റിൽ എഴുതിയതായിരുന്നു എന്ന് കരുതാൻ വയ്യ.

എല്ലാത്തരം വേഷങ്ങളും മികച്ചതാക്കുന്ന ക്യാപ്റ്റൻ രാജു എന്ന മഹാപ്രതിഭ

മലയാളസിനിമയിലെ മറ്റു കില്ലർമാരെപ്പോലെ തന്നെ അവസാനം പരാജയപ്പെട്ടിട്ടും നിക്കോളാസ് നായകനൊപ്പം തന്നെ മനസ്സിൽ നിൽക്കുന്നു.വർഷങ്ങൾക്കുശേഷം ആഗസ്റ്റ് ഒന്നിൻ്റെ രണ്ടാം ഭാഗം ഇറങ്ങി.പ്രഗല്ഭനായ നടൻ സിദ്ദിക്കാണ് ആ സിനിമയിൽ കില്ലറായത്.പക്ഷേ സിദ്ദിഖ് രാജുവിൻ്റെ അടുത്തെങ്ങും എത്തിയില്ല.

ഇവിടെയാണ് നമ്മൾ രാജു എന്ന മഹാപ്രതിഭയെ തിരിച്ചറിയേണ്ടത് !

കുട്ടിക്കാലത്ത് രാജുവിൻ്റെ വില്ലൻ വേഷങ്ങൾ ഒരു വല്ലാത്ത ഭീതി എന്നിൽ പടർത്തിയിരുന്നു.വിശേഷിച്ചും സാമ്രാജ്യം,ആവനാഴി,അദ്വൈതം തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ.

എല്ലാത്തരം വേഷങ്ങളും മികച്ചതാക്കുന്ന ക്യാപ്റ്റൻ രാജു എന്ന മഹാപ്രതിഭ

ആളുകളെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊല്ലുന്ന പത്രോസിനെ ക്ലൈമാക്സിൽ ശിവൻ(മോഹൻലാൽ) അതേ രീതിയിൽ വധിക്കുന്നത് കണ്ട് ഒരുപാട് സന്തോഷിച്ചിട്ടുണ്ട്.പ്രേക്ഷകൻ്റെ വെറുപ്പ് സമ്പാദിക്കുന്നതും നടൻ്റെ വിജയം തന്നെ.'കരിമ്പിൻപൂവിനക്കരെ'യിലെ പിമ്പിനെയൊക്കെ കണ്ടാൽ സ്ത്രീകൾക്ക് അടുക്കാൻ പേടി തോന്നും.

ഈ മനുഷ്യൻ തന്നെയാണ് പവനായിയായി വന്ന് നമ്മളെ കുടുകുടാ ചിരിപ്പിച്ചത് എന്നതാണ് അത്ഭുതം.ഇപ്പോഴത്തെ സിനിമകളിലെ കോമഡികൾ ഒറ്റത്തവണയേ ആസ്വദിക്കാൻ പറ്റാറുള്ളൂ.എന്നാൽ ''എെ ആം നോട്ട് ആൻ അലവലാതി'' എന്ന പവനായിയുടെ ഡയലോഗ് നൂറുവട്ടം കേട്ടാലും വീണ്ടും ചിരിക്കും.

എല്ലാത്തരം വേഷങ്ങളും മികച്ചതാക്കുന്ന ക്യാപ്റ്റൻ രാജു എന്ന മഹാപ്രതിഭ

നിക്കോളാസും പവനായിയും-രണ്ട് കില്ലർമാർ.രണ്ടും തികച്ചും വ്യത്യസ്തം !!

സി.എെ.ഡി മൂസയിൽ രാജു പറയുന്നതെല്ലാം ഹാസ്യമായി മാറുകയായിരുന്നു.എന്നാൽ കോമഡി ചെയ്യാനുള്ള രാജുവിൻ്റെ കഴിവിനെ സംവിധായകർ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല.അദ്ദേഹത്തിന് ഇനി അതിൻ്റെ ആവശ്യവുമില്ല.എല്ലാം ഉപേക്ഷിച്ച് അദ്ദേഹം യാത്രയായിക്കഴിഞ്ഞിരിക്കുന്നു.

എല്ലാത്തരം വേഷങ്ങളും മികച്ചതാക്കുന്ന ക്യാപ്റ്റൻ രാജു എന്ന മഹാപ്രതിഭ

ഒരു വടക്കൻ വീരഗാഥയിലെ പ്രകടനത്തെക്കുറിച്ച് പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല.ചതിയനായ അരിങ്ങോടരുടെ കഥ എം.ടി പൊളിച്ചെഴുതിയപ്പോൾ അതിന് മികച്ച ഒരു നടൻ്റെ പിൻബലം കൂടി വേണമായിരുന്നു.പരുക്കൻ പുറംതോടും അകക്കാമ്പിൽ മയിൽപ്പീലിയുമുള്ള ചേകവനെ രാജു അനശ്വരമാക്കി.അരിങ്ങോടരുടെ മരണം ആഘോഷിച്ച് ശീലിച്ച പ്രേക്ഷകൻ രാജുവിൻ്റെ ചങ്കിൽ മുറിച്ചുരിക തറച്ചപ്പോൾ കൈയ്യടിക്കാൻ മറന്നുപോയി.

എല്ലാത്തരം വേഷങ്ങളും മികച്ചതാക്കുന്ന ക്യാപ്റ്റൻ രാജു എന്ന മഹാപ്രതിഭ

എല്ലാത്തരം വേഷങ്ങളും മികച്ചതാക്കുന്ന ഒരാളാണ് നല്ല നടൻ.അങ്ങനെ നോക്കുമ്പോൾ അതുല്യനടനാണ് രാജു.ആദരാഞ്ജലികൾ ക്യാപ്റ്റൻ...

advertisment

News

Super Leaderboard 970x90